കാതോലിക്കാ ബാവയെ വരവേൽക്കാൻ നോർത്ത്  ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഒരുങ്ങുന്നു

ശ്ലൈഹിക സന്ദര്‍ശനത്തിനായി സെപ്റ്റംബറില്‍ അമേരിക്കയില്‍ എത്തുന്ന മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ കാതോലിക്കയും പരമാദ്ധ്യക്ഷനുമായ മോറോന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമാ മാത്യൂസ്‌ തൃതീയന്‌ ഊഷ്മളമായ വരവേല്‍പ്പ്‌ നല്‍കാന്‍ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനം തയ്യാറെടുക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാദ്ധ്യക്ഷനായി സ്ഥാനമേറ്റശേഷം ആദ്യമായി അമേരിക്കന്‍ ഭദ്രാസനത്തിലെ വിശ്വാസികളെ സന്ദര്‍ശിക്കാനെത്തുന്ന പരിശുദ്ധ ബാവ സെപ്റ്റംബര്‍ 21-ന്‌ ന്യൂയോര്‍ക്കില്‍ എത്തിച്ചേരും. ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചാം തീയതി മൂന്നര മണിക്ക്‌ ന്യൂയോര്‍ക്കിലെ ലെവിറ്റൗണ്‍ സെന്‍റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വച്ച്‌ ഊഷ്മളമായ വരവേല്‍പ്പ്‌ നല്‍കും. ഇതര സഭാമേലദ്ധ്യക്ഷന്മാരും ഭദ്രാസനത്തിലെ വൈദികരും ജനങ്ങളുമടങ്ങിയ സംഘം സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. പത്തുദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനെത്തുന്ന പരിശുദ്ധ ബാവായ്ക്ക്‌ തിരക്കിട്ട കാര്യ പരിപാടികളാണുള്ളത്‌. സഭയിലെ ആദ്ധ്യാത്മിക സംഘടനാ പ്രവര്‍ത്തകരുമായുള്ള മീറ്റിംഗ്‌, എക്യൂമെനിക്കല്‍ സഭാ നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ച, ഭദ്രാസന വൈദികരുടെ ദ്വിദിന കോണ്‍ഫറന്‍സ്‌, ബ്രോങ്ക്‌സ്‌ സെന്റ്‌…

ജോ ബൈഡനും ഷി ജിൻപിംഗും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മുമ്പ് ചൈനയുടെ താരിഫിന് തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല

വാഷിംഗ്ടണ്‍: തായ്‌വാനുമായി ബന്ധപ്പെട്ട പിരിമുറുക്കങ്ങളും റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും ഈ ആഴ്ച പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് നേതാവ് ഷി ജിൻപിംഗും തമ്മിലുള്ള ചർച്ചയ്ക്ക് സാധ്യതയുള്ള വിഷയങ്ങളാണെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. എന്നാൽ, ഇരുവരും സംസാരിക്കുന്നതിന് മുമ്പ് ചൈനീസ് ഉൽപ്പന്നങ്ങളുടെ തീരുവ എടുത്തുകളയാന്‍ ബൈഡന്‍ തീരുമാനിക്കാനിടയില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക മത്സരം നിയന്ത്രിക്കുന്നതും ചര്‍ച്ചയുടെ ശ്രദ്ധാകേന്ദ്രമായിരിക്കും. ഇത് വ്യാഴാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കിർബി പറഞ്ഞു. നേതാക്കൾ തമ്മിലുള്ള അഞ്ചാമത്തെ ചര്‍ച്ചയാണിത്. ബീജിംഗ് തങ്ങളുടെ പ്രദേശമെന്ന് അവകാശപ്പെടുന്ന, ജനാധിപത്യപരമായി ഭരിക്കുന്ന തായ്‌വാനിലേക്കുള്ള യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെക്കുറിച്ച് ചൈന ബൈഡന്‍ ഭരണകൂടത്തിന് കർശനമായ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഈ ചര്‍ച്ചയെന്നത് ശ്രദ്ധേയമാണ്. തായ്‌വാൻ പിരിമുറുക്കം മുതൽ ഉക്രെയ്ൻ യുദ്ധം വരെയുള്ള ചർച്ച…

അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടാനുള്ള റഷ്യയുടെ തീരുമാനം നാസയെ ഞെട്ടിച്ചു

വാഷിംഗ്ടണ്‍: യു എസ് – റഷ്യ സം‌യുക്ത സം‌രംഭമായ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അമേരിക്കൻ ബഹിരാകാശ സഞ്ചാരികളും റഷ്യൻ ബഹിരാകാശ സഞ്ചാരികളും ശാസ്ത്ര ലോകത്തിന് നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. എന്നാല്‍, ഉന്നത റഷ്യൻ ബഹിരാകാശ ഉദ്യോഗസ്ഥൻ തന്റെ രാജ്യം ഈ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത് നാസയെ ഞെട്ടിച്ചു. ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങൾ യുഎസ്-റഷ്യൻ നയതന്ത്ര ബന്ധത്തില്‍ വിള്ളലുണ്ടാക്കിയതിനു പുറമെയാണ് ഈ വർഷം ആദ്യം റഷ്യ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്‍‌വാങ്ങുമെന്ന് ഭീഷണിപ്പെടുത്താൻ മോസ്കോയെ പ്രേരിപ്പിച്ചത്. ഈ മാസം ആദ്യം റോസ്‌കോസ്‌മോസ് ഏറ്റെടുത്ത യൂറി ബോറിസോവ് ചൊവ്വാഴ്ച നടന്ന ടെലിവിഷൻ മീറ്റിംഗിൽ 2024-ന് ശേഷം നിലയത്തില്‍ നിന്ന് പിന്മാറാനാണ് തീരുമാനമെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനോട് പറഞ്ഞു. ഈ മാസം ആദ്യമാണ് ബോറിസോവിനെ പുടിന്‍ നിയമിച്ചത്. “തീർച്ചയായും, ഞങ്ങളുടെ പങ്കാളികളോടുള്ള ഞങ്ങളുടെ എല്ലാ ബാധ്യതകളും ഞങ്ങൾ നിറവേറ്റും.…

നാന്‍സി പെലോസിയുടെ തായ്‌വാന്‍ യാത്ര; ചൈന പറക്ക നിരോധിത മേഖലയായി പ്രഖ്യാപിച്ച് തടസ്സപ്പെടുത്താന്‍ സാധ്യതയെന്ന്

വാഷിംഗ്ടണ്‍: തായ്‌വാൻ കടലിടുക്കിൽ യാത്രാ നിരോധിത മേഖലയോ നിയന്ത്രിത നാവിഗേഷൻ സോണോ ഏർപ്പെടുത്താൻ ബെയ്ജിംഗ് തയ്യാറെടുക്കുമ്പോൾ, യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് മാധ്യമങ്ങളെ ഉദ്ധരിച്ച് ബുധനാഴ്ച റിപ്പോർട്ടുകള്‍ പുറത്തുവന്നു. ഇത് ചൈനീസ്-അമേരിക്കൻ സേനകൾ തമ്മിലുള്ള സൈനിക സംഘട്ടനത്തിന് അപ്രതീക്ഷിത സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരും ആഴ്‌ചകളിൽ തായ്‌വാൻ സന്ദർശിക്കാനുള്ള പെലോസിയുടെ പദ്ധതികളെക്കുറിച്ച് ബീജിംഗിന് കടുത്ത ആശങ്കയുണ്ട്. തായ്‌വാനുമായി നയതന്ത്രബന്ധം നിലനിറുത്തുന്നതിന് ചൈനയെ അമേരിക്ക പലതവണ വിമർശിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നത് ചൈനയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ലംഘിക്കുന്നതായും മേഖലയിൽ അശാന്തിക്ക് കാരണമാകുമെന്നുമാണ് ചൈനയുടെ അവകാശ വാദം. പെലോസി തായ്‌വാൻ സന്ദർശിക്കുന്നത് തടയാൻ നയതന്ത്ര, സാമ്പത്തിക, സൈനിക ഉൾപ്പെടെ ലഭ്യമായ എല്ലാ മാർഗങ്ങളും ബെയ്ജിംഗ് ഉപയോഗിക്കുമെന്ന് സൈനിക വിദഗ്ധരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1995-1996 കാലഘട്ടത്തിൽ സംഭവിച്ച മൂന്നാം തായ്‌വാൻ കടലിടുക്ക്…

AUKUS ഉടമ്പടിയെക്കുറിച്ചുള്ള ചൈനയുടെ വിമർശനത്തെ നേരിടാൻ അമേരിക്ക ഒരുങ്ങുന്നു

വാഷിംഗ്ടണ്‍: ആണവ നിർവ്യാപനം തടയുന്നതിനുള്ള പ്രസിഡന്റിന്റെ യുഎസ് പ്രത്യേക പ്രതിനിധി ആദം എം. ഷിൻമാൻ പറയുന്നതനുസരിച്ച്, വരാനിരിക്കുന്ന “NPT (ആണവായുധ നിർവ്യാപന ഉടമ്പടി) അവലോകന സമ്മേളനത്തിൽ” ത്രികക്ഷി AUKUS കരാറിനെ ബെയ്ജിംഗ് “വിമർശിക്കും”. അടുത്തയാഴ്ച ന്യൂയോർക്ക് സിറ്റിയിലാണ് സമ്മേളനം. ഓസ്‌ട്രേലിയയും യുഎസും യുകെയും കഴിഞ്ഞ സെപ്റ്റംബറിലാണ് AUKUS കരാർ പ്രഖ്യാപിച്ചത്. കരാർ പ്രകാരം, യുഎസും യുകെയും ഓസ്‌ട്രേലിയയ്ക്ക് നൂതന സാങ്കേതിക വിദ്യ നൽകും, അതിലൂടെ അവർക്ക് സ്വയം ആണവ അന്തർവാഹിനികൾ (എസ്എസ്എൻ) വികസിപ്പിക്കാൻ കഴിയും. കരാറിന്റെ വ്യാപ്തി വിപുലീകരിച്ചുകൊണ്ട് ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് AUKUS സഖ്യകക്ഷികൾ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ഷെയിൻമാൻ പറയുന്നതനുസരിച്ച്, AUKUS “ആണവായുധങ്ങൾ കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു സംവിധാനമല്ല, ആണവോർജ്ജത്തിനുള്ള സംവിധാനമാണ്.” “ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ” AUKUS ഉടമ്പടിയിൽ പ്രയോഗിക്കുമെന്ന് ഓസ്‌ട്രേലിയയുടെ “കുറ്റമറ്റ” നോൺ പ്രൊലിഫെറേഷൻ ക്രെഡൻഷ്യലുകളെ പ്രതിരോധിച്ച…

റവ ഡോ പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന ഗാനമേള ജൂലൈ 31 ന് ചിക്കാഗോയില്‍

ചിക്കാഗോ: അമേരിക്കയില്‍ ഇപ്പോള്‍ സന്ദര്‍ശനം നടത്തുന്ന പ്രശസ്ത കര്‍ണാടിക് സംഗീത വിദഗ്ധന്‍ ‘പാടും പാതിരി’ എന്നറിയപ്പെടുന്ന റവ ഡോ പോള്‍ പൂവത്തിങ്കല്‍ നയിക്കുന്ന ഗാനമേള ജൂലൈ 31 ന് ഞായറാഴ്ച വൈകുന്നേരം 5:30 ന് ചിക്കാഗോ ബെല്‍വുഡ് മാര്‍ തോമാശ്ലീഹാ കത്തീഡ്രല്‍ ഹാളില്‍ നടക്കും. ചിക്കാഗോ രൂപതയുടെ നിയുക്ത ബിഷപ്പ് അഭിവന്ദ്യ മാര്‍ ജോയ് ആലപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. അതിഥികളെ സ്വാഗതം ചെയ്ത്‌കൊണ്ടുള്ള കുട്ടികളുടെ സംഘനൃത്തത്തിന് ശേഷം കച്ചേരി ആരംഭിക്കും. ഈ ഫണ്ട് റേസിങ് ഡിന്നര്‍ പരിപാടിക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഫാ പോള്‍ അറിയിച്ചു. തൃശ്ശൂരില്‍ ഫാ പോള്‍ ആരംഭിക്കുന്ന ആരംഭിക്കുന്ന ഗാനാശ്രമത്തിനുവേണ്ടി സംഭാവനകള്‍ തദവസരത്തില്‍ സ്വീകരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:  (773) 620 2484.

ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസിന് കോവിഡ് സ്ഥിരീകരിച്ചു

ഡാളസ് : ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസിന് കോവിഡ് സ്ഥിരീകരിച്ചു. ജഡ്ജി തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് തൻ പോസിറ്റീവായതെന്നും, വീട്ടിൽ സ്വയം ഒറ്റപ്പെട്ട് കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പൂർണ്ണമായി മാറി കോവിഡ് നെഗറ്റീവ് റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ ജോലിയിൽ പ്രവേശിക്കുകയുള്ളുവെന്നും ജങ്കിൻസ് ട്വീറ്റിൽ പറയുന്നു. രണ്ട് ഡോസ് വാക്സിനും രണ്ട് ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. വാക്സിനേഷനാണ് എന്നെ കൂടുതൽ സംരക്ഷിച്ചതെന്നും അദ്ദേഹം പറയുന്നു. ‍ഡാളസിൽ കഴിഞ്ഞ രണ്ടു മാസമായി കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ജൂലൈ ആദ്യവാരം 58 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂലൈ 8 മുതൽ 15 വരെ 28.9 ശതമാനം വർധനവാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന രോഗികളിൽ ഉണ്ടായിരിക്കുന്നത്. ഡാലളസിലെ 74 ശതമാനം പേർക്കും വാക്സീൻ രണ്ടു ഡോസ് ലഭിച്ചുവെങ്കിലും ഇതിൽ 24 ശതമാനം…

ഇന്ത്യയ്ക്കുള്ള CAATSA ഇളവ് യുഎസിന്റെ ദേശീയ താൽപ്പര്യമാണ്; ശക്തമായ പങ്കാളിത്തവും ആവശ്യമാണ്: റോ ഖന്ന

വാഷിംഗ്ടൺ : ചൈനയുടെ ദൃഢനിശ്ചയത്തിന്റെയും, ന്യൂഡൽഹി തങ്ങളുടെ ദേശീയ പ്രതിരോധത്തിനായി റഷ്യൻ സൈനിക കയറ്റുമതിയെ ആശ്രയിക്കുന്നതിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം മെച്ചപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നതായി യു എസ് കോൺഗ്രസ് അംഗം റോ ഖന്ന. റഷ്യയുമായി കാര്യമായ പ്രതിരോധ ഇടപാടുകളിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് പിഴ ചുമത്തുന്ന അമേരിക്കയുടെ എതിരാളികളെ ഉപരോധ നിയമത്തിലൂടെ (CAATSA) നേരിടുന്നതിൽ ഇന്ത്യക്ക് ഇളവ് നൽകുന്നത് യുഎസിന്റെയും യുഎസ്-ഇന്ത്യയുടെയും ഏറ്റവും മികച്ച ദേശീയ താൽപ്പര്യമാണെന്ന് ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ഖന്ന പറഞ്ഞു. ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധത്തിന്റെ ആഴം കൂട്ടാൻ നിർദ്ദേശിക്കുന്ന നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിന്റെ (എൻഡിഎഎ) ഭൂരിപക്ഷത്തോടെ യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) പ്രതിനിധി സഭ ജൂലൈ 14-ന് ഒരു ഭേദഗതി അംഗീകരിച്ചതിന് ശേഷമാണ് കാലിഫോർണിയയിൽ നിന്നുള്ള പുരോഗമന ഡെമോക്രാറ്റായ ഖന്ന ഈ ഭേദഗതി വാഗ്ദാനം ചെയ്തത്. 300 ഉഭയകക്ഷി വോട്ടുകൾക്ക്…

ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു പ്രാർത്ഥനാ നിർഭരമായ ആശംസകൾ നേര്‍ന്ന് ഇന്റർനാഷണൽ പ്രയർ ലൈൻ

ഹൂസ്റ്റൺ : ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ജൂലൈ 25 നു സത്യപ്രതിജഞ ചൊല്ലി അധികാരമേറ്റെടുത്ത .ദ്രൗപദി മുര്‍മുവിനു ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ നിർഭരമായ ആശംസകൾ നേരുന്നതായി ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ അറിയിച്ചു .ഇന്ത്യയുടെ ചരിത്ര താളുകളിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കപെട്ട മറ്റൊരു അദ്ധ്യായത്തിന്റെ തുടക്കമാണ് ആദ്യമായി രാജ്യത്തിന്റെ പരമോന്നത പദവിയിലെത്തുന്ന , രണ്ടാമത്തെ വനിതയും ഏറ്റവും പ്രായം കുറഞ്ഞ(64) വ്യക്തിയും,ആദിവാസി വനിതയും ,ലാളിത്യത്തിന്റെ പ്രതീകവും, പരിചയസമ്പന്നതയുടെ നിറകുടവുമായ മുര്‍മുവിന്റെ സത്യപ്രതിജഞയിലൂടെ നിറവേറ്റപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.. ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും മ​തേ​​തര​ത്വവും നിർഭയമായി കാ​ത്തു​സൂ​ക്ഷി​കുന്നതിനു പു​തി​യ രാ​ഷ്ട്ര​പ​തി​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും ഇന്ത്യയുടെ പരമോന്നതപദവിയിൽ തിളക്കമാർന്ന പ്രവർത്തനങ്ങളും ,ചുമതലകളും നിറവേറ്റുന്നതിന് രാഷ്ട്രപതിക്കു എല്ലാ ഭാവുകങ്ങളും ,അനുഗ്രഹങ്ങളും , ജ്ഞാനവും സർവേശ്വരനായ ദൈവം നല്കട്ടെയെന്നു പ്രയർ ലൈനായി പ്രാർത്ഥിക്കുന്നുവെന്നും ,ആശംസിക്കുന്നുവെന്നും സി വി എസ് പറഞ്ഞു.…

ഒഐസിസി (യു എസ് എ) സാൻഫ്രാൻസിസ്കോ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു

സാൻഫ്രാൻസിസ്കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി(യു എസ് എ) കാലിഫോർണിയ സാൻഫ്രാൻസിസ്കോ ചാപ്റ്റർ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ട് : അനിൽ ജോസഫ് മാത്യു , ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ട്രഷറർ സജി ജോർജ്‌ കണ്ണോത്ത്‌കുടി. വൈസ് പ്രസിഡന്റുമാർ : ബിനോയ് ജോർജ്‌, തോമസ് പട്ടർമഡ് സെക്രട്ടറി: ജോഷ് കോശി ജോയിന്റ് ട്രഷറർ : റെനി അലക്സാണ്ടർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: റോയ് ഫിലിപ്പ്, ഐസക്ക് ഫിലിപ്പ്, ഏബ്രഹാം ചെറുകര, തോമസ് ജോർജ് (രാജു) ,ഡോ.മോൻസി സ്കറിയ, മനു പെരിഞ്ഞേലിൽ, ക്ളീറ്റസ് മഞ്ഞൂരാൻ, റഞ്ജി തോമസ് മുപ്പതിയിൽ, ഇ.ജി. ജോയ്, റോയ് എബ്രഹാം,ബിനേഷ് വർഗീസ്,തോമസ് വര്ഗീസ് (രാജൻ) സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഒഐസിസി യൂഎസ്എ നാഷണൽ കമ്മിറ്റി വൈസ് ചെയർമാൻ ഡോ.ചേക്കോട്ട് രാധാകൃഷ്ണനും സൈബർ ആൻഡ് സോഷ്യൽ മീഡിയ ചെയർമാൻ ടോം തരകനും വെസ്റ്റേൺ റീജിയൻ സെക്രട്ടറിയായ…