പാം ഇന്റർനാഷണൽ “കരുതൽ” ഉത്‌ഘാടനം പുതുവര്‍ഷപ്പുലരിയില്‍

കാൽഗറി: പാം ഇന്റർനാഷണലിൻറെ നേതൃത്വത്തിൽ രണ്ടാമത് പെയിൻ & പാലിയേറ്റിവ് കെയർ യൂണിറ്റായ “കരുതൽ ” ഉത്‌ഘാടനം പുതുവര്ഷപ്പുലരിയിൽ. പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളേജ് ഗ്ലോബൽ അലുമിനിയായ 2007 ൽ രൂപം കൊണ്ട പാം ഇന്റർനാഷണലിൻറെ നേതൃത്വത്തിൽ പന്തളം പോളിടെക്‌നിക്കിന്റെ പരിസര പ്രദേശത്തിശങ്ങളിലും മന്നുള്ളിടത്തും ജീവ കാരുണ്യ പ്രവർത്തനം നടത്തുന്ന “കർമ്മ ‘ യുടെ പെയിൻ & പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ രണ്ടാമത് സംരംഭമായ “കരുതൽ ” 2025 ജനുവരി ഒന്നാം തിയതി രാവിലെ ഒൻപതു മണിക്ക് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ചിറ്റയം ഗോപകുമാർ നിർവഹിക്കുന്നു . പന്തളം നഗരസഭാ ചെയർമാൻ ശ്രീ . അച്ചൻകുഞ്ഞ് ജോൺ മുഖ്യ അതിഥിയായ ചടങ്ങിൽ ശ്രീ. സി. എസ് മോഹൻ (ചെയർമാൻ സേവാ ശക്തി ഫൌണ്ടേഷൻ ), ഡോക്ടർ . പുനലൂർ സോമരാജൻ ( സെക്രട്ടറി ഗാന്ധി…

ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിൽ വ്യത്യസ്ത അപകടങ്ങളിൽ മിഷിഗൺ ദമ്പതികൾക്കു ദാരുണാന്ത്യം

അഡിസൺ ടൗൺഷിപ്പ്(മിഷിഗൺ ):ക്രിസ്മസിനും പുതുവത്സര ദിനത്തിനും ഇടയിലുള്ള വ്യത്യസ്ത അപകടങ്ങളിൽ ഡെട്രോയിറ്റിലെ  ഭർത്താവും ഭാര്യയും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. 66 കാരനായ സ്കോട്ട് ലെവിറ്റനെ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആശുപത്രിയിൽ നിന്ന് വെന്റിലേറ്ററിൽ നിന്നും   നീക്കം ചെയ്തു മരണം സ്ഥിരീകരിച്ചു , വ്യാഴാഴ്ച ഡെട്രോയിറ്റിന് വടക്കുള്ള ഒരു ചെറിയ തടാകത്തിൽ മത്സ്യബന്ധനത്തിനിടെ മഞ്ഞുപാളിയിൽ വീനന്നായിരുന്നു അപകടം  ഓക്ക്‌ലാൻഡ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. ആ അപകടത്തിന് ഏകദേശം 24 മണിക്കൂറിന് ശേഷം, 66 കാരിയായ മേരി ലൂ ലെവിറ്റനും ഒരു വാഹനാപകടത്തിൽ മരിച്ചു. അപകടസമയത്ത് അവൾ ഭർത്താവിൻ്റെ വാഹനം എടുക്കാൻ പോകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. സ്കോട്ട് ലെവിറ്റൻ വെള്ളത്തിൽ വീണു. 911 എന്ന നമ്പറിൽ വിളിച്ച കൊച്ചുമകനും മുത്തച്ഛനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തടാകത്തിൽ വീണു. അടുത്തുള്ള ഒരു താമസക്കാരന് കൗമാരക്കാരനെ ഹിമത്തിലേക്ക് തിരികെ വലിക്കാൻ കഴിഞ്ഞു,…

കഷ്ടതയുടെ മദ്ധ്യേ ദൈവകൃപ രുചിച്ചറിയുവാൻ കഴിയണം: ബിഷപ് ഡോ. സി.വി.മാത്യു

ന്യൂജേഴ്‌സി :മനുഷ്യ ജീവിതത്തിലെ സന്തത സഹചാരിയാണ് കഷ്ടത, എന്നാൽ കഷ്ടതയുടെ മദ്ധ്യേ നിരാശയിൽ വീണുപോകാതെ ,നമ്മെ പിന്തുടരുന്ന ദൈവകൃപയെ  അനുഭവിച്ചറിയുവാൻ കഴിയുന്നവരാകണം  നാമെന്നു  സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ മുൻ പ്രിസൈഡിംഗ് ബിഷപ്പ് ചർച്ച് ഓഫ് ഇന്ത്യ മോസ്റ്റ് റവ. ഡോ. സി.വി. മാത്യു  ഉധബോധിപ്പിച്ചു.ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്‍റർനാഷണൽ പ്രയർലെെൻ ഡിസംബർ 31 ചൊവാഴ്ച വൈകീട്ട് ഓൺലൈൻ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച  ഈ വർഷത്തെ സമാപന (555-മത്)  സമ്മേളനത്തില്‍ മുഖ്യ സന്ദേശം നൽക്കുകയായിരുന്നു ബിഷപ്പ് സങ്കീർത്തനങ്ങൾ 103: 1-10 വാക്യങ്ങളെ ആധാരമാക്കി  ദാവീദ് രാജാവിന്റെ  പ്രതികൂല ജീവിതാനുഭവങ്ങളിലും അതിനെ അതിജീവിക്കുവാൻ ധാരാളമായി ലഭിച്ച ദൈവീകാനുഗ്രഹങ്ങളെ കുറിച്ച് പ്രതിപാദിക്കുകയായിരുന്നു മോസ്റ്റ് റവ. ഡോ. സി.വി. മാത്യു.പുസ്തകത്തിന്റെ താളുകളിൽ നിന്നല്ല ,കേട്ടുകേൾവിയിലൂടെയല്ല , ജീവിതാനുഭവങ്ങളിൽ നിന്നാണ് ദാവീദ് ദൈവകൃപ രുചിച്ചറിഞ്ഞതെന്നു ബിഷപ്പ് കൂട്ടിച്ചേർത്തു .പിന്നിട്ട വർഷത്തിൽ നമ്മുടെ  ജീവിതത്തിൽ വന്നു പോയ…

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ബംഗ്ലാദേശി അമേരിക്കക്കാർ ട്രംപിനോട് അഭ്യര്‍ത്ഥിച്ചു

വാഷിംഗ്ടൺ : ബംഗ്ലാദേശിലെ മത-വംശീയ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ ഇടപെടണമെന്ന് ബംഗ്ലാദേശി അമേരിക്കൻ ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും ക്രിസ്ത്യാനികളുടെയും സഖ്യം നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യം ഇസ്ലാമിസ്റ്റ് ശക്തികൾ ഉയർത്തുന്ന “അസ്തിത്വ ഭീഷണി”യാണെന്ന് അവര്‍ വിശേഷിപ്പിച്ചു. നവംബർ 25 ന് ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടവിലാക്കിയ മുൻ ഇസ്‌കോൺ നേതാവ് ചിൻമോയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റിനെ സംഘം എടുത്തുകാട്ടി. ദേശീയ പതാകയെ അനാദരിച്ചുവെന്നാരോപിച്ചാണ് ദാസിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ചാറ്റോഗ്രാമിലെ കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ചെയ്തു. അടുത്ത വാദം 2025 ജനുവരി 2 ന് ഷെഡ്യൂൾ ചെയ്തിരിക്കുന്നു. ആഗോള സ്ഥിരതയെ ബാധിക്കാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ദക്ഷിണേഷ്യയ്ക്ക് അപ്പുറത്തേക്ക് വ്യാപിക്കുന്നതിലൂടെ ബംഗ്ലാദേശ് സമൂലവൽക്കരണത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് അവരുടെ അപേക്ഷയിൽ സഖ്യം മുന്നറിയിപ്പ് നൽകി. ദാസിനെ ഉടൻ മോചിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ വിശാലമായ പീഡനം പരിഹരിക്കണമെന്നും അവർ…

ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്ന വര്‍ഷമാകട്ടെ 2025: പി. പി. ചെറിയാന്‍

രണ്ടായിരത്തി ഇരുപത്തിനാല് മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന എത്രയോ അതി ഭയങ്കര ദുരന്തങ്ങള്‍ക്കു നാം സാക്ഷിയാകേണ്ടി വന്നു.പശ്ചിമേഷ്യയിലും യുക്രൈനിലും ദീർഘ നാളുകളായി തുടരുന്ന യുദ്ധങ്ങൾ ആഭ്യന്തര,വംശീയ കലാപങ്ങള്‍, തീവ്രവാദി പോരാട്ടങ്ങള്‍, ഗണ്‍ വയലന്‍സ് പ്രക്രതി ദുരന്തങ്ങൾ എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പിന്നിട്ട ഓരോ വര്‍ഷവും ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോള്‍ അന്ധകാരശക്തികളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടു അന്ധത ബാധിച്ചവര്‍ പ്രയോഗിക്കുന്ന കുടില തന്ത്രങ്ങളുടെ ഭീകര കഥകള്‍ പുതു വര്‍ഷത്തിലും ചരിത്ര താളുകളില്‍ നൂതന അദ്ധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുമെന്നതില്‍ സംശയമില്ല. ഇതോടൊപ്പം 2024ൽ ഫ്രാൻസിലെ പാരീസ് സമ്മർ ഒളിമ്പിക്സ് ,. ദേശീയ രാഷ്ട്രീയത്തിലും ആഗോള രാഷ്ട്രീയത്തിലും കാര്യമായ സ്വാധീനം ചെലുത്തിയ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ ഫലം ,സാങ്കേതികവിദ്യയിൽ നിരവധി വലിയ മുന്നേറ്റങ്ങൾ,പ്രത്യേകിച്ച് കൃത്രിമബുദ്ധി, ബഹിരാകാശ പര്യവേക്ഷണം, പുനരുപയോഗിക്കാവുന്ന ഊർജ്ജം ,കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ സംഘട്ടനങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ…

കുഞ്ഞ് കെ. കുട്ടി ഒക്ലഹോമയിൽ അന്തരിച്ചു

ഒക്ലഹോമ: കൊല്ലം ഈസ്റ്റ്‌ കല്ലട തോക്കാട്ടു തെക്കതിൽ കുഞ്ഞ് കെ.കുട്ടി (കുഞ്ഞ് കുഞ്ഞുട്ടിച്ചായൻ 95) ഒക്ലഹോമയിൽ അന്തരിച്ചു. കുണ്ടറ കൊച്ചുവീട്ടിൽ പൊയ്കയിൽ ഏലിയാമ്മയാണ് ഭാര്യ. മക്കൾ : ജോൺ കെ.വർഗീസ്, ഡെന്നി കെ.വർഗീസ് (ഇരുവരും ഡാളസിൽ) ഗ്രേസി കോശി (ഒക്ലഹോമ). മരുമക്കൾ : മിനി വർഗീസ്, സൈലസ് കോശി, ജോളി വർഗീസ്. കൊച്ചുമക്കൾ : ഡോ. ഷീന ജോൺ, ഡോ.ഷെറിൻ ജോൺ, ആഷ്‌ലി വർഗീസ്, ബ്രാഡ് ലി കോശി, നേതൻ ജോൺ, അലിസ വർഗീസ്, ആൻഡ്രൂ വർഗീസ്. പൊതുദർശനം: ജനുവരി 2 വ്യാഴം വൈകിട്ട് 5 മുതൽ 8 വരെ സ്മിത്ത് & ടർണർ ഫ്യൂണറൽ ഹോമിൽ ( 201 E. Main St, Yukon, OK 73099) മെമ്മോറിയൽ സർവീസ് : ജനുവരി 3 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഒക്ലഹോമ മാർത്തോമ്മാപള്ളിയിൽ (5609…

ഡാളസിലെ ജ്വല്ലറി ഒരു സംഘം അടിച്ചു തകർത്തു കവർച്ച, പ്രതികളെ പോലീസ് തിരയുന്നു

ഡാലസ് – ഈസ്റ്റ് ഡാളസിലെ ഒരു ജ്വല്ലറി ഒരു സംഘം അടിച്ചു തകർത്തു. പ്രതികളെ പോലീസ് തിരയുന്നു. ഗസ് തോമസ്‌സണിലെയും ഫെർഗൂസൺ റോഡിലെയും എൽ റാഞ്ചോ സൂപ്പർമെർകാഡോയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ജ്വല്ലറി ബിസിനസ്സായ ജോയേരിയ പ്രിൻസെസയിലെ ജ്വല്ലറിയാണ് നാല് പ്രതികൾ തകർത്തത് 30 സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ  പ്രതികൾ സ്വർണച്ചങ്ങലയും മറ്റ് ആഭരണങ്ങളും തട്ടിയെടുത്തത് . മോഷണം പോയ ഒരു ചെയിനിന് 15,000 ഡോളർ വിലവരുമെന്ന് കടയുടെ ഉടമ പറഞ്ഞു. സംശയിക്കുന്നവരിൽ നാലുപേരിൽ മൂന്ന് പേർ ഈ സമയം മുഖംമൂടി ധരിച്ചിരുന്നു,അഞ്ചാം പ്രതി ലുക്ക്ഔട്ടായി പ്രവർത്തിക്കുന്നുണ്ടെന്ന് കാണിക്കുന്ന മറ്റൊരു വീഡിയോയും തങ്ങൾ പുറത്തുവിട്ടിട്ടില്ലെന്ന് സ്റ്റോർ ഉടമകൾ പറയുന്നു. ഒരു വാഹനത്തിന്റെ ഭാഗിക ലൈസൻസ് പ്ലേറ്റ് ചിത്രം ഡാളസ് പോലീസ് അന്വേഷകർക്ക് നൽകി. പോലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം, ഹൂസ്റ്റണിലെ എൽ റാഞ്ചോ സൂപ്പർമെർകാഡോയ്ക്കുള്ളിലെ ഒരു ജ്വല്ലറിയിലും…

ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച

ന്യൂയോർക്ക് : ഡിസംബർ 21-ാം തീയതി അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്‌ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025 ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്കാര ശുശ്രുഷകൾ ജനുവരി 4-ാം തീയതി ശനിയാഴ്ചയും നടക്കും. ജനുവരി 2-ാം തീയതി വ്യാഴാഴ്ച വൈകുന്നേരം 4:30 മുതൽ 8:30 വരെ യോങ്കേഴ്സിലുള്ള ഫ്ലിൻ മെമ്മോറിയൽ ഫ്യൂണറൽ ഹോമിലും (1652 സെൻട്രൽ പാർക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോർക്ക് – 10710), ജനുവരി 3-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതൽ രാത്രി 9 മണിവരെ ബ്രോങ്ക്സ് സെൻറ് തോമസ് സിറോ മലബാർ ദേവാലയത്തിൽ (810 ഈസ്റ്റ് , 221 സ്ട്രീറ്റ്, ബ്രോങ്ക്സ്, ന്യൂയോർക്ക് 10467) വച്ചും നടത്തുന്നതാണ്. സംസ്കാര ശുശൂഷകൾ ജനുവരി…

ഈ മന്ദസ്മിതം അഴകിന്റെ അടയാളം!: ഡോ. ജോര്‍ജ് കാക്കനാട്ട്

*മിസിസ് യുഎസ്എ സൗന്ദര്യ മത്സരങ്ങളില്‍ ഒറ്റ വര്‍ഷം മൂന്ന് കിരീടം നേടിയ സ്മിത ഭാസി സഞ്ജീവിന്റെ ജീവിതം പ്രചോദനമേകുന്നത്* ആ ചുവടുകളില്‍ ഉണ്ട് ആത്മവിശ്വാസം. ആ മന്ദഹാസത്തിലുണ്ട് അഴകിന്റെ പനിനീര്‍ സുമങ്ങള്‍. ഇത് സ്മിത ഭാസി സഞ്ജീവ്. യുഎസിലെ സൗന്ദര്യ വേദികളില്‍ അഗ്നിപടര്‍ത്തുന്ന മലയാളി യുവതി. ഒന്നും രണ്ടുമല്ല യുഎസില്‍ ഒറ്റ വര്‍ഷം കൊണ്ട് മൂന്നു കിരീടങ്ങളാണ് സ്മിത ചൂടിയത്. മിസിസ് യുഎസ്എ സൗന്ദര്യ മത്സരത്തിലാണ് സ്മിതയുടെ മന്ദസ്മിതം കിരീടം ചാര്‍ത്തിയത്. നോര്‍ത്ത് കരോലിനയിലെ റാലിഹില്‍ മേയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കരോലിനയായി കിരീടം നേടിയാണ് സ്മിതയുടെ തുടക്കം. എടിഎ പ്രസിഡന്റ് മധു ബൊമ്മിനെനിയാണ് കിരീടം സമ്മാനിച്ചതെന്ന് സ്മിത അഭിമാനത്തോടെ പറയുന്നു. ജൂണില്‍ അറ്റ്ലാന്റയിലെ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററില്‍ നടന്ന മിസിസ് യുഎസ്എ എടിഎ നാഷണല്‍സിലും കിരീടം സ്മിതയുടെ ശിരസ്സിലെത്തി.…

ഇവിടെ കാറ്റിന് സുഗന്ധം – പ്രവാസി സാഹിത്യാരാമത്തിൽ വസന്തം ! (നിരീക്ഷണം): ജയൻ വർഗീസ്

മലയാള ഭാഷയും സാഹിത്യവും കേരളത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങി നിന്ന ഒരു കാലമുണ്ടായിരുന്നു. അതിലുപരി സവർണ്ണ സദസ്സുകളിലെ പണ്ഡിത സംവാദങ്ങളിൽ അകത്തമ്മമാരുടെ അടക്കത്തോടെ ശബ്ദമില്ലാതിരുന്ന ഒരു കാലം. ആഢ്യന്മാരുടെ അരസിക രചനകൾ പോലും അത്യുദാത്തമെന്നു വാഴ്ത്തിപ്പാടുവാൻ അവരുടെ ആശ്രിതന്മാരുണ്ടായിരുന്നു. കുമാരനാശാനേയും ചങ്ങമ്പുഴയേയും പോലുള്ള പ്രതിഭാ ശാലികളുടെവരവോടെയാണു് അരമനകളിൽ അടങ്ങി നിന്ന മലയാള സാഹിത്യം സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായുനുകർന്നതും, ജന ജീവിതത്തിന്റെ കണ്ണീരും പുഞ്ചിരിയും ഏറ്റു വാങ്ങി മനുഷ്യാവസ്ഥയുടെ മഹത്തായഅടയാളങ്ങളായി അടയാളപ്പെടുത്തപ്പെട്ടതും. മണ്മറഞ്ഞു പോയ സ്വന്തം മാതാ പിതാക്കളുടെ ഓർമ്മച്ചിത്രങ്ങൾ നെഞ്ചകത്ത് ചേർത്തു വച്ച് കൊണ്ട് കടലുകൾകടന്നു പോയി ഇര തേടുന്ന മലയാളി ‘മാമലകൾക്കപ്പുറത്തു മരത്തകപ്പട്ടുടുത്തു മലയാളമെന്നൊരു നാടുണ്ട് എന്നും, തൈത്തെങ്ങിൻ തണലത്ത് താമര വളയിട്ട കിളിചുണ്ടു പോലൊരു പെണ്ണുണ്ട് ‘ എന്നും പാടിയപ്പോൾ അവന്റെ ഓർമ്മച്ചെപ്പിൽ അവൻ സൂക്ഷിച്ചു വച്ച അതിമനോഹരമായ കുന്നിക്കുരുക്കളിലെ ആരെയും മോഹിപ്പിക്കുന്ന ആ ചുവപ്പ്‌…