അമ്മയെ കൊന്ന ശേഷം ജോലി കഴിഞ്ഞെത്തിയ പപ്പയെയും വകവരുത്തി മകൾ

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ അമ്മയെയും പപ്പയെയും കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയ മകളെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. 54 വയസ്സുകാരിയായ ചെറി റെബെയ്ൻ, 58 വയസ്സുകാരനായ സ്റ്റീഫൻ റെബെയ്ൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് കസാൻഡ്ര ലാംഗ് (29), ജോബി വില്യംസ് (30) എന്നിവർക്കെതിരെ ഒന്നിലധികം വ്യക്തികളെ കൊലപ്പെടുത്തിയ കുറ്റത്തിന്  കേസെടുത്തതായി മെഡിന കൗണ്ടി ഷെരീഫ് ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു. തിങ്കളാഴ്ച മിക്കോയിലുള്ള വസതിയിൽ വെച്ച് പ്രതികൾ ആദ്യം കസാൻഡ്രയുടെ അമ്മയായ ചെറി റെബെയ്നെ (54) കൊലപ്പെടുത്തി. തുടർന്ന്, ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രണ്ടാനച്ഛൻ സ്റ്റീഫൻ റെബെയ്നെയും (58) ഇവർ കൊന്നു. ശേഷം മൃതദേഹങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി ആഴത്തിലുള്ള ഒരു കൊക്കയിൽ ഉപേക്ഷിച്ചു. സ്റ്റീഫൻ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അറിയിച്ചതനുസരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികൾ കൊല്ലപ്പെട്ടവരുടെ കാറിൽ കുട്ടികളുമായി രക്ഷപ്പെടാൻ…

മടക്കയാത്ര വേദനാജനകം; റെജീവ് സുഗു അച്ചനും കുടുംബത്തിനും യാതാ മംഗളങ്ങൾ നേര്‍ന്ന് ഡാളസിലെ വിശ്വാസികള്‍

ഡാളസ്: മടക്കയാത്ര വേദനയുടെ അനുഭവമാണ്. പക്ഷെ റെജീവ് സുഗു അച്ചനെ സംബന്ധിച്ചടത്തോളം ഡാളസിലെ വിശ്വാസികൾക്കിടയിൽ നടത്തിയ ചുരുങ്ങിയ കാല ക്രിസ്തീയ സേവനം മറക്കാനാവാത്ത അനുഭവങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ ആയിരുന്നു. നാട്ടിൽ നിന്നും അമേരിക്കയിലേക്ക് യാത്രയാവുമ്പോൾ തന്റെ മനസ്സിനെ അലട്ടിയിരുന്ന വലിയ ചോദ്യമായിരുന്നു. എങ്ങനെ എന്നെകൊണ്ട് ആവുമോ അമേരിക്കയിലെ ഇടവക ജനങ്ങളെ സേവിക്കുവാൻ? പക്ഷെ തന്റെ മനസ്സിന്റെ ചോദ്യങ്ങൾക്കു ഗാർലാൻഡ് സി എസ് ഐ ഇടവക ജനങ്ങൾ മാത്രമല്ല ഡാളസിയിൽ വിശ്വാസി സമൂഹം മൊത്തമായി പറയും റെജീവ് സുഗു അച്ചന്റെ ക്രിസ്തീയ ദൗത്യം നൂറു ശതമാനവും മറ്റുള്ളവർക്ക് മാതൃക ആയിരുന്നു എന്ന്. ഡാളസ് ഗാർലാൻഡ് സി എസ് ഐ ഇടവകയിലെ സുഗു അച്ചന്റെ സേവനം സുത്യർഹവും അനുഗ്രഹീതവുമായിരുന്നു. ഇടവക ജനങ്ങളെ ഒരു മുത്ത് മാലയിലെ മുത്തുകളെ പോലെ ഒന്നിച്ചു നിർത്തുവാനും ദൈവീക സ്നേഹം ഓരൊ കുടുംബത്തിലേക്കും…

കുടിയേറ്റ മണ്ണിലെ കുടിലതകൾ (ലേഖനം): ജയശങ്കര്‍ പിള്ള

അന്നൊരു അവധി ദിനമായിരുന്നു. ദുഃഖ വെള്ളിയാഴ്ച ആയതിനാൽ ഹോട്ടലുകളും,കോഫി ഷോപ്പുകളും,പെട്രോൾ പമ്പുകളും, ചെറിയ സ്റ്റേഷനറി കടകളും ഒഴികെയുള്ള ഒട്ടു മിക്ക സ്ഥാപനങ്ങളും,അടഞ്ഞു കിടന്നു. ആഴ്ച അവസാനം നീണ്ട അവധിയും, വെള്ളിയാഴ്ചയും കൂടി ഒന്നിച്ചു വന്നതിനാൽ കുടുംബ സമേതം, ഗണപതി ക്ഷേത്രത്തിലെ സന്ധ്യയ്ക്കുള്ള ദീപാരാധനയും, ശീവേലിയും, അത്താഴപൂജയും ക്ഷേത്രത്തിൽ തന്നെ ആകാം എന്ന് ഉറപ്പിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോൾ സമയം രാത്രി 10 മണിയോടടടുപ്പിച്ചായി. മഞ്ഞു വീഴ്ച നിലച്ചു എങ്കിലും,തണുപ്പിനും,വീശിയടിയ്ക്കുന്ന തണുത്ത കാറ്റിനും ഒട്ടും കുറവ് വന്നിട്ടില്ല. ക്ഷേത്രത്തിൽ നിന്ന് വീട്ടിലേയ്ക്കു വരുന്ന വഴി ഒരു ഹൈവേയുടെ മുകളിലൂടെ ഉള്ള മേൽപാലം കടന്നു വേണം വരുവാൻ. ഈ പ്രദേശം പൊതുവെ വിജനമാണ്. അത്താഴ ഊട്ട് കഴിഞ്ഞു പ്രസാദമായി ലഭിച്ച സാമ്പാർ സാദം കാർ ഡ്രൈവ് ചെയ്യുന്ന മോന് സ്പൂണിൽ കൊടുത്തു കൊണ്ട് കുട്ടിക്കാലത്തെ അവന്റെ…

ഉയർന്ന വോട്ടിംഗ് ശതമാനം ആരെ ഉയർത്തും? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

കേരളം വിധിയെഴുതി. ആർക്ക് അനുകൂലമെന്ന് അറിയാൻ മെയ് വരെ കാത്തിരിക്കണം. കനത്ത പോളിംഗ് നടന്നത് മുന്നണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടയിൽ ഇത്ര വലിയ പോളിംഗ് ഇതാദ്യമാണ്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ എഴുപത് ശതമാനത്തിനുള്ളിൽ മാത്രമായിരുന്നു വോട്ടെടുപ്പെങ്കിൽ ഇപ്പോൾ മുന്നണികളെപോലും അത്ഭുതപ്പെടുത്തികൊണ്ട് അത് എൺപതിൽ എത്തിയെത്തിയെന്നതാണ് വസ്തുത. ഉയർന്ന പോളിംഗ് മുന്നണികളെ അത്ഭുതപ്പെടുത്തുക മാത്രമല്ല ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പണ്ട് വോട്ടിങ് ശതമാനം കൂടിയാൽ അത് യൂ ഡി എഫിന് അനുകൂലവും കുറഞ്ഞാൽ എൽ ഡി എഫിന് അനുകൂലമെന്നതായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ രണ്ടായിരത്തി പതിനാറ് മുതൽ അത് ശരിവയ്ക്കുന്നില്ല . അന്ന് വോട്ടിങ് ശതമാനം കൂടിയത് എൽ ഡി എഫിനാണ് അനുകൂലമായത്. കേരള ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോളിങ് നടന്നത് 1960ലെ തിരഞ്ഞെടുപ്പിലായിരുന്നു. അന്ന് 85 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. എന്നാൽ ഇക്കുറി അതിനൊപ്പമെത്തിയെന്നു തന്നെ പറയാം. ഇതിനുമുൻപ് 87…

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം ആഗസ്റ്റ് 22 നു വോൾക്സ്ഫെസ്റ്റ് വെറൈൻ ഓഡിറ്റോറിയത്തിൽ

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 22-ാം തീയതി ശനിയാഴ്ച ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, PA 19114 ഓഡിറ്റോറിയത്തിൽനടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു. ഫോറം ചെയർമാൻ ലീനോ സ്കറിയയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവേൽ എന്നിവരും സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓണം ചെയർമാനായി ബിനു മാത്യുവും കേരള ഡേ ചെയർമാനായി തോമസ് പോളും നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു. എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ന്‍മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ്ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോൺ, ഫീലിപോസ് ചെറിയാന്‍, ജീമോൻ ജോർജ്, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പി.ആര്‍.ഒ), റോണി വറുഗീസ് , (പ്രോഗ്രാം കോഡിനേറ്റര്‍), ജോര്‍ജ്ജ്…

സീറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസ് 2025 സ്മരണിക ‘സിബാച്’ ചിക്കാഗോയിൽ പ്രകാശനം ചെയ്തു

ന്യൂജേഴ്‌സി: ചിക്കാഗോ സെൻറ് തോമസ് സിറോ-മലബാർ കത്തീഡ്രൽ ദേവാലയത്തിൽ 2025-ലെ സിറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസിന്റെ സ്മരണികയായ “സിബാച്”(Living Sacrifice Remembered) പ്രകാശനം ചെയ്തു. ഈസ്റ്റർ തിരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം രാവിലെ 11:15-നായിരുന്നു ചടങ്ങ്. ചിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് സ്മരണികയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, സഭയുടെ മുതിർന്ന അംഗവും സീനിയർ ഫോറം പ്രതിനിധിയുമായ പി. ഡി. ജോസഫ് (വക്കച്ചായൻ) ആദ്യപ്രതി ഏറ്റുവാങ്ങി. ഈ നിമിഷം വിശ്വാസപരമ്പരയുടെ തുടർച്ചയെ പ്രതിനിധീകരിക്കുന്നതും ശ്രദ്ധേയമായി. 2025 മെയ് 23 മുതൽ 25 വരെ ന്യൂജേഴ്സിയിലെ സോമർസെറ്റിൽ നടന്ന ചരിത്രപ്രധാനമായ യൂഖറിസ്റ്റിക് കോൺഗ്രസിന്റെ ആത്മീയ അനുഭവങ്ങൾ, പ്രധാന പ്രഭാഷണങ്ങൾ, വിശ്വാസസാക്ഷ്യങ്ങൾ എന്നിവയാണ് ഈ സ്മരണികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സഭയുടെ ഐക്യത്തിന്റെയും ദിവ്യകാരുണ്യ ഭക്തിയുടെയും പ്രതീകമായി ഈ പ്രസിദ്ധീകരണം…

അമലിന്റെ ജീവനായി നമുക്ക് പ്രാർത്ഥിക്കാം; കൈകോർക്കാം

ഡാളസ്: കോട്ടയം കല്ലറ സ്വദേശിയായ അമൽ, നിലവിൽ ഡാളസിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2019-ൽ അമേരിക്കയിലെത്തിയ അമൽ, ഇർവിംഗിലെയും ഡാളസിലെയും ‘സ്വദേശി പ്ലാസ’യിൽ പേസ്ട്രി ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് അവസാന വാരത്തിൽ പെട്ടെന്നുണ്ടായ ശ്വാസതടസ്സത്തെയും തളർച്ചയെയും തുടർന്ന് അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന് ഗുരുതരമായ തകരാർ സംഭവിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഐ.സി.യുവിൽ വെന്റിലേറ്ററിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, പരിശോധനയ്ക്കിടെ അമലിന് AML ലുക്കീമിയ (രക്തക്യാൻസർ) ബാധിച്ചതായും കണ്ടെത്തി. നിലവിൽ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി എക്മോ (ECMO) ചികിത്സ നൽകിവരികയാണ്. നാട്ടിലുള്ള അമലിന്റെ ഭാര്യയും ഏഴു വയസ്സുകാരിയായ മകളും പ്രിയപ്പെട്ടവരും ഈ വാർത്തയറിഞ്ഞതിന്റെ നടുക്കത്തിലാണ്. കഠിനാധ്വാനിയായ അമൽ ജീവിതത്തിലേക്ക് തിരികെ വരാനായി പോരാടിക്കൊണ്ടിരിക്കുകയാണ്. അമലിന്റെ ചികിത്സയ്ക്കും കുടുംബത്തിന് താങ്ങാകുന്നതിനുമായി ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. നിങ്ങൾ നൽകുന്ന ചെറിയൊരു തുക പോലും ഈ പ്രതിസന്ധി…

10 ദിവസത്തെ ചാന്ദ്ര യാത്രയ്ക്ക് ശേഷം ആർട്ടെമിസ് II ബഹിരാകാശയാത്രികർ സുരക്ഷിതമായി തിരിച്ചെത്തി

ആർട്ടെമിസ് II ബഹിരാകാശയാത്രികർ അവരുടെ ചരിത്രപരമായ ചാന്ദ്ര യാത്രയിൽ നിന്ന് സുരക്ഷിതമായി തിരിച്ചെത്തി. ഏകദേശം 10 ദിവസത്തെ ആവേശകരമായ ചാന്ദ്ര യാത്രയ്ക്ക് ശേഷം, എല്ലാ ബഹിരാകാശയാത്രികരും ശനിയാഴ്ച സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങി. അവരുടെ ബഹിരാകാശ പേടകം പസഫിക് സമുദ്രത്തിൽ വിജയകരമായി ഇറങ്ങി. കാലിഫോര്‍ണിയ: പത്ത് ദിവസത്തെ ആവേശകരവും ചരിത്രപരവുമായ ചാന്ദ്രയാത്ര പൂർത്തിയാക്കിയ ആർട്ടെമിസ് II ബഹിരാകാശയാത്രികർ ശനിയാഴ്ച വെള്ളിയാഴ്ച വൈകീട്ട് ET 8:07 ന് പസഫിക് സമുദ്രത്തിൽ ഒരു സ്പ്ലാഷ്‌ഡൗണോടെ ഭൂമിയില്‍ തിരിച്ചെത്തി. കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, കാനഡയിൽ നിന്നുള്ള ജെറമി ഹാൻസെൻ എന്നിവരായിരുന്നു സംഘത്തിൽ. ഭൂമിയുടെ അന്തരീക്ഷത്തിൽ ഒരു ചെറിയ ബന്ധം നഷ്ടപ്പെട്ടതിനുശേഷം, നാസ ബഹിരാകാശയാത്രികരുമായി ബന്ധം പുനഃസ്ഥാപിച്ചു. മുഴുവൻ സംഘവും ആരോഗ്യവാന്മാരും ഊർജ്ജസ്വലരുമാണെന്ന് മിഷൻ കമാൻഡർ വൈസ്മാൻ പറഞ്ഞു. എല്ലാ ബഹിരാകാശയാത്രികരും നല്ല നിലയിലാണെന്ന്…

ഇറാനുമായുള്ള ചർച്ചകൾക്കായി പാക്കിസ്താന്റെ എഫ്-16 വിമാനങ്ങളുടെ അകമ്പടിയോടെ ജെഡി വാൻസ് ഇസ്ലാമാബാദിലെത്തി

ജെ ഡി വാൻസിന്റെ വിമാനം പാക്കിസ്താന്‍ എഫ്-16 വിമാനങ്ങളുടെ അകമ്പടിയോടെ ഇസ്ലാമാബാദിലെത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ ചർച്ചകൾ ചരിത്രപരമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇരുവർക്കുമിടയിൽ അവിശ്വാസം നിലനിൽക്കുന്നുണ്ട്. ന്യൂഡൽഹി: പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘർഷത്തിനിടയിൽ, ഇറാനുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് സഞ്ചരിച്ച വിമാനത്തിന് പാക്കിസ്താന്‍ എഫ്-16 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി. യുഎസ് വ്യോമസേനയുടെ ബോയിംഗ് സി-32എ വിമാനത്തിന് പാക് വ്യോമാതിർത്തിയിലൂടെ അകമ്പടി സേവിക്കുന്ന അഞ്ച് പിഎഎഫ് എഫ്-16 ജെറ്റുകളുണ്ടായിരുന്നു. തുടർന്ന് അത് ഇസ്ലാമാബാദിനടുത്തുള്ള നൂർ ഖാൻ വ്യോമതാവളത്തിൽ ഇറങ്ങി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള മുഖാമുഖ ചർച്ചയും ചരിത്ര നിമിഷവുമാകുന്ന ഇന്ന് ജെ.ഡി. വാൻസ് ഇറാനിയൻ പ്രതിനിധി സംഘവുമായി ചർച്ച നടത്തും. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ…

നാല്പത് ദിവസത്തെ യുദ്ധം കൊണ്ട് അമേരിക്കയ്ക്ക് എന്ത് നേട്ടമുണ്ടായി? (എഡിറ്റോറിയല്‍)

പശ്ചിമേഷ്യയിലെ സംഘര്‍ഷം താല്‍ക്കാലികമായെങ്കിലും നിലച്ചു. 40 ദിവസത്തിനുശേഷം, യുഎസും ഇറാനും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. ഇസ്രായേൽ ഇതിൽ അസന്തുഷ്ടരാണെങ്കിലും, യുഎസ് സമ്മതിച്ചു കഴിഞ്ഞാൽ അത് അനുസരിക്കുകയല്ലാതെ അവർക്ക് മറ്റ് മാർഗമില്ലായിരുന്നു. ഇപ്പോൾ ചോദ്യം ഇതാണ്: ഇതൊരു താൽക്കാലിക വെടിനിർത്തൽ മാത്രമാണോ, അതോ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന ചർച്ചകൾ യുദ്ധത്തിന് അറുതി വരുത്തുമോ? ഉത്തരം, ചർച്ചകൾ തകർന്നില്ലെങ്കിൽ രണ്ടാഴ്ചത്തേക്ക് പൂർണ്ണമായ വെടിനിർത്തൽ നിലനിർത്തിയാൽ, യുദ്ധം അവസാനിക്കും എന്നതാണ്. ഈ വിശ്വാസത്തിന് കാരണം, യുഎസും ഇസ്രായേലും യുദ്ധം തുടർന്നാൽ, ഇറാന്‍ രണ്ടാഴ്ചത്തേക്ക് ചർച്ചകൾ നീട്ടില്ല എന്നതാണ്. ഉടമ്പടിയുടെ കാലാവധി നടന്നുകൊണ്ടിരിക്കെ, ഫെബ്രുവരി 28 നാണ് ഇസ്രായേലും യു എസും യുദ്ധം ആരംഭിച്ചതെന്ന് ഓർമ്മിക്കുക. ഈ വെടിനിര്‍ത്തലും അത്തരമൊരു പ്രഹസനമാണോ എന്നതാണ് ചോദ്യം. ഇറാനും യു എസും തമ്മിലുള്ള സമാധാന കരാറിന് ആദ്യം മധ്യസ്ഥത വഹിച്ച മസ്‌കറ്റിന് പിന്നാലെ, ജനീവയിൽ…