കാൽഗറി: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് കാൽഗറിയിലെ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയരായ രണ്ട് വനിതകളെ ആദരിച്ച് നോർത്ത് അമേരിക്കൻ മീഡിയ സെന്റർ ഫോർ മലയാളം ആർട്സ് & ലിറ്ററേച്ചർ ( NAMMAL). വ്യത്യസ്തമായ രചനാശൈലി കൊണ്ട് കാനഡയിലെ മലയാളികൾക്കിടയിൽ ശ്രദ്ധേയയായ എഴുത്തുകാരി ഷാഹിത റഫീക്, കുറഞ്ഞ പ്രായത്തിൽത്തന്നെ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കിയ കൊച്ചു മിടുക്കിയും കാനഡ മലയാളികളുടെ അഭിമാനവുമായ ഗോഡ്ലി മേബിൾ എന്നിവരെയാണ് ഈ വനിതാ ദിനത്തിൽ നമ്മൾ കൂട്ടായ്മ ആദരിച്ചത്. കാനഡയിലെ മലയാളി എഴുത്തുകാർക്കിടയിൽ വളരെ ശ്രദ്ധേയയാണ് കാൽഗരിയിൽ നിന്നുമുള്ള ഷാഹിത റഫീക്. ഏകാന്തതയും വിഷാദവും ബന്ധങ്ങളുടെ തീവ്രതയും പിൻവിളികളുടെ തേങ്ങലുകളുമൊക്കെ കഥാ തന്തുക്കളായ 40-ഓളം ചെറു കഥകളുടെ സമാഹാരമായ ‘ഓർമ്മകളുടെ ഒറ്റത്തുരുത്ത്’ എന്ന ഷാഹിതയുടെ പുസ്തകം ഇതിനോടകം തന്നെ വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകങ്ങളിലൊന്നായി മാറിയിട്ടുണ്ട്. തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഒരു ഇന്ത്യൻ വനിതയും…
Category: AMERICA
വിമുക്ത ഭടന്മാര്‍ക്കിടയിലുള്ള ആത്മഹത്യ പ്രവണത തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും: ബൈഡന്
ഡാളസ്: വിമുക്ത ഭടന്മാര്ക്കിടയില് വര്‍ധിച്ചു വരുന്ന ആത്മഹത്യപ്രവണത തടയുന്നതിനുള്ള ക്രിയാത്മക പരിപാടികള്‍ക്ക് ഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്. സ്വകാര്യ സന്ദര്‍ശനത്തിനു ഡാളസില്‍ എത്തിയതായിരുന്നു പ്രസിഡന്റ്. ചൊവ്വാഴ്ച (മാര്‍ച്ച് 8) ഉച്ച കഴിഞ്ഞു 3 മണിയോടെ ഡാളസ് ഫോര്‍ട്ട്വര്‍ത്തിലെ വെറ്ററന്‍സ് അഫയേഴ്സ് ആശുപത്രി സന്ദര്‍ശിച്ചു രോഗികളുമായി സംസാരിച്ച ശേഷം 20 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലാണു ബൈഡന് തീരുമാനം പ്രഖ്യാപിച്ചത്. രണ്ടു വര്‍ഷമായി റഷ്യന്‍ ജയിലില്‍ കഴിയുന്ന നോര്‍ത്ത് ടെക്സസില്‍ നിന്നുള്ള മറീന്‍ റീഡിന്റെ കുടുംബാംഗങ്ങളുമായി ബൈഡന് ഫോണില്‍ സംസാരിച്ചു. വിമുക്തഭടന്മാരുടെ ആരോഗ്യ സംരക്ഷണത്തിനു ഭരണകൂടം മുന്തിയ പരിഗണന നല്‍കുമെന്നും ശ്വാസകോശ സംബന്ധമായ കാന്‍സര്‍ രോഗങ്ങള്‍ കൂടി ഇന്‍ഷ്വറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും ബൈഡന് പറഞ്ഞു. യുദ്ധ മേഖലകളില്‍ ഉപേക്ഷിക്കപ്പെടുകയോ അവശേഷിക്കപ്പെടുകയോ ചെയ്യുന്ന യുദ്ധ സാമഗ്രികള്‍ കത്തിച്ചു കളയുന്നതു കൂടുതല്‍ ശ്വാസകോശ രോഗങ്ങള്‍ക്കഉ കാരണമാകാം എന്നും…
മക്ക്ഡൊണാള്‍ഡ്, സ്റ്റാര്‍ബക്സ്, പെപ്സി റഷ്യന്‍ സേവനം അവസാനിപ്പിച്ചു
വാഷിംഗ്ടണ്‍: യുക്രെയ്നെ കീഴടക്കുന്നതിനുള്ള റഷ്യന്‍ പ്രസിഡന്റ് പുടിന്റെ തീരുമാനത്തില്‍ പ്രതിഷേധം. പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവന് നഷ്ടപ്പെടുത്തിയും ലോകരാഷ്ട്രങ്ങളുടെ വെടിനിര്‍ത്തല്‍ അഭ്യര്‍ഥന അംഗീകരിക്കാതേയും രാജ്യാന്തര നിയമങ്ങള്‍ ലംഘിച്ചു, ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ പാലായനം ചെയ്യേണ്ടി വരികയും ചെയ്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കുന്നതിനു റഷ്യ തയാറാകാത്ത സാഹചര്യത്തില്‍ അമേരിക്ക ആസ്ഥാനമായി റഷ്യയില്‍ ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖ മെക്ക് ഡൊണാള്‍ഡ്, സ്റ്റാര്‍ ബക്ക്സ്, പെപ്സി തുടങ്ങിയ റസ്റ്ററന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനുള്ള തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചു. 62,000 ജീവനക്കാരുള്ള 850 മെക്ക് ഡോണാള്‍ഡ് റസ്റ്ററന്റുകള്‍ അടച്ചു പൂട്ടുമ്പോള്‍ ഇത്രയും ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന വേതനം തുടര്‍ന്നും ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുള്ളതായി മെക്ക് ഡൊണാള്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് കെംപ്സിബിന്‍സ്ക്കി അറിയിച്ചു. 30 വര്‍ഷമായി മെക്ക് ഡൊണാള്‍ഡ് റസ്റ്ററന്റ് റഷ്യയില്‍ പ്രവര്‍ത്തിക്കുന്നു. യുദ്ധം മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്ന യുക്രെയ്ന് ജീവനക്കാര്‍ക്ക് മുഴുവന്‍…
ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു; മാക്രോണും ബ്ലിങ്കനും ചർച്ച നടത്തി
ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വ്ളാഡിമിർ പുടിനുമേൽ സമ്മർദ്ദം ചെലുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൊവ്വാഴ്ച നടത്തിയ ചർച്ചയിൽ ധാരണയായതായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇരുവരും പാരീസിലാണ് കൂടിക്കാഴ്ച നടത്തിയത്. “ഉക്രെയ്നിലെ യുദ്ധം തുടരുന്നിടത്തോളം കാലം പ്രസിഡന്റ് പുടിനും കൂട്ടാളികൾക്കും കാര്യമായ നിരോധനം ചുമത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചു,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പ്രസ്താവനയിൽ പറഞ്ഞു. അക്രമം കുറയ്ക്കുന്നതിനും ക്രെംലിൻ യുദ്ധം അവസാനിപ്പിക്കുന്നതിനുമായി സെക്രട്ടറിയും പ്രസിഡന്റും നിലവിലുള്ള നയതന്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയതായി പ്രൈസ് പറഞ്ഞു. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാന്റെ കഴിവ് പരിമിതപ്പെടുത്തുന്നതിനുള്ള 2015 ലെ കരാറിനെ പരാമർശിച്ച്, “ഇറാനുമായി അടുത്ത ഏകോപനം തുടരാനും വിയന്നയിൽ ഒരു കരാറിലെത്താനുള്ള ശ്രമങ്ങൾ തുടരാനും അവർ സമ്മതിച്ചു,” അദ്ദേഹം പറഞ്ഞു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിനെതിരായ ഐക്യം ശക്തിപ്പെടുത്താനും വാഷിംഗ്ടണിന്റെ…
ന്യൂജേഴ്സി ബാപ്സ് വോളണ്ടീയര്‍മാര്‍ സഹായ ഹസ്തവുമായി പോളണ്ടില്‍
ന്യൂജേഴ്സി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപീകൃതമായ സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്റെ ന്യൂജേഴ്സിയില്‍നിന്നുള്ള വോളണ്ടിയര്‍മാര്‍ യുക്രെയ്നില്‍നിന്നും യുദ്ധഭീതിയില്‍ പാലായനം ചെയ്ത അഭയാര്‍ഥികള്‍ക്ക് കൈതാങ്ങായി പോളണ്ടില്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് ബാപ്സ് വോളണ്ടിയര്‍മാര്‍ യുക്രെയ്ന് അഭയാര്‍ഥികള്‍ക്ക് സഹായഹസ്തവുമായി പോളണ്ടില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ബാപ്സിന്റെ ചുമതലയുള്ള സ്വാമി മഹാരാജ് വോളണ്ടിയര്‍മാര്‍ക്ക് നേരത്തെ തന്നെ യുക്രെയ്ന് അഭയാര്‍ഥികള്‍ക്ക് സഹായമെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. വിവിധ മതവിശ്വാസങ്ങളിലുള്ള യുക്രെയ്ന് അഭയാര്‍ഥികള്‍ക്ക് പ്രത്യേക അടുക്കള സജ്ജമാക്കി സസ്യാഹാരമാണ് വോളണ്ടിയര്‍മാര്‍ ഒരുക്കിയിരിക്കുന്നത്. താത്കാലിക പാര്‍പ്പിട സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പോളണ്ടിന്റെ അതിര്‍ത്തിയില്‍ ഒരുക്കിയിരിക്കുന്ന ക്യാന്പില്‍ ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ന്യൂജേഴ്സി റോബിന്‍ഹല്ലായില്‍നിന്നുള്ള ഒരു സംഘം വോളണ്ടിയര്‍മാരാണ് പോളിസ് നഗരമായ റെസോവില്‍ എത്തിയിരിക്കുന്നത്. അമേരിക്കയില്‍നിന്നും ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഘടന സഹായ ഹസ്തവുമായി യുക്രയ്ന് അതിര്‍ത്തിയില്‍ സേവനത്തിനെത്തിയിരിക്കുന്നത്.
യു എസ് – മെക്സിക്കോ അതിർത്തിയിലെ രഹസ്യ കുഴികളിൽ 11 മൃതദേഹങ്ങൾ കണ്ടെത്തി
മെക്സിക്കോ സിറ്റി: യുഎസ് അതിർത്തിയിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള രഹസ്യ ശ്മശാന കുഴികളിൽ നിന്ന് സന്നദ്ധസേവകർ 11 മൃതദേഹങ്ങൾ കണ്ടെത്തിയതായി വടക്കൻ മെക്സിക്കോയിലെ അധികൃതർ അറിയിച്ചു. മൃതദേഹങ്ങളിൽ ഒമ്പത് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൊനോറ സംസ്ഥാന സർക്കാർ പറഞ്ഞു. അരിസോണയിലെ യുമയിൽ നിന്ന് അതിർത്തിക്കപ്പുറത്തുള്ള സാൻ ലൂയിസ് റിയോ കൊളറാഡോയിലാണ് അന്വേഷകർ ഞായറാഴ്ചയും തിങ്കളാഴ്ചയും കുഴികളില്‍ നിന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ദ്രവിച്ച നിലയിലാണെന്നും അവ തിരിച്ചറിയാൻ ജനിതക, പ്രത്യേക ഫോറൻസിക് പരിശോധനകൾക്ക് വിധേയമാക്കുമെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. കാണാതായവരുടെ ബന്ധുക്കൾ മെക്സിക്കോയുടെ പല ഭാഗങ്ങളിലും സ്വന്തം തിരച്ചിൽ നടത്തേണ്ടിവരുന്നു. കാരണം, പോലീസിന് അതിന് കഴിയില്ല അല്ലെങ്കിൽ അവര്‍ തയ്യാറല്ല. സർക്കാർ കണക്കുകൾ പ്രകാരം മെക്സിക്കോയിൽ 98,356 പേർ അപ്രത്യക്ഷരായിട്ടുണ്ട്. മിക്കവരും മയക്കുമരുന്ന് കാർട്ടലുകളാൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു. അവരുടെ ശരീരം…
ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി മാത്യുവിന്റെ പൊതുദർശനം വെള്ളിയാഴ്ച
ഒക്ലഹോമ: കോട്ടയം വടവാതൂർ ചിറക്കരോട്ട് പരേതരായ എം. മാത്യുവിന്റെയും, ശോശാമ്മയുടെയും മകൻ ഒക്ലഹോമയിൽ നിര്യാതനായ ജോസ് സി. മാത്യുവിന്റെ (വിജി 51) പൊതുദർശനം മാർച്ച് 11 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 9 മണി വരെ ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ (5609 N Mueller Ave, Bethany, Oklahoma, 73008 ). കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാർത്തോമ്മ ഇടവകാംഗം ആയിരുന്നു. ഭാര്യ : അടൂർ ആനന്ദപ്പള്ളി ഷിബു ഭവനിൽ ഷിബി മാത്യു. മക്കൾ: കെവിൻ മാത്യു, കേയ്റ്റ്ലിൻ മാത്യു. സഹോരങ്ങൾ: റജി മാത്യു, സജി മാത്യു. (ഇരുവരും ഒക്ലഹോമയിൽ) സംസ്കാരം മാർച്ച് 12 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഒക്ലഹോമ മാർത്തോമ്മ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം ബുക്കാനൻ ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (8712 N Council Rd, Oklahoma City, OK 73132)…
ജോൺ ചൊള്ളബേലിന് കാരോൾട്ടൻ സിറ്റി ലീഡർഷിപ്പ് അവാർഡ്
കാരോൾട്ടൻ(ഡാളസ്):ഡാളസിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും മലയാളിയുമായ ജോൺ ചൊള്ളബേലിന് കാരോൾട്ടൻ സിറ്റി ലീഡർഷിപ്പ് അവാർഡ്. മാർച്ച് രണ്ടിനാണ് ജോണിനെ ഈ പ്രത്യേക അവാർഡിനായി കരോൾ സിറ്റി കൗൺസിൽ നോമിനേറ്റ് ചെയ്തത് സിറ്റിയുടെ ബഹുമുഖ വളർച്ചയിൽ ജോൺസൺ നൽകിയ വിലയേറിയ സംഭാവനകളും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ നിസ്വാർഥ സന്നദ്ധ സേവന പ്രവർത്തനങ്ങളുമാണ് ശ്രീ ജോണിന് അവാർഡിന് അർഹനാക്കിയത്. 2010 മുതൽ കാരോൾട്ടൻ സിറ്റിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം ഈ പ്രത്യേക അവാർഡിനു പുറമെ മറ്റു പല അവാർഡുകളും നേടിയിരുന്നു.കാരോൾട്ടൻ.ഫാർമേഴ്സ് ബ്രാഞ്ച് റോട്ടറി ക്ലബ് ബോർഡ് ഓഫീസർ കൂടിയാണ് കാരോൾട്ടൻ സിറ്റി കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ മേയർ കെവിൻ ഫാൽക്കറിൽ നിന്നും ജോൺ അവാർഡ് ഏറ്റുവാങ്ങി . കോട്ടയം ഡിസ്ട്രിക്റ്റിലുള്ള ഉഴവൂരിലെ ചൊള്ളമ്പേൽ അവറാച്ചൻ ലില്ലി ദമ്പതികളുടെ മകനാണ് ഷോണി എന്ന് അറിയപ്പെടുന്ന ജോൺ .അമേരിക്കയിലെ യൂണിവേഴ്സ്റ്റിറ്റി ഓഫ് സൗത്തേൺ…
ഡബ്ല്യു.എം.സി വനിതാ ദിനാഘോഷം പ്രൗഢഗംഭീരമായി
ഫിലഡൽഫിയ വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് ഇന്ത്യൻ നാഷണൽ വിമൻസ് ഡേയും ആസാദി കാ മഹോത്സവവും കൊണ്ടാടി. ഡബ്ല്യു എം സി അമേരിക്ക റീജിയൻ പ്രസിഡന്റ് ഡോ തങ്കം അരവിന്ദ് സ്വാഗതമാശംസിച്ചു. ഡബ്ല്യുസിസി അമേരിക്ക റീജിയൻ വുമൻസ് ഫോറം പ്രസിഡന്റ് ഡോ. നിഷ പിള്ള ആമുഖ പ്രസംഗത്തിൽ, ഭാരതത്തെ എല്ലാ കഴിവുകളും കൂടിയ സുന്ദരിയായ പ്രിയയോട് ഉപമിച്ചുകൊണ്ടായിരുന്നു സംസാരിച്ചത്. അവളിൽ ആകൃഷ്ടയായി സ്നേഹം നടിച്ച് എത്തിയവരുടെ അധിനിവേശത്തിൽ പതറി പോകാതെ അഹിംസയിലൂടെ അധർമത്തെ നേരിട്ട് സ്വാതന്ത്ര്യം നേടിയെടുത്ത ഭാരതാംബയെ സാഷ്ടാംഗം നമിച്ച് കൊണ്ടാണ് കഥ പൂർത്തിയാക്കിയത്. പതാകയിലെ മൂന്നു നിറങ്ങൾ സ്ത്രീത്വത്തിന് ഗുണങ്ങളെ പ്രതിനിധീകരിക്കുന്നത് പച്ചനിറം സമൃദ്ധിയും സ്വാശ്രയതയും വെള്ളനിറം സമാധാനത്തെയും കുങ്കുമ വർണ്ണം ത്യാഗങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നതും സൂചിപ്പിക്കുന്നു. ലിംഗ സമത്വമുള്ളഒരു രാജ്യമല്ല നമ്മൾ ആഘോഷിക്കുന്നത് സ്ത്രീകളെ അല്ല മറിച്ച് സമൂഹത്തിൽ…
സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുള്ള, ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസ്സോസിയേഷന്റെ 2022-ലെ ഭാരവാഹികള്‍ ചുമതലയേറ്റ് പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയിലെ മലയാളി സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യംകൊണ്ടും സമര്‍പ്പിത സേവനംകൊണ്ടും ഏവര്‍ക്കും സുപരിചിതയായ ജെമിനി തോമസ് ആണ് പ്രസിഡന്റ്. ദേശീയ പ്രസ്ഥാനങ്ങളിലും ആതുരസേവന രംഗത്തും മാധ്യമ-കലാ രംഗത്തും നിറഞ്ഞുനില്ക്കുന്ന ജോസ് ഏബ്രഹാം സെക്രട്ടറിയും, അഭിനയ രംഗത്തും സാമൂഹ്യ പ്രവര്‍ത്തന മേഖലയിലും സജീവമായ അലക്സ് വലിയവീടന്‍ ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കലാകാരനും ഗായകനുമായ റോഷന് മാമ്മന്‍ വൈസ് പ്രസിഡന്റായും, സംഘടനാപാടവത്തിലും എക്യൂമെനിക്കല്‍ രംഗത്തും വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ള ജോസ് വര്‍ഗീസ് ജോയിന്റ് സെക്രട്ടറിയുമായിട്ടുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പതിനേഴംഗ മാനേജിംഗ് കമ്മിറ്റിക്ക് നേതൃത്വം നല്‍കുന്നത്. സ്ഥാനമൊഴിയുന്ന 2021 വര്‍ഷത്തെ പ്രസിഡന്റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ സെക്രട്ടറി അലക്സ് തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ഡെയ്സി തോമസ് പാലത്തറ വാര്‍ഷിക കണക്കും…
