സ്വകാര്യ ബസ്സില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്; ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് പരാതി

പാലക്കാട് : പാലക്കാട് ചങ്ങിലേരി സ്വദേശിനി മർജാന എന്ന വിദ്യാർഥിനിക്ക് സ്വകാര്യ ബസിൽ നിന്ന് വീണ് പരിക്കേറ്റു. ബസിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. സുരക്ഷിതമായി ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവർ ബസ് മുന്നോട്ടെടുത്തതാണ് വിദ്യാർത്ഥിയെ റോഡിലേക്ക് വീഴാൻ ഇടയാക്കിയതെന്ന് പരിക്കേറ്റ വിദ്യാർത്ഥിനി പറഞ്ഞു. റോഡിലേക്ക് തെറിച്ചു വീണ വിദ്യാര്‍ത്ഥിനിയുടെ കൈകാലുകള്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഉടൻ മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ ബസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഡ്രൈവർ ബസ് മുന്നോട്ടെടുക്കുന്ന സംഭവം ഇതാദ്യമല്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.  

ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പ്രചാരണ വേദിയാക്കി മാറ്റിയ സിപി‌എമ്മിനെതിരെ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: പൂജപ്പുരയില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രങ്ങളായ സരസ്വതി മണ്ഡപവും നവരാത്രി മണ്ഡപവും തങ്ങളുടെ രാഷ്ട്രീയ പ്രചാരണ വേദിയാക്കി സിപിഐഎം മാറ്റിയതിനെതിരെ വ്യാപക പ്രതിഷേധം. ഭക്തരുടെയും നാട്ടുകാരുടെയും എതിർപ്പ് അവഗണിച്ചാണ് സരസ്വതി മണ്ഡപത്തെ നവകേരള സദസ് പരിപാടിയുടെ സംഘാടക സമിതി ഓഫീസാക്കി മാറ്റിയത്. ഭക്തരുടെ എതിർപ്പിനെ തുടർന്ന് സിപിഐഎം പ്രവർത്തകർ ഭീഷണി മുഴക്കി. ഈ ഓഫീസ് ക്രമീകരണത്തിൽ ഒരു മുതിർന്ന സിപിഐ(എം) നേതാവും സംഘവും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ക്ഷേത്രങ്ങൾക്ക് സമീപം കൊടി ഉയർത്തുന്നതും രാഷ്ട്രീയ യോഗങ്ങൾ സംഘടിപ്പിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ദേവസ്വം ബോർഡിന്റെ ഉത്തരവ് അവഗണിച്ചുകൊണ്ടാണ് സിപിഐ എമ്മിന്റെ ഈ നടപടി. ഈ കടന്നുകയറ്റത്തിന് കേരള സർക്കാരിന്റെ പിന്തുണയുണ്ടെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. സരസ്വതി പൂജാ വേളയിൽ, മണ്ഡപം ഭക്തർ ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു, അവിടെ ആരാധനയും ഭക്തിഗാന പ്രകടനങ്ങളും നടക്കുന്നു. പരമ്പരാഗതമായി, മണ്ഡലം-മകരവിളക്ക് തീർത്ഥാടന…

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭ അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ന്യൂനപക്ഷ അവകാശാചരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളിലെ ലെയ്റ്റി കമ്മീഷനുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും, ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. 1992 ഡിസംബര്‍ 18നാണ് ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ദിനാചരണത്തെക്കുറിച്ചുമുള്ള ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വിവിധ ന്യൂനപക്ഷജനവിഭാഗങ്ങളെ ഭരണഘടന വിഭാവനം ചെയ്യുന്ന തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള സെമിനാറുകളും ബോധവല്‍ക്കരണ ക്ലാസുകളുമാണ് അന്നേദിവസം ദേശീയതലത്തില്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവ ന്യൂനപക്ഷ സമുദായം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി   കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡിസംബര്‍ 18ന് ലെയ്റ്റി കൗണ്‍സില്‍ നിവേദനം നല്‍കുന്നതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ…

കടക്കെണിയില്‍ മുങ്ങിത്താഴ്ന്നാലും ആഡംബരത്തിന് കുറവില്ല്; മുഖ്യമന്ത്രിയുടെ നവകേരള സദസിനായി 1.05 കോടി രൂപ മുടക്കി വാങ്ങിയ ആഡംബര ബസ് കണ്ണൂരിലെത്തി

തിരുവനന്തപുരം: നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാന്‍ കേരള സർക്കാർ 1.05 കോടിയോളം രൂപ മുടക്കി വാങ്ങിയ ആഡംബര ബസ് കണ്ണൂരിലെത്തി. അത്യാധുനിക സജ്ജീകരണമുള്ള ഈ വാഹനം കേരളത്തിന്റെ വികസന യാത്രയിൽ നിർണായകമായ മുന്നേറ്റം കുറിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. ട്രഷറി നിയന്ത്രണം മറികടന്ന് സംസ്ഥാന ധനവകുപ്പാണ് ഫണ്ട് അനുവദിച്ചത്. കേരളത്തിൽ പിണറായി സർക്കാർ നടത്തിയ വികസനപ്രവർത്തനങ്ങൾ പൊതുജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളും സന്ദർശിക്കാനാണ് കേരള സർക്കാരിന്റെ ‘നവകേരളം സദസ്സ്’ ലക്ഷ്യമിടുന്നത്. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് പര്യടനം. ഇന്നലെ രാത്രി വൈകിയോടെ ബസ് കണ്ണൂരിലെ പോലീസ് ഗ്രൗണ്ടിൽ എത്തിച്ചു. ഈ മാസം 18 ന് ബസ് മഞ്ചേശ്വരത്ത് എത്തിക്കുമെന്നാണ് വിവരം. ഇത് സംബന്ധിച്ച വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കണമെന്നാണ് കെഎസ്ആർടിസി അധികൃതർക്ക് ലഭിക്കുന്ന നിർദ്ദേശം. കർണാടകയിലെ…

ബസ്സുകളിൽ ക്യാമറകൾ സ്ഥാപിക്കണമെന്ന സർക്കാരിന്റെ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയുടെ സ്റ്റേ

എറണാകുളം: സംസ്ഥാനത്തുടനീളം ബസ്സുകളിൽ ക്യാമറകള്‍ സ്ഥാപിക്കണമെന്ന സർക്കാർ നിർദ്ദേശത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. സർക്കാർ ഉത്തരവിനെതിരെ കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് തീരുമാനം. ക്യാമറകളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിക്കാട്ടിയും ഉയർന്ന നിലവാരമുള്ള ക്യാമറകൾ സ്ഥാപിക്കാൻ നൽകിയിരിക്കുന്ന സമയം നീട്ടണമെന്നും ആവശ്യപ്പെട്ട് സർക്കാർ നിർദ്ദേശത്തിനെതിരെ ബസുടമകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബസ്സുകൾക്കകത്തും പുറത്തും ക്യാമറകൾ സ്ഥാപിക്കാനുള്ള സർക്കാർ ഉത്തരവ് സുരക്ഷാ മുൻകരുതൽ എന്ന നിലയ്ക്കാണ് നിർദ്ദേശിച്ചത്, പ്രത്യേകിച്ചും നിരവധി ബസ് അപകടങ്ങളുടെ വെളിച്ചത്തിൽ.

സുരേഷ് ഗോപിക്ക് പിന്തുണയുമായി ആരാധകവൃന്ദം നടക്കാവ് പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി; പ്രത്യേക റെക്കോഡിംഗ് ഉപകരണ സം‌വിധാനങ്ങളോടെ പോലീസിന്റെ ചോദ്യം ചെയ്യല്‍

കോഴിക്കോട് : മാധ്യമപ്രവർത്തകയുടെ പരാതിയിൽ നടൻ സുരേഷ് ഗോപിയെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. വലിയൊരു ജനക്കൂട്ടം തന്നെ അദ്ദേഹത്തിന് പിന്തുണ നൽകാൻ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയത് പോലീസിന് വെല്ലുവിളിയായി. ചോദ്യം ചെയ്യലിനുശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തെ വിട്ടയച്ചു. തടിച്ചുകൂടിയ ജനക്കൂട്ടത്തെ അദ്ദേഹം അഭിസംബോധന ചെയ്തു, സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു. ചോദ്യം ചെയ്യലിനിടെ അദ്ദേഹത്തിന്റെ ചെറിയ ചലനങ്ങളും മുഖഭാവങ്ങളും പോലും പകർത്താന്‍ പ്രത്യേക റെക്കോർഡിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ച മുറിയിലായിരുന്നു ചോദ്യം ചെയ്യൽ. നടന് പിന്തുണയുമായി സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് നടക്കാവ് പോലീസ് സ്റ്റേഷനിലെത്തിയത്. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എം.ടി.രമേഷ്, ശോഭാ സുരേന്ദ്രൻ, തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കളും പൊലീസ് സ്റ്റേഷന് പുറത്ത് എത്തിയിരുന്നു. കഴിഞ്ഞ മാസം 27ന് സുരേഷ്…

സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

മലപ്പുറം: എസ് ഐ ഒ മലപ്പുറം ജില്ലാ കമ്മിറ്റി ‘വേരുറച്ച വിശ്വാസം നേരുറച്ച വിദ്യാര്‍ത്ഥിത്വം’  എന്ന തലക്കെട്ടില്‍ ഡിസംബർ മൂന്നിന് സംഘടിപ്പിക്കുന്ന കേഡർ കോൺഫറൻസിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ നഹാസ് മാള നിർവ്വഹിച്ചു. പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കുന്ന സമ്മേളനം വിദ്യാർത്ഥി റാലി, പൊതു സമ്മേളനം എന്നിവയോടെ അവസാനിക്കും. ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്‌ അബ്ദുൽ ബാസിത്ത്, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് എന്നിവർ പങ്കെടുത്തു.  

റുഖിയ ഇന്ന് രാവിലെ മരണപ്പെട്ടു

തെക്കേ അന്നാര സ്വദേശി കാവുങ്ങപറമ്പിൽ മജീദ് മൂപ്പന്റെ ഭാര്യയും പരേതനായ പിലാക്കൽ മുഹമ്മദ് ‌ മൂപ്പന്റെ മകളുമായ റുഖിയ ഇന്ന് (15/11/2023) രാവിലെ മരണപ്പെട്ടു.

ഉപാധിരഹിത ഭൂവിനിയോഗ സ്വാതന്ത്ര്യം കർഷകരുടെ അവകാശം: ജോസ് കെ മാണി

തിരുവനന്തപുരം: ഉടമസ്ഥാവകാശമുള്ള കർഷക ഭൂമിയിൽ പരിസ്ഥിതി സൗഹൃദപരമായ ഭൂവിനിയോഗ സ്വാതന്ത്ര്യം കർഷകരുടെ അവകാശമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മറ്റേതൊരു ഇന്ത്യൻ പൗരനെ പോലെയും ഇഷ്ടമുള്ള തൊഴിലെടുത്ത് ജീവിക്കാനുള്ള ഭരണഘടനപരമായ അവകാശം കൃഷിക്കാർക്കുമുണ്ട്. കേരളത്തിലെ ബഹുഭൂരിപക്ഷം കൃഷിഭൂമിയും വനസമാനമാണെന്ന് കേന്ദ്രവനം സര്‍വ്വേ വ്യക്തമാക്കിയ സാഹചര്യത്തിലും 2023ലെ വന സംരക്ഷണ നിയമം ഭേദഗതിയുടെ അടിസ്ഥാനത്തിലും 1960 ന് ശേഷം ഏറ്റെടുത്ത മുഴുവന്‍ കൃഷിഭൂമിയും ഭൂരഹിതര്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്യണം. കണ്ണന്‍ ദേവന്‍ ഹില്‍സ് (റിസംഷന്‍ ഓഫ് ഹില്‍സ്) 1971 നിയമവും 1971ലെ തന്നെ കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിംഗ് ആക്ടും ഏറ്റെടുക്കുന്ന മുഴുവന്‍ കൃഷിഭൂമിയും കര്‍ഷകര്‍ക്കും ദൂരഹിതര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്യാനാണെന്ന് നിയമം തന്നെ വ്യക്തമാക്കിയിരുന്നു. കൃഷി അനുബന്ധ വ്യവസായ വാണിജ്യ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും അഗ്രികള്‍ച്ചര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും…

ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന് മികച്ച ബാലസംഘടനക്കുള്ള പുരസ്‌കാരം ലഭിച്ചു

തിരുവനന്തപുരം/കാഞ്ഞങ്ങാട്: മികച്ച ബാലസംഘടനക്കുള്ള പുരസ്‌കാരം വീണ്ടും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിന് ലഭിച്ചു. രവീന്ദ്രനാഥ ടാഗോര്‍ പീസ് ഫൗണ്ടേഷന്‍ മികച്ച ബാലസംഘടനക്ക് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണ് ഇത്തവണ നേടിയത്. നവംബര്‍ 14 ശിശുദിനത്തില്‍ തിരുവനന്തപുരം ഭാരത് ഭവനില്‍ കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി , നടന്‍ അലന്‍സിയര്‍ ലോപ്പസ് , ചെറിയാന്‍ ഫിലിപ്പ് കരമന ജയന്‍ പാലോട് രവി മാങ്കോട് രാധാകൃഷ്ണന്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് നിറഞ്ഞ സദസില്‍ കാട്ടാക്കട എംഎല്‍എ ഐ ബി സതീഷില്‍ നിന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കഴിഞ്ഞ മാസം ഡോക്ടര്‍ എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരവും സംഘടന നേടിയിരുന്നു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിനെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് സംസ്ഥാന…