കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ ക്രൂര പീഡനങ്ങൾക്കിരയായി നിതിൻരാജ് എന്ന വിദ്യാർത്ഥി മരിക്കാനിടയായ സംഭവത്തിൽ, ആരോപണ വിധേയനായ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. കെ. റാമിനും, പരാതി ലഭിച്ചിട്ടും നടപടി എടുക്കാത്ത അക്കാദമിക് ഡീനിനും പ്രിൻസിപ്പലിനും മാനേജ്‍മെന്റിനുമെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളെ അപമാനിക്കുന്നതും ശാരീരിക – മാനസിക പീഡനങ്ങൾക്കിരയാക്കുന്നതുമായ ഒരു സാഡിസ്റ് മനോഭാവമുള്ളയാളാണ് ഡോ. റാം എന്നാണ് മനസ്സിലാകുന്നത്. എന്ത് ഭയപ്പാടിന്റെ പേരിലായാലും തെറ്റ് കണ്ടാൽ പ്രതികരിക്കാനുള്ള യുവതയുടെ വീര്യം ചോർന്ന് പോയത് നിരാശാജനകമാണ്. പ്രൊഫഷണൽ കോളേജുകളിൽ, വിദ്യാർഥികളെ അപമാനിക്കുന്നതും ശാരീരിക – മാനസിക പീഡനങ്ങളും നിത്യസംഭവം ആണ്. മെരിറ്റിൽ അഡ്മിഷൻ നേടുന്ന പാവപ്പെട്ട വിദ്യാർഥികളാണ് ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്നതിൽ ഏറിയ പങ്കും. ഇത്തരം സംഭവങ്ങളുണ്ടായാൽ നിർഭയമായി പരാതി നൽകാനുള്ള സർക്കാർ സംവിധാനമാണ്…
Category: KERALA
മികവുകൾ വ്യക്തിത്വത്തെ മിനുക്കുന്നതാവണം: കാന്തപുരം
കാരന്തൂർ: പഠന-ജീവിത കാലയളവിൽ ആർജിക്കുന്ന മികവുകളും നേട്ടങ്ങളും മനുഷ്യരുടെ വ്യക്തിത്വത്തെയും സ്വഭാവത്തെയും മിനുക്കുന്നതാവണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കിയ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിരുദങ്ങളും സ്ഥാനങ്ങളും കരസ്ഥമാക്കുമ്പോൾ മനസ്സ് കൂടുതൽ വിശാലമാവുകയാണ് ചെയ്യണ്ടത്. മൂല്യങ്ങൾ കൈവിടാതെയാവണം എക്കാലവും ജീവിക്കേണ്ടത്. ചുറ്റുമുള്ളവരെ കാരുണ്യത്തോടെ നോക്കാനും മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കാനും യോഗ്യതകൾ തടസ്സമാവരുതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. സിവിൽ സർവീസ് റാങ്ക് ജേതാവ് മുഹമ്മദ് സുഹൈൽ മുഖ്യാതിഥിയായിരുന്നു. ബി.എ, ബി.ബി.എ, ബി.കോം, ബി.എസ്.സി കോഴ്സുകളിൽ പഠനം പൂർത്തിയാക്കിയ 217 വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പുതിയ അക്കാദമിക് വർഷത്തെ ബ്രോഷർ പ്രകാശനവും ഡോക്യുമെന്ററി പ്രദർശനവും…
അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പാത്തോളജി വിഭാഗം മേധാവി ഡോ. കെ റാമിനെ കോളേജിൽ നിന്ന് പുറത്താക്കും
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് പറയപ്പെടുന്ന ഡോ. കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കുമെന്ന് ഇന്ന് നടന്ന കോളേജ് മാനേജ്‌മെന്റ് യോഗത്തില്‍ തീരുമാനമായി. എന്നാല്‍, കോളേജ് മാനേജ്‌മെന്റ് ഇതുവരെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കോളേജിലെ ഓറൽ പാത്തോളജി വിഭാഗം അദ്ധ്യാപകനും മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുമ്പുതന്നെ, ക്ലാസ് മുറിക്കുള്ളിൽ റാമിന്റെ പെരുമാറ്റത്തെക്കുറിച്ച് മറ്റ് നിരവധി വിദ്യാർത്ഥികൾ പരാതിപ്പെട്ടിരുന്നു. നിതിൻ ആത്മഹത്യ ചെയ്തതിന് ശേഷം, വകുപ്പ് മേധാവിക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തിയ സാഹചര്യം കണക്കിലെടുത്താണ് ഡോ. റാമിനെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചത്. നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനൊപ്പം കുറ്റാരോപിതയായ ഡോ. സംഗീത നമ്പ്യാർക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കണമെന്നും മാനേജ്‌മെന്റ് യോഗം അഭിപ്രായപ്പെട്ടു. ഡോ. റാമും ഡോ. സംഗീതയും…
‘സാറേ… 22 ദിവസം കഴിഞ്ഞോട്ടേ, കണക്കു തീര്‍ക്കും’; മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിനെതിരെ കോണ്‍ഗ്രസിന്റെ ഭീഷണി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും യുഡിഎഫും. പുതിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവരുടെ പേഴ്സണൽ സ്റ്റാഫിനെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ അംഗമായ സന്ദീപിനെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണങ്ങൾ. “സർക്കാർ ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും” എന്നതുപോലുള്ള സന്ദേശങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. സന്ദീപിന്റെ ചിത്രം ഉൾപ്പെടെ ‘കണക്ക് തീര്‍ക്കും’ എന്നതുപോലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ആലപ്പുഴയിൽ…
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡന്റല്‍ കോളേജ് അദ്ധ്യാപകന്റെ ‘ക്രൂരത’യെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ ജാതീയമായ അധിക്ഷേപം നടത്തിയെന്ന കേസിൽ അറസ്റ്റിലായ അധ്യാപകർ ഇപ്പോൾ ഒളിവിലാണ്. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ ഒളിവിൽ പോയതായും അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു. പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തതിനെ തുടർന്നാണ് ഇവർ ഒളിവിൽ പോയത്. കർണാടക സ്വദേശിയായ ഡോ. റാം 15 വർഷമായി കോളേജിൽ അധ്യാപകനാണ്. കണ്ണൂരിലെ ഏഴോം സ്വദേശിയാണ് ഡോ. സംഗീത. ആര്യനാടുള്ള നിതിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ മാതാപിതാക്കളെ കണ്ട ശേഷം പൊട്ടിക്കരഞ്ഞു. നിതിൻ രാജിന്റെ സഹപാഠിയായ ആർച്ച ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. കെ. റാമിനെ ഒരു മൃഗം എന്നാണ് വിശേഷിപ്പിച്ചത്. നിതിൻ…
പാലാരിവട്ടം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കൊല്‍ക്കത്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളി നിയമ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയും എറണാകുളം പാലാരിവട്ടം പഴശ്ശി റോഡിലെ വടശ്ശേരി ഹൗസിലെ ജെബിൻ ജോസിന്റെ മകനുമായ ജുവാൻ ജോസ് ജെബിൻ (19) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ക്യാമ്പസിൽ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനടിയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ജുവാന്റെ സഹപാഠികളെയും യൂണിവേഴ്സിറ്റി ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ബിധാൻനഗർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബിധാൻനഗർ സൗത്ത് പോലീസിനാണ് അന്വേഷണ ചുമതല. ജുവാന്റെ ബന്ധുക്കൾ കൊൽക്കത്തയിലേക്ക് പോയതായി റിപ്പോർട്ടുണ്ട്. 2012 ലും 2015 ലും ഇതേ സ്ഥാപനത്തിൽ വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. 2012…
മുഖ്യമന്ത്രി കസേരയിലേക്ക് കണ്ണും നട്ട് സുധാകരന്‍-വേണുഗോപാല്‍ സഖ്യം അണിയറയില്‍ സജീവമാകുന്നു
തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്ന ഒരു പുതിയ ധ്രുവീകരണത്തിന് കളമൊരുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും ചേർന്ന് രൂപീകരിച്ച പുതിയ രാഷ്ട്രീയ സഖ്യം വരും ദിവസങ്ങളിൽ പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് പറയപ്പെടുന്നു. കെ.സി. വേണുഗോപാൽ കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പക്ഷത്തേക്ക് അടുക്കുന്നുവെന്നും, ഇത് സംസ്ഥാന കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങളെ പൂർണ്ണമായും മാറ്റിമറിക്കുന്നു എന്നതാണ് പ്രത്യേകത. പാർട്ടിക്കുള്ളിലെ ശക്തനായ നേതാവെന്ന നിലയിൽ കെ. സുധാകരന്റെ സംഘടനാ ശേഷിയും കേന്ദ്ര നേതൃത്വത്തിൽ കെ.സി. വേണുഗോപാലിന്റെ സ്വാധീനവും കൂടിച്ചേർന്ന് ഒരു പുതിയ ‘പവർ ബ്ലോക്ക്’ രൂപപ്പെട്ടു വരികയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് ഉയർത്തിക്കാട്ടാനാണ് ഈ സഖ്യം ശ്രമിക്കുന്നത്. സുധാകരൻ വിഭാഗത്തിന്റെ പൂർണ പിന്തുണയോടെ, വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുൻപന്തിയിലാകും.…
ശബരിമല സ്വര്‍ണ കവര്‍ച്ച കേസ്: കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ച് ജയില്‍ മോചിതനായി
കൊല്ലം: ശബരിമല സ്വര്‍ണ കവര്‍ച്ച കേസിലെ അവസാന പ്രതിയായ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസ് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് പ്രതിയാണ്. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ശങ്കരദാസിന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ശങ്കരദാസിനും ജാമ്യം ലഭിച്ചതോടെ, ശബരിമല സ്വർണ്ണ കവർച്ച കേസിൽ എസ്‌ഐടി അറസ്റ്റ് ചെയ്ത എല്ലാ പ്രതികളും ജയിൽ മോചിതരായി. പ്രത്യേക അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പവുമായി ബന്ധപ്പെട്ട കേസിലും ശങ്കരദാസ് 90 ദിവസം ജയിലിൽ കിടന്നു. എന്നാല്‍, കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടിക്ക് കഴിഞ്ഞില്ല. കേസിൽ ജയിലിൽ കഴിഞ്ഞ അവസാന പ്രതി ശങ്കർ ദാസ് ആയിരുന്നു. മറ്റ് പ്രതികളായ എ.…
നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അദ്ധ്യാപകര്‍ രാജ്യത്തിന് അപമാനം: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. നിതിൻ രാജിനോട് കോളേജ് അധികൃതർ മോശമായ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിക്ക് ഹോസ്റ്റൽ മുറി പോലും നൽകിയില്ല. കുട്ടികളെ ഭയപ്പെടുത്താൻ ഇന്റേണൽ മാർക്കുകൾ ആയുധമാക്കുന്നതിനെയും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. നിതിൻ രാജിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ എന്ന് മന്ത്രി വ്യക്തമാക്കി. ലോൺ ആപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നും മന്ത്രി പറഞ്ഞു. ഇന്റേണൽ മാർക്കിനായി ഒരു കമ്മിറ്റിയെ നിയമിക്കാൻ വ്യവസ്ഥ ചെയ്യണം. ഇന്റേണൽ മാർക്ക് നൽകുന്നത് അധ്യാപകര്‍ മാത്രമായിരിക്കണമെന്ന സമ്പ്രദായം നിർത്തലാക്കുകയും ഇന്റേണൽ മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം അദ്ധ്യാപകര്‍ രാജ്യത്തിന് അപമാനമാണെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ വായ്പാ ഇടപാടുമായുള്ള ബന്ധം പറയാനാവില്ലെന്നും പോലീസ് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. നിതിൻ…
ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം
അറിവ് പോലെ പ്രധാനമാണ് അച്ചടക്കവും അനുധാവനവും: കാന്തപുരം ഉസ്താദ് കോഴിക്കോട്: ഇസ്‌ലാമിക ജ്ഞാന പാരമ്പര്യത്തിൽ അറിവ് പോലെ പ്രാധ്യാനമർഹിക്കുന്ന മൂല്യങ്ങളാണ് അച്ചടക്കവും അനുധാവനവുമെന്ന് ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2026-2027 അക്കാദമിക വർഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുമുഖങ്ങളിൽ നിന്നും നേടുന്ന അറിവുകൾക്കൊപ്പം തിരുചര്യയിലൂടെ കൈമാറിപോന്ന അച്ചടക്കവും അനുധാവനവും ശീലിക്കുമ്പോഴാണ് പണ്ഡിതർക്ക് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് പരമ്പരാഗത പഠനാരംഭ രീതിയായ ‘അൽ മുസൽസലു ബിൽ അവ്വലിയ്യ’-ഹദീസു റഹ്‌മ ചൊല്ലികൊടുത്താണ് ഉസ്താദ് അധ്യയന വർഷം ഉദ്‌ഘാടനം ചെയ്തത്. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ…
