ന്യൂയോർക്ക് : ലോംഗ് ബീച്ച് ടെന്നീസ് സെന്ററിൽ ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ശാലേം ടൈറ്റൻസിനെ തോൽപ്പിച്ച് ശാലേം ഹെഡ്‌ജ് കിരീടം സ്വന്തമാക്കി. മെൻസ് ഡബിൾസ് കിരീടം ഡെലവെയർ വാലി സ്‌പോർട്സ് ക്ലബ്ബിലെ ബിൻസൺ-ബിനു സഖ്യം നേടി. വാശിയേറിയ മത്സരത്തിൽ റോക്‌ലാൻഡ് ബാഡ്‌മിന്റൺ ക്ലബ്ബിലെ അനീഷ്-സിജോ സഖ്യത്തെയാണ് അവർ പരാജയപ്പെടുത്തിയത്. സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9 മണിയോടാരംഭിച്ച മത്സരം വൈകുന്നേരം 7 മണിയോടെ സമാപിച്ചു. അഞ്ചു വയസ്സു മുതൽ 65 വയസ്സുവരെയുള്ള കായികതാരങ്ങൾ പങ്കെടുത്ത ഈ കായികമാമാങ്കത്തിൽ 126 മത്സരങ്ങൾ നടത്തിക്കൊണ്ടു ചരിത്രം തന്നെ സൃഷ്ടിക്കപ്പെട്ടു. ശാലേം ഹെഡ്‌ജ്, ശാലേം ടൈറ്റൻസ്, ശാലേം നൈറ്റ്‌സ്, ശാലേം ക്യാപിറ്റൽസ് എന്നിങ്ങനെ നാല് ടീമുകളായിരുന്നു ലീഗിൽ പങ്കെടുത്ത ടീമുകൾ. ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട് പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കായിക താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.…
Category: SPORTS
ഓൾ ഇന്ത്യ യുഎസ് ഓപ്പൺ ബാഡ്മിൻറൺ ഡബിൾസ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 1, 2 തീയതികളിൽ ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: ഓൾ ഇന്ത്യ യുഎസ് ഓപ്പൺ ബാഡ്മിൻറൺ ഡബിൾസ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഹൂസ്റ്റൺ സ്മാഷ് ബ്രദേഴ്സ് സംഘടിപ്പിക്കുന്ന നാഷണൽ ബാഡ്മിൻറൺ ഡബിൾസ് ചാമ്പ്യൻഷിപ്പ് ഹൂസ്റ്റണിനടുത്തുള്ള ബ്രൂക്ഷയറിലുള്ള പതിനാറ് ബാഡ്മിൻറൺ കോർട്ടുകളുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടി എറൈസ് സ്പോർട്സ് കോംപ്ലക്സിൽ വെച്ച് ഒക്ടോബർ 11 ന് ശനിയാഴ്ച രാവിലെ 9 മുതൽ രാത്രി 9 വരെയും ഒക്ടോബർ രണ്ട് ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയുമാവും നടത്തപ്പെടുക. ഹൂസ്റ്റണിൽ ചരിത്രത്തിലാദ്യമായി നടത്തപ്പെടുന്ന നാഷണൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ അമേരിക്കയുടെ മിക്ക സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാർ അണിനിരക്കുമ്പോൾ തീപാറുന്ന മത്സരങ്ങൾക്ക് ഹൂസ്റ്റൺ സാക്ഷ്യം വഹിക്കും. ഓപ്പൺ മെൻസ് വിഭാഗത്തിൽ 32 ടീമുകളും, വിമൻസ് ഓപ്പൺ വിഭാഗത്തിൽ പത്ത് ടീമുകളും, 50 വയസ്സിൽ മുകളിൽ ഉള്ളവർക്കായി നടത്തപ്പെടുന്ന സീനിയർ വിഭാഗത്തിൽ 10 ടീമുകളും മാറ്റുരയ്ക്കും. മെൻസ്…
ശാലേം കപ്പ്-2022: ലോംഗ് ബീച്ച് ടെന്നീസ് സെന്ററിൽ സെപ്റ്റംബർ 24 ന്
ന്യൂയോർക്ക് : ലോംഗ് ഐലന്റിലുള്ള ശാലേം മാർത്തോമ്മ യുവജനസഖ്യത്തിൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ശാലേം കപ്പ് ഷട്ടിൽ ബാഡ്‌മിന്റൺ ടൂർണമെൻറ് “സീസൺ-8” സെപ്റ്റംബർ മാസം 24-നു ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ലോങ്ങ് ബീച്ച് ടെന്നീസ് സെന്ററിൽ ആരംഭിക്കും. ട്രൈസ്റ്റേറ്റിനോടൊപ്പം (ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി, കണക്റ്റികട്ട്) പെൻസിൽവാനിയയിൽ നിന്നുമുള്ള കായിക താരങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നു. ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യാതിഥിയായിരിക്കും. 2014-ൽ പുരുഷ ഡബിൾസും മിക്‌സഡ് ഡബിൾസുമായിട്ടായിരുന്നു ടൂർണമെന്റിന്റെ തുടക്കം. തുടർന്നുള്ള വർഷങ്ങളിൽ, പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്, അണ്ടർ-16 ആൺകുട്ടികളും പെൺകുട്ടികളും എന്നിങ്ങനെ പുതിയ മത്സരങ്ങൾ ചേർത്തു. 2019-ൽ പുരുഷ ഡബിൾസ് മൂന്ന് വ്യത്യസ്ത തലങ്ങളിൽ നൈപുണ്യ നിലവാരത്തെ അടിസ്ഥാനമാക്കിയും, പേരന്റ് – ചൈൽഡ് ഇവൻറ്, 45+ വെറ്ററൻ ഇവൻറ് എന്നിവയും ഉൾപ്പെടുത്തി കൂടുതൽ വിപുലീകരിച്ചു കൊണ്ടു ജനപങ്കാളിത്തം വർദ്ധിപ്പിക്കുവാൻ…
റോജർ ഫെഡറർ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
ഒരു യുഗത്തിൽ കോർട്ടിൽ ആധിപത്യം സ്ഥാപിച്ച, 20 പ്രധാന കിരീടങ്ങൾ നേടിയ 41 കാരനായ റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കുകയാണെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു. “എനിക്ക് 41 വയസ്സായി, 24 വർഷത്തിനിടെ ഞാൻ 1,500-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്, ടെന്നീസ് ഞാൻ സ്വപ്നം കണ്ടതിനേക്കാൾ ഉദാരമായി എന്നോട് പെരുമാറി. ഇപ്പോൾ ഞാൻ എന്നെ തിരിച്ചറിയണം. എന്റെ മത്സര ജീവിതം അവസാനിപ്പിക്കാനുള്ള സമയമാണിത്,” ഫെഡറർ സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിൽ പറഞ്ഞു. ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവരോടൊപ്പം കായികരംഗം ഭരിച്ചു, അവരെ പലപ്പോഴും ‘ബിഗ് ത്രീ’ എന്നാന് വിശേഷിപ്പിച്ചിരുന്നത്. “അടുത്തയാഴ്ച ലണ്ടനിൽ നടക്കുന്ന ലേവർ കപ്പ് എന്റെ അവസാന എടിപി ഇവന്റായിരിക്കും. ഭാവിയിലോ കോഴ്സിലോ ഞാൻ കൂടുതൽ ടെന്നീസ് കളിക്കും, പക്ഷേ ഗ്രാൻഡ്സ്ലാമുകളിലോ ടൂറിലോ അല്ല, ”അദ്ദേഹം വീഡിയോയിൽ പറഞ്ഞു. ഫെഡറർ തന്റെ മാതൃരാജ്യമായ സ്വിറ്റ്സർലൻഡിൽ…
ഹൂസ്റ്റൺ ചലഞ്ചേർസ് ക്ലബ് സംഘടിപ്പിച്ച 15-ാമത് എൻ കെ ലൂക്കോസ് വോളിബോൾ ടൂർണ്ണമെൻ്റ് വൻ വിജയം; കാലിഫോർണിയ ബ്ലാസ്റ്റേഴ്സിന് കിരീടം
ഹൂസ്റ്റൺ: അമേരിക്കയിലെമ്പാടുമുള്ള കായിക പ്രേമികൾ നെഞ്ചോട് ചേർത്ത് വച്ച വോളീബോൾ എന്ന വികാരം, അതിൻ്റെ അത്യുന്നതിയിൽ ആസ്വദിക്കുന്ന നിമിഷങ്ങൾക്ക് ഹൂസ്റ്റൺ സാക്ഷിയായി. ഹൂസ്റ്റൺ ചലഞ്ചേർസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 15-ാമത് എൻ. കെ. ലൂക്കോസ് വോളിബോൾ ടൂർണ്ണമെൻ്റ് ദേശീയ ശ്രദ്ധ നേടി ടൂർണമെന്റ് സെപ്തംബർ 3 നു ശനിയാഴ്ച രാവിലെ 8.30 ന് അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നും എത്തിയ എല്ലാ ടീമുകളും പങ്കെടുത്ത മാർച്ച് പാസ്റ്റോട് കൂടി തുടങ്ങി. രാവിലത്തെ വിശിഷ്ടാതിഥികളായ ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജും, എൻ.കെ ലൂക്കോസിൻ്റെ പത്നി ശ്രീമതി ഉഷ നടുപ്പറമ്പിലും ചേർന്ന് നിലവിളക്ക് കൊളുത്തി, ബോൾ ടോസ് ചെയ്ത് ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് കാണികൾ ആവേശത്തോടെയും കൈയ്യടിയോടും കൂടി ആസ്വദിച്ച ആദ്യ റൗണ്ട് മത്സരങ്ങൾ ഏകദേശം 4 മണിയോട് കൂടി തീർന്നു. 6 വോളിബോൾ കോർട്ടുകളുള്ള വിശാലമായ സ്പോർട്സ്…
വി.പി. സത്യൻ മെമ്മോറിയൽ പ്രഥമ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വിജയികളായി
ന്യൂയോർക്ക്: ഫിലാഡൽഫിയയിൽ വച്ച് കഴിഞ്ഞ ശനിയാഴ്ച നടത്തപ്പെട്ട ഒന്നാമത് വി.പി. സത്യൻ മെമ്മോറിയൽ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് വിജയികളായി എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. ഗ്രൂപ്പ് “എ” യിലും ഗ്രൂപ്പ് “ബി” യിലുമായി എട്ടു ടീമുകൾ മാറ്റുരച്ച വാശിയേറിയ സോക്കർ മത്സരത്തിൽ ഫൈനൽ റൗണ്ടിൽ ഫിലി ആർസെനൽ ടീമിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 7-6 ഗോളുകൾക്ക് തോൽപിച്ചാണ് ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ് വിജയികളായത്. ഒരു മണിക്കൂർ വീതം നടത്തപ്പെട്ട ടൂർണ്ണമെന്റിൽ കളി അവസാനിക്കുമ്പോൾ 3 – 3 ഗോളുകൾ നേടി ഇരു ടീമുകളും സമനിലയിൽ ആയെങ്കിലും പത്തു മിനിട്ട് അധിക സമയം നൽകി കളി തുടർന്നു. ഇരു ടീമുകളും വാശിയേറി മത്സരിച്ചതിനാൽ എക്സ്ട്രാ ടൈമിൽ വീണ്ടും സമ നില തുടർന്ന പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിജയികളെ നിശ്ചയിക്കുവാൻ സാധിച്ചത്. ടൂർണമെന്റിൽ പങ്കെടുത്ത…
മാഗ് ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു ; സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ജേതാക്കൾ
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺൻ്റെ (മാഗ്) ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 13 മുതൽ 28 വരെ സ്റ്റാഫോർഡ് സിറ്റി പാർക്കിൽ വെച്ചു നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ (ബ്ലൂ സ്റ്റാർസ്) ജേതാക്കളായി. ഫൈനൽ മത്സരം കാണുവാൻ എത്തിയ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ച ഫൈനൽ മത്സരത്തിൽ ഓരോവർ ബാക്കി നിൽക്കെ ഒരു വിക്കറ്റിനാണ് ഹൂസ്റ്റൺ വാരിയേഴ്സ് ടീമിനെതിരെ വിജയം കരസ്ഥമാക്കി 2022 മാഗ് എവർ റോളിംഗ് ട്രോഫിയിൽ ബ്ലൂ സ്റ്റാർസ് മുത്തമിട്ടത്. ബ്ലൂ സ്റ്റാഴ്സ് 161/9 (19.0 overs), വാരിയേഴ്സ് 160/7 (20.0 overs). മാഗ് വൈസ് പ്രസിഡൻ്റ് ഫാൻസിമോൾ പള്ളത്തുമഠം ഉദ്ഘാടനം ചെയ്ത ടൂർണമെൻ്റിൽ സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ ബ്ലൂ ടീം, ഹൂസ്റ്റൺ വാരിയേഴ്സ്, ഹൂസ്റ്റൺ നൈറ്റ്സ്, സ്റ്റാർസ് ഓഫ് ഹൂസ്റ്റൺ റെഡ് ടീം, ഹൂസ്റ്റൺ ഡാർക് ഹോഴ്സ്, റോയൽ…
പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ വോളിബോൾ ടൂർണമെൻ്റ് ഹൂസ്റ്റണിൽ ശനിയാഴ്ച (നാളെ)
ഹൂസ്റ്റൺ: മികച്ച സ്മാഷുകൾ കൊണ്ട് ഹൂസ്റ്റണിലെ വോളിബാൾ പ്രേമികളെ ആവേശഭരിതരാക്കുവാൻ പതിനഞ്ചാമത് ലൂക്കാച്ചൻ മെമ്മോറിയൽ നാഷണൽ വോളിബാൾ ടൂർണമെന്റിനു ശനിയാഴ്ച ഹൂസ്റ്റൺ നഗരം വേദിയാകുന്നു. സെപ്റ്റംബർ 3 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആൽവിൻ സിറ്റിയിലുള്ള അപ്സൈഡ് സ്‌പോർട്സ് പ്ലെക്സ് (Upside Sportsplex) എന്ന 6 ഇൻഡോർ വോളീബോൾ കോർട്ടുകളുള്ള സ്‌റ്റേഡിയത്തിൽ വച്ച് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റൺ ചലഞ്ചേർസിന്റെ പ്രസിഡൻ്റ് ജോസ് കുന്നത്ത്, സെക്രട്ടറി തോമസ് തോട്ടപ്ലാക്കിൽ എന്നിവർ അറിയിച്ചു. അമേരിക്കയിലെ പന്ത്രണ്ടോളം മികച്ച ടീമുകൾ ലൂക്കാച്ചൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു വേണ്ടി മാറ്റുരക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന വോളീബോൾ കളിക്കാർക്കും കാണികൾക്കും ഏറ്റവും ഭംഗിയായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും ടൂർണമെന്റ് വൻ വിജയമാക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ആദിയോടന്തം ആവേശം നിറഞ്ഞു നിൽക്കുന്ന…
സാന്തോം ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് – 2022 സെപ്റ്റംബർ 2, 3, 4 തീയതികളിൽ
ഡാളസ് : സാന്തോം ലീഗിന്റെ ആഭിമുഖ്യത്തിൽ ഗാർലാൻഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ സെപ്റ്റംബർ 2,3,4 തീയതികളിൽ T20 ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നു. കാലങ്ങളോളം കൂടുതൽ ആളുകളേ ക്രിക്കറ്റിലേക്ക് ആകർഷിക്കുവാനും, തങ്ങളുടെ വരും തലമുറകളിൽ ക്രിക്കറ്റ് എന്ന മാസ്മരിക കായിക വിനോദത്തോട് അവബോധം സൃഷ്ടിക്കുവാനും വേണ്ടി പ്രായം തളർത്താത്ത മനസ്സോടു കൂടി ഒന്നിക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കം, കൗതുകമുണർത്തുകയും സൗഹൃദം വളർത്തുകയുമാണ് സംഘാടകർ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. ഡാളസിലെ ക്രിക്കറ്റ് പ്രേമികൾക്ക് വളരെ ആവേശകരവും മിന്നി തിളങ്ങുന്നതുമായ മത്സരങ്ങൾ ഈ ഓണക്കാലത്ത് സമ്മാനിക്കുന്നതായിരിക്കുമെന്ന് സംഘാടകർ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. ഭാവിയിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി വിപുലമായി മത്സരങ്ങൾ നടത്താനും, അമേരിക്കയിലെ ക്രിക്കറ്റ് ടീമുകളേയൊക്കെ തന്നെ ക്ഷണിക്കാനും, പ്രോത്സാഹനം കൊടുക്കുവാനും ടൂർണമെന്റ് കമ്മിറ്റി ലക്ഷ്യമിടുന്നുണ്ട്. ടൂർണമെന്റ് കമ്മിറ്റി ചീഫ് കോർഡിനേറ്റർ മാത്യു ഒഴുകയിലും, കോർഡിനേറ്റർമാരായ ബിനീഷ് മാത്യുവും ബേബി ഒഴുകയിലും സംയുക്ത പ്രസ്താവനയിലാണ്…
എഡ്മന്റൺ ഈഗിൾസ് കപ്പ് 2022 – സൂപ്പർ ജയൻ്റ്സ് കാൽഗറി ജേതാക്കൾ
കാൽഗറി : എഡ്മന്റൺ ഈഗിൾസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഈഗിൾസ് കപ്പ് 2022 ആഗസ്റ്റ് 27, 28 തീയതികളിൽ എഡ്മന്റൺ കൊറോനേഷൻ പാർക്കിൽ വെച്ച് നടന്നു. 10 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ, ഫൈനലിൽ എഡ്മന്റൺ ഈഗിൾസ് നെ പരാജയപ്പെടുത്തി സൂപ്പർ ജയൻ്റ്സ് കാൽഗറി വിജയികളായി. ഈഗിൾസ് കപ്പും 2000 ഡോളർ അടങ്ങിയതായിരുന്നൂ ഒന്നാം സമ്മാനം. സൂപ്പർ ജയൻ്റ്സ് ടീമിലെ രഞ്ജിത്ത് രാജൻ ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടൂർണമെൻ്റ്ലെ വിക്കറ്റ് കീപ്പർ അവാർഡും രഞ്ജിത്ത് നേടി. ജാക്സൺ – മാൻ ഓഫ് ദി മാച്ച് (ക്വാർട്ടർ ഫൈനൽ) എബിൻ ഫ്രോ – മാൻ ഓഫ് ദി മാച്ച് (സെമി ഫൈനൽ) ശിവ – ബെസ്റ്റ് ബൗളർ എന്നിവരും വ്യക്തിഗത അവാർഡ് ന് അർഹരായി. വളരെ അധികം ആവേശം നിറഞ്ഞ കളികൾ ഈ ടൂർണമെൻ്റിൽ കാണുവാൻ…
