ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും IOC പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടനവും ഓഗസ്റ്റ് 21 ന്; എല്‍ദോസ് കുന്നപ്പള്ളി MLA മുഖ്യാതിഥി

ഫിലഡൽഫിയ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും IOC (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ്) പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടനവും ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫെറോന ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ( 608 Welsh Rd, Philadelphia, PA 19115) നടത്തപ്പെടും പ്രസ്തുത സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും 2016 മുതല്‍ പെരുമ്പാവൂര്‍ എം എല്‍ എ യും മുന്‍ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന നേതാവുമായ എല്‍ദോസ് കുന്നപ്പള്ളി MLA മുഖ്യാതിഥിയായി പങ്കെടുക്കും. പ്രമുഖ കോൺഗ്രസ് നേതാക്കന്മാർ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിനു ശേഷം ഫിലാഡൽഫിയായിലെ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടുള്ള ഗാനമേള, ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികൾ പരിപാടികൾ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക്: ജോസ് കുന്നേൽ…

യുഎസ് ഹൗസ് സ്പീക്കർ നാന്‍സി പെലോസി ഇന്തോ-പസഫിക് സന്ദർശനം ആരംഭിച്ചു; തായ്‌പേയിയെക്കുറിച്ച് പരാമർശമില്ല

വാഷിംഗ്ടണ്‍: യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി തായ്‌വാനെ പരാമർശിക്കാതെ നാല് ഏഷ്യൻ രാജ്യങ്ങളിലേക്ക് തന്റെ സന്ദർശനം ആരംഭിച്ചു. സിംഗപ്പൂർ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ സന്ദർശനങ്ങൾ ഉൾപ്പെടെ ഇന്തോ-പസഫിക് മേഖലയിലേക്കുള്ള ഒരു കോൺഗ്രസ് പ്രതിനിധി സംഘത്തെയാണ് പെലോസി നയിക്കുന്നതെന്ന് അവരുടെ ഓഫീസ് ഞായറാഴ്ച ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. പരസ്‌പര സുരക്ഷ, സാമ്പത്തിക പങ്കാളിത്തം, ഇന്തോ-പസഫിക് മേഖലയിലെ ജനാധിപത്യ ഭരണം എന്നിവയിൽ ഊന്നൽ നൽകുന്നതിനാണ് ഈ യാത്രയെന്ന് പ്രസ്താവനയിൽ പറയുന്നു. ഗവൺമെന്റിന്റെ മൂന്ന് ശാഖകളിലൊന്നിന്റെ നേതാവെന്ന നിലയിൽ പ്രസിഡന്റ് ജോ ബൈഡന്റെ റാങ്കിന് തുല്യമായ പെലോസി, 1997-നു ശേഷം ദ്വീപിലേക്ക് യാത്ര ചെയ്യുന്ന ഏറ്റവും ഉയർന്ന യുഎസ് രാഷ്ട്രീയക്കാരിയാണ്. യാത്രയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ പെലോസി ഇതുവരെ വിസമ്മതിച്ചു. എന്നാൽ, കഴിഞ്ഞ ആഴ്ച “തായ്‌വാന് പിന്തുണ കാണിക്കേണ്ടത്” ഞങ്ങൾക്ക് പ്രധാനമാണെന്ന് അവര്‍ പറഞ്ഞു. അതിനിടെ,…

മങ്കി പോക്സ്: ന്യൂയോർക്കിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോർക്ക് : സംസ്ഥാനത്ത് മങ്കിപോക്സിന്റെ പ്രഭവ കേന്ദ്രമെന്നു കരുതുന്ന ന്യൂയോർക്ക് നഗരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരം മങ്കി പോക്സിഡന്റെ പ്രഭവ കേന്ദ്രമാണെന്നും, രോഗം പടരുന്നത് മന്ദഗതിയിലാക്കാനാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി. അമേരിക്കയില്‍ മങ്കിപോക്സിന്റെ വ്യാപനത്തെ തുടര്‍ന്ന് മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ നഗരമാണ് ന്യൂയോര്‍ക്ക് സിറ്റി. ഇതിനു മുമ്പ് ഹ്യൂസ്റ്റണിലും എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു. ന്യൂയോർക്കിലെ ഏകദേശം 150,000 പേർക്ക് നിലവിൽ മങ്കിപോക്സിന്റെ വ്യാപനം ഉണ്ടായതായി ഭയപ്പെടുന്നു എന്ന് മേയര്‍ എറിക് ആഡംസും, സിറ്റി ഹെല്‍ത്ത് കമ്മീഷണറുമായ മെന്റല്‍ ഹൈജീന്‍ ഡിപ്പാര്‍ട്ട്മെന്റ് കമ്മീഷണറുമായ ഡോ. അശ്വിന്‍ വാസനും പറഞ്ഞു. മെഡിക്കല്‍ എമര്‍ജന്‍സി പ്രഖ്യാപിക്കുന്നതിനുള്ള കാരണങ്ങളില്‍ ഒന്നാണിതെന്നും സം‌യുക്ത പ്രസ്താവനയില്‍ ഇവര്‍ ചൂണ്ടിക്കാട്ടി. ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ മങ്കിപോക്സ് വാക്സിനേഷനു വേണ്ടി മറ്റുള്ളവരെ രജിസ്റ്റര്‍ ചെയ്യിക്കണമെനും ഇവര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, സ്റ്റേറ്റ് ഡിസാസ്റ്റര്‍ എമെര്‍ജന്‍സി സംസ്ഥാനമൊട്ടാകെ പ്രഖ്യാപിക്കുന്നതായി ന്യൂയോര്‍ക്ക്…

ബൈഡന് വീണ്ടും കൊവിഡ് പോസിറ്റീവ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ബൈഡൻ വീണ്ടും കോവിഡ്-19 പോസിറ്റീവായതായി അദ്ദേഹത്തിന്റെ ഫിസിഷ്യൻ ഡോ. കെവിൻ ഒ’കോണർ പറയുന്നു. “ചൊവ്വാഴ്‌ച വൈകുന്നേരവും ബുധനാഴ്ച രാവിലെയും വ്യാഴം, വെള്ളി ദിവസങ്ങളിലും നെഗറ്റീവ് പരിശോധനയ്ക്ക് ശേഷം, ആന്റിജൻ പരിശോധനയിലൂടെ അദ്ദേഹത്തിന് ശനിയാഴ്ച രാവിലെ പോസിറ്റീവ് ആയി,” വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഡോക്ടർ പറഞ്ഞു. ജൂലൈ 21നാണ് ബൈഡനു കോവിഡ് പോസിറ്റീവ് ആണെന്ന് ആദ്യം കണ്ടെത്തിയത്. കാര്യമായി രോഗ ലക്ഷണങ്ങളൊന്നും അന്ന് പ്രകടിപ്പിച്ചിരുന്നില്ല. കോവിഡിനുള്ള പ്രതിരോധ മരുന്നുകൾ അദ്ദേഹത്തിനു നൽകിയിരുന്നു . കോവിഡ് റിസൾട് നെഗറ്റീവ് ആയതിനുശേഷം വീണ്ടും കർമ്മ രംഗത്തേക്ക് ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് ശനിയാഴ്ച ബൈഡനു വീണ്ടും കോവിഡ് പോസിറ്റീവാണെന്നു ഫിസിഷ്യൻ ഡോക്ടർ കെവിൻ ഒ കോണർ സ്ഥിരീകരിച്ചത്. പൂർണ്ണ വാക്സിനേഷനും രണ്ട് ബൂസ്റ്റർ ഡോസും എടുത്തിട്ടുള്ള ബൈഡനു ഇപ്പോഴും കാര്യമായി രോഗലക്ഷണങ്ങളൊന്നു ഇല്ലന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി. വീട്ടിലേക്ക് മടങ്ങുന്നതിനും…

കോമൺ‌വെൽത്ത് ഗെയിംസ്: ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സങ്കേത് സർഗറിന് വെള്ളി മെഡൽ

ബർമിംഗ്ഹാം : ബിർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ ഭാരോദ്വഹന താരം സങ്കേത് മഹാദേവ് സർഗർ വെള്ളി മെഡൽ നേടി. 21-കാരൻ നടന്നുകൊണ്ടിരിക്കുന്ന മൾട്ടി-നേഷൻ ഇവന്റിൽ ഇന്ത്യയുടെ അക്കൗണ്ട് തുറക്കാൻ മൊത്തം 248 കിലോഗ്രാം (സ്നാച്ചിൽ 113 കിലോഗ്രാം, ക്ലീൻ & ജെർക്കിൽ 135 കിലോഗ്രാം) ഉയർത്തി. മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അനിഖ് 249 കിലോഗ്രാം (107 + 142, ക്ലീൻ & ജെർക്കിൽ ഗെയിംസ് റെക്കോർഡ്) ഉയർത്തി സ്വർണം നേടിയപ്പോൾ, ശ്രീലങ്കയുടെ ദിലങ്ക ഇസുരു കുമാര യോദഗെ 225 കിലോഗ്രാം (105 + 120) ഭാരം ഉയർത്തി വെങ്കലമെഡൽ നേടി. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള സങ്കേത് ഇത്തവണ കോമൺ‌വെൽത്ത് ഗെയിംസിന്റെ ഫൈനലിൽ ഇടം നേടി എന്ന് മാത്രമല്ല, മികച്ച പ്രകടനം കാഴ്ച്ചവെച്ച് പ്രശംസ നേടുകയും ചെയ്തു. ആദ്യ റൗണ്ടിൽ…

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ചതിനെതിരെ കൊല്ലം മുസ്ലീം ജമാഅത്തിന്റെ പ്രതിഷേധ പ്രകടനം

കൊല്ലം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലത്ത് നടന്ന പ്രതിഷേധ മാർച്ച് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സസ്പെന്‍ഷന്‍ കഴിഞ്ഞതോടെ വിവിധ പദവികളില്‍ നിയമിച്ചു. അതിന് പിന്നാലെയാണ് മജിസ്റ്റീരിയല്‍ പദവി നല്‍കി ആലപ്പുഴ ജില്ല കലക്‌ടറായി നിയോഗിച്ചിരിക്കുന്നത്. ഈ നിയമനത്തിന് പിന്നില്‍ മറ്റ് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്ന് സംശയിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇസ്സുദ്ദീൻ കാമിൽ സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ദുൽ റഹിമാൻ ബാഫഖി തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി ഡോ. എൻ ഇല്യാസ് കുട്ടി നിസാം സഖാഫി, അബ്ദുൽ വഹാബ് നഈമി,…

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ദിനം‌പ്രതി പുതിയ തട്ടിപ്പു കഥകള്‍ പുറത്തു വരുന്നു; നിസ്സഹായരായി നിക്ഷേപകര്‍

തിരുവനന്തപുരം: കൊള്ളപ്പലിശക്കാരിൽ നിന്ന് സാധാരണക്കാരെയും കർഷകരെയും രക്ഷിക്കാനായി തുടങ്ങിയ കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഇന്ത്യയൊട്ടാകെ മാതൃകയായി തുടരുമ്പോഴായിരുന്നു തൃശൂര്‍ ജില്ലയിലെ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ തട്ടിപ്പ് വാർത്തയാകുന്നത്. തങ്ങള്‍ നിക്ഷേപിച്ച പണം പിന്‍‌വലിക്കാന്‍ ശ്രമിച്ച നിക്ഷേപകർക്ക് പണം തിരികെ നൽകാന്‍ ബാങ്കിന് സാധിച്ചില്ല. വിദഗ്ധ ചികിത്സയ്ക്ക് പണം ലഭിക്കാതെ, തൃശൂർ സ്വദേശിനി റിട്ട. നഴ്‌സ് ഫിലോമിന ആശുപത്രിയിൽ മരിച്ചതിനെ തുടര്‍ന്ന് മൃതദേഹവുമായി ഭർത്താവ് ദേവസിയും മകനും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചതോടെയാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വീണ്ടും ചർച്ചയാകുന്നത്. കരുവന്നൂർ മാത്രമല്ല, പല സഹകരണ ബാങ്കുകളിലെയും തട്ടിപ്പ് ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. കേരള ചരിത്രത്തിലെ ഏറ്റവും വലിയ സഹകരണ തട്ടിപ്പ്: വർഷങ്ങളായി സിപിഎം ഭരിക്കുന്ന കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് കുംഭകോണം 2021 ജൂലൈ 22 ന് 63 കാരനായ മുകുന്ദന്റെ ആത്മഹത്യയോടെയാണ്…

മൂന്ന് സ്‌പൈസ്‌ ജെറ്റ് വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനുള്ള അപേക്ഷകൾ ഡിജിസിഎ സ്വീകരിച്ചു

ന്യൂഡൽഹി: ബജറ്റ് കാരിയറായ സ്‌പൈസ് ജെറ്റിന്റെ മൂന്ന് വിമാനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ പാട്ടക്കാരനിൽ നിന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) അപേക്ഷ ലഭിച്ചു. ലീസിംഗ് സ്ഥാപനമായ ആവാസ് അയർലൻഡ് ലിമിറ്റഡ് ജൂലൈ 29 നാണ് മൂന്ന് ബോയിംഗ് 737 വിമാനങ്ങൾക്കെതിരെ അപേക്ഷ സമർപ്പിച്ചത്. VT-SYW, VT-SYX, VT-SYY എന്നീ വിമാനങ്ങൾ വാരണാസിയിലും അമൃത്‌സറിലും നിലയുറപ്പിച്ചിട്ടുണ്ട്. ഫ്ലൈറ്റുകളുടെ രജിസ്ട്രേഷൻ റദ്ദാക്കൽ അഭ്യർത്ഥനകൾ ഇർറിവോക്കബിൾ ഡീറെജിസ്‌ട്രേഷൻ ആൻഡ് എക്‌സ്‌പോർട്ട് അഭ്യർത്ഥന ഓതറൈസേഷനുകൾക്ക് (IDERA) കീഴിലാണ് ഫയൽ ചെയ്തിരിക്കുന്നത്. വാടകക്കാരനും എയർലൈനും പേയ്‌മെന്റ് ചർച്ചയിൽ എത്തുന്നതിൽ പരാജയപ്പെട്ടാൽ ഇത് സാധാരണയായി ഫയൽ ചെയ്യാറുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. വിമാനത്തിന് നികുതി അധികാരികളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നും എന്തെങ്കിലും കുടിശ്ശികയുണ്ടോ എന്ന് ഏവിയേഷൻ റെഗുലേറ്റർ പരിശോധിച്ചതിന് ശേഷമാണ് രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ സാധാരണയായി അനുവദിക്കുന്നത്. ഇന്ത്യയിൽ വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നതിനും…

ഡാന്‍സ് ഓഫ് ഒളിമ്പിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഒമാനെ പ്രതിനിധീകരിച്ച് മലയാളി ബാലനും

കണ്ണൂർ: ലോക നൃത്ത മത്സരത്തിൽ ഒമാനെ പ്രതിനിധീകരിച്ച് കണ്ണൂര്‍ സ്വദേശിയും. ഡാൻസ് ഒളിമ്പിക്‌സ് എന്ന് വിശേഷിപ്പിക്കുന്ന ലോക ഹിപ് ഹോപ് ഡാൻസ് ചാമ്പ്യൻഷിപ്പിലാണ് കണ്ണൂർ സ്വദേശിയായ ലിയാൻഡോ റെയ്‌നർ പങ്കെടുക്കുന്നത്. തയ്യില്‍ നെറ്റോ ഹൗസില്‍ സുശീല്‍ റെയ്നര്‍ ഡി നെറ്റോയുടെയും ആശയുടെയും മകനാണ് ലിയാന്‍ഡോ. വർഷങ്ങളായി ഒമാനിൽ നഴ്‌സാണ് ആശ. ഒമാന്‍ പൗരത്വമുള്ള ലിയാന്‍ഡോ ജനിച്ചതും പഠിച്ചു വളര്‍ന്നതും ഒമാനിലാണ്. ലോക നൃത്ത ചാമ്പ്യൻഷിപ്പിൽ ലിയാൻഡോ ഒമാനെ പ്രതിനിധീകരിക്കും. അമേരിക്കയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ അരിസോണയിലെ പ്യൂണിക്സ് വാഴ്സിറ്റി ഡിവിഷനിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ആഗസ്റ്റ് ആറിന് ആരംഭിച്ച് 13ന് അവസാനിക്കും. ലിയാൻഡോ ഉൾപ്പെടെ 9 പേർ തിങ്കളാഴ്ച പുറപ്പെടും. 5 പെൺകുട്ടികളും 4 ആൺകുട്ടികളും സംഘത്തിലുണ്ട്. മലയാളിയായി ലിയാന്‍ഡോ മാത്രം. ലോകത്തിലെ ഏറ്റവും ആഘോഷിക്കപ്പെടുന്നതും എന്നാൽ ഏറ്റവും കടുപ്പമേറിയതുമായ ഡാൻസ് ചാമ്പ്യൻഷിപ്പാണിത്. അതുകൊണ്ടാണ് ഇതിനെ ഒളിമ്പിക്സ് ഓഫ് ഡാൻസ്…

ചിങ്ങം ഒന്നിന് കര്‍ഷക കരിദിനം: ഇന്‍ഫാം ദേശീയ സമിതി ജൂലൈ 31-ന് കൊച്ചിയില്‍ ചേരുന്നു

കൊച്ചി: കാര്‍ഷികമേഖല നേരിടുന്ന ആനുകാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിയമനടപടികളും പ്രക്ഷോഭപരിപാടികളും ശക്തിപ്പെടുത്തുന്നതിനുമായി ഇന്‍ഫാം ദേശീയ സമിതി ഇന്ന് (ഞായര്‍) കൊച്ചിയില്‍ ചേരുന്നു. രാവിലെ 10.30ന് പാലാരിവട്ടം പി.ഒ.സി.യില്‍ ദേശീയ ചെയര്‍മാന്‍ മോണ്‍. ജോസഫ് ഒറ്റപ്ലാക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആനുകാലിക കാര്‍ഷിക പ്രശ്‌നങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണവും ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി വിഷയാവതരണവും നടത്തും. ദേശീയ ഡയറക്ടര്‍ ഫാ.ജോസഫ് ചെറുകരക്കുന്നേല്‍ കര്‍ഷകപ്രമേയം അവതരിപ്പിക്കും. ചിങ്ങം ഒന്നിന് ഇന്‍ഫാം സംസ്ഥാനത്തു പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷക കരിദിനാചരണത്തിന്റെ വിശദമായ രൂപരേഖയും ബഫര്‍സോണ്‍, പരിസ്ഥിതിലോല, വന്യജീവി അക്രമണ വിഷയങ്ങളില്‍ കര്‍ഷകപ്രക്ഷോഭ നിയമ തുടര്‍നടപടികളും ദേശീയസമിതി ചര്‍ച്ചചെയ്യും. കാര്‍ഷികപ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്‍ഫാമിന്റെ സംഘടനാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കേണ്ടതിന്റെ ഭാഗമായി ഇന്‍ഫാം ദേശീയ സംസ്ഥാന സമിതിയംഗങ്ങളും…