അമേരിക്കയിൽ കുട്ടികളുടെ പാസ്‌പോർട്ടുകൾ സംബന്ധിച്ച നിയമങ്ങൾ മാറുന്നു; മാതാപിതാക്കൾ അവരുടെ പൗരത്വത്തിന്റെ തെളിവ് നൽകേണ്ടിവരും

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ പുതിയ നിർദ്ദേശമനുസരിച്ച്, യുഎസിൽ കുട്ടികൾക്ക് പാസ്‌പോർട്ട് നേടുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാന്‍ സാധ്യത. വാഷിംഗ്ടണ്‍: അമേരിക്കയില്‍ കുട്ടികൾക്ക് പാസ്‌പോർട്ട് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഒരു പുതിയ നിർദ്ദേശം തയ്യാറാക്കുന്നു. ഈ നിർദ്ദേശ പ്രകാരം, മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ അവരുടെ യുഎസ് പൗരത്വത്തിന്റെയോ യുഎസിൽ താമസിക്കാനുള്ള നിയമപരമായ അവകാശത്തിന്റെയോ തെളിവ് നൽകേണ്ടി വരും. നിലവിൽ, യുഎസിൽ ജനിക്കുന്ന കുട്ടികൾക്ക് പാസ്‌പോർട്ട് ലഭിക്കുന്നതിന്, മാതാപിതാക്കൾ പ്രാഥമികമായി കുട്ടിയുമായുള്ള ബന്ധവും ഐഡന്റിറ്റിയും തെളിയിക്കേണ്ടതുണ്ട്. മാതാപിതാക്കൾ യുഎസ് പൗരന്മാരാണെങ്കിൽ, പല കേസുകളിലും, അവരുടെ പൗരത്വത്തിന് പ്രത്യേക തെളിവ് നൽകേണ്ടതില്ല. പുതിയ നിർദ്ദേശം നടപ്പിലാക്കുമ്പോൾ ഇത് മാറിയേക്കാം. നിർദ്ദിഷ്ട നിയമം അനുസരിച്ച്, ഒരു കുട്ടിക്ക് പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ, മാതാപിതാക്കളോ നിയമപരമായ രക്ഷിതാക്കളോ അവരുടെ പൗരത്വമോ യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിയമപരമായ പദവിയോ…

അഞ്ജനയുടെ ആസൂത്രിത കൊലപാതകം; പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനില ബേബിക്ക് 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാന്‍ സാധ്യത

ലോസ് ഏഞ്ചൽസ്: കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അഞ്ജനയും അനിലയും തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതിന്റെ സൂചന അവസാന നിമിഷങ്ങളിൽ ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷി മൊഴികൾ. ആസൂത്രിതമായിരുന്നു അനിലയുടെ നീക്കങ്ങൾ എന്നാണ് പോലീസ് അനുമാനം. അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ജന അനിലയുടെ വാഹനത്തിനടുത്തേക്ക് വന്നത് ചിരിച്ചുകൊണ്ടായിരുന്നെന്ന് പോലീസ് രേഖപ്പെടുത്തിയ ദൃക്സാക്ഷി മൊഴികൾ . വാഹനത്തിന് അടുത്തേക്ക് നടന്നു വരുന്നത് കണ്ട സാക്ഷികൾ, ആ രംഗം അവർ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നുവെന്ന സൂചന നൽകുന്നതായിരുന്നെന്ന് മൊഴി നൽകി. നിറുത്തിയിട്ടിരുന്ന അനിലയുടെ വാഹനം അപ്രതീക്ഷിതമായി വേഗം കൂട്ടുകയും അഞ്ജനയെ ഇടിക്കുകയുമായിരുന്നെന്ന് സാക്ഷികൾ പറയുന്നു. അനില തന്റെ വാഹനത്തിന്റെ ബ്രേക്ക് ചവിട്ടിയതിന്റെ സൂചനകളൊന്നും സ്ഥലത്തില്ല. സ്കിഡ് മാർക്കുകളോ ടയർ ഫ്രിക്ഷൻ അടയാളങ്ങളോ വഴിയിൽ കണ്ടെത്താനായില്ല. ഈ സാഹചര്യത്തെളിവുകളിൽ നിന്ന് ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് ഡിറ്റക്ടീവുകൾ കരുതുന്നു. അതേസമയം,…

വിശ്വാസത്തിന്റെ ഏഴു വാതിലുകള്‍ പ്രകാശനം നിര്‍വഹിച്ചു

തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസത്തിന്റെ പാദമുദ്രകള്‍ തിരുശേഷിപ്പായി തലയുയര്‍ത്തി നില്‍ക്കുന്ന വഴികളിലൂടെ ഡോ. ജോര്‍ജ് എം. കാക്കനാട് നടത്തിയ വിശ്വാസ യാത്രയുടെ ഓര്‍മകള്‍ അടയാളപ്പെടുത്തുന്ന, ‘വിശ്വാസത്തിന്റെ ഏഴു വാതിലുകള്‍’ പ്രകാശനം നിര്‍വഹിച്ചു. ഗ്രന്ഥകാരന്‍ ഏഴു രാജ്യങ്ങളിലൂടെ നടത്തിയ തീര്‍ഥാടനമാണ് ഈ യാത്രാ വിവരണ പുസ്തകത്തിന്റെ ഉള്ളടക്കം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഡോ. തോമസ് മാര്‍ അത്തനാസിയസ് മെത്രാപ്പോലീത്ത കേന്ദ്ര ഗ്രാമ വികസന വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി വിരമിച്ച സന്തോഷ് മാത്യു ഐഎഎസിന് ആദ്യ പ്രതി നല്‍കിയാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് തീരുമേനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ അടക്കം നിരവധി പ്രമുഖര്‍ സന്നിഹിതരായിരുന്നു. ബിഹാര്‍ കേഡറില്‍ ചീഫ് സെക്രട്ടറി റാങ്കില്‍ വിരമിച്ച ഉദ്യോഗസ്ഥനായ സന്തോഷ് മാത്യു ഐഎഎസ് തിരുവനന്തപുരം പട്ടം ഇടവകാംഗമാണ്. തുര്‍ക്കി മുതല്‍ അല്‍ബേനിയ വരെയുള്ള ഏഴു രാജ്യങ്ങളിലൂടെയുള്ള യാത്രയാണ് പുസ്തകത്തിന്റെ…

43 ലക്ഷം ഡോളർ തട്ടിപ്പ്; ബ്രാംപ്ടണിലെ മുൻ അഭിഭാഷകൻ അറസ്റ്റിൽ

ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടണിൽ 4.3 മില്യൺ കനേഡിയൻ ഡോളറിന്റെ (ഏകദേശം 43 ലക്ഷം ഡോളർ) തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ മുൻ അഭിഭാഷകൻ പവൻജീത് സിംഗ് മാൻ (52) നിരവധി ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു. പീൽ റീജിയണൽ പൊലീസിന്റെ അന്വേഷണത്തിൽ, നിയമ ഇടപാടുകളുമായും അഭിഭാഷക ട്രസ്റ്റ് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട നാല് വ്യത്യസ്ത മോർട്ട്ഗേജ്, ചെക്ക് തട്ടിപ്പ് പദ്ധതികളിലൂടെയാണ് വൻതുക നഷ്ടപ്പെടുത്തിയതെന്നാണ് ആരോപണം. 2026 ഓഗസ്റ്റ് 21-ന് പവൻജീത് സിംഗ് മാൻ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. 5,000 ഡോളറിന് മുകളിലുള്ള തട്ടിപ്പ്, കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്ത് കൈവശം വെയ്ക്കൽ, ക്രിമിനൽ വിശ്വാസ വഞ്ചന, വ്യാജരേഖകൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മാന്റെ ഒന്റാറിയോയിലെ അഭിഭാഷക ലൈസൻസ് 2025 ജൂലൈയിൽ റദ്ദാക്കിയിരുന്നു. ഈ കേസിൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സമാന രീതിയിൽ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുള്ളവർ…

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം

ഷിക്കാഗോ: അമേരിക്കയില്‍ നടക്കുന്ന ജി -20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കേന്ദ്ര ധാനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന് ഷിക്കാഗോയില്‍ ഉജ്വല സ്വീകരണം നല്‍കി. ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് സ്വീകരണ യോഗവും, ഡിന്നറും ഒരുക്കിയത്. ഷിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരായ 150 പേരെയാണ് ഈ സ്വീകരണ ചടങ്ങിലേക്ക് ക്ഷണിച്ചത്. മലയാളികളെ പ്രതിനിധീകരിച്ച് ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും യു.എസ് ടെക്‌ട്രോണിക്‌സിന്റെ പ്രസിഡന്റുമായ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഫോമാ മുന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഷിക്കാഗോ മുന്‍ സാര്‍ജന്റ് ഓഫ് പോലീസ് ടോമി മേത്തിപ്പാറ എന്നിവര്‍ സംബന്ധിച്ചു. കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ പ്രസംഗത്തില്‍ 2026 -ല്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞു. അതില്‍ ഏറ്റവും പ്രധാനമായത് 7.6 ശതമാനം ജി.ഡി.പി വളര്‍ച്ച നേടിയതാണ്. യുദ്ധങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലാണ് 2026-ല്‍ ഈ നേട്ടം കൈവരിച്ചത്. 2025-ല്‍ 7.1…

ജോർദാനിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണം

ദോഹ (ഖത്തര്‍): യുഎസ് ആക്രമണങ്ങൾക്ക് പിന്നാലെ, ഇറാൻ ശക്തമായ തിരിച്ചടി പ്രഖ്യാപിച്ചു. ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പശ്ചിമേഷ്യയിലുടനീളം സംഘർഷം കൂടുതൽ വഷളാക്കി. ഖേദിക്കേണ്ടിവരുന്ന മറുപടിയാണ് യുഎസിന് നൽകിയതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രസ്താവിച്ചു. ജോർദാനിലെയും ബഹ്‌റൈനിലെയും യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ടതായി ഇറാൻ അവകാശപ്പെട്ടു. ജോർദാനിലെ പ്രിൻസ് ഹസ്സൻ വ്യോമതാവളത്തിന് നേരെ ഇറാൻ വന്‍ തോതില്‍ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവെന്ന് ഐആർജിസി അറിയിച്ചു. ദീർഘദൂര ആർക്യു-4, എംക്യു-9 ഡ്രോണുകൾ സൂക്ഷിച്ചിരുന്ന ഹാംഗറുകളെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് റിപ്പോർട്ടുണ്ട്. ആക്രമണത്തിനിടെ നിരവധി ഡ്രോണുകൾ നശിപ്പിക്കപ്പെട്ടതായും ചില അമേരിക്കൻ വിമാന, സാങ്കേതിക ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും സൈനിക അടിസ്ഥാന സൗകര്യങ്ങളുടെ നിരവധി ഭാഗങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തതായും ഇറാന്റെ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐആർഐബിയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ഐആർജിസി അവകാശപ്പെട്ടു. എന്നിരുന്നാലും, ഈ അവകാശവാദങ്ങൾ അമേരിക്കയോ ജോർദാനോ സ്ഥിരീകരിച്ചിട്ടില്ല.…

ജേക്കബ് കുളങ്ങരയുടെ നിര്യാണത്തില്‍ അനുസ്മരണ യോഗം ചേര്‍ന്നു

താമ്പാ: ജേക്കബ് കുളങ്ങരയുടെ നിര്യാണത്തെ തുടര്‍ന്ന് ഓഗസ്റ്റ് 23 ഞായറാഴ്ച താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫെറോനാ പള്ളിയങ്കണത്ത് അനുസ്മരണ യോഗം ചേര്‍ന്നു. ഫ്‌ളോറിഡയിലെ ആദ്യകാല മലയാളികളില്‍ ഒരാളും, താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ ഫെറോനാ ചര്‍ച്ചിലെ വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഇപ്പോഴത്തെ ട്രഷറുമായിരുന്ന ജേക്കബ് കുളങ്ങരയെ, അമേരിക്കയിലെ പ്രത്യേകിച്ച് ഫ്‌ളോറിഡയിലെ മലയാളികളെല്ലാം ബാബു ചേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. വികാരി ഫാദര്‍ ആദോപള്ളിയുടെ സാന്നിധ്യത്തില്‍ സൊസൈറ്റി പ്രസിഡന്റ് സ്റ്റീഫന്‍ മറ്റത്തില്‍പ്പറമ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധിപേര്‍ അനുസ്മരണകള്‍ അര്‍പ്പിച്ചു. സെന്റ് വിന്‍സണ്‍ ഡിപ്പോളിന്റെ ജീവിതദര്‍ശനങ്ങള്‍ പിന്തുടര്‍ന്നിരുന്ന ബാബു ചേട്ടന്‍, ആവശ്യക്കാരുടെയും രോഗികളുടെയും വേദന സ്വന്തം വേദനയായി ഏറ്റെടുത്ത് അനേകം പാവപ്പെട്ട കുടുംബങ്ങള്‍ക്കും, രോഗികള്‍ക്കും വര്‍ഷങ്ങളോളം നിശബ്ദമായി സഹായഹസ്തം നീട്ടി. പ്രത്യേകിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡയാലിസിസ് രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും…

ഫ്ലോറിഡയിൽ 1976-ലെ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി; ഈ വർഷം സംസ്ഥാനത്തു നടപ്പാക്കുന്ന 14-ാമത്തെ വധശിക്ഷ

ഫ്ലോറിഡ:1976-ൽ പതിനാറുകാരിയായ പെൺകുട്ടിയെ വെടിവെച്ചുകൊന്ന കേസിൽ ഫ്ലോറിഡയിൽ ഹരോൾഡ് ജീൻ ലൂക്കാസ് (74) എന്ന പ്രതിയുടെ വധശിക്ഷ സെപ്റ്റംബർ 1നു നടപ്പാക്കി. സ്റ്റാർക്കിന് സമീപമുള്ള ഫ്ലോറിഡ സ്റ്റേറ്റ് പ്രിസണിൽ മാരകമായ വിഷച്ചൂചി കുത്തിവെച്ചാണ് (lethal injection) വധശിക്ഷ നടപ്പിലാക്കിയത്. ഈ വർഷം ഫ്ലോറിഡയിൽ നടപ്പാക്കുന്ന 14-ാമത്തെ വധശിക്ഷ. അമേരിക്കയിൽ ഈ വർഷം ഇതുവരെ ആകെ നടപ്പാക്കിയ 23 വധശിക്ഷകളിൽ പകുതിയോളവും ഫ്ലോറിഡയിലാണ് നടന്നത്. ഫോർട്ട് മെയ്േഴ്സിന് തെക്ക് ഭാഗത്തുള്ള ബോണിറ്റ സ്പ്രിങ്സിൽ 1976 ഓഗസ്റ്റ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 16 കാരിയായ ജിൽ പൈപ്പറിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്നും, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ റിച്ചാർഡ് ബേർഡ് ജൂനിയർ (19), ടെറി റൈസ് (17) എന്നിവരെ പരിക്കേൽപ്പിച്ചെന്നുമാണ് ലൂക്കാസിനെതിരെയുള്ള കുറ്റം. പെൺകുട്ടിയുമായി വർഷങ്ങളായി പരിചയമുണ്ടായിരുന്ന ലൂക്കാസ്, മുൻപും വധഭീഷണി മുഴക്കിയിരുന്നതായി ദൃക്സാക്ഷികൾ കോടതിയിൽ മൊഴി നൽകിയിരുന്നു.…

ഫെയ്ത്ത് ടാബർനാക്കിൾ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 11 മുതൽ 13 വരെ

അലൻ (ടെക്സസ്): ഫെയ്ത്ത് ടാബർനാക്കിളിന്റെ Annual Convention 2026 സെപ്റ്റംബർ 11 മുതൽ 13 വരെ ടെക്സസിലെ അലനിൽ നടക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന ആത്മീയ സമ്മേളനത്തിൽ വചനശുശ്രൂഷയും ആരാധനയും ഉണ്ടായിരിക്കും. പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ മുഖ്യപ്രഭാഷകനായി ദൈവവചനം ശുശ്രൂഷിക്കും. ഫിന്നി ബെൻ ജോസ് ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സെപ്റ്റംബർ 11 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 6:30നും, സെപ്റ്റംബർ 13 ഞായറാഴ്ച രാവിലെ 9:30നും യോഗങ്ങൾ നടക്കും. വേദി: Faith Tabernacle, 200 W Boyd Drive, Allen, TX 75013. സഭയുടെ സീനിയർ പാസ്റ്റർ പാസ്റ്റർ ഫിന്നി വർഗീസ് ആണ്. കൂടുതൽ വിവരങ്ങൾക്ക് (945) 248-6513 എന്ന നമ്പറിലോ, സെക്രട്ടറി നോബിൾ വർഗീസ് – (214) 733-6331 എന്ന നമ്പറിലോ ബന്ധപ്പെടാം.

ഡാളസിലെ മൂവി തിയറ്ററിലുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ

ഡാളസ് :ഡാളസിലെ യു.എസ്-75 നും ഡബ്ല്യു. സ്പ്രിംഗ് വാലി റോഡിനും സമീപമുള്ള ‘സ്റ്റുഡിയോ മൂവി ഗ്രിഡ്’  (Studio Movie Grill) തിയറ്ററിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടങ്ങൾ. ആഗസ്റ് 31 തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം ഇരുനില കെട്ടിടത്തിന്റെ മുകളിൽ നിന്ന് പുകയും തീയും ഉയരുന്നത് കണ്ട് ഡാളസ്  ഫയർ-റെസ്ക്യൂ സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിശമന സേന എത്തുന്നതിന് മുൻപ് തന്നെ ജീവനക്കാരും ഉപഭോക്താക്കളും കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിക്കപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ പ്രധാന ലോബിക്ക് മാത്രമാണ് തീപിടിത്തത്തിൽ ആന്തരികമായി നാശനഷ്ടം സംഭവിച്ചിട്ടുള്ളതെന്നും, തിയറ്ററുകൾ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകിട്ട് 4:33-ഓടെ ഫയർഫോഴ്സ് തീ പൂർണ്ണമായും അണച്ചു. വൈദ്യുത ഉപകരണങ്ങളിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എപ്പോഴാണ് തിയറ്ററിൻ്റെ പ്രവർത്തനം പുനരാരംഭിക്കുകയെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.