കേരളത്തിലെ വോട്ടറുമാരുടെ ഇടയിൽ യു ഡി എഫ് കാര്യമായ സ്വാധീനം ഉണ്ടാക്കിയെടുത്ത ആവേശം തണുത്തുറഞ്ഞ മട്ടിലായെന്നു പറയാം. വോട്ടിനു ദിവസങ്ങൾ അടുത്തു വരുന്തോറും ബി ജെപി ശക്തമായിക്കൊണ്ടിരിക്കുന്നു. മോദിയുടെ കഴിഞ്ഞ രണ്ടു വരവുകളിലൂടെ കേരളത്തിലെ വോട്ടറുമാരുടെ ഇടയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ ഉടലെടുത്തു എന്നതാണ് സത്യം. സാധാരണക്കാരുടെ ഇടയിൽ ഒരു മാറ്റം അനിവാര്യമെന്ന് തോന്നി തുടങ്ങി.ഇവരൊക്കെ കൊടികളുടെ താഴെ നിൽക്കുമെങ്കിലും വോട്ടുകൾ വ്യക്തികളുടെ സ്വാധീനം അനുസരിച്ചായിരിക്കും ചെയ്യുക. ശക്തമായ ത്രികോണ മത്സരം നടക്കുന്ന അസ്സംബ്ലി മണ്ഡലങ്ങളിൽ അഞ്ചു സീറ്റുകളിൽ കൂടുതൽ ബി ജെ പി നേടിയെടുത്താൽ ഒരു തൂക്കു മന്ത്രി സഭക്കാണ് സാധ്യത.ഇത്തരത്തിൽ ഉണ്ടാവുന്ന മന്ത്രിസഭയിൽ ബി ജെ പി ക്കു പ്രാധിനിത്യം ഉണ്ടാകാം. കഴിഞ്ഞ കാലത്തെ തെരഞ്ഞെടുപ്പുകൾ നമുക്ക് ശ്രദ്ധിച്ചു നോക്കാം. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഏഴ് ജില്ലാ പഞ്ചായത്തുകള്‍ വീതം നേടി…
Category: ARTICLES
വാർദ്ധക്യത്തിലെ വീട്: ലളിതവും അർത്ഥപൂർണ്ണവുമായ ഒരു വിശ്രമകേന്ദ്രം: സി വി സാമുവേൽ (ഡിട്രോയിറ്റ്)
അടുത്തിടെ എന്റെ മക്കളിലൊരാൾ ചിന്തിപ്പിക്കുന്ന ഒരു ചോദ്യം എന്നോട് ചോദിച്ചു: “ഒരു പുതിയ വീട് തിരഞ്ഞെടുക്കുമ്പോൾ ഡാഡിക്കു ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്?” ആദ്യമത് ഒരു ലളിതമായ ചോദ്യമായി തോന്നിയെങ്കിലും, ആലോചിക്കുന്തോറും അതിന്റെ ഉത്തരം ഞാൻ ഇപ്പോൾ നിൽക്കുന്ന ജീവിതസാഹചര്യവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. വാർദ്ധക്യത്തെ അന്തസ്സോടെ സ്വീകരിക്കുന്നതിനെക്കുറിച്ചും സുഖകരമായി ജീവിക്കുന്നതിനെക്കുറിച്ചുമുള്ള ഒരു അന്വേഷണമായി ഈ ചോദ്യത്തെ കാണാം. 82-ാം വയസ്സിൽ, വീടിനെക്കുറിച്ചുള്ള എന്റെ സങ്കല്പം വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്നതിൽ നിന്ന് ഏറെ മാറിയിരിക്കുന്നു. യൗവനകാലത്ത് വീടെന്നാൽ വലിപ്പമുള്ളതും ആകർഷകവും മറ്റുള്ളവരെ ആകർഷിക്കുന്നതുമായ ഒന്നായിരുന്നു. മനോഹാരിതയും ആഡംബരവുമാണ് പലരും അന്ന് നോക്കാറുള്ളത്. പക്ഷേ, പ്രായമേറുന്തോറും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ മാറുന്നു. ഇന്ന് ഒരു വീട് തിരഞ്ഞെടുക്കുമ്പോൾ എന്റെ ചിന്തകൾ കൂടുതൽ ലളിതവും എന്നാൽ ആഴമേറിയതുമാണ്. എന്റെ ദൈനംദിന ജീവിതത്തെ പിന്തുണയ്ക്കുന്ന, ആരോഗ്യം സംരക്ഷിക്കുന്ന, വിശ്വാസത്തോടെ സമാധാനമായി ജീവിക്കാൻ കഴിയുന്ന…
കേരളം ഭരിക്കേണ്ടത് ശാസ്ത്ര-സാഹിത്യ-വിദ്യാ പ്രതിഭകൾ: കാരൂർ സോമൻ (ചാരുംമൂടൻ)
നിലമറിഞ്ഞു വിത്ത് വിതയ്ക്കണമെന്ന് വിയർപ്പൊഴുക്കുന്നവർ പറയാറുണ്ട്. കേരളത്തിലെ നിയമനിർമ്മാണസഭ നിലവിൽ വരുന്നത് 1957 മാർച്ച് 16-ന് ആണ്. ജനാധിപത്യത്തിൽ നിയമനിർമ്മാണ സഭകൾക്ക് വലിയ പങ്കുള്ളത് വോട്ട് കൊടുക്കുന്നവർ മറക്കുന്നു. അധികാരത്തെക്കാൾ ആദർശങ്ങളെ നെഞ്ചോട് ചേർത്ത് ജീവിച്ച എഴുത്തുകാരായ മുൻ മുഖ്യ മന്ത്രിമാർ നമുക്കുണ്ട്. (ഇന്ന് ചിലർ അധികാരത്തിലിരുന്ന് എഴുത്തുകാരായി അറിയപ്പെടുന്നു). ഇ.എം.എസ് നമ്പുതിരിപ്പാട് (1957), സി. അച്യുതമേനോൻ (1969), പി.കെ.വാസുദേവൻ നായർ (1978), സി.എച്ച്. മുഹമ്മദ് കോയ (1979), ഇ.കെ.നായനാർ (1980). ഇവരിൽ ആർക്കും തന്നെ ‘നിനക്കുള്ളതെനിക്ക്, എനിക്കുള്ളതുമെനിക്ക്’ എന്ന ചിന്തയോ പൊളി പറഞ്ഞു വാണവരോ, വർഗ്ഗീയ പാർട്ടികളുടെ വോട്ട് വേണ്ടായെന്ന് പറയുകയും ഗൂഢാലോചന നടത്തി വോട്ട് വാങ്ങിയവരോ, ജനങ്ങളുടെ നികുതി പണമെടുത്തു് ധൂർത്തു് നടത്തിയവരോ, എന്തെങ്കിലും വികസന പ്രവർത്തി ചെയ്താൽ അത് പെരുപ്പിച്ചു് ബോർഡുകൾ എഴുതിയവരോ അല്ലായിരുന്നു. ആര് ഭരിച്ചാലും വികസനമുണ്ടാക്കും. അതിനല്ലേ തെരെഞ്ഞെടുത്തത്. തികഞ്ഞ…
മലയാളത്തിന്റെ സ്വന്തം മാധവിക്കുട്ടി (ലേഖനം): ജയശങ്കര്‍ പിള്ള
1932 മാർച്ച് 31-ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ച മാധവിക്കുട്ടി, പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളാണ്. കമല എന്നായിരുന്നു യഥാർത്ഥ പേര്. വളരെ ചെറുപ്പത്തിൽ, 13-ാം വയസ്സിൽ അവർ വിവാഹിതയായി. വിവാഹജീവിതം അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും, അതിൽ നിറഞ്ഞിരുന്ന മാനസിക സംഘർഷങ്ങളും ഏകാന്തതയും പിന്നീട് അവരുടെ രചനകളിൽ ശക്തമായി പ്രതിഫലിച്ചു. തറവാട് വീടും,ജന്മ ദേശവും,ബന്ധങ്ങളും,കൽക്കട്ടയിലെ ജീവിതവും എല്ലാം അവരിൽ ഉണർത്തിയ ചിന്തകളെ,വികാര വിചാരങ്ങളെ. വിരഹങ്ങളെ എല്ലാ. അക്ഷരങ്ങളിലൂടെ അവർ നിറം ചേർത്തെടുത്തു. മാധവിക്കുട്ടിയുടെ സാഹിത്യജീവിതം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. 10-ാം വയസ്സിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച “കുഷ്ഠരോഗിയാണ്” എന്ന കഥയാണ് ആദ്യ കൃതി. 1955-ൽ “മതിലുകൾ” എന്ന ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. ചെറുകഥകളാണ് അവരുടെ ഇഷ്ടമേഖല. ഇടയ്ക്ക് നോവലുകളിൽ കൈവെച്ചെങ്കിലും, തനിക്ക് ഏറ്റവും യോജിച്ചത് ചെറുകഥകളുടെ…
‘ജാനകി രക്ഷിക്കപ്പെട്ടു’ (ലേഖനം): രാജു മൈലപ്ര
പൊടിയന് പുലയന്റെ മൂന്നാമത്തെ കെട്ടിയോളാണ് ജാനകി. ആദ്യ ഭാര്യ ഗൗരി പ്രസവത്തോടെ മരിച്ചു. ആ പ്രസവത്തിലുണ്ടായ മകനാണ് സുകമാരന്. സുകുമാരനും ഞാനും സമപ്രായക്കാരാണ്. പൊടിയന് പുലയന് വളരെ സൗമ്യനായ ഒരു മനുഷ്യനായിരുന്നു. സദാ പുഞ്ചിരിക്കുന്ന മുഖം. തള്ളയില്ലാത്ത പൊടിക്കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തിയെടുക്കുവാന്‍ ഒരു പുരുഷന് പറ്റില്ലല്ലോ! അപ്പോഴാണ് ബന്ധുവായ നാണിത്തള്ള ഒരു നിര്‍ദേശം മുന്നോട്ടുവെച്ചത്. “എടാ പൊടിയാ, നീയൊരു കാര്യം ചെയ്യ്. നിനക്കൊരു പെണ്ണു വേണം. ഇവിടെ എന്റെ പെണ്‍കൊച്ച് ജാനകി വെറുതെ നില്‍ക്കുകയല്ലിയോ! അവക്കും ഒരു പൊടിക്കിടാവുണ്ട്. അവടെ കെട്ടിയോനാണെങ്കില്‍, കള്ളും കുടിച്ച്, കഞ്ചാവുമടിച്ച് കൂത്താടി, ഒരു തേവിടിശ്ശിയോടൊപ്പം തണ്ണിത്തോലിലെങ്ങാണ്ടാ പൊറുതി. നിന്റെ പൊടിക്കൊച്ചിന് മുല കൊടുക്കുവാന്‍ ഒരാളു വേണ്ടേ? തല്ക്കാലം നീയാ പെണ്ണിനെ വിളിച്ചോണ്ടു പോ. ഒരു വീട് കുടുംബമാവണമെങ്കില്‍ അവിടെ രണ്ടു മുലകള്‍ കൂടി വേണം” നാണിത്തള്ളയുടെ ഇടപെടല്‍ പൊടിയന് പുലയനു പിടിച്ചു.…
“ ലളിതജീവിതവും ആത്മീയതയും – സംഘർഷകാലത്തെ യഥാർത്ഥ മതമാർഗം”: ജെയിംസ് കൂടൽ
മാറിയ സമൂഹമാണിത്. അതുകൊണ്ടു തന്നെ മതജീവിതം പലപ്പോഴും അതിന്റെ അടിസ്ഥാന ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റി കൊണ്ടിരിക്കുകയാണ്. ലളിതജീവിതത്തിനും സമാധാനത്തിനും വഴിയൊരുക്കേണ്ട മാർഗമാണ് മതം. എന്നാൽ പലപ്പോഴും ആഡംബരത്തിന്റെയും പ്രകടനവാദത്തിന്റെയും വേദിയായി മാറുന്ന കാഴ്ചകൾ ആശങ്കാജനകമാണ്. ഇതിനോടൊപ്പം, മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തെ ആഴത്തിൽ ബാധിച്ചിരിക്കുകയാണ്. ഒരിക്കൽ സംഭാവനകളുടെയും കാണിക്കകളുടെയും പ്രധാന ഉറവയായിരുന്ന പ്രവാസികളുടെ ജീവിതം ഇന്ന് അനിശ്ചിതത്വത്തിന്റെ വക്കിലാണ്. സാമ്പത്തിക പ്രവാഹം കുറയുമ്പോൾ, സമൂഹവും മതസ്ഥാപനങ്ങളും ആത്മപരിശോധനയ്ക്ക് തയ്യാറാകേണ്ട സമയമാണിത്. മതങ്ങൾ മനുഷ്യനെ ആത്മീയതയിലേക്ക് ഉയർത്താൻ വേണ്ടിയാണ്. എന്നാൽ ഇന്ന് കാണുന്നത് അതിന്റെ വിരുദ്ധമായ പ്രവണതകളാണ്. ഭംഗിയാർന്ന കെട്ടിടങ്ങളും അമിത ചിലവുള്ള ആഘോഷങ്ങളും സാമൂഹിക മത്സരങ്ങളും — ഇവ ആത്മീയതയെക്കാൾ ഭൗതികതയ്ക്ക് പ്രാധാന്യം നൽകുന്നു. ലളിതജീവിതം, വിനയം, കാരുണ്യം – ഇതാണ് യഥാർത്ഥ മതത്തിന്റെ അടിസ്ഥാനം. ഇതു നാം മറന്നും പോകുന്നു. പ്രവാസികളെ “കറവപ്പശുക്കൾ”…
AIPAC – ഒളിമറയ്ക്കുള്ളിലെ വൈറസ് (ലേഖനം): ജയശങ്കര്‍ പിള്ള
“ലോക രാഷ്ട്രീയത്തെ നയിക്കുന്നത് ആരാണ്? സർക്കാരുകളോ?! അല്ലെങ്കിൽ അതിന് പിന്നിൽ പ്രവർത്തിക്കുന്ന ശക്തികളോ? ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ലോബിയിംഗ് സംഘടനകളിൽ ഒന്നായ American Israel Public Affairs Committee, അതായത് AIPAC നയിക്കുന്ന ഇറാൻ ആക്രമണം ആണ് ഇന്ന് ലോക വിപണിയെ തകർത്തു കൊണ്ടിരിയ്ക്കുന്നത്. 2026-ലെ ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ AIPAC -ന്റെ സ്വാധീനം വളരെ വലുതാണ്. “AIPAC എന്നത് ഒരു സാധാരണ സംഘടനയല്ല, ഇത് ഒരു സർക്കാർ സംവിധാനവും അല്ല. പക്ഷേ, അമേരിക്കയുടെ വിദേശനയം വരെ സ്വാധീനിക്കാൻ കഴിയുന്ന ശക്തമായ ഒരു ലോബിയിംഗ് ഗ്രൂപ്പാണ്. AIPAC എന്ന നിശബ്ദ സംഘട്ടന. ഇസ്രായേലിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, അമേരിക്ക-ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്തുക, ലോക വിപണിയെ കൈപ്പിടിയിൽ ഒതുക്കുക, ലോകമെമ്പാടും യുദ്ധഭീതിയിൽ മുന്നോട്ടു കൊണ്ടുപോയി കൈപ്പിടിയിൽ ഒതുക്കുക എന്നിവയാണ് AIPACയുടെ പ്രധാന ലക്ഷ്യം. “അമേരിക്കൻ കോൺഗ്രസിൽ, രാഷ്ട്രീയ തീരുമാനങ്ങളിൽ, ഉഭയ…
നിർബന്ധിത സ്വവംശ വിവാഹ നിഷ്ഠ റദ്ദാക്കിയ ഹൈക്കോടതി വിധി കാനാ സ്വാഗതം ചെയ്തു: ജോസ് കല്ലിടിക്കിൽ
കോട്ടയം അതിരൂപതയും ക്നാനായ സമുദായവും അനുഷ്ഠിച്ചുവരുന്ന നിർബന്ധിത സ്വവംശ വിവാഹനിഷ്ഠയും, അത് പാലിക്കാൻ കഴിയാത്തവരെ സമുദായ അംഗത്വത്തിൽ നിന്നും വിശ്വാസ സമൂഹത്തിൽ നിന്നും പുറത്താക്കുന്ന അക്രൈസ്തവ നടപടികളും ഭരണഘടനാ വിരുദ്ധമെന്നും, ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകിയിട്ടുള്ള മൗലികാവകാശങ്ങളുടെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും കേരള ഹൈക്കോടതി വിധിച്ചു. മാർച്ച് 23 തിങ്കളാഴ്ച ഹൈക്കോടതി സിംഗിൾ ബഞ്ച് ജഡ്ജി, എസ്. ഈശ്വരനാണ് 11 ദിവസം നീണ്ട വാദങ്ങൾ കേട്ടശേഷം പ്രസ്തുത വിധിപ്രഖ്യാപനം നടത്തിയത്. ക്നാനായ കാത്തലിക് നവീകരണ സമിതി 2014 – ൽ കോട്ടയം സബ്കോടതിയിൽ നിർബന്ധിത സ്വവംശ നിഷ്ഠയ്ക്കും അതിൻറെ പേരിൽ സമുദായ അംഗങ്ങൾക്ക്മേൽ സ്വീകരിച്ചിരുന്ന കോട്ടയം അതിരൂപതയുടെ അക്രൈസ്തവ നടപടികൾക്കും എതിരെ ഫയൽ ചെയ്ത പരാതിയിൽ 2021 -ൽ കോട്ടയം സബ്കോടതിയും, 2022 – ൽ ജില്ലാ കോടതിയും പുറപ്പെടുവിച്ച വിധിക്കെതിരെ കോട്ടയം അതിരൂപതയും സ്വദേശത്തും വിദേശത്തുമുള്ള…
നഴ്സുമാരുടെ അതിജീവനപ്പോരാട്ടം; അവഗണന എന്നവസാനിക്കും?: വിന്‍സന്റ് ഇമ്മാനുവല്‍
കേരളം വീണ്ടും നഴ്സുമാരുടെ ശക്തമായ സമരത്തിന് സാക്ഷിയാകുകയാണ്. അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണമെന്ന ആവശ്യവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് നഴ്സുമാരാണ് അനിശ്ചിതകാല സമരത്തിലേക്ക് കടന്നിരിക്കുന്നത്. കേരള ഹൈക്കോടതി വരെ ഇടപെട്ടെങ്കിലും പ്രശ്നത്തിന് സ്ഥിരപരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. യുഎന്‍എ ആവശ്യപ്പെടുന്നത് നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് 28,000 രൂപ മാത്രമാണ്. ഇതുപോലും പല ആശുപത്രി മാനേജ്മെന്റുകളും നിരസിക്കുകയും ചെയ്തു. ദീര്‍ഘകാല ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നീതിക്കുവേണ്ടി നഴ്സുമാര്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നത്. നഴ്സുമാരുടെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങള്‍ പലതാണ്. ഏറ്റവും പ്രധാനം അവര്‍ തീര്‍ത്തും ഒറ്റയ്ക്കാണ് എന്നതാണ്. ശക്തമായ പിന്തുണകളില്ല, പൊതുവായ പ്രതികരണങ്ങളില്ല, ചര്‍ച്ചകളില്ല, ഐക്യദാര്‍ഢ്യവുമായി ഒരു സംഘടനകളും രംഗത്തില്ല. മധ്യസ്ഥ ചര്‍ച്ചകളെല്ലാം പ്രഹസനമാകുന്നു. ഒരു തരത്തിലും ഒത്തുതീര്‍പ്പിനില്ലെന്ന പിടിവാശിയില്‍ മാനേജ്മെന്റുകള്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വാഗ്ദാനങ്ങള്‍…
“മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടി വേണ്ട” : ജയശങ്കർ പിള്ള
അടുത്തിടെ ഡൽഹിയിൽ റെഡ് ഫോർട്ടിന് സമീപം നടന്ന കാർ ബോംബ് സ്ഫോടനം ഒരു ഭാരതീയനും മറന്നു കാണില്ല. അത് നടത്തിയത് ഡോക്ടർമാരായ ഒരു കൂട്ടം ജിഹാദികൾ ആണ് എന്ന് അന്വേഷണത്തില്‍ തെളിയുകയും, അവർ ഡൽഹിയിലെ 20-ൽ അധികം സ്ഥലങ്ങളിൽ സ്ഫോടനം ലക്ഷ്യം വച്ചിരുന്നു എന്നും തെളിയിക്കപ്പെടുകയുണ്ടായി. അതുപോലെ മറ്റൊന്നാണ് കാശ്മീരിൽ ഉല്ലാസ യാത്രയ്ക്ക് പോയവരെ മതം ചോദിച്ചു കൂട്ടക്കുരുതി നടത്തിയതും. ഇതൊന്നും കേരളത്തിലെയോ,ഭാരതത്തിലെയോ,ഒരു സന്നദ്ധ സഘടനകളോ, മത വിശ്വാസികളോ,പൗരന്മാരോ മറക്കുവാൻ ഇടയില്ല. ദൽഹി കാർ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തത് ഫരീദാബാദ് അൽ ഫലാഹ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചും അവിടുത്തെ അസിസ്റ്റന്റ് പ്രവാസർമാർ ആണ് അതിനു നേതൃത്വം നൽകിയതു എന്നും ഈ സ്ഥാപനം ഇറാൻ അടക്കം ഉള്ള ഇസ്ലാമിക് രാജ്യങ്ങൾ നൽകിയ FCRA ഫണ്ട് ആയ 600 കോടി രൂപ ഉപയോഗിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസത്തിനായി കോളേജ് തുടങ്ങിയത്. എന്നാൽ…
