ഡാളസ് : അമേരിക്കയിലെ ആദ്യത്തെ മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിൽ സമാന്തരമായി സംഘടിപ്പിച്ച ഓപ്പൺ ഡിവിഷനിലും, ഓവർ 35 ഡിവിഷനിലും അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ പങ്കെടുത്തു. ഓപ്പൺ ഡിവിഷൻ: ന്യൂയോർക്ക് എഫ്‌സി ചാമ്പ്യർ; ഹൂസ്റ്റൺ യുണൈറ്റഡ് റണ്ണേഴ്‌സ് ആപ്പ് ഓപ്പൺ കാറ്റഗറിയിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ന്യൂയോർക്ക് എഫ്‌സി ചാംപ്യൻഷിപ് ട്രോഫി. ഹൂസ്റ്റൺ യുണൈറ്റഡ് ഫുട്‍ബോൾ ക്ലബ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. ഫുട്ബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ് സി സി), ഡാളസ് ഡയനാമോസ് എന്നിവർ സെമിവരെയെത്തി പുറത്തായി. ഡാളസ് ഡയനാമോസ് ഓവർ 35 ഡിവിഷൻ ചാമ്പ്യർ; ഹൂസ്റ്റൺ യുണൈറ്റഡ് റണ്ണേഴ്‌സ് ആപ്പ്. ആതിഥേയരും പരിചയസമ്പന്നരുമായ ഡാളസ് ഡയനാമോസ് ടീം ഓവർ 35 ഡിവിഷനിൽ…
Category: SPORTS
എൽക്കിൻസ് പ്രീമിയർ ലീഗ് ഗ്രാൻഡ് ഫിനാലെയിൽ ഫില്ലി പൈറേറ്റ്സ് വിജയകിരീടമണിഞ്ഞു
ഫിലഡൽഫിയ: ഫ്രണ്ട്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 15 ന് ശനിയാഴ്ച നടന്ന എൽക്കിൻസ് പ്രീമിയർ ലീഗ് 2022 – സീസൺ വൺ “തോമസ് ഫിലിപ്പ് മെമ്മോറിയൽ എവർ റോളിങ് ട്രോഫി”ക്കു വേണ്ടിയുള്ള ഗ്രാന്റ് ഫിനാലെ മത്സരത്തിൽ ഫില്ലി പൈറേറ്റ്സും തണ്ടർ ബേർഡ്സും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ ‘ഫില്ലി പൈറേറ്റ്സ്’ വിജയകിരീടമണിഞ്ഞു. അഭിലാഷ് വെള്ളാലേത്ത് ‘മാൻ ഓഫ് ദ മാച്ച്’ ആയും, ‘എം.വി.പി & ബെസ്ററ് ബാറ്റ്സ്മാൻ’ ആയി നവീൻ ഡേവിസ്, ‘ബെസ്ററ് ബൗളർ’ ആയി സച്ചിൻ വർഗീസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. മത്സര തുടക്കത്തിൽ ‘തണ്ടർ ബേർഡ്‌സ്’ ആണ് ആദ്യം ബാറ്റ് ചെയ്തത്. 20 ഓവർ 103 റൺസിന് 9 വിക്കറ്റ് നഷ്ട്ടപ്പെട്ടു. ഫില്ലി പൈറേറ്റ്സ് ബാറ്റ് ചെയ്തപ്പോൾ അവർക്ക് 16 ഓവറിൽ 4 വിക്കറ്റ് നഷ്ടമായെങ്കിലും ബാക്കി 6 വിക്കറ്റിന് ഒന്നാം സ്ഥാനാം കരസ്ഥമാക്കി.…
സ്ട്രീറ്റ് ചൈൽഡ് വേൾഡ് കപ്പ്: ഇന്ത്യന്‍ ടീമുകളെ കൾച്ചറൽ ഫോറം സന്ദർശിച്ചു
2022 ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് നടത്തിയ സ്ട്രീറ്റ് ചൈൽഡ് ലോകക്കപ്പ് മത്സരത്തിനായി ഖത്തറിലെത്തിയ കുട്ടികളുടെ സംഘത്തെ കൾച്ചറൽ ഫോറം സന്ദർശിച്ചു. പഞ്ചാബിൽ നിന്നുള്ള ആൺകുട്ടികളുടെ ടീമും തമിഴ്നാട്ടില്‍ നിന്നുള്ള പെൺകുട്ടികളുടെ ടീമുമാണ് മത്സരത്തില്‍ പങ്കെടുക്കാനായി ഇന്ത്യയില്‍ നിന്ന് ഖത്തറിലെത്തിയിട്ടുള്ളത്. ജലന്ധറിൽ നിന്നുള്ള പഞ്ചാബ് യൂത്ത് ക്ലബിൻ്റെ ടീമാണ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിക്കാനെത്തിയത്. തമിഴ്നാട്ടില്‍ നിന്നുളള കരുണാലയ എൻ ജി ഒയുടെ ടീമാണ് പെൺകുട്ടികളുടെ മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. കരുണാലയ ടീം കോച്ച് ഡോ. പോൾ സുന്ദർ സിംഗ് കൾച്ചറൽ ഫോറം പ്രതിനിധികളുമായി ഖത്തറിൽ കുട്ടികളുമായി എത്താനായതിൻ്റെ സന്തോഷം പങ്കുവെച്ചു. ടീമിന് കൾച്ചറൽ ഫോറത്തിൻ്റെ ആശംസകളും ഉപഹാരങ്ങളും സമർപ്പിച്ചു. കൾച്ചറൽ ഫോറം ജനറല്‍ സെക്രട്ടറി താസീൻ അമീൻ, റഷീദലി , അലവിക്കുട്ടി തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ: കൾച്ചറൽ ഫോറം പ്രതിനിധികള്‍ ഇന്ത്യന്‍ ടീം അംഗങ്ങളോടൊപ്പം
കാൽഗറി റൺ റൈഡേഴ്‌സ് അതിന്റെ വിജയഗാഥ തുടരുന്നു
കാൽഗറി : C&DCL 40-ഓവറിലെയും & ടൈറ്റൻസ് പ്രീമിയർ ലീഗിലെയും ചാമ്പ്യന്മാരായിക്കൊണ്ട് റൈഡേഴ്‌സ് ക്രിക്കറ്റ് ക്ലബ് (Run Riders Cricket Club) 2022 ൽ അതിന്റെ വിജയഗാഥ തുടരുന്നു. ഒക്‌ടോബർ 2-ന് റൈലി പാർക്കിൽ (Riley Park) നടന്ന 2022 C&DCL 40 ഓവർ ചാമ്പ്യൻഷിപ്പിൽ റൺ റൈഡേഴ്‌സ് ആൽഫ (Run Riders Alpha) ടീം വിജയിച്ചതോടെ ഒരു പുതിയ അദ്ധ്യത്തിനു റൺ റൈഡേഴ്‌സ് ക്രിക്കറ്റ് ക്ലബ് അവിടെ തുടക്കം കുറിക്കുകയുണ്ടായത്. റൺ റൈഡേഴ്‌സ് സ്‌പോർട്‌സ് ക്ലബ്ബിന്റെ തുടക്കം മുതൽ അതിൽ ഭഗവാക്കായിരുന്ന അനേകർക്ക് നിർവൃതിയിടെയും, സംതൃപ്തിയും, സന്തോഷവും നിറഞ്ഞ ഒരു അവസരമായിരുന്നു അത്. കഠിനമായ റെഗുലർ സീസണിന് ശേഷം, ആൽഫ ടീം പ്ലേഓഫുകളിൽ എല്ലാ പ്രതിബന്ധതകളും പൊരുതി മറികടന്നു, സെമി-ഫൈനൽ കാൽഗറി സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി. ചാംപ്യൻഷിപ് മത്സരത്തിൽ 40-ഓവർ ഡിവിഷൻ-2ലെ ഏറ്റവും മികച്ച ടീമും, റെഗുലർ…
ഡാളസ് ഡയനാമോസ് സോക്കർ ക്ലബ് നാൽപ്പതാം വാർഷികവും U14 പ്രദർശന മത്സരവും
ഡാളസ്: അമേരിക്കയിലെ ആദ്യ മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസിന്റെ നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്റിൽ മലയാളി കുട്ടികൾക്കായി അണ്ടർ 14 ഡിവിഷനിൽ പ്രത്യേക പ്രദർശന മത്സരം സംഘടിപ്പിക്കും. ഒക്ടോബർ 22, 23 തീയതികളിൽ റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിൽ രാവിലെ എട്ടു മണി മുതലാണ് ടൂർണമെന്റ്. കുട്ടികളിൽ ഫുട്‍ബോൾ പ്രോത്സാഹിക്കുന്നതിനും പ്രൊഫഷണൽ പരിശീലനത്തിനു തയ്യാറെടുക്കുകയുമാണ് ‘അണ്ടർ 14 ഷോകേസ് ഇവന്റിന്റെ ലക്‌ഷ്യം എന്ന് ഡാളസ് ഡയനാമോസിന്റെ കോച്ചായ മാറ്റ് ജേക്കബ് പറഞ്ഞു. ടെക്‌സാസ് ഗ്ലോബൽ സോക്കർ എന്ന കോച്ചിങ് അക്കാഡമിയുടെ പ്രസിഡന്റും, കോച്ചിങ് ഡയറക്ടറുമായ ഇദ്ദേഹത്തിന്റെ കീഴിൽ നിരവധി കുട്ടികൾക്കു ഫുട്‍ബോൾ പരിശീലനം നൽകി വരുന്നു. ഓപ്പൺ, 35 പ്ലസ് എന്നീ ഡിവിഷനുകളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി സംഘാടകർ…
കൊച്ചിയിൽ ബിസിസിഐ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുന്നു
കൊച്ചി: രാജ്യത്ത് ആദ്യമായി കൊച്ചിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം പുതിയ രീതിയിൽ നിർമിക്കാൻ ലാൻഡ് പൂളിങ് പദ്ധതിക്ക് സാധ്യത. കൊച്ചിയിൽ എക്‌സ്‌ക്ലൂസീവ് ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്ന ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ)യോട് ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി (ജിസിഡിഎ) ഔട്ട് ഓഫ് ദി ബോക്‌സ് പദ്ധതി നിർദ്ദേശിച്ചു. ജിസിഡിഎയുടെ അഭിപ്രായത്തിൽ, ലാൻഡ് പൂളിംഗ് പദ്ധതിയോ സംവിധാനമോ പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിലെ കാലതാമസം ഒഴിവാക്കുക മാത്രമല്ല, ഭാവിയിൽ സംസ്ഥാനത്ത് വലിയ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾക്ക് മാതൃകയാക്കുകയും ചെയ്യും. ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് പിന്തുണ തേടി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ജില്ലയിലേക്ക് വൻതോതിലുള്ള നിക്ഷേപം ക്ഷണിക്കുന്നതിന്റെ ഭാഗമായി ഏക്കർ കണക്കിന് ഭൂമിയുള്ളവരിൽ നിന്ന് ജിസിഡിഎ താൽപര്യപത്രം…
കേരളാ ക്രിക്കറ്റ് ലീഗ്, യുഎസ്‌എ ഏഴാം സീസണിൽ എഫ് സി സി ഫിലാഡൽഫിയ ജേതാക്കള്‍
ന്യൂയോർക്ക്: കേരളാ ക്രിക്കറ്റ് ലീഗിന്റെ ഏഴാം പതിപ്പിന്റെ ആവേശകരമായ ഫൈനലില്‍ എഫ് സി സി ഫിലാഡൽഫിയ ന്യൂജേഴ്‌സി ബെർഗെൻ ടൈഗേർസിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു. ഭാഗ്യനിർഭാഗ്യങ്ങള്‍ ഇരു ഭാഗത്തേക്കും മാറിമറഞ്ഞ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ന്യൂജേഴ്‌സി ബെർഗെൻ ടൈഗേർസ് 24 ാം ഓവറില്‍ 185 റൺസിന് എല്ലാവരും പുറത്തായി . തുടക്കത്തിൽത്തന്നെ ഓപ്പണേർസിനെ നഷ്ട്ടപ്പെട്ട ബെർഗെൻ ടൈഗേഴ്‌സ് , ക്യാപ്റ്റൻ റിനു ബാബുവിന്റെയും (34) , ജീസസ് വിന്സന്റിന്റേയും (64) ഉജ്വലമായ കൂട്ടുകെട്ടിൽ മത്സരത്തിലേക്ക് തിരിച്ചു വന്നു. സ്കോർ 92 -ൽ നിൽക്കുമ്പോൾ മനോഹരമായി ബാറ്റുചെയ്ത ജീസസ്സിനെ ടൈഗേഴ്‌സ്സിനു നഷ്ടമായപ്പോൾ , അവസരത്തിനൊത്തുയർന്നു ബൗൾ ചെയ്ത ജാഫിനും സച്ചിനും ഷോണും തുടരെ തുടരെ വിക്കറ്റ്കൾ വീഴ്ത്തി ടൈഗേർസ്‌നെ സമ്മർദ്ദത്തിലാക്കി. വമ്പൻ അടികൾക്കു പെരുകേട്ട വൈസ്‌ക്യാപ്റ്റൻ തോമസ് പോൾ ക്രീസിൽ നിലയുറപ്പിച്ചതോടെ ടൈഗേഴ്‌സ് ഇന്നിങ്സിന് പുതുജീവൻ വച്ചു…
പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജ് ടി20 പരമ്പരയിൽ
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. നട്ടെല്ലിന് പരിക്കേറ്റ ബുംറ ഇപ്പോൾ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. രോഹിത് ശർമ്മ നയിക്കുന്ന ടീം അടുത്തതായി ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടി20യിലും തുടർന്ന് ചൊവ്വാഴ്ച ഇൻഡോറിൽ മൂന്നാം ടി20യിലും പ്രോട്ടിയാസിനെ നേരിടും. ഒക്ടോബർ 16ന് ആരംഭിക്കുന്ന ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പുറത്തായേക്കും. നട്ടെല്ലിന് പ്രശ്‌നത്തെ തുടർന്ന് 2022-ലെ ഏഷ്യാ കപ്പിൽ നിന്ന് പുറത്തായ ബുംറ, ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരെ അവസാന രണ്ട് ടി20 മത്സരങ്ങൾ കളിച്ചു. ദക്ഷിണാഫ്രിക്കൻ ട്വന്റി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ…
ജസ്പ്രീത് ബുംറയ്ക്ക് നടുവേദന; ടി20 ലോകകപ്പിൽ നിന്ന് ഒഴിവാക്കി
ന്യൂഡല്‍ഹി: അടുത്ത മാസം ഓസ്‌ട്രേലിയയിൽ ആരംഭിക്കുന്ന ഐസിസി മുൻനിര ഇവന്റിൽ ടീമിന്റെ സാധ്യതകൾക്ക് കനത്ത പ്രഹരം ഏൽപ്പിച്ച് ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ ടി20 ലോകകപ്പിൽ നിന്ന് നടുവേദന മൂലം വ്യാഴാഴ്ച ഒഴിവാക്കി. നടുവേദനയെ തുടർന്ന് ആറ് മാസത്തേക്ക് ബുംറ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ബുംറ ടി20 ലോകകപ്പ് കളിക്കാൻ പോകുന്നില്ലെന്ന് ഉറപ്പാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുംറയ്ക്ക് പകരം ദീപക് ചാഹറോ മുഹമ്മദ് ഷമിയോ പ്രധാന ടീമിൽ ഇടംപിടിക്കുമെന്നാണ് അറിയുന്നത്. ഇരുവരെയും ബിസിസിഐ അഭിമാനകരമായ ടൂർണമെന്റിനുള്ള സ്റ്റാൻഡ് ബൈ കളിക്കാരായി തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടി20 കളിച്ച ബുംറ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര-ഓപ്പണറിനായി ടീമിനൊപ്പം തിരുവനന്തപുരത്തേക്ക് പോയില്ല. കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്ന രവീന്ദ്ര ജഡേജയ്ക്ക് ശേഷം പുറത്താകുന്ന രണ്ടാമത്തെ മുതിർന്ന താരമാണ് 28 കാരനായ ഫാസ്റ്റ് ബൗളർ. “ഇന്ത്യൻ…
ഉമേഷ് യാദവ്, ശ്രേയസ് അയ്യർ, ഷഹബാസ് അഹമ്മദ് എന്നിവർ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ചേർന്നു
ഷമിക്ക് പകരക്കാരനായി ഉമേഷ് യാദവിനെയും ഹൂഡയ്ക്ക് പകരക്കാരനായി ശ്രേയസ് അയ്യറെയും ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. ഷഹബാസ് അഹമ്മദിനെയും ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പേസർ ഉമേഷ് യാദവ്, ബാറ്റർ ശ്രേയസ് അയ്യർ, ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ് എന്നിവരെ ഉൾപ്പെടുത്തിയതായി ബിസിസിഐ ബുധനാഴ്ച അറിയിച്ചു. നട്ടെല്ലിന് പരിക്കേറ്റ ദീപക് ഹൂഡ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പുറത്തായി. പരിക്ക് കൂടുതൽ കൈകാര്യം ചെയ്യുന്നതിനായി ഓൾറൗണ്ടർ എൻസിഎയിലാണ്. ഹാർദിക് പാണ്ഡ്യയും ഭുവനേശ്വർ കുമാറും കണ്ടീഷനിംഗുമായി ബന്ധപ്പെട്ട ജോലികൾക്കായി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്, അതേസമയം അർഷ്ദീപ് സിംഗ് തിരുവനന്തപുരത്ത് ടീമുമായി ബന്ധപ്പെട്ടു. കൊവിഡ്-19ൽ നിന്ന് പൂർണ്ണമായി സുഖം പ്രാപിച്ചിട്ടില്ലാത്ത മുഹമ്മദ് ഷമിക്ക് മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ പങ്കെടുക്കാനാകില്ല. ഷമിക്ക് പകരക്കാരനായി ഉമേഷ് യാദവിനെയും…
