ഫിലഡൽഫിയ: ചെങ്ങന്നൂർ കൊഴുവല്ലൂർ കളയ്ക്കാട്ട് ടി.സി കോശി (ജോയ് 73) നിര്യാതനായി. ഫിലാഡൽഫിയ ബെഥേൽ മാർത്തോമ്മ ഇടവകാംഗമാണ്. ഭാര്യ മറിയാമ്മ കോശി കുളനട ഉള്ളന്നൂർ മേട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗോൾഡാ കോശി, ജിമ്മി കോശി, ജെറി കോശി. മരുമക്കൾ: ബെന്നി എബ്രഹാം, ഷെറിൻ കോശി, ഡോ. ജൂലി കോശി. കൊച്ചുമക്കൾ: മറിസാ, മൈക്കിൾ, കെവിൻ, ക്രിസ്റ്റഫർ, കെയ്‌റ്റിലിൻ, ഗാബി, സോയ്. സഹോദരങ്ങൾ: പരേതരായ കെ.സി ചെറിയാൻ, ഏലിയാമ്മ ശാമുവേൽ, സാറാമ്മ കോശി; കെ.സി വർഗീസ്, അന്നമ്മ വർഗീസ്, ചെറിയാൻ ചാക്കോ (മൂവരും ഫിലാഡൽഫിയായിൽ). പൊതുദർശനം ആഗസ്റ്റ് 15 തിങ്കളാഴ്ച (നാളെ) വൈകിട്ട് 6 മണി മുതൽ 8.30 വരെ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ (9999 Gantry Rd, Philadelphia, PA 19115). സംസ്കാരം ആഗസ്റ്റ് 16 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ക്രിസ്തോസ് മാർത്തോമ്മ ദേവാലയത്തിൽ…
Category: OBITUARY
ജോർജ്ജ് ഫിലിപ്പ് ഹ്യൂസ്റ്റണിൽ നിര്യാതനായി
ഹ്യൂസ്റ്റൺ: തുമ്പമൺ പേഴുംകാട്ടിൽ പരേതരായ പി. ജോർജിൻറെയും, അന്നമ്മ ജോർജിൻറെയും മകൻ ജോർജ് ഫിലിപ്പ് (ജെയിംസ് 71) അന്തരിച്ചു. ഭാര്യ ആനി ഫിലിപ്പ് കൊല്ലകടവ് തലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: നിജിനി, ജിബിൻ മരുമകൻ: അനൂപ് വർഗീസ്. കൊച്ചുമക്കൾ: നേഥന്‍, നേവ്. സഹോദരങ്ങൾ: മറിയം ഫ്രാൻസിസ്, ജോർജ് തോമസ്, ഐസി ജേക്കബ്, ജോർജ്ജ് ജോസഫ്, ജോർജ്ജ് ജോൺ (എല്ലാവരും ഹ്യൂസ്റ്റൺ) . പരേതൻ ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക അംഗമാണ്.
ഏലിയാമ്മ മണ്ണിക്കരോട്ട് ഹ്യൂസ്റ്റനിൽ നിര്യാതയായി
ഹ്യൂസ്റ്റൺ: പ്രശസ്ത പ്രവാസി എഴുത്തുകാരനും, ഗ്രന്ഥകർത്താവും, മലയാള സാഹിത്യവേദി പ്രസിഡന്റുമായ ജോർജ് മണ്ണിക്കരോട്ടിന്റെ ഭാര്യ ശ്രീമതി ഏലിയാമ്മ മണ്ണിക്കരോട്ട് തിങ്കളാഴ്ച്ച രാത്രി ഷുഗർലാന്റിൽ നിര്യാതയായി. വള്ളിക്കോട് കോട്ടയം കല്ലുമ്പുറത്ത് കുടുംബാംഗമാണ്. ജെറിൻ, ജെറോണ്‍, സച്ചിൻ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട് ഹ്യൂസ്റ്റനിൽ നടക്കും.
പി.സി ഏബ്രഹാം (അവറാച്ചന്‍, 85) ന്യൂയോര്‍ക്കില്‍ അന്തരിച്ചു
ന്യൂയോര്‍ക്ക്: ഹൈഡ്പാര്‍ക്കില്‍ താമസിക്കുന്ന പി.സി ഏബ്രഹാം (അവറാച്ചന്‍ (85), റിട്ടയേര്‍ഡ് ഐ.ഒ.സി ഉദ്യോഗസ്ഥന്‍) ജൂലൈ 31-ന് അന്തരിച്ചു. ചുങ്കപ്പാറ പ്ലാംകൂട്ടത്തില്‍ പരേതരായ ഗീവര്‍ഗീസ് ചാക്കോയുടേയും, അന്നമ്മ ചാക്കോയുടേയും പുത്രനാണ്. പെരുമ്പട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ റാഹേലമ്മ (കുഞ്ഞുമോള്‍) കല്ലൂപ്പാറ മേലേക്കുറ്റുമലയില്‍ കുടുംബാംഗമാണ്. മക്കള്‍: അനു വര്‍ഗീസ് (ന്യൂയോര്‍ക്ക്), അജു ഏബ്രഹാം (ടെക്സാസ്). മരുമക്കള്‍: തോമസ് വര്‍ഗീസ് (സജി ന്യൂയോര്‍ക്ക്), ലീന ഏബ്രഹാം (ടെക്സസ്). കൊച്ചുമക്കള്‍: അബിഗേയ്ല്‍ അന്യ, ജേക്കബ്, ജെസീക്ക.
ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: ഓമല്ലൂർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗവും, കാട്ടൂർ വലിയക്കാലയിൽ വീട്ടിൽ വി.ടി. തോമസിന്റെയും ഏലിയാമ്മ തോമസിൻറെയും മകളും, ഓമല്ലൂർ തറയിൽ വീട്ടിൽ സണ്ണി സാമിൻറെ സഹധർമ്മിണിയുമായ ജെസ്സി സണ്ണി (68) ഹൂസ്റ്റണിൽ നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. ജെസ്സിയും കുടുംബവും ദീർഘകാലമായി അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗങ്ങളായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയിൽ മക്കളോടൊപ്പം താമസിക്കുകയായിരുന്നു. മക്കൾ: വിപിൻ സണ്ണി സാം, സിബിൻ സണ്ണി സാം, കെവിൻ സണ്ണി തോമസ്. മരുമക്കൾ: പ്രിൻസി യോഹന്നാൻ സാം, എലിസബത്ത് ജോസഫ്. കൊച്ചുമക്കൾ: ആഞ്ജലീന സൂസൻ സാം, കരോലിന സൂസൻ സാം, സാറ ഗ്രേസ് തോമസ്, സയൺ സാമുവൽ തോമസ്. ബ്രാഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ്, അബുദാബി…
മാർത്തോമ്മ മെത്രാപ്പോലീത്തായുടെ സഹോദരി അച്ചാമ്മ ജേക്കബ് അന്തരിച്ചു
ന്യൂയോർക്ക് : മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സഹോദരിയും, കോട്ടയം അഞ്ചേരി ഇലക്കാട്ടുകടുപ്പിൽ എ.ഇ ജേക്കബിന്റെ സഹധർമ്മിണിയുമായ അച്ചാമ്മ ജേക്കബ് (77) അന്തരിച്ചു. കൊല്ലം അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ്മ ഇടവകാംഗവും കിഴക്കേ ചക്കാലയിൽ കുടുംബാംഗവുമാണ് പരേത. മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ഭർതൃസഹോദരൻ ആണ്. മക്കൾ: പുഷ്പ – ഡോ. മിജി മാത്യു (ഒക്ലഹോമ, യൂ.എസ്.എ), പ്രിയ – ജോബി (ഇന്ത്യ) പൊതുദർശനം ജൂലൈ 22 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ തിരുവനന്തപുരം പാറ്റൂർ സെന്റ്.തോമസ് മാർത്തോമ്മ പള്ളിയിൽ. സംസ്കാരം ജൂലൈ 23 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് കോട്ടയം അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ. നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഭദ്രാസനത്തിനുവേണ്ടി അനുശോചനം അറിയിച്ചു.
ഏലിയാമ്മ തോമസ് (കുഞ്ഞുഞ്ഞമ്മ 85) ഡാളസില്‍ നിര്യാതയായി
ഡാളസ്: പുനലൂർ കറവൂർ പള്ളിച്ചിറയിൽ പി.വി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (കുഞ്ഞുഞ്ഞമ്മ 85) ഡാളസിൽ നിര്യാതയായി. അയിരൂർ പീടികയിൽ കുടുംബാംഗമാണ്. 1972 മുതൽ അമേരിക്കയിലെ പ്രശസ്തമായ ഡാളസ് പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ രജിസ്റ്റേർഡ് നേഴ്‌സ് ആയി പ്രവർത്തിച്ചിരുന്നു. ഡാളസിലെ ആദ്യകാല പ്രവാസി മലയാളി ആയിരുന്നു. മക്കൾ: ജിജി ജേക്കബ്, എബി തോമസ് – ബെറ്റി (മരുമകൾ). കൊച്ചുമക്കൾ: അലക്സ് ജേക്കബ് – മേരി ജേക്കബ് (കൊച്ചു മരുമകൾ), ബ്രാൻഡൺ ജേക്കബ്, സാക്റി തോമസ്, ലോറെൻ തോമസ്. സഹോദരങ്ങൾ: പി.ടി ഫിലിപ്പ് (റിട്ട. എക്സിക്ക്യൂട്ടിവ് എൻജിനിയർ, അയിരൂർ), തോമസ് സഖറിയ, റെയ്‌ച്ചൽ കുര്യൻ, പി.ടി മാത്യൂസ്, മറിയാമ്മ ചെറിയാൻ (എല്ലാവരും ഡാളസ്സിൽ). പൊതുദർശനം: ജൂലൈ 22 വെള്ളിയാഴ്ച (നാളെ ) വൈകിട്ട് 6 മണി മുതൽ 8.30 വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വെച്ച്…
നൈനാൻ തോമസ് ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: റാന്നി കണ്ടംപേരൂർ കുടമലയിൽ നൈനാൻ തോമസ് (തങ്കച്ചൻ – 73) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. റാന്നി കരിങ്കുറ്റിമണ്ണിൽ കുടുംബാഗം അമ്മിണി തോമസാണ് ഭാര്യ. മക്കൾ: സിജി മാത്യു (ഫ്ലോറിഡ), സിനി തോമസ് (ന്യൂയോർക്ക്). മരുമക്കൾ: നിബു മാത്യൂ വെള്ളവന്താനം (ഫ്ലോറിഡ), സ്റ്റാൻലി ജോഷ്വ ഈട്ടിമൂട്ടിൽ (ന്യൂയോർക്ക്). 1988 ൽ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറിയ നൈനാൻ തോമസ് ന്യൂയോർക്ക് ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി സഭയുടെ അംഗമാണ്. കുടുതൽ വിവരങ്ങൾക്ക്: 516 643 3085, 516 385 0185.
പിറവം കിഴക്കനടിയിൽ സുശീല ഷാജിമോൻ (51) നിര്യാതയായി
പെരിയപ്പുറം: കിഴക്കനടിയിൽ ഷാജിമോന്റെ ഭാര്യ സുശീല നിര്യാതയായി. ശവസംസ്‌കാരം ജൂലൈ 19 ചൊവ്വാഴ്ച 3 മണിക്ക് പിറവം വി. രാജാക്കന്മാരുടെ ക്നാനായ ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നതാണ്. മക്കൾ: സ്റ്റീവ് (കാനഡ) & സാം. പരേതരായ ഞീഴൂർ മേക്കാട്ടേൽ കുരുവിളയുടേയും ഗ്രേസിയുടെയും മകളും, തോമസ് & പ്രിയ (കാരണംകോട്ട്), ജോസ്, ജെയിംസ്, സോഫിയ & സണ്ണി പാറേൽ, സിൽവിയ & സലിം ഉറുമ്പിൽ, ലിസ് & ജെറി അറക്കൽ എന്നിവർ സഹോദങ്ങളുമാണ്. കുടുംബസമേതം 4 വർഷം ഫ്ലോറിഡയിൽ ബിസിനസ് ചെയ്ത് തിരിച്ച് നാട്ടിൽ ബിസിനസ്സ് ചെയ്യുന്ന ഷാജിമോൻ പരേതരായ സ്റ്റീഫന്റെയും അന്നമ്മയുടെയും മകനും ജോയ് & മോളി, പരേതയായ ആൻസി ബേബി ആകശാലയിൽ, ജോസ് & ഷൈനി (ഫ്ലോറിഡ), ഡോ. മേരി സിറിയക് ചെട്ടിയാകുന്നേൽ, ഫിലോമിന ബാബു ചെട്ടിയാത്ത് (ലോസ് ആഞ്ചലസ്), ബിനോയി & രഞ്ജിത (ഷിക്കാഗോ),…
അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിൽ നിര്യാതയായി
ഹൂസ്റ്റൺ: അച്ചാമ്മ കുര്യൻ പന്നാപാറ (75) ഹൂസ്റ്റണിലെ, ഷുഗർലാൻഡിൽ സ്വവസതിയിൽ വെച്ച് നിര്യാതയായി. 1971 ആഗസ്റ്റ് 22-ന് കുരിയൻ പന്നാപാറയുമായി വിവാഹിതയായി. 1972ൽ അമേരിക്കയിലേക്ക് കുടിയേറി. നഴ്സിംഗ് മേഖലയില്‍ വളരെ കാലം സേവനമനുഷ്ഠിച്ചശേഷം റിട്ടയര്‍ ചെയ്തു. ഹ്യൂസ്റ്റന്‍ മലയാളികള്‍ക്കിടയില്‍ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ ഈ ദമ്പതികൾ വളരെ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. മക്കള്‍: ഷെർലി, ഷൈനി. അഞ്ച് കൊച്ചുമക്കളുണ്ട്. സംസ്കാരചടങ്ങുകൾ: ജൂലൈ 19-ന് സെന്റ് ലോറന്‍സ് കാത്തലിക് ചര്‍ച്ച്, ഷുഗര്‍ലാന്റ് (3100 Sweetwater BLVD, Sugar Land, TX 77479). പൊതുദര്‍ശനം: രാവിലെ 8:30 മുതല്‍ 10:00 വരെ. തുടർന്ന് ഫ്യൂണറൽ കുർബാന തിരുക്കർമ്മങ്ങൾ. തുടര്‍ന്ന് റോസൻ ബർഗിൽ ഡേവിസ് ഗ്രീൻലോൺ സെമിത്തേരിയിൽ (3900 B F Terry BLVD, Rosenberg,TX 77471) സംസ്ക്കാരം. ഇന്ത്യ കത്തോലിക്കാസ് ഓഫ് ഹൂസ്റ്റൺ അച്ചാമ്മയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
