യൂണിറ്റ് പ്രവർത്തക കൺവെൻഷനുകളുടെ ജില്ലാ തല ഉദ്ഘാടനം

മലപ്പുറം : വെൽഫെയർ പാർട്ടി സംഘടന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന യൂണിറ്റ് പ്രവർത്തക കൺവെൻഷന്റെ ജില്ല തല ഉദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി മങ്കട മണ്ഡലത്തിലെ കൂട്ടിലങ്ങാടി പഞ്ചായത്തിലെ കടുങ്ങൂത്ത് യൂണിറ്റ് യോഗത്തിൽ പങ്കെടുത്ത് നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജാഫർ സി എച്ച് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് നാസർ കീഴ് പറമ്പ് മുഖ്യാസംസാരം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സലാം സി എച്ച്, പഞ്ചായത്ത് പ്രസിഡണ്ട് മുഖീമുദ്ദീൻ, നാസർ എം കെ എന്നിവർ സംസാരിച്ചു.

ഭാരത ക്രൈസ്തവസഭാ സമൂഹങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഒരുമയും സ്വരുമയുമുണ്ടാകണം: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭ വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് കൂടുതല്‍ ഒരുമയോടും സ്വരുമയോടും പ്രവര്‍ത്തന നിരതരാകുന്നില്ലെങ്കില്‍ നിലനില്‍പ്പ്തന്നെ ചോദ്യം ചെയ്യപ്പെടുന്ന നാളുകള്‍ വിദൂരമല്ലെന്ന് ഭാരത ക്രൈസ്തവ സമൂഹം തിരിച്ചറിയണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര് അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള പ്രാദേശിക തീവ്രവാദഗ്രൂപ്പുകളുടെ നിരന്തരമുള്ള സംഘടിത അക്രമങ്ങള്‍ ശക്തിപ്പെടുന്നത് ആശങ്കപ്പെടുത്തുന്നു. മണിപ്പൂരിലെ അക്രമങ്ങള്‍ക്കു പിന്നില്‍ പട്ടികവര്‍ഗ്ഗസംവരണം, സംരക്ഷിത, റിസേര്‍വ്ഡ് വനമേഖല സര്‍വ്വേ, വര്‍ഗീയ വിഷംചീറ്റല്‍ എന്നിവയാണെങ്കിലും അക്രമങ്ങള്‍ക്ക് ഇരയായത് നല്ലൊരു വിഭാഗം ക്രൈസ്തവരാണ്. നിര്‍ദോഷികളായ മനുഷ്യരുടെ മരണം കൂടാതെ ഭവനരഹിതരായവരും ഏറെയുണ്ട്. നിരവധി ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. മണിപ്പൂരില്‍ ശാശ്വതസമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ സജീവമാക്കണം. ഛത്തീസ്ഘട്ടിലെ ഗ്രാമങ്ങളില്‍ നിന്ന് പാലായനം ചെയ്യപ്പെട്ടവര്‍ ഇന്നും നിസ്സഹായരായി കഴിയുന്നു. മതപരിവര്‍ത്തന നിരോധനനിയമത്തിന്റെ മറവിലാണ് പലയിടങ്ങളിലും ക്രൈസ്തവര്‍ അക്രമത്തിനിരയാകുന്നതും…

ജില്ലാ നേതൃസംഗമം നടത്തി

മലപ്പുറം: പോരാട്ട ചരിത്രങ്ങളുടെ വീഥിയിൽ ആത്മാഭിമാനത്തോടെ ചേർന്നൊരുക്കാം എന്ന തലക്കെട്ടിൽ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന സംഘടന ക്യാമ്പയിന്റെ ഭാഗമായി ജില്ലാ നേതൃ സംഗമം നടത്തി. മലപ്പുറം ഗസൽ ലോഞ്ചിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് ഷെഫ്രിൻ കെ.എം ഉദ്ഘാടനം നിർവ്വഹിച്ചു. പ്രശസ്ത ട്രൈനറായ ഹബീബ് സി.പി, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സജീർ സി.എച്ച് തുടങ്ങിയവർ നേതാക്കൾക്ക് പരിശീലനം നൽകി. വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് , ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ തുടങ്ങിയവർ പരിപാടിയിൽ സംവദിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ സുമയ്യ ജാസ്മിൻ, അബ്ദുൽ ബാസിത്, വൈസ് പ്രസിഡന്റ്‌മാരായ സാബിറ ഷിഹാബ് , ഫയാസ് ഹബീബ്, ഷാറൂൺ അഹമ്മദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

കേരള സ്റ്റോറിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കാത്തത് അപഹാസ്യം: എ. പി. സി. ആർ

കേരളത്തെക്കുറിച്ച് വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ കുത്തിനിറച്ച കേരള സ്റ്റോറി സിനിമയ്ക്കെതിരെ വിവിധ സംസ്ഥാന സർക്കാരുകൾ നടപടി എടുത്തിട്ടും കേരള സർക്കാർ നടപടിയൊന്നും എടുക്കാത്തത് അപഹാസ്യമായ നിലപാടാണെന്ന് എ.പി. സി. ആർ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് പി ചന്ദ്രശേഖരൻ പ്രസ്താവിച്ചു. സിനിമയെ പ്രോത്സാഹിപ്പിച്ചും നികുതി ഇളവ് പ്രഖ്യാപിച്ചും വിവിധ സംസ്ഥാന സർക്കാരുകളും BJP നേതാക്കളും സിനിമയ്ക്ക് പിന്തുണ നൽകുമ്പോൾ പ്രദർശനം നിരോധിച്ച് കുപ്രചരണങ്ങളെ നേരിട്ട സംസ്ഥാനങ്ങളും രാജ്യത്തുണ്ട്. പ്രസ്താവനകളിലൂടെ സിനിമയെ അപലപിക്കുക എന്നതിലപ്പുറം കേരള സർക്കാർ നിയമ സംവിധാനത്തിലൂടെ അതിനെതിരെ നടപടിയെടുക്കാത്തത് അപഹാസ്യകരമാണ്. സിനിമയ്ക്കെതിരെ എപിസിആർ ദേശീയ മനുഷ്യാവകാശ കമ്മീഷനും സെൻസർ ബോർഡിനും പരാതി നൽകിയിരുന്നെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ല. കേരള ജനതയെക്കുറിച്ച് ഭീതി പരത്തുന്നതും ഇവിടത്തെ സാമുദായിക സൗഹാർദങ്ങളെ സംശയത്തിലാഴ്ത്തുന്നതുമായ ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കുക എന്നത് കേരള സർക്കാരിൻ്റെ ഉത്തരവാദിത്വമാണ്. ഇടതു ഭരണകർത്താക്കളുടെ മുൻ പ്രസ്താവനകളാണ് ഇത്തരം കുപ്രചരണങ്ങൾക്ക്…

എഫ് ഐ ടി.യു അസംഘടിത തൊഴിലാളികളുടെ ശബ്ദമായി മാറും: ഷൈഖ് മുഹമ്മദ് സലീം

മലപ്പുറം: രാജ്യത്തെ അസംഘടിത തൊഴിലാളികൾ വലിയ അരക്ഷിതാവസ്ഥ നേരിട്ടു കൊണ്ടിരിക്കുകയാണന്നും, തൊഴിലവകാശങ്ങൾക്കും നിയമ പരിരക്ഷയ്ക്കും പുറത്തു ജീവിക്കേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും, തൊഴിൽ സ്ഥിരത ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ച് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, സർക്കാരുകൾ അനുകൂല നിലപാടുകൾ സ്വീകരിക്കാത്ത അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ശബ്ദമായി എഫ് ഐ ടി യു മാറുമെന്നും ദേശീയ പ്രസിഡന്റ് ഷൈഖ് മുഹമ്മദ് സലിം പറഞ്ഞു. എഫ് ഐ ടി യു മലപ്പുറം ജില്ലാ കമ്മറ്റി മലപ്പുറത്ത് നൽകിയ ദേശീയ നേതാക്കൾക്കുള്ള സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, എഫ് ഐ ടി യു ദേശീയ ജനറൽ സെക്രട്ടറി ജോസഫ് എം ജോൺ, ദേശീയ സെക്രട്ടറി തസ്ലീം മമ്പാട്, സംസ്ഥാന വൈസ് പ്രസിഡന്റ് എം എച്ച്…

ആശുപത്രിയിലെത്തിച്ച പ്രതി അക്രമാസക്തനായി; സുരക്ഷയ്ക്കായി ജീവനക്കാര്‍ കുരുമുളക് സ്‌പ്രേയും തോർത്തും വാങ്ങി

മലപ്പുറം: മലപ്പുറത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ പ്രതി അക്രമാസക്തനായി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി 11.45ഓടെയാണ് സംഭവം. അത്യാഹിത വിഭാഗത്തിൽ എത്തിച്ച പ്രതിയാണ് ആക്രമണം നടത്തിയത്. ഇയാൾ പോലീസുകാരെ ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയാണ് അക്രമാസക്തനായത്. തുടർന്ന് ഇയാളുടെ തോളിലുണ്ടായിരുന്ന തോർത്ത് മുണ്ടെടുത്ത് കൈ പുറകിൽ കെട്ടിയാണ് പരിശോധന നടത്തിയത്. ഇതോടെ പ്രതികളിൽ നിന്ന് സംരക്ഷണം നേടാൻ ആശുപത്രിയിൽ തോർത്തുമുണ്ടും മുളക്‌സ്‌പ്രേയും വാങ്ങി. സൂപ്രണ്ട് ഡോ. പ്രഭുദാസാണ് ഇക്കാര്യം പറഞ്ഞത്

ബൈബിൾ ക്ലാസിലെ ഉപദേശം: 14-കാരനെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡൻ അറസ്റ്റിൽ

തൊടുപുഴ: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനെ റിമാൻഡ് ചെയ്തു. കല്ലാർകുട്ടി സ്വദേശി രാജനെയാണ് റിമാന്‍ഡ് ചെയ്തത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജൻ ജോലി ചെയ്തിരുന്ന ഹോസ്റ്റലിൻറെ പരിസരം വൃത്തിയാക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന 14 വയസുകാരനെയാണ് പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഭീക്ഷണിപ്പെടുത്തി. എന്നാൽ, കഴിഞ്ഞ ദിവസം കുട്ടി പങ്കെടുത്ത ബൈബിൾ ക്ലാസിൽ ഇത്തരം ലൈംഗികാതിക്രമങ്ങൾ നടന്നാല്‍ മാതാപിതാക്കളെ അറിയിക്കണമെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് കുട്ടി തന്റെ അനുഭവം അമ്മയോട് പറഞ്ഞത്. തുടർന്ന് അമ്മ അടിമാലി പോലീസിൽ പരാതി നൽകി. പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഡോ: വന്ദനയുടെ കൊലപാതകം ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ പരാജയം: പ്രേമ ജി പിഷാരടി

പെരിന്തൽമണ്ണ : ഡോ:വന്ദനയുടെ കൊലപാതകം ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ പരാജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണയിൽ നടത്തിയ പ്രധിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലും സർക്കാർ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് വന്ദനയുടെ കൊലപാതകത്തിലൂടെ വ്യക്തമാകുന്നത്, ഒട്ടും സുരക്ഷിതമല്ലാത്ത നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു. സർക്കാറിന്റെ മദ്യനയം ലഹരി,മദ്യ മാഫിയകളുടെ സുരക്ഷിത ഇടമായി കേരളത്തെ മാറ്റിയിരിക്കുന്നു എന്നും അവർ പറഞ്ഞു. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് നസീറ ബാനു, ജില്ലാ സെക്രട്ടറി അഷ്റഫലി കട്ടുപ്പാറ, ശ്രീനിവാസൻ എടപ്പറ്റ, അത്തീഖ് ശാന്തപുരം, സലാം മാസ്റ്റർ, നൗഷാദ് ഏലംകുളം എന്നിവർ സംസാരിച്ചു.

സോളിഡാരിറ്റി സ്ഥാപക ദിനമാചരിച്ചു

മലപ്പുറം : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപീകരിച്ച് രണ്ട് പതിറ്റാണ്ട് പൂർത്തിയാകുന്ന ഈ വേളയിൽ ‘അഭിമാന സാക്ഷ്യത്തിന്റെ ഇരുപതാണ്ടുകൾ’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് മെയ് 13 സ്ഥാപക ദിനം ആചരിച്ചു. ഇസ്‌ലാം എന്ന സമ്പൂർണ്ണ ജീവിത വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സാമൂഹ്യ-രാഷ്ടീയ – സാംസ്കാരിക- സേവന രംഗങ്ങളിൽ നിറഞ്ഞ് നിന്ന 20 വർഷങ്ങളാണ് സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് കേരളത്തിന് നൽകിയത്. പ്രത്യേകിച്ച് സിവിൽ രാഷ്ടീയ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കാൻ സോളിഡാരിറ്റിക്ക് സാധിച്ചു. മലപ്പുറം ജില്ലയിലെ 100 കേന്ദ്രങ്ങളിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് പതാക ഉയർത്തൽ നടന്നു. ജില്ലാ പ്രസിഡന്റ് ഡോ.അബ്ദുൽ ബാസിത്. പി.പി സോളിഡാരിറ്റി മലപ്പുറം ജില്ലാ ആസ്ഥാനമായ മലബാർ ഹൗസിൽ പതാക ഉയർത്തി. ജില്ലാ വൈസ് പ്രസിഡന്റ അജ്മൽ കാർക്കുന്ന് എടവണ്ണയിലും ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ.എൻ കോഡൂരിലും പതാക ഉയർത്തി. സെക്രട്ടറിമാരായ…

മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെ നടക്കുന്നത് ഭരണകൂട പിന്തുണയുള്ള വംശീയാക്രമണം: വെൽഫെയർ പാർട്ടി

മണിപ്പൂരിൽ നടക്കുന്നത് ഗോത്രവർഗക്കാർക്കും ക്രൈസ്തവർക്കും നേരെയുള്ള വംശീയാക്രമണമാണെന്ന് വെൽഫെയർ പാർട്ടി അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മണിപ്പൂരിലെ ക്രൈസ്തവർക്കെതിരെയുള്ള വംശീയ ആക്രമണത്തിൽ പ്രതിഷേധിച്ച് മലപ്പുറത്ത് നടത്തിയ ബഹുജന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാർ ഭരണകൂടത്തിൻ്റെ പിന്തുണയോടെ നടക്കുന്ന ആക്രമണമാണിത്. ഇന്ത്യയിൽ സംഘ്പരിവാർ ആധിപത്യം സമ്പൂർണ്ണമായാൽ എന്താണ് സംഭവിക്കുക എന്നതിൻ്റെ നേർ ചിത്രമാണ് മണിപ്പൂർ വരച്ച് കാട്ടുന്നത്. വ്യത്യസ്ത ജനവിഭാഗങ്ങൾ സമാധാനമായി കഴിഞ്ഞു കൂടിയിരുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഉണ്ടാക്കിയ സ്വാധീനം വൻ ദുരന്തമാണ് ഉണ്ടാക്കുന്നത്. തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വെച്ച് BJP വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വലിയ ധ്രൂവീകരണമാണ് സൃഷ്ടിക്കുന്നത്. കഴിഞ്ഞ വർഷം ത്രിപുരയിൽ മുസ്ലിങ്ങൾക്ക് നേരേയും ആസൂത്രിത ആക്രമണമുണ്ടായി. മതന്യൂനപക്ഷങ്ങളെയും ദലിത്-ഗോത്ര വിഭാഗങ്ങളെയും ഉൻമൂലനം ചെയ്യുക എന്ന സംഘ്പരിവാർ പദ്ധതിയുടെ ഭാഗമാണിതെല്ലാം. 2002 ലെ ഗുജറാത്ത് വംശഹത്യയെയും 2008 ലെ കന്ധമാൽ…