അബൂദബിയില്‍ മരുമകളുടെ അടിയേറ്റ് ആലുവ സ്വദേശിയായ വയോധിക മരിച്ചു; മരുമകള്‍ കുടുംബത്ത് വന്നത് മൂന്നുമാസം മുന്‍പ്

 അബൂദബി: കുടുംബവഴക്കിനിടെ നവവധുവായ മരുമകളുടെ അടിയേറ്റ് വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. കേസില്‍ റൂബിയുടെ മകന്‍ സഞ്ജുവിന്റെ ഭാര്യ ഷജനയെ പോലീസ് കസ്റ്റഡിയിലെടുത്തു. റൂബിയും ഷജനയും അടുത്തിടെയാണ് സന്ദര്‍ശകവീസയില്‍ അബൂദബിയില്‍ എത്തിയത്. സഞ്ജു കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഓണ്‍ലൈനിലൂടെ ആണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി ഷജനയുമായുള്ള വിവാഹം നടന്നത്. അബുദാബിയില്‍ എത്തിയതിനു ശേഷമാണു സഞ്ജു ഭാര്യയെ ആദ്യമായി കാണുന്നത്. രണ്ട് ദിവസമായി ഉമ്മയുമായി ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും തിങ്കളാഴ്ച രാത്രി പ്രശ്നം രൂക്ഷമായതായും സഞ്ജു പറഞ്ഞു. ഷജനയെ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.    

കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയില്‍; ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇങ്ങനെ പോയാല്‍ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ധന വില വര്‍ധന മൂലമാണ് കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക ഞെരുക്കം രൂക്ഷമായത്. വില കൂടിയതോടെ പ്രതിവര്‍ഷം 500 കോടി രൂപ അധികമായി കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കെ സ്വിഫ്റ്റ് കമ്പനി രൂപീകരണം അനിവാര്യമാണ്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ തുടരുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2,000 കോടിയുടെ സാമ്പത്തിക സഹായമാണ് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്. മുന്‍പ് ഒരു സര്‍ക്കാരും ഇത്രയും സഹായം കോര്‍പ്പറേഷന് നല്‍കിയിട്ടില്ലെന്നും എല്ലാക്കാലവും ഇത് തുടരാന്‍ കഴിയില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.  

നഗരത്തിലെ ഏറ്റവും വലിയ പാര്‍ക്കിംഗ് സമുച്ചയങ്ങളില്‍ ഒന്നായി യു എസ് ടി തിരുവനന്തപുരം കാമ്പസിലെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം

• പാര്‍ക്കിംഗ് സംവിധാനത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ആകെ വിസ്തീര്‍ണം 6.18 ലക്ഷം ചതുരശ്ര അടിയാണ്. 4 തലങ്ങളിലായി ഒരേ സമയം 1800 ഫോര്‍വീലറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. • രണ്ടാം ഘട്ടത്തില്‍ 5 നിലകള്‍ കൂടി ചേര്‍ത്ത് 4000 കാറുകള്‍ ഉള്‍ക്കൊള്ളാനും പദ്ധതിയുണ്ട്. ഒരു പക്ഷെ കേരളത്തിലെ ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനമായി ഇത് മാറും. തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി തങ്ങളുടെ ജീവനക്കാര്‍ക്കായി തിരുവനന്തപുരം കാമ്പസില്‍ പുതിയ മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനം (എം.എല്‍.സി.പി) തുറന്നു. മള്‍ട്ടി ലെവല്‍ കാര്‍പാര്‍ക്കിംഗ് സംവിധാനത്തിന് 1800 ഫോര്‍ വീലറുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. തിരുവനന്തപുരം നഗരത്തിലേയും യു.എസ്.ടിയുടേയും ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനങ്ങളില്‍ ഒന്നാണിത്. സ്ഥലം വികസിപ്പിച്ചത് അടക്കം 34 മാസം കൊണ്ടാണ് എം.എല്‍.സി.പിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്. രണ്ടു ഘട്ടങ്ങള്‍ ഉള്‍പ്പെടുന്ന എം.എല്‍.സി.പി പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍…

ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെ’: സിപിഎമ്മിനെ പരിഹസിച്ച് കെ. സുധാകരന്‍

കണ്ണൂര്‍: രാഷ്ട്രീയ സഖ്യത്തിന് നിബന്ധനവച്ച സിപിഎമ്മിനെ പരിഹസിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച പോലെയാണ് സിപിഎമ്മിന്റെ നിലപാട്. കോണ്‍ഗ്രസിന് ഉപാധിവയ്ക്കാന്‍ കോടിയേരിയും എസ്ആര്‍പിയും ആയിട്ടില്ലെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ‘നയം തിരുത്താതെ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നാണ് സിപിഎം നേതാവ് എസ്ആര്‍പിയുടെ ഉപാധി. എന്നാല്‍ കോണ്‍ഗ്രസിന് മുമ്പില്‍ ഇവര്‍ നിബന്ധന വയ്ക്കുന്നത് പോലും ശരിയല്ല. സിപിഎമ്മിന് ഇപ്പോള്‍ പച്ചത്തുരുത്ത് ഉള്ളത് കേരളത്തില്‍ മാത്രമാണെന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ പരിഹസിച്ചു. പ്രതിപക്ഷ ഐക്യം പൊളിക്കലാണ് സിപിഎമ്മിന്റെ ലക്ഷ്യം. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം സിപിഎം ഏറ്റെടുക്കുകയാണ്. കേരളത്തില്‍ സിപിഎം- ബിജെപി ധാരണയുണ്ടെന്നും സുധാകരന്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ പ്രാധാന്യം എം.കെ. സ്റ്റാലിനും ശരദ് പവാറും മനസിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

മദ്യപാനത്തെച്ചൊല്ലി വഴക്ക്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കാസര്‍ഗോഡ്: കുടുംബവഴക്കിനെത്തുടര്‍ന്ന് മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. കാസര്‍ഗോഡ് അഡൂരിലാണ് സംഭവം. വെള്ളരിക്കയ കോളനിയിലെ ബാലകൃഷ്ണനാണ് മരിച്ചത്.മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മകന്‍ നരേന്ദ്ര പ്രസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് പതാക ഉയരും; പ്രതിനിധി സമ്മേളനം ബുധനാഴ്ച മുതല്‍

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പൊതുസമ്മേളന വേദിയായ എ.കെ.ജി നഗറില്‍ (ജവഹര്‍ സ്റ്റേഡിയം) ഇന്നു വൈകുന്നേരം സ്വാഗത സംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ സമ്മേളനത്തില്‍ പ്രസംഗിക്കും. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക പുന്നപ്ര-വയലാറിന്റെ മണ്ണില്‍ നിന്നും കൊടിമരം കയ്യൂരില്‍ നിന്നും ഇന്നു വൈകുന്നേരത്തോടെ എത്തിച്ചേരും. കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി നയിക്കുന്ന കൊടിമര ജാഥ വൈകുന്നേരം അഞ്ചോടെ സമ്മേളന നഗരിയില്‍ എത്തിച്ചേരും. സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് നയിക്കുന്ന പതാക ജാഥ കണ്ണൂര്‍ ജില്ലയില്‍ ഇന്നു രാവിലെ പ്രവേശിച്ചു. പതാക ജാഥയും വൈകുന്നേരം…

ബാധ ഒഴിപ്പിക്കാന്‍ ട്രാന്‍സ് യുവതിയുടെ കൈ കര്‍പ്പൂരം കത്തിച്ച് പൊള്ളിച്ചതായി പരാതി

  കൊച്ചി: തൃക്കാക്കരയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് നേരെ ആക്രമണം. യുവതിയുടെ കൈ കര്‍പ്പൂരം കത്തിച്ച് പൊള്ളിച്ചതായി പരാതി. ഒപ്പം താമസിക്കുന്ന മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയാണ് ആക്രമണം നടത്തിയത്. ബാധ ഒഴിവാക്കാനെന്ന് പറഞ്ഞാണ് കൈ പൊള്ളിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വ്യാജ അബ്കാരി കേസില്‍ ജയിലടച്ച രണ്ട് പേര്‍ക്കും നഷ്ടപരിഹാരം നല്‍കണം, ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

കൊച്ചി: വ്യാജ അബ്കാരി കേസില്‍ പ്രതി ചേര്‍ത്ത് ജയിലില്‍ അടച്ച രണ്ട് പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതിഉത്തരവ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ക്കാണ് രണ്ടരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. വ്യാജച്ചാരായ കേസുകളില്‍ കുടുക്കി രണ്ട് രണ്ട് മാസത്തോളമാണ് ഇവരെ ജയിലിലടച്ചിരുന്നത്. നഷ്ടപരിഹാരത്തുക ഉത്തരവാദികളായ എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അകാരണമായി ജയിലില്‍ കഴിഞ്ഞവര്‍ക്ക് ഉണ്ടാകുന്ന മാനസികാഘാതം വളരെ വലുതാണെന്ന് ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍’ എന്ന വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. അമ്പത് ശതമാനം അബ്കാരി കേസുകളും സമാനമായ സ്വഭാവത്തിലുള്ളതാണെന്നും അബ്കാരി കേസുകളില്‍ വിശദമായ പരിശോധന വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അബ്കാരി കേസുകളുടെ അന്വേഷണത്തെയും നടത്തിപ്പിനെയും കുറിച്ച് വിശദപരിശോധന വേണമെന്ന നിര്‍ദ്ദേശവും ഹൈക്കോടതി മുന്നോട്ട് വെച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത്…

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഉച്ചയ്ക്ക് ശേഷം മഴയും മിന്നലും; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴ സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കാര്യമായ മഴ സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റും, ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. നാല് ദിവസം കൂടി (എട്ടാം തിയതി വരെ) സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ തന്നെ തലസ്ഥാനത്തടക്കം മഴ ശക്തമായിരുന്നു. കനത്ത നാശ നഷ്ടവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് തെക്കന്‍ ആന്തമാന്‍ കടലില്‍ ചക്രവതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും…

ഓട്ടോ മിനിമം ചാര്‍ജ്, ദൂരം ഒന്നര കിലോമീറ്ററായി കുറയ്ക്കും; അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗതാഗത വകുപ്പ് പിന്‍വാങ്ങുന്നു. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുമായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാന്‍ കമ്മീഷനെ വയ്ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം തമിഴ്‌നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആര്‍ ടി സി സര്‍വീസുകളിലേതിന് സമാനമായിരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ സംഘടനകളുടെ അഭിപ്രായം കൂടി…