മുഖ്യമന്ത്രി കസേരയിലേക്ക് കണ്ണും നട്ട് സുധാകരന്‍-വേണുഗോപാല്‍ സഖ്യം അണിയറയില്‍ സജീവമാകുന്നു

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന ഒരു പുതിയ ധ്രുവീകരണത്തിന് കളമൊരുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ചേർന്ന് രൂപീകരിച്ച പുതിയ രാഷ്ട്രീയ സഖ്യം വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് പറയപ്പെടുന്നു. കെ.സി. വേണുഗോപാൽ കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പക്ഷത്തേക്ക് അടുക്കുന്നുവെന്നും, ഇത് സംസ്ഥാന കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിമറിക്കുന്നു എന്നതാണ് പ്രത്യേകത. പാർട്ടിക്കുള്ളിലെ ശക്തനായ നേതാവെന്ന നിലയിൽ കെ. സുധാകരന്റെ സംഘടനാ ശേഷിയും കേന്ദ്ര നേതൃത്വത്തിൽ കെ.സി. വേണുഗോപാലിന്റെ സ്വാധീനവും കൂടിച്ചേർന്ന് ഒരു പുതിയ ‘പവർ ബ്ലോക്ക്’ രൂപപ്പെട്ടു വരികയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയർത്തിക്കാട്ടാനാണ് ഈ സഖ്യം ശ്രമിക്കുന്നത്. സുധാകരൻ വിഭാഗത്തിന്റെ പൂർണ പിന്തുണയോടെ, വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുൻപന്തിയിലാകും.…

ശബരിമല സ്വര്‍ണ കവര്‍ച്ച കേസ്: കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി

കൊല്ലം: ശബരിമല സ്വര്‍ണ കവര്‍ച്ച കേസിലെ അവസാന പ്രതിയായ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് പ്രതിയാണ്. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ശങ്കരദാസിന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ശങ്കരദാസിനും ജാമ്യം ലഭിച്ചതോടെ, ശബരിമല സ്വർണ്ണ കവർച്ച കേസിൽ എസ്‌ഐടി അറസ്റ്റ് ചെയ്ത എല്ലാ പ്രതികളും ജയിൽ മോചിതരായി. പ്രത്യേക അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് 90 ദിവസം ജയിലിൽ കിടന്നു. എന്നാല്‍, കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടിക്ക് കഴിഞ്ഞില്ല. കേസിൽ ജയിലിൽ കഴിഞ്ഞ അവസാന പ്രതി ശങ്കർ ദാസ് ആയിരുന്നു. മറ്റ് പ്രതികളായ എ.…

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകര്‍ രാജ്യത്തിന് അപമാനം: മന്ത്രി വി ശിവന്‍‌കുട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. നിതിൻ രാജിനോട് കോളേജ് അധികൃതർ മോശമായ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിക്ക് ഹോസ്റ്റൽ മുറി പോലും നൽകിയില്ല. കുട്ടികളെ ഭയപ്പെടുത്താൻ ഇന്റേണൽ മാർക്കുകൾ ആയുധമാക്കുന്നതിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. നിതിൻ രാജിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ എന്ന് മന്ത്രി വ്യക്തമാക്കി. ലോൺ ആപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും മന്ത്രി പറഞ്ഞു. ഇന്റേണൽ മാർക്കിനായി ഒരു കമ്മിറ്റിയെ നിയമിക്കാൻ വ്യവസ്ഥ ചെയ്യണം. ഇന്റേണൽ മാർക്ക് നൽകുന്നത് അധ്യാപകര്‍ മാത്രമായിരിക്കണമെന്ന സമ്പ്രദായം നിർത്തലാക്കുകയും ഇന്റേണൽ മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം അദ്ധ്യാപകര്‍ രാജ്യത്തിന് അപമാനമാണെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ വായ്പാ ഇടപാടുമായുള്ള ബന്ധം പറയാനാവില്ലെന്നും പോലീസ് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. നിതിൻ…

ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം

അറിവ് പോലെ പ്രധാനമാണ് അച്ചടക്കവും അനുധാവനവും: കാന്തപുരം ഉസ്താദ് കോഴിക്കോട്: ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ അറിവ് പോലെ പ്രാധ്യാനമർഹിക്കുന്ന മൂല്യങ്ങളാണ് അച്ചടക്കവും അനുധാവനവുമെന്ന് ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2026-2027 അക്കാദമിക വർഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുമുഖങ്ങളിൽ നിന്നും നേടുന്ന അറിവുകൾക്കൊപ്പം തിരുചര്യയിലൂടെ കൈമാറിപോന്ന അച്ചടക്കവും അനുധാവനവും ശീലിക്കുമ്പോഴാണ് പണ്ഡിതർക്ക് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് പരമ്പരാഗത പഠനാരംഭ രീതിയായ ‘അൽ മുസൽസലു ബിൽ അവ്വലിയ്യ’-ഹദീസു റഹ്‌മ ചൊല്ലികൊടുത്താണ് ഉസ്താദ് അധ്യയന വർഷം ഉദ്‌ഘാടനം ചെയ്തത്. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ…

സാറാമ്മ ചെറിയാൻ അന്തരിച്ചു

പത്തനാപുരം: പിടവൂർ വേങ്ങൽ മണപ്പുറത്ത് സാറാമ്മ ചെറിയാൻ (88) അന്തരിച്ചു. പരേത മാവേലിക്കര ഷോപ്പിൽ പീടികയിൽ കുടുംബാംഗമാണ്. സംസ്കാരം: നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 3 മണിക്ക് പിടവൂർ ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭർത്താവ്: ഫാ. വി.ഐ. ചെറിയാൻ. മക്കൾ: മിനി ചെറിയാൻ, ബ്ലെസി മാത്യു, ജിമോൻ (സൗദി). മരുമക്കൾ: ചാക്കോ മാത്യു (ദുബായ്), തേവലപ്പുറത്ത് മാലിക്, മനു മോഷ് വർഗീസ് നെല്ലിക്കുന്നേൽ. റിപ്പോര്‍ട്ട്: സാംകുട്ടി, ഡെലവെയർ

നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നേരിട്ടു; 80 സീറ്റുമായി ഭരണം തുടരാമെന്ന കണക്കുകൂട്ടലില്‍ സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം തുടരാൻ കഴിയുമെന്ന ശുഭപ്രതീക്ഷയില്‍ സിപിഎം. സിപിഎം ജില്ലാ യൂണിറ്റുകൾ സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ മുന്നണിക്ക് ഏകദേശം 80 സീറ്റുകൾ ലഭിക്കുമെന്ന് സൂചനയുണ്ട്. തിരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നതിനായി ഇന്ന് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് മുന്നോടിയായി ജില്ലകളിലെ കണക്കുകൾ സമർപ്പിച്ചു. കഴിഞ്ഞ തവണത്തെ 99 സീറ്റുകളുടെ ആധിപത്യം ആവർത്തിക്കാൻ സാധ്യതയില്ലെങ്കിലും, ശക്തമായ മത്സരം മറികടന്ന് ഭരണം നിലനിർത്താൻ കഴിയുമെന്ന് റിപ്പോർട്ടുകൾ പ്രതീക്ഷ നൽകുന്നു. ഇത്തവണ പല മണ്ഡലങ്ങളിലും പാർട്ടിക്കും മുന്നണിക്കും കടുത്ത മത്സരം നേരിടേണ്ടി വന്നുവെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തൽ. കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ മൂന്നെണ്ണം എൽഡിഎഫ് നേടുമെന്നാണ് പാർട്ടിയുടെ കണക്കു കൂട്ടല്‍. അതോടൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് സഹായകമാകുമെന്ന ആശങ്കയുമുണ്ട്. കണ്ണൂരിലെ ഭൂരിഭാഗം സീറ്റുകളും നിലനിർത്താൻ കഴിയുമെന്ന് സിപിഐഎം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, പലയിടത്തും ഭൂരിപക്ഷം കുറഞ്ഞേക്കാം. വയനാട്ടിലെ…

അദ്ധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടര്‍ന്ന് മെഡിക്കൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന് അപമാനം: വി ഡി സതീശന്‍

തിരുവനന്തപുരം: കടുത്ത ജാതി അധിക്ഷേപത്തെ തുടർന്ന് നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. നിതിൻ രാജിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ധ്യാപകര്‍ ജാതീയമായി അധിക്ഷേപിക്കപ്പെട്ടതിനെ തുടർന്ന് അനുഭവിച്ച അപമാനം മൂലമാണ് ആ കുട്ടിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഇത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളെയും തകർത്തു. സ്വന്തമായി ഒരു വീട് പോലുമില്ലാതെ എല്ലാം നഷ്ടപ്പെടുത്തി വിദ്യാഭ്യാസം നൽകിയ മകന്റെ മൃതദേഹം ഏറ്റുവാങ്ങേണ്ടി വന്ന കുടുംബത്തിന്റെ ദുരവസ്ഥയിൽ കേരളം ലജ്ജിച്ചു തല കുനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി അധിക്ഷേപം വർദ്ധിക്കുന്നത് തടയാൻ കർശനമായ നിയമങ്ങൾ അനിവാര്യമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതി അടിസ്ഥാനമാക്കിയുള്ള പീഡനങ്ങൾ വർദ്ധിക്കുന്നത് തടയാൻ കർശന നിയമങ്ങൾ അനിവാര്യമാണെന്ന് സതീശൻ ചൂണ്ടിക്കാട്ടി.…

പ്രതിഷേധം ഫലം കണ്ടു; തലവടി ചൂട്ടുമാലി പാടശേഖരത്തിലെ നെല്ല് സംഭരണം തുടങ്ങി

എടത്വ : വിളവെടുപ്പ് നടത്തിയിട്ട് പതിനാറ് ദിവസം പിന്നിട്ടപ്പോൾ പ്രതിഷേധ സമരത്തെ തുടര്‍ന്ന് നെല്ല് സംഭരണം തുടങ്ങി. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയാണ് കഴിഞ്ഞ ദിവസം തലവടി കൃഷി ഭവൻ ഉപരോധിച്ചത്. 110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിന്റെ വിളവെടുപ്പ് നടത്തിയത് മാർച്ച് 28ന് ആണ്. കൊയ്ത്ത് കഴിഞ്ഞ ഉടൻ പാഡി മാർക്കറ്റിങ് അധികൃതരെ അറിയിക്കുകയും സംഭരണം നടത്തേണ്ട മില്ലിന്റെ പാടശേഖരത്ത് എത്തുകയും ചെയ്തിരുന്നു. നെല്ല് കൂടുതൽ ദിവസം പാടത്ത് ഇടാൻ പറ്റാത്തത് കൊണ്ട് മി മില്ലുകാരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകേണ്ടി വന്നു. ഇന്നലെ എത്തുമെന്ന ഉറപ്പിമേൽ ഏകദേശം 400 ചാക്ക് നെല്ല് കർഷകർ നിറയ്ക്കുകയും ചെയ്തു. നെല്ല് തക്ക സമയത്ത് സംഭരിക്കാത്തതിനെ തുടർന്ന് നിറച്ച ചാക്കുകൾ പൊട്ടിച്ച് ഉണക്കി കൊടുക്കണമെന്നാണ് മില്ലുകാരുടെ പ്രതിനിധി ആവശ്യപ്പെടുന്നത്.ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കർഷകർ പറഞ്ഞു. പ്രസിഡൻ്റ്…

കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2026 ബൂത്ത് ‌തല വിലയിരുത്തലുകള്‍: ആത്മവിശ്വാസത്തോടെ എല്‍ ഡി എഫ്; ശക്തമായ തരംഗം തങ്ങള്‍ക്ക് അനുകൂലമെന്ന് യു ഡി എഫ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ മുന്നണികൾ ബൂത്ത് തല വോട്ട് വിലയിരുത്തലുകൾ ആരംഭിച്ചു. മന്ത്രിമാർ മത്സരിക്കുന്ന മണ്ഡലങ്ങൾ ഉൾപ്പെടെ നിരവധി മണ്ഡലങ്ങളിൽ കടുത്ത മത്സരങ്ങൾ നടന്നെങ്കിലും വലിയ തിരിച്ചടികൾ ഒഴിവാക്കാൻ കഴിയുമെന്ന് സിപിഎം വിശ്വസിക്കുന്നു. അതേസമയം, ശക്തമായ തരംഗം യുഡിഎഫിന് അനുകൂലമാണെന്ന് കോൺഗ്രസും മുസ്ലീം ലീഗും അവകാശപ്പെടുന്നു. മന്ത്രി വി അബ്ദുറഹ്മാന് തിരൂരിൽ വിജയം ഉറപ്പാക്കാൻ കഴിഞ്ഞേക്കില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ നേതൃത്വം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, മലപ്പുറത്തെ തവനൂരിലും പൊന്നാനിയിലും വിജയിക്കുമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു, പക്ഷേ താനൂർ നഷ്ടപ്പെട്ടേക്കാം. പാലക്കാട് ജില്ലയിൽ സിറ്റിംഗ് മണ്ഡലങ്ങൾ ഉൾപ്പെടെ പത്ത് സീറ്റുകൾ നേടാൻ കഴിയുമെന്ന് സിപിഎം വിശ്വസിക്കുന്നു, പക്ഷേ പാലക്കാടും മണ്ണാർക്കാടും തിരിച്ചുപിടിക്കുമോ എന്ന ആശങ്കയുണ്ട്. ആലപ്പുഴയിൽ, പാർട്ടി ശക്തമായ പ്രകടനം പ്രതീക്ഷിക്കുന്നു. എന്നാല്‍, അമ്പലപ്പുഴയിൽ എല്ലാ പാർട്ടി വോട്ടുകളും ഏകീകരിക്കപ്പെട്ടോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. അങ്ങനെയെങ്കിൽ,…

വിളവെടുപ്പ് നടത്തിയിട്ട് പതിനഞ്ച് ദിവസം; നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം

എടത്വ: വിളവെടുപ്പ് നടത്തിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധ സമരം നടത്തി. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയാണ് തലവടി കൃഷി ഭവൻ ഉപരോധിച്ചത്. 110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിന്റെ വിളവെടുപ്പ് നടത്തിയത് മാർച്ച് 28ന് ആണ്. കൊയ്ത്ത് കഴിഞ്ഞ ഉടൻ പാഡി മാർക്കറ്റിംഗ് അധികൃതരെ അറിയിക്കുകയും സംഭരണം നടത്തേണ്ട മില്ലിന്റെ പാടശേഖരത്ത് എത്തുകയും ചെയ്തിരുന്നു. നെല്ല് കൂടുതൽ ദിവസം പാടത്ത് ഇടാൻ പറ്റാത്തത് കൊണ്ട് മില്ലുകാരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകേണ്ടി വന്നു. ഇന്നലെ എത്തുമെന്ന ഉറപ്പിമേൽ ഏകദേശം 400 ചാക്ക് നെല്ല് കർഷകർ നിറയ്ക്കുകയും ചെയ്തു. നെല്ല് തക്ക സമയത്ത് സംഭരിക്കാത്തതിനെ തുടർന്ന് നിറച്ച ചാക്കുകൾ പൊട്ടിച്ച് ഉണക്കി കൊടുക്കണമെന്നാണ് മില്ലുകാരുടെ പ്രതിനിധി ആവശ്യപ്പെടുന്നത്. ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കർഷകർ പറഞ്ഞു. പ്രസിഡൻ്റ് സന്തോഷ് മാത്യു, സുരേഷ് അഞ്ചുമനയ്ക്കല്‍,…