വാഷിംഗ്ടൺ: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതില്‍ സംതൃപ്തിയോടെ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. അമേരിക്കയുടെ മധ്യസ്ഥതയിൽ നീണ്ട ചർച്ചകൾക്ക് ശേഷം ഇന്ത്യയും പാക്കിസ്താനും സമ്പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അദ്ദേഹം X-ല്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. “ഇന്ത്യയും പാക്കിസ്താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും മികച്ച ബുദ്ധിശക്തിയും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങൾ. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!” ട്രംപ് പറഞ്ഞു. pic.twitter.com/lRPhZpugBV — Donald J. Trump (@realDonaldTrump) May 10, 2025 അതേസമയം, പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും ഇത് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് അദ്ദേഹം X-ല്‍ പറഞ്ഞു, “പാക്കിസ്താനും ഇന്ത്യയും ഉടനടി പ്രാബല്യത്തിൽ വരുന്ന ഒരു വെടിനിർത്തലിന് സമ്മതിച്ചു. പാക്കിസ്താന്‍ എപ്പോഴും അതിന്റെ പരമാധികാരത്തിലും പ്രാദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ മേഖലയിലെ…
Category: AMERICA
ലീഗ് സിറ്റി മലയാളി സമാജം, ഭവന ദാനപദ്ധതിയുമായി സേവന രംഗത്ത്
ലീഗ് സിറ്റി, ടെക്സാസ് : ഭൂരഹിത൪ക്ക് സൗജന്യ ഭവന പദ്ധതികൾ ആവിഷ്കരിച്ച് ലീഗ് സിറ്റി മലയാളി സമാജം. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിത൪ക്ക് വീടുകൾ വെച്ചുനൽകുന്നതിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലേ, ഓർമ്മ വില്ലേജിലായിരിക്കും ആദ്യ ഭവനം നിർമിച്ചു നല്കുന്നത് എന്ന് സംഘടനാ സെക്രട്ടറി ഡോ.രാജ്‌കുമാർ മേനോൻ അറിയിച്ചു. ഇതിനുള്ള ആദ്യഘട്ട തുക ഓഗസ്റ്റ് 23, 2025 ന് ഓർമ വില്ലെജ് അതോറിറ്റിക്ക് കൈമാറുമെന്നും ട്രഷറർ രാജൻകുഞ്ഞു ഗീവർഗ്ഗിസും അറിയിച്ചു. ധനശേഖരണം, സന്മനസ്സുള്ള അംഗങ്ങളിൽ നിന്നും മറ്റു സ്പോൺസേഴ്‌സിൽ നിന്നും കണ്ടെത്തുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. നിർമാണത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുവാൻ സംഘടനാ വൈസ് പ്രസിഡന്റ് സോജൻ ജോർജ് സ്ഥലം സന്ദർശിക്കും. എല്ലാ കാലത്തും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരുപാടു നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരു സംഘടനയാണ്, ലീഗ് സിറ്റി മലയാളി സമാജം. മുൻ വർഷങ്ങളിൽ…
കേരള അസോസിയേഷൻ ഓഫ് ഡാളസ് “മദേഴ്‌സ്-നേഴ്സസ് ദിനം” ആഘോഷിച്ചു
ഗാർലാൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസ്,ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെന്റർ സംയുക്തമായി “മദേഴ്‌സ് -നേഴ്സസ് “ദിനം മെയ് 3 നു ആഘോഷിച്ചു . ഗാർലാൻഡ് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ ശനിയാഴ്ച രാവിലെ 10 നു മൗന പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ സ്വാഗതം പറഞ്ഞു. ഡോ. നാൻസി തോമസ്(പിഎച്ച്.ഡി, എം.എ, ബി.എ., എൽപിസി-എസ്, ഇഎംഡിആർ),ഡോ. വിജി ജോർജ് (ഡിഎൻപി, എം.എ., ആർഎൻസി-ഐഎൻസി, എൻഇഎ-ബിസി),എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി.ഉഷ നായരുടെ കവിത ,ദീപ സണ്ണിയുടെ ഗാനം,ദേവിക വിനുവിന്റെ ഡാൻസ്,സൻസ്ക്രെതി അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് ആൻഡ് ലേഡീസ് ഡാൻസ് ,കവിത രാജപ്പൻ എന്നിവർ അവതരിപ്പിച്ച പരിപാടികൾ കാണികളുടെ പ്രശംസ നേടി . അമ്മമാരെയും നഴ്സുമാരെയും ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനു ഡാളസ് ഫോട്ടവര്ത്തു മെട്രോപ്ലെക്സിൽ നിന്നും നിരവധി പേർ രാവിലെ…
എൻ്റെ അമ്മ (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ
സ്നേഹത്തിന്നാഴമളക്കാൻ കഴിയാത്ത സാഗരമല്ലയോ മാതൃഹൃത്തം! ആ മഹാസാഗര വീചിയിലാവോളം ആലോലമാടീയെൻ ബാല്യകാലം! അമ്മടിത്തട്ടിൽ മയങ്ങീ ഞാൻ തൊട്ടിലിൽ അമ്മതൻ താരാട്ടു കേട്ടുറങ്ങി! ആ പുണ്യകൈകകളാൽ വാത്സല്യമാർന്നെന്നെ ഊട്ടിയ ചോറുണ്ടു ഞാൻ വളർന്നു! എല്ലാമെനിക്കെന്നുമൻപോടു നൽകിടും കല്പദ്രുമമെനിയ്ക്കമ്മയെന്നും! ആ ദ്രുമക്കീഴിൽ ഞാൻ നിൽക്കുവോളം തെല്ലും ആർദ്രമാകില്ലമ്മേ നിൻ മിഴികൾ! സ്ത്രീകളിൽ രത്നമായ്, ഉത്തമസാദ്ധ്വിയായ് ലോകത്തിനമ്മയായ് വർത്തിപ്പു നീ! സൗമ്യത്തിൻ,ത്യാഗത്തിൻ രൂപമായ് സദ്ഗുണ- സമ്പന്നയായെന്നും വർത്തിപ്പു നീ!
ഗൃഹാതുരുത്വ സ്മരണകളുണർത്തി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ സ്പ്രിംഗ് പിക്നിക്ക് സമാപിച്ചു
ഹൂസ്റ്റൺ: മലനാടിൻ്റെ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന മലയോരങ്ങളുടെ റാണിയായ മദ്ധ്യ തിരുവിതാംകൂറിലെ റാന്നിയിൽനിന്ന് അമേരിക്കയിൽ എത്തി ജീവിതം കരുപ്പിടിപ്പിക്കുന്ന ഹൂസ്റ്റൺ റാന്നി നിവാസികളുടെ പിക്നിക്കും കുടുംബ സംഗമവും പ്രകൃതി മനോഹരമായ മിസോറി സിറ്റി കിറ്റി ഹോളോ പാർക്കിൽ ഏപ്രിൽ 27 നു ശനിയാഴ്ച്ച നടന്നു. ജനിച്ചു വളർന്ന നാടിന്റെ മധുരസ്മരണകൾ അയവിറക്കാൻ കിട്ടിയ അവസരം റാന്നിക്കാർ പാഴാക്കിയില്ല. ഗൃഹാതുരുതത്വ സ്മരണകൾ പങ്കിട്ട് , കഥകൾ പറഞ്ഞു കവിതകൾ ചൊല്ലി കുടുംബസംഗമത്തെ അന്വർഥമാക്കി മാറ്റിയ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) അംഗങ്ങളിൽ പലരും അസ്സോസിയേഷൻ മുദ്ര പതിപ്പിച്ച ഓറഞ്ച് ടീ ഷർട്ടും ധരിച്ചു പങ്കെടുത്തപ്പോൾ പിക്നിന് വര്ണപ്പകിട്ടു ലഭിച്ചു. വടം വലി, കസേര കളി, വാക് വിത്ത് ലെമൺ, ത്രോവിങ് ദി ബലൂൺ തുടങ്ങി നിരവധി കായിക ഇനങ്ങളോടൊപ്പം റോയ് തീയാടിക്കൽ, ജോൺ തോമസ് (രാജു) തുടങ്ങിയ പ്രമുഖ…
ഐ.പി.സി കുടുംബ സംഗമം: ആത്മീയ ആരാധന നയിക്കുവാൻ പ്രമുഖ വർഷിപ്പ് ക്വയറുകൾ എത്തിച്ചേരും
ന്യുയോർക്ക്: കാനഡയിലെ എഡ്മന്റൺ റിവർ ക്രീ റിസോർട്ടിൽ ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടുന്ന ഇരുപതാമത് ഐ.പി.സി ഫാമിലി കോൺഫ്രൻസിൽ, നോർത്ത് അമേരിക്കയിലെ വിവിധ സഭകളിൽ നിന്നും റീജിയനുകളിൽ നിന്നുമുള്ള വർഷിപ്പ് ക്വയറുകൾ ആത്മീയ സംഗീത ശുശ്രൂഷ നിർവ്വഹിക്കുവാൻ എത്തിച്ചേരും. ആയിരക്കണക്കിന് യുവജനങ്ങളെ സംഗീതത്തിലൂടെ ക്രിസ്തുവിങ്കലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത സംഗീതജ്ഞനും പ്രമുഖ ഗായകനുമായ ഷെൽഡൻ ബങ്കാരയും ഇംഗ്ലീഷ്, ഹിന്ദി സെഷനുകളിൽ ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകർ കോൺഫ്രൻസിന്റെ വിവിധ സെക്ഷനുകളിൽ ആരാധന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കോൺഫറൻസിൽ പങ്കെടുത്ത് ഗാന ശുശ്രൂഷകളിൽ പങ്കാളികളാകുവാൻ താല്പര്യപ്പെടുന്നവർ എത്രയും വേഗത്തിൽ മ്യൂസിക് കോർഡിനേറ്റർമാരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒരുക്കത്തോടെ കടന്നു വരുന്ന ദൈവമക്കൾക്ക് പ്രത്യാശയ്ക്ക് ഒട്ടും മങ്ങലേല്ക്കാതെ ആരാധനയ്ക്ക് പ്രാധാന്യം കൊടുത്ത് ആത്മ നിറവിൽ ആരാധിക്കുവാൻ സാധിക്കുന്ന ഗാനങ്ങളാണ് എല്ലാ സെക്ഷനുകളിലും ഉൾപ്പെടുത്തിയിരിക്കുന്നത്. നാഷണൽ മ്യൂസിക്…
പ്രിയപ്പെട്ട മാതാവേ, “സ്നേഹപൂർണ്ണമായ അങ്ങയുടെ ശിക്ഷണത്തിന് ഒരായിരം നന്ദി”: ബാബു പി സൈമൺ
ഡാളസ്: പത്തു മാസത്തെ പുസ്തകഭാരം പരീക്ഷയുടെ അവസാന ദിനത്തിൽ മുറിയുടെ കൂരിരുട്ടിലേക്ക് വലിച്ചെറിഞ്ഞപ്പോൾ, ഒരു വിടുതലിന്റെ നെടുവീർപ്പ് ഉയർന്നു. “ഇനി കാണാം” എന്ന വാക്ക് നൽകി പിരിയുമ്പോൾ, അടുത്ത ക്ലാസ്സിൽ വീണ്ടും ഒന്നിക്കുമോ എന്നത് കാലം കാത്തുവെച്ച ഒരു ചോദ്യചിഹ്നമായിരുന്നു. ഭാഗ്യത്തിന്റെ കരം പിടിച്ചും, പരീക്ഷാഹാളിലെ നല്ല സൗഹൃദങ്ങളുടെ സഹായത്താലും, ഉയർന്ന ക്ലാസ്സുകളിലേക്കുള്ള വാതിൽ തുറന്നു കിട്ടി. രണ്ടു മാസത്തെ നീണ്ട വേനലവധി, കുസൃതികൾ ഒളിപ്പിച്ച ഒരു കുട്ടിക്കാലം മുന്നിൽ നീണ്ടു നിവർന്നു. ഒരാഴ്ചത്തെ മാതൃസഹോദരന്റെ വീട്ടിലെ അവധിക്കാലം വർണ്ണാഭമായ ഓർമ്മകൾ മനസ്സിൽ ഒരു മായിക ലോകം തീർത്തു. തിരികെ വീട്ടിലെത്തിയപ്പോൾ, ആളൊഴിഞ്ഞ മൈതാനം പോലെ ഹൃദയം ശൂന്യമായി തോന്നി. അത്രമേൽ ആഹ്ലാദകരമായിരുന്നു ആ ദിനങ്ങൾ. അമ്മാവന്റെയും അമ്മായിമാരുടെയും മക്കളോടൊപ്പമുള്ള മീൻപിടുത്തവും, മാങ്ങയും ചക്കയുമെറിഞ്ഞു വീഴ്ത്തുന്ന വീരന്മാരായ ചേട്ടന്മാരും, ഉയരമുള്ള മരക്കൊമ്പിലെ ഊഞ്ഞാലാട്ടവും, എല്ലാം മധുരിക്കുന്ന ഓർമ്മകളായി…
അക മനസ്സിലെ അശ്രുസജനയിൽ അമ്മയുറങ്ങുന്നു (മാതൃദിന ചിന്തകൾ): ജയൻ വർഗീസ്
അമ്മയുടെ അപ്പൻ ആയിരുന്നു എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ ആദർശ പുരുഷൻ. ആറരയടിപൊക്കവും, അതിനൊത്ത വണ്ണവുമുണ്ടായിരുന്ന ആ വലിയ ശരീരത്തിനകത്ത് നിർമ്മലതയും, ദയയും നിറഞ്ഞഒരു മനസ്സായിരുന്നു ഉണ്ടായിരുന്നത്. വി. ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചു കേട്ടിട്ടുള്ളത് പോലെ സ്വയം പഠിച്ചു നേടിയഅറിവ് കൊണ്ട് പതിവായി പള്ളിയിൽ വേദ പുസ്തകം വായിച്ചിരുന്നു. ഒറ്റമൂലി ചികിത്സയിൽഅതിവിദഗ്ദനായിരുന്ന അദ്ദേഹം പലരുടെയും തീരാ വ്യാധികൾ ചികിൽസിച്ചു ഭേദമാക്കിയിരുന്നെങ്കിലും, ഒരുപൈസ പോലും അതിന്റെ പേരിൽ പ്രതിഫലം സ്വീകരിച്ചിരുന്നില്ല. (അപ്പനിൽ നിന്ന് ലഭിച്ച അറിവ് വച്ച് കൊണ്ട്എന്റെ അമ്മയും പലരുടെയും രോഗങ്ങൾ ചികിൽസിച്ചു മാറ്റിയിട്ടുണ്ട്. ) തന്റെ അമ്മയും സഹോദരങ്ങളുംഅടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ അമരക്കാരനായിരുന്നു ഇദ്ദേഹവും. ചാത്തമറ്റത്തു തന്നെ പതിനെട്ടേക്കർവരുന്ന ഭൂമിയും വീടും ഇവർക്കുണ്ടായിരുന്നു. ഇവിടെ ജീവിക്കുമ്പോൾ, വല്യാപ്പന്റെ ഒരനുജൻ പ്രമാദമായ ഒരു കേസിൽ പ്രതിയാവുകയും, ആ കേസ് നടത്തപ്പിനായി കടം വാങ്ങിയ തുകകൾ…
ലിയോ പതിനാലാമൻ മാർപ്പാപ്പ തുറന്ന അതിർത്തികളെ പിന്തുണയ്ക്കുന്നു
വത്തിക്കാൻ സിറ്റി :കോർപ്പറേറ്റ് മാധ്യമങ്ങൾ ലിയോ പതിനാലാമനെ ഒരു മധ്യസ്ഥനായി വാഴ്ത്തുമ്പോൾ, അദ്ദേഹത്തിന്റെ പൊതു പ്രസ്താവനകളിലേക്കും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളിലേക്കും ആഴത്തിൽ ഇറങ്ങുമ്പോൾ വ്യത്യസ്തമായ ഒരു കഥ വെളിപ്പെടുന്നു: ഈ പോപ്പ് തുറന്ന അതിർത്തികളെ അനുകൂലിക്കുന്നു, അമേരിക്കൻ പരമാധികാരത്തിനുവേണ്ടി നിലകൊള്ളുന്നതിന് യാഥാസ്ഥിതിക നേതാക്കളെ – പ്രത്യേകിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് – പരസ്യമായി വിമർശിച്ചിട്ടുണ്ട്. ഇടതുപക്ഷ ചായ്‌വുള്ള രാഷ്ട്രീയ വ്യക്തിത്വത്തിന്റെ ഒരു മാതൃക കാണിക്കുന്നു. ഫെബ്രുവരി 3-ന്, തീവ്ര ഇടതുപക്ഷ നാഷണൽ കാത്തലിക് റിപ്പോർട്ടറിൽ നിന്ന് “ജെഡി വാൻസ് തെറ്റാണ്: മറ്റുള്ളവരോടുള്ള നമ്മുടെ സ്നേഹത്തെ റാങ്ക് ചെയ്യാൻ യേശു നമ്മോട് ആവശ്യപ്പെടുന്നില്ല” എന്ന തലക്കെട്ടിലുള്ള ഒരു ലേഖനം അദ്ദേഹം പങ്കിട്ടു – അമേരിക്കൻ പൗരന്മാർക്ക് മുൻഗണന നൽകുന്ന കുടിയേറ്റ നയങ്ങൾക്കായുള്ള വാൻസിന്റെ ആഹ്വാനത്തിനെതിരായ വ്യക്തമായ ഒരു ആക്രമണം. ഇപ്പോൾ, ലിയോ പതിനാലാമൻ സെന്റ് പീറ്ററിന്റെ കസേരയിൽ…
ആദർശ ജീവിതത്തിന്റെ എൺപത്തിമൂന്നാണ്ടുകൾ (ലേഖനം): സിബി ഡേവിഡ്
ചിന്തകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ഒരു ശുദ്ധ ഗാന്ധിയനായിരിക്കുക അത്ര എളുപ്പമല്ല. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നവരുണ്ട്. നീട്ടിപ്പിടിച്ച് എഴുതുന്നവരുണ്ട്. എന്നാൽ ജീവിതത്തിന്റെ നിസ്സാരവും വലുതുമായ ഓരോ ഘട്ടങ്ങളിലും മൂല്യബോധത്തോടെ ആദർശങ്ങളെ മുറുകെപ്പിടിക്കുന്ന ചിലരുണ്ട്, ചുരുക്കം ചിലർ. അങ്ങനെയൊരാളാണ് കുഞ്ഞുമോൻ ടി. ഓമല്ലൂർ എന്നറിയപ്പെടുന്ന മാത്യു ഈശോ. ധീരമായ മാധ്യമപ്രവർത്തനവും, കറ കളഞ്ഞ സാമൂഹ്യ സേവനങ്ങളും ശുദ്ധമായ രാഷ്ട്രീയ ഇടപെടലുകളും ഒരേപോലെ സമന്വയിപ്പിച്ച ഒരു ഭൂതകാലം അഭിമാനത്തോടെ അയവിറക്കി ഒരു വിശ്രമജീവിതം ആസ്വദിക്കുകയാണ് ഇന്നദ്ദേഹം. അൻപതുകളിൽ ബാലജനസഖ്യത്തിലൂടെ സാമൂഹ്യ സേവനത്തിന്റെ ആദ്യപടികൾ. പിന്നീട് നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകൻ. വിദ്യാഭ്യാസാനന്തരം ദേശീയതലത്തിൽ മാധ്യമ മേഖല. അങ്ങനെ കേരളത്തിലെയും ദേശീയതലത്തിലെയും മുതിർന്ന നേതാക്കൾക്കൊപ്പം അചഞ്ചലമായ മൂല്യബോധത്തോടെയുള്ള മുഴുവൻ സമയ പ്രവർത്തനങ്ങൾ. മാനവികതയെന്ന മൂല്യം അക്ഷരാർത്ഥത്തിൽ ജീവിത വ്രതമാക്കിയ നേർസാക്ഷ്യമാണ് കുഞ്ഞുമോൻ ടി. ഓമല്ലരിന്റേത്. ചൂടുപിടിച്ച രാഷ്ട്രീയ സംവാദങ്ങളിലും ആക്ടിവിസത്തിലും പാത…
