നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫ് വൻ വിജയം നേടി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രവചിച്ചതുപോലെ നൂറിൽ കൂടുതൽ സീറ്റുകൾ നേടി ചരിത്ര വിജയം യു ഡി എഫ് അധികാരത്തിലെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും യു ഡി എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ്സിന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ ലേഖനം പുറത്ത് വരുമ്പോഴേക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കരുതുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മാത്രം 62 സീറ്റ് നേടി മിന്നും വിജയം നേടിയപ്പോൾ മുഖ്യമന്ത്രിയായി മൂന്ന് പേരാണ് രംഗത്ത് വന്നത്. വി ഡി സതീശൻ, രമേശ് ചെന്നിത്തല കെ സി വേണുഗോപാൽ എന്നീ മൂന്ന് പേര് വന്നതോടെ മുഖ്യ മന്ത്രി കസ്സേരക്ക് മത്സരമായി. മൂന്നുപേരെയും പിന്താങ്ങി അണികൾ രംഗത്ത് വന്നതോടെ അത് സംഘർഷ ഭരിതമായി. കോൺഗ്രസ്സ് ദേശീയ നേതൃത്വം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.…
Category: AMERICA
“അമേരിക്കക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ ഇറാനോടുള്ള അവരുടെ നിലപാടിൽ മാറ്റമുണ്ടാക്കില്ല”: ട്രംപ്
അമേരിക്കക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ അവരെ ടെഹ്‌റാനുമായി വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിതരാക്കുന്നുണ്ടോ എന്ന് ഒരു റിപ്പോർട്ടർ ചോദിച്ചപ്പോൾ, ട്രംപ് മറുപടി പറഞ്ഞു, “തീർച്ചയായും ഇല്ല.” വാഷിംഗ്ടണ്‍: രണ്ട് ദിവസത്തെ ഉച്ചകോടിക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച (മെയ് 13, 2026) ബീജിംഗിൽ എത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അമേരിക്കയുടെ മോശം സാമ്പത്തിക സ്ഥിതി ഇറാനെക്കുറിച്ചുള്ള തന്റെ നയത്തെ ബാധിക്കില്ലെന്ന് പോകുന്നതിന് തൊട്ടുമുമ്പ് ട്രംപ് വ്യക്തമാക്കി. എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുമ്പ് വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവേ, യുദ്ധത്തിന്റെ സാമ്പത്തിക നാശനഷ്ടങ്ങളെക്കുറിച്ചുള്ള സമ്മർദ്ദം അവഗണിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കക്കാരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ ടെഹ്‌റാനുമായി വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുന്നുണ്ടോ എന്ന് ഒരു പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ, ട്രംപ് മറുപടി പറഞ്ഞു, “തീർച്ചയായും ഇല്ല.” “ഞാൻ അമേരിക്കക്കാരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്…
ചൈനയിലെത്തിയ ഡൊണാൾഡ് ട്രംപിനെ സ്വീകരിക്കാന്‍ ഷി ജിന്‍പിംഗ് വിമാനത്താവളത്തിലെത്തിയില്ല!
വാഷിംഗ്ടണ്‍: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തിയ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ സ്വീകരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് വിമാനത്താവളത്തിലെത്തിയില്ല. പകരം, വൈസ് പ്രസിഡന്റ് ഹാൻ ഷെങ് അദ്ദേഹത്തെ സ്വീകരിച്ചു. AI, താരിഫ്, തായ്‌വാൻ, ഇറാൻ തുടങ്ങിയ പ്രധാന ആഗോള വിഷയങ്ങളിൽ സന്ദർശനം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര നയതന്ത്രത്തിന്റെയും പ്രോട്ടോക്കോളിന്റെയും വീക്ഷണകോണിൽ നിന്ന് ഈ സംഭവം പ്രാധാന്യമർഹിക്കുന്നതായി കണക്കാക്കപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച്, ഹാൻ ഷെംഗിനൊപ്പം വിമാനത്താവളത്തിൽ ഡേവിഡ് പെർഡ്യൂ, യുഎസിലെ ചൈനയുടെ അംബാസഡർ സീ ഫെംഗ്, ചൈനയുടെ വിദേശകാര്യ എക്സിക്യൂട്ടീവ് വൈസ് മന്ത്രി മാ ഷാവോക്സു എന്നിവരും ഉണ്ടായിരുന്നു. ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി ചൈന പ്രത്യേക സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. വെള്ളയും നീലയും യൂണിഫോം ധരിച്ച 300 ഓളം യുവാക്കളെ വിമാനത്താവളത്തിൽ വിന്യസിച്ചിരുന്നു, സ്വാഗത ചടങ്ങിന്റെ ഭാഗമായി ഒരു ബാൻഡ് വാദ്യവും ഉണ്ടായിരുന്നു.…
ഹോർമുസിന്റെ ‘ജല ബോംബും’ ട്രംപിന്റെ ലോകമഹായുദ്ധവും!; മൂന്നാം ലോകമഹായുദ്ധത്തിനുള്ള കെണി ഇറാൻ കടലിൽ ഒരുക്കിയിരിക്കുന്നു
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം അതിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരിക്കുന്നു. ഹോർമുസ് കടലിടുക്കിലേക്ക് എണ്ണ ഒഴിച്ചുകൊണ്ട് ടെഹ്‌റാൻ അപകടകരമായ ഒരു “ജല ബോംബ്” സൃഷ്ടിച്ചിരിക്കുന്നു. മിഡിൽ ഈസ്റ്റിലെ സ്ഥിതി ഗണ്യമായി വഷളായിക്കൊണ്ടിരിക്കുകയാണ്. വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള മത്സരം ഇനി ആയുധങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഒരു കടുത്ത എണ്ണയുദ്ധത്തിലേക്ക് വളർന്നിരിക്കുന്നു. സാമ്പത്തിക ആണവ ആക്രമണത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന ഒരു നടപടിയാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. കടൽ വെള്ളത്തെ കത്തുന്ന ദ്രാവകമാക്കി മാറ്റുന്നതിലൂടെ ഇറാൻ ഒരു ദുരന്തത്തിന് തയ്യാറെടുത്തിരിക്കുകയാണ്. പേർഷ്യൻ ഗൾഫിലെ ഖാർഗ് ദ്വീപിനടുത്തുള്ള കടൽവെള്ളം ഇപ്പോൾ കറുത്ത എണ്ണയാൽ മൂടപ്പെട്ടിരിക്കുകയാണ്. ആഗോള വിപണിയിൽ വളർന്നുവരുന്ന എണ്ണ ശേഖരം വിൽക്കുന്നതിനു പകരം, ടെഹ്‌റാൻ അത് നേരിട്ട് കടലിലേക്ക് തള്ളുകയാണ്. ഒരു വലിയ ജ്വലിക്കുന്ന കുരുക്ക് സൃഷ്ടിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ, ദശലക്ഷക്കണക്കിന് ബാരൽ അസംസ്കൃത എണ്ണ എല്ലാ ദിവസവും വെള്ളത്തിലേക്ക് തള്ളപ്പെടുന്നു. ഒരു…
ഹോർമുസ് ഉപരോധം ലോകത്തിന് വിനാശകരമായിരിക്കും; പാക്കിസ്താന്‍, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ തകരും; ഇന്ത്യയും കുഴപ്പത്തിലാകാന്‍ സാധ്യത?
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത് ലോകത്തെ കടുത്ത ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. എണ്ണവിലയിലെ വർദ്ധനവ് പാക്കിസ്താന്‍, ഫിലിപ്പീൻസ് തുടങ്ങിയ ദരിദ്ര രാജ്യങ്ങളെ സമ്പൂർണ്ണ സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിച്ചു. ഹോർമുസ് കടലിടുക്കിന്റെ കടുത്ത ഉപരോധം ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും മോശമായ ഊർജ്ജ പ്രതിസന്ധിയുടെ തീയിൽ ലോകം മുങ്ങിത്താഴുന്ന തരത്തിൽ സ്ഥിതി വളരെ മോശമാണ്. ആഗോള ഊർജ്ജ സുരക്ഷയ്ക്കുള്ള ഏറ്റവും വലിയ വെല്ലുവിളിയായി അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയും ഇതിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഉപരോധം പല രാജ്യങ്ങളെയും തളർത്തി, അവയെ പൂർണ്ണ അന്ധകാരത്തിലേക്ക് തള്ളിവിട്ടു. ഹോർമുസ് ഉപരോധം സാമ്പത്തികമായി ദുർബലമായിരുന്ന രാജ്യങ്ങളെ വിനാശകരമായി ബാധിച്ചിട്ടുണ്ട്. പാക്കിസ്താന്‍, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ ഇപ്പോൾ ദുരന്തത്തിന്റെ വക്കിലാണ്. പാക്കിസ്താനില്‍ വൈദ്യുതി നിലച്ചു, ഫാക്ടറികൾ അടച്ചുപൂട്ടി, വിദേശനാണ്യ ശേഖരം തീർന്നു. ഊർജ്ജമില്ലാതെ, മുഴുവൻ സംവിധാനവും നിലച്ചു. ഫിലിപ്പീൻസിന്റെ സമ്പദ്‌വ്യവസ്ഥയും തകർന്നുകൊണ്ടിരിക്കുകയാണ്. ഇന്ധനമില്ലാതെ, എല്ലാം നിലച്ചു.…
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്കോഫ് ഫിലഡല്‍ഫിയയില്‍
ഫിലഡല്‍ഫിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആസ്ഥാനത്ത് വെച്ച് ജൂലൈ 22-ാം തീയതി മുതല്‍ 25-ാം തീയ്യതി വരെ നടക്കുന്ന 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ കിക്കോഫ് മെയ് മെയ് മൂന്നാം തീയതി വിശുദ്ധ കുര്‍ബ്ബാനാനന്തരം ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ വച്ച് നടന്നു. ഇടവക വികാരി റവ. ഫാ. രാജന്‍ പീറ്റര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരിലൊരാളായ വന്ദ്യ ജോസ് ദാനിയേല്‍ പയറ്റേല്‍ കോര്‍ എപ്പിസ്കോപ്പയില്‍ നിന്നും പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോം സ്വീകരിച്ചുകൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തദവസരത്തില്‍ അമേരിക്കന്‍ അതിഭദ്രാസന ജോയിന്റ് ട്രഷറാര്‍ ബോബി കുര്യാക്കോസ് (ന്യൂജേഴ്‌സി), കൗണ്‍സില്‍ അംഗങ്ങളായ റോയി മാത്യു (ന്യൂയോര്‍ക്ക്), സാബു സക്കറിയ (ഫിലഡല്‍ഫിയ) എന്നിവര്‍ സന്നിഹിതരായിരുന്നു. യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ, നവാഭിഷിക്തനായ ആബൂര്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ ഈ കോണ്‍ഫറന്‍സില്‍ മുഖ്യ അതിഥിയായി…
കൊല്ലപ്പെട്ട ആറുവയസ്സുകാരന്റെ മൃതദേഹത്തിനായി എഫ്.ബി.ഐ തിരച്ചിൽ; നോർത്ത് ടെക്സസിൽ വീടിന്റെ മുറ്റം കുഴിക്കുന്നു
എവർമാൻ (ടെക്സസ്): നോർത്ത് ടെക്സസിൽ കൊല്ലപ്പെട്ട ആറുവയസ്സുകാരൻ നോയൽ റോഡ്രിഗസ് അൽവാരസിന്റെ മൃതദേഹത്തിനായി എഫ്.ബി.ഐ ഉദ്യോഗസ്ഥർ വീണ്ടും തിരച്ചിൽ ആരംഭിച്ചു. കുട്ടിയുടെ മാതാവും കൊലപാതകക്കേസിലെ പ്രതിയുമായ സിണ്ടി റോഡ്രിഗസ് സിംഗിന്റെ എവർമാനിലെ വീടിന്റെ പിൻമുറ്റമാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥർ കുഴിച്ചു പരിശോധിക്കുന്നത്. എക്സ്കവേറ്ററുകളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് എഫ്.ബി.ഐ തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ മണത്തുപിടിക്കാൻ പരിശീലനം ലഭിച്ച നായ്ക്കളും പരിശോധനയിൽ പങ്കുചേരുന്നുണ്ട്. നേരത്തെ നടന്ന പരിശോധനയിൽ ഇവിടെ മനുഷ്യശരീരത്തിന്റെ ഗന്ധം നായ്ക്കൾ തിരിച്ചറിഞ്ഞിരുന്നു. 2022 ഒക്ടോബറിലാണ് നോയലിനെ അവസാനമായി കണ്ടത്. ഭിന്നശേഷിക്കാരനായ മകനെ സിണ്ടി കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. മകനെ കാണാതായതോടെ ഇവർ കുടുംബത്തോടൊപ്പം ഇന്ത്യയിലേക്ക് കടന്നുകളഞ്ഞിരുന്നു. എഫ്.ബി.ഐയുടെ ‘ഏറ്റവും കൂടുതൽ തിരയുന്ന കുറ്റവാളികളുടെ’ പട്ടികയിൽ ഇടംപിടിച്ച സിണ്ടിയെ 2025 ആഗസ്റ്റിൽ ഇന്ത്യയിൽ വെച്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് അമേരിക്കയ്ക്ക് കൈമാറുകയും ചെയ്തു. മാനസികാരോഗ്യം മോശമായതിനാൽ സിണ്ടി വിചാരണ…
3 വർഷത്തിനുള്ളിൽ സ്വർണം ഔണ്‍സിന് 17250 ഡോളർ (പവന് 4.11 ലക്ഷം രൂപ); ലോക ജനതയെ ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി പ്രമുഖ ഖനന വിദഗ്ധൻ പീരേ ലാസോണ്ടേ
സ്വർണ വില പവന് 4.11 ലക്ഷമാകും? ഔണ്‍സിന് 17250 ഡോളർ..ഞെട്ടിച്ച് പുതിയ പ്രവചനം നടത്തി പ്രമുഖ ഖനന വിദഗ്ധൻ പീരേ ലാസോണ്ടേ. ടോറോണ്ടോ: ലോക സാമ്പത്തിക വ്യവസ്ഥ വലിയൊരു മാറ്റത്തിന്റെ വക്കിലാണെന്നും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവാകുന്നത് സ്വർണമാകുമെന്നും പ്രമുഖ ഖനന വിദഗ്ധൻ പീരേ ലാസോണ്ടേ. അമേരിക്കൻ ഡോളറിനോടുള്ള ആഗോള ആശ്രയം കുറയുന്ന സാഹചര്യത്തിൽ, “അവസാന ആശ്രയം ” എന്ന നിലയിലേക്ക് സ്വർണം വീണ്ടും ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നില തുടർന്നാൽ വില ഔൺസിന് 17,250 ഡോളർ വരെ എത്താമെന്നും അദ്ദേഹം പ്രവചിച്ചു. കിറ്റ്കോ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഫ്രാങ്കോ-നെവാഡയുടെ സഹസ്ഥാപകനും ന്യൂമോണ്ട് മൈനിംഗിന്റെ മുൻ പ്രസിഡന്റുമായ ലാസ്സോണ്ട് ഈ വിലയിരുത്തൽ. 1970-കളിലെ പണപ്പെരുപ്പ പ്രതിസന്ധിയെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള സാമ്പത്തിക സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അന്നത്തെ സാഹചര്യത്തേക്കാൾ ഇന്നത്തെ ലോകം കൂടുതൽ അപകടകരമാണെന്നും…
ഇന്റർനാഷണൽ പ്രയർ ലൈൻ (IPL) പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു
ഡിട്രോയിറ്റ്: ആഗോളതലത്തിൽ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും സന്ദേശമെത്തിക്കുന്ന ഇന്റർനാഷണൽ പ്രയർ ലൈൻ അതിന്റെ പ്രവർത്തനപഥത്തിൽ പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ കൃതജ്ഞതാ നിർഭരമായ വാർഷികാഘോഷം സംഘടിപ്പിച്ചു. 2026 മെയ് 12 ചൊവ്വാഴ്ച നടന്ന 626-ാമത് സെഷൻ വിശ്വാസികളുടെ വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞ പന്ത്രണ്ട് വർഷക്കാലം ദൈവം നൽകിയ വിശ്വസ്തതയ്ക്കും അനുഗ്രഹങ്ങൾക്കും നന്ദി അർപ്പിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഫോൺ കോൺഫറൻസിംഗിലൂടെ ഈ സംഗമത്തിൽ അണിചേർന്നു. വാഷിംഗ്ടൺ ഡി.സി.യിൽ നിന്നുള്ള പ്രമുഖ വചനപ്രഘോഷകൻ റവ. ഫാദർ ഡോ. അലക്സാണ്ടർ കുര്യൻ വാർഷിക സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു.യെശയ്യാ പ്രവാചകൻറെ പുസ്തകത്തിന്റെ 16 അദ്ധ്യായത്തിന്റെ 22 വാക്യത്തെ ആസ്പദമാക്കി ജീവിതത്തിലെ പ്രതിസന്ധികളിൽ പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈവിക കരുതലിനെക്കുറിച്ചും അദ്ദേഹം നൽകിയ സന്ദേശം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവ്വേകി. ഡിട്രോയിറ്റിൽ നിന്നുള്ള സി. വി. സാമുവൽ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഏവരെയും സ്വാഗതം…
2028-ലെ വൈറ്റ് ഹൗസ് മത്സരം: അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസ് തരംഗമാകുന്നു
വാഷിംഗ്ടൺ: 2028-ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തുറ്റ മുഖമായി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടസ് ഉയർന്നുവരുന്നു. കഴിഞ്ഞ ദിവസം ചിക്കാഗോയിൽ നടന്ന ഒരു പരിപാടിയിൽ, വൈറ്റ് ഹൗസ് മോഹങ്ങളെക്കുറിച്ചുള്ള ഡേവിഡ് ആക്സൽറോഡിന്റെ ചോദ്യത്തിന് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. തന്റെ രാഷ്ട്രീയ അഭിലാഷം കേവലം ഒരു പദവിയോ സീറ്റോ അല്ലെന്നും, മറിച്ച് രാജ്യത്തെ മാറ്റിയെടുക്കുക എന്നതാണെന്നും ഒകാസിയോ വ്യക്തമാക്കി. “പ്രസിഡന്റുമാർ വരും പോകും, പക്ഷേ ആരോഗ്യപരിരക്ഷ പോലുള്ള നയങ്ങൾ ശാശ്വതമാണ്,” അവർ പറഞ്ഞു. സർവ്വേകൾ പ്രകാരം 18-34 പ്രായപരിധിയിലുള്ള വോട്ടർമാർക്കിടയിൽ കമല ഹാരിസിനേക്കാളും ഗാവിൻ ന്യൂസമിനേക്കാളും ജനപ്രീതി ഒകാസിയോ-കോർട്ടസിനാണ്. ഒകാസിയോ-കോർട്ടസിനെ ഒരു തീവ്ര ഇടതുപക്ഷ നേതാവായി കാണുന്നവർ പാർട്ടിക്കുള്ളിലുണ്ടെങ്കിലും, മികച്ച ആശയവിനിമയ ശേഷിയുള്ള നേതാവായി പലരും അവരെ അംഗീകരിക്കുന്നു. 20% ഉറച്ച വോട്ടർമാരുടെ പിന്തുണയോടെ അവർക്ക് ഒരു ദേശീയ പ്രചാരണം തുടങ്ങാൻ കഴിയുമെന്ന്…
