ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിലിൻറെ ന്യൂയോർക്ക് പ്രൊവിൻസിനെ അടുത്ത രണ്ട് വർഷത്തേക്ക് നയിക്കുന്ന ഔദ്യോഗിക ചുമതലക്കാർ സത്യവാചകം ചൊല്ലി സ്ഥാനമേറ്റെടുത്തു. ഗ്ലോബൽ പ്രസിഡൻറ് തോമസ് മൊട്ടക്കൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞു സാരഥികൾ ചുമതലയിലേക്ക് പ്രവേശിച്ചപ്പോൾ ദൃക്‌സാക്ഷികളായി നിന്ന നൂറുകണക്കിന് ക്ഷണിക്കപ്പെട്ട അതിഥികൾ ഹർഷാരവത്തോടെ അവർക്ക് പിന്തുണയേകി. ഡബ്ല്യൂ.എം.സി (WMC) ന്യൂയോർക്ക് പ്രോവിന്സിന്റെ ഓണാഘോഷവും ചുമതലക്കാരുടെ സ്ഥാനാരോഹണവും പുതുതായി ചുമതലയേറ്റ ഗ്ലോബൽ ഭാഹരവാഹികളെ ആദരിക്കുന്ന ചടങ്ങും വിശിഷ്ട വ്യക്തികളുടെ മഹനീയ സാന്നിധ്യത്തിൽ വർണ്ണാഭമായി എൽമോണ്ടിലുള്ള വിൻസെന്റ് ഡീപോൾ പള്ളി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. കേരളത്തിൽ നിന്നെത്തിയ പാലക്കാട് ആലത്തൂർ പാർലമെൻറ് നിയോജക മണ്ഡലം ജനപ്രതിനിധി കേരളത്തിന്റെ പ്രിയങ്കരിയായ രമ്യാ ഹരിദാസ് മുഖ്യാതിഥി ആയിരുന്നു. WMC ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ അഡ്മിൻ വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, അമേരിക്കൻ റീജിയൺ പ്രസിഡൻറ് ജിനേഷ് തമ്പി,…
Category: AMERICA
ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബർ 21-ന്
ന്യൂയോർക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വർഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ വച്ച് ഒക്ടോബർ 21-ാം തീയതി ശനിയാഴ്ച വൈകീട്ട് 5 മണി മുതൽ നടത്തുന്നതാണെന്ന് പ്രസിഡന്റ് വിശ്വനാഥൻ കുഞ്ഞുപിള്ള, സെക്രട്ടറി വിശാൽ വിജയൻ, ട്രഷറർ ജയപ്രകാശ് നായർ, ക്യാപ്റ്റൻ മനോജ് ദാസ്, ടീം മാനേജർ ചെറിയാൻ ചക്കാലപ്പടിക്കൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ ബിജു മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു. നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ, മിമിക്രി, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റർ രാധാകൃഷ്ണൻ കുഞ്ഞുപിള്ള അറിയിച്ചു. ന്യൂയോർക്കിലെ ഫ്ലഷിംഗ് മെഡോ പാർക്കിൽ നടന്ന ഡ്രാഗൺ ബോട്ട് റെയ്‌സ് മത്സരത്തിൽ വിജയ കിരീടം നേടിയ ടീമംഗങ്ങളെ അന്നേദിവസം ആദരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫ്ലയർ കാണുക.
ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മിഷിഗൺ ചാപ്റ്ററിന്റെ ആശംസകൾ
ഡിട്രോയിറ്റ്: നോർത്ത് അമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നവംബർ 2 മുതൽ 4 വരെ മയാമി ഹോളിഡേ ഇൻ വെസ്ററ് ഹോട്ടലിൽ നടക്കുന്ന അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് മിഷിഗൺ ചാപ്റ്റർ സംഘടിപ്പിച്ച യോഗം പിൻതുണയും ആശംസകളും നേർന്നു. മിഷിഗൺ ചാപ്റ്റർ പ്രസിഡന്റ് അലൻ ചെന്നിത്തലയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ അദ്ധ്യക്ഷൻ സുനിൽ തൈമറ്റം സെക്രട്ടറി രാജു പള്ളത്ത് എന്നിവർ പങ്കെടുത്ത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ക്രമീകരണങ്ങൾ വിശദീകരിച്ചു. നോർത്ത് അമേരിക്കയിലെ മയാമി ആദ്യമായാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ദേശീയ മാധ്യമ സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത്…
യുഎസ് അതിർത്തി നിയമം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെ ശാക്തീകരിക്കുമെന്ന് റോണ്‍ ഡിസാന്റിസ്
ഫ്ലോറിഡ: താന്‍ യു എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യുഎസ് അതിർത്തി നിയമം നടപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോണ്‍ ഡിസാന്റിസ് വ്യക്തമാക്കി. “ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ, സംസ്ഥാനങ്ങള്‍ക്ക് ഇമിഗ്രേഷൻ നിയമം നടപ്പിലാക്കുന്നതിന് തുല്ല്യ അവകാശം നല്‍കും. ഇക്കാര്യം ഞാന്‍ ഇതിനകം പറഞ്ഞിട്ടുണ്ട്,” ഡിസാന്റിസ് പറഞ്ഞു. ടെക്സസിൽ ആരെങ്കിലും അനധികൃതമായി നദി കുറുകെ കടന്ന് സംസ്ഥാനത്ത് പ്രവേശിച്ചാല്‍ അവരെ തിരിച്ചയക്കാൻ ടെക്സസിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. “മറ്റുള്ളവര്‍ കോടതികളില്‍ കേസുമായി പോകുന്നതുപോലെ എന്തിന് ഈ അനധികൃത കുടിയേറ്റക്കാര്‍ കോടതിയില്‍ പോകണം? അത് അസംബന്ധമാണ്,” അദ്ദേഹം പറഞ്ഞു. ഡിസാന്റിസ് പറയുന്നതനുസരിച്ച്, ടെക്‌സാസിലും അരിസോണയിലും നീതിന്യായ വകുപ്പിന്റെ എതിർപ്പിന്റെ സമ്മർദ്ദവും ഭീഷണിയും കാരണം ബൈഡൻ ഭരണകൂടം തുറന്ന അതിർത്തി നയങ്ങൾ നടപ്പിലാക്കാന്‍ നിര്‍ബ്ബന്ധിതരാകുകയാണ്. “അവർ കൂടുതലെന്തെങ്കിലും ചെയ്താൽ, അവര്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനെ അഭിമുഖീകരിക്കേണ്ടിവരുമെന്നതാണ് യാഥാർത്ഥ്യം,” പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള…
ഇന്ത്യൻ നിർബന്ധം വകവയ്ക്കാതെ ഖാലിസ്ഥാൻ ഹിതപരിശോധന തുടരുമെന്ന് എസ്എഫ്ജെ നേതാവ്
ലണ്ടൻ: പഞ്ചാബിലെ തന്റെ സ്വത്ത് കണ്ടുകെട്ടലിലൂടെയും തെറ്റായ കേസുകളിലൂടെയും എസ്എഫ്‌ജെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂണിനെ നിശ്ശബ്ദനാക്കാനും നിർബന്ധിക്കാനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ഖാലിസ്ഥാൻ റഫറണ്ടം പ്രസ്ഥാനത്തെ തടസ്സപ്പെടുത്തില്ലെന്ന് യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) തറപ്പിച്ചുപറഞ്ഞു. ഖാലിസ്ഥാൻ അനുകൂല കനേഡിയൻ നേതാവും പന്നൂനിന്റെ സുഹൃത്തും മിത്രവുമായിരുന്ന ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരസ്യവും ഞെട്ടിപ്പിക്കുന്നതുമായ ആരോപണത്തെത്തുടർന്ന്, തീവ്രവാദ പ്രവർത്തനങ്ങൾ ആരോപിക്കുന്ന പന്നൂണിന്റെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇന്ത്യയുടെ ഫെഡറൽ തീവ്രവാദ വിരുദ്ധ ഏജൻസി അറിയിച്ചതിന് പിന്നാലെയാണ് പന്നൂൻ സംസാരിച്ചത്. ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ പഞ്ചാബിൽ പന്നൂന്റെ ഉടമസ്ഥതയിലുള്ള ഒരു വീടും സ്ഥലവും പിടിച്ചെടുത്തത് “കാനഡ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ, വിഘടനവാദ ശൃംഖലയ്‌ക്കെതിരായ രാജ്യം അടിച്ചമർത്തുന്നതിന് വലിയ ഉത്തേജനം നൽകുന്നു”…
ഒരു തുള്ളി കണ്ണീർ വീഴ്ത്താതെ ഒരിറ്റു ചോര ചീന്താതെ (ലേഖനം): ജയൻ വർഗീസ്
ഹോമോ സാപ്പിയൻസ് എന്നറിയപ്പെടുന്ന മനുഷ്യാവസ്ഥയുടെ ചരിത്രത്തിന് ഏകദേശം രണ്ടു ലക്ഷംവർഷങ്ങളുടെ പഴക്കമേയുള്ളുവെന്ന് ശാസ്ത്രം പറയുന്നു. കൃത്യമായിപ്പറഞ്ഞാൽ 190000 വർഷത്തിനും 135000 വർഷത്തിനും ഇടയിലുള്ള ഒരു കാലഘട്ടത്തിലാണ് ആദിമ മനുഷ്യൻ പ്രത്യക്ഷപ്പെട്ടത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ആഫ്രിക്കൻ വൻകരയുടെ എത്യോപ്യൻ മേഖലയിൽ എവിടെടോ ഉടലെടുത്ത ഈ പ്രത്യേക ജീവി വർഗ്ഗത്തിൽനിന്ന് രണ്ടു കാലിൽ എഴുന്നേറ്റു നിന്ന് നടന്നു തുടങ്ങിയവർ വന്നത് മുപ്പത്തഞ്ച് ലക്ഷം വർഷങ്ങൾക്ക്മുൻപായിരുന്നു എന്ന മുൻ നിഗമനം തിരുത്തിക്കുറിച്ചു കൊണ്ടാണ് ഈ പുത്തൻ കാലഗണന. വെട്ടലുംതിരുത്തലും ശാസ്ത്ര നിഗമനങ്ങളുടെ കൂടപ്പിറപ്പ് ആയതു കൊണ്ടു തന്നെ ഇതൊന്നുമല്ലാത്ത പുത്തൻ കാലഗണന ഇനിയും വന്നേക്കാം. അലഞ്ഞ് നടന്ന് ആഹാരം കണ്ടെത്തിയിരുന്ന ആദിമ അവസ്ഥയിൽ നിന്ന് ഒരിടത്ത് നിന്ന് ആഹാരംഉൽപ്പാദിപ്പിക്കാവുന്ന സൂത്രമായ കൃഷി കണ്ടെത്തി പ്രയോഗിച്ചു തുടങ്ങിയിട്ട് പതിനായിരം വർഷങ്ങൾആയിട്ടേയുള്ളുവത്രേ ! എന്നിരുന്നാലും ഈയൊരു വഴിത്തിരിവിന് ശേഷമാണ് മനുഷ്യ മുന്നേറ്റത്തിലെമഹത്തായ…
നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി
ഷിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പാര്‍ക്ക് റിഡ്ജിലുള്ള സെന്റീനിയല്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. പ്രഡിസന്റ് അരവിന്ദ് പിള്ളയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശ്രേയ മഹേഷ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് ഏവരേയും ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുകയും ഏവര്‍ക്കും ഓണാശംസകള്‍ നേരുകയും ഓണാഘോഷ പരിപാടികള്‍ വിജയമാക്കുവാന്‍ പ്രവര്‍ത്തിച്ച ഏവരോടും നന്ദി അറിയിക്കുകയും ചെയ്തു. പ്രസിഡന്റും മറ്റു ഭാരവാഹികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടി ഉത്ഘാടനം ചെയ്തു. ഓണാഘോഷത്തോടനുബന്ധിച്ച് അത്തപ്പൂവിടല്‍, തിരുവാതിരകളി, വിവിധ നൃത്തനൃത്യങ്ങള്‍, ഗാനാലാപനം, തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറി. ചടങ്ങില്‍ മുഖ്യ സ്്‌പോണ്‍സറും കമ്മറ്റി മെമ്പറുമായ എം.ആര്‍.സി. പിള്ളയെ അനില്‍കുമാര്‍ പിള്ള പൊന്നാട അണിയിച്ച് ആദരിച്ചു. മറ്റു വിവിധ പരിപാടികള്‍ക്ക് രാജഗോപാലന്‍ നായര്‍ രാധാകൃഷ്ണന്‍ നായര്‍, വിജി നായര്‍, രഘുനാഥന്‍ നായര്‍, സതീശന്‍…
ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗോപിനാഥ് മുതുകാടിനെ ആദരിച്ചു
ഡാളസ്: ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ഗ്ലോബൽ ചാരിറ്റി സെന്റർ ഒരുക്കിയ വിരുന്നിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി അഹോരാർത്ഥം പ്രവർത്തിക്കുന്ന ഡോക്ടർ ഗോപിനാഥ് മുതുകാടിനെ ഗാര്ലാണ്ടിലെ കിയ ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ പതിനൊന്നിന് അരങ്ങേറിയ നിറഞ്ഞ സദസ്സിൽ ആദരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമർപ്പണ ബോധത്തോടെ നടത്തുന്ന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് “ഭിന്നശേഷിക്കാരുടെ പ്രവാചകന്” ഈ അംഗീകാരം ഇന്ത്യക്കാരുടെ ഒരു ഗ്ലോബൽ നെറ്റ്‌വർക്ക് സംഘടന എന്ന നിലയിൽ അമേരിക്കയിൽ വച്ച് നൽകിയത്. സെപ്റ്റംബർ പതിനൊന്നിന് ഒഹായോ യിൽ നിന്നും രാവിലെ ഡി. എഫ്. ഡബ്ല്യൂ എയർപോർട്ടിൽ എത്തിയ മുതുകാടിന് ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യുവും പ്രോഗ്രാം കൂട്ടാളിയായി പ്രവർത്തിച്ച ജിമ്മി കുളങ്ങരയും ഊഷ്മളമായ വരവേൽപ് നൽകിയാണ് സ്വീകരിച്ചത്. ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ ലോഗോ പതിച്ച ഫല ഗ്ലോബൽ പ്രസിഡന്റ് പി. സി. മാത്യു, ഗ്ലോബൽ ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, ഇന്ത്യ പ്രസ്സ…
ജാന്‍വി കണ്ടുലയുടെ മരണം; ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ഖേദം രേഖപ്പെടുത്തി
ഷിക്കാഗോ: സിയാറ്റില്‍ പോലീസ് ഓഫീസറുടെ കാറിടിച്ച് ജീവന്‍ പൊലിഞ്ഞ 23-കാരി ജാന്‍വിയുടെ വേര്‍പാടില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ഖേദം അറിയിച്ചു. കൊല്ലപ്പെട്ട ജാന്‍വിയുടെ ജീവന് 11,000 ഡോളര്‍ വിലയിട്ട പോലീസ് ഉദ്യോഗസ്ഥന്റെ നീചവും പൈശാചികവുമായ സംഭാഷണം വളരെ ക്രൂരമായിപ്പോയെന്ന് പ്രസിഡന്റ് സന്തോഷ് നായര്‍ പറഞ്ഞു. ഡാനിയല്‍ ഓഡറല്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും സംഭാഷണങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്തു വന്നിരിക്കുന്നത്. ഈ സംഭവത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ ആവശ്യപ്പെട്ടു. നോര്‍ത്ത് ഈസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയുടെ സിയാറ്റില്‍ കാമ്പസ്സില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജാന്‍വിയോടുള്ള വംശീയവും, മനുഷ്യത്വരഹിതവും, അധാര്‍മ്മികവുമായ പരാമര്‍ശങ്ങള്‍ക്കും പെരുമാറ്റത്തിനും ഉത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കേണ്ടതാണെന്നും, ഇനിയും ഇതുപോലെയുള്ള നീച പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വേണ്ടപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്നും യോഗത്തില്‍…
ബൈഡൻ ഉക്രെയ്‌നിന് 325 മില്യൺ ഡോളർ സൈനിക സഹായം പ്രഖ്യാപിച്ചു
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്നിനായി 325 മില്യൺ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചു, ഈ സഹായ പാക്കേജിൽ വ്യോമ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ വാഷിംഗ്ടൺ സന്ദർശനത്തിനിടെയാണ് ബൈഡൻ പാക്കേജ് പ്രഖ്യാപിച്ചത്. കൌണ്ടർ എയർസ്ട്രൈക്ക് സംവിധാനങ്ങൾ, ഇരട്ട-ഉദ്ദേശ്യ നൂതന പരമ്പരാഗത യുദ്ധോപകരണങ്ങൾ, ടാങ്ക് വിരുദ്ധ ആയുധങ്ങൾ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് പെന്റഗൺ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍, പാക്കേജിൽ 300 കിലോമീറ്റർ വരെ ആക്രമണം നടത്താൻ കഴിയുന്ന ദീർഘദൂര എടിഎസിഎംഎസ് മിസൈലുകൾ ഉൾപ്പെടുത്തിയിട്ടില്ല. ഉക്രെയ്‌നിന് കൂടുതൽ സഹായം നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സെലെൻസ്‌കി നേരത്തെ ബൈഡൻ, യുഎസ് കോൺഗ്രസ് അംഗങ്ങൾ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചില റിപ്പബ്ലിക്കൻ പ്രതിനിധികളുടെ എതിർപ്പുകൾ അവഗണിച്ച് ഉക്രെയ്നിനായി കോൺഗ്രസ് അംഗീകരിക്കണമെന്ന് ബൈഡൻ ആഗ്രഹിക്കുന്ന 24 ബില്യൺ…
