സമാജ്‌വാദി പാർട്ടി കുലപതി മുലായം സിംഗ് യാദവിന്റെ സംസ്‌കാരം സൈഫായിൽ

ഇറ്റാവ (യുപി): സമാജ്‌വാദി പാർട്ടി കുലപതി മുലായം സിംഗ് യാദവിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഉത്തർപ്രദേശിലെ സ്വദേശമായ സൈഫായ് ഗ്രാമത്തിൽ. സമാജ്‌വാദി പാർട്ടി സ്ഥാപകനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അദ്ദേഹം ഹരിയാനയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് അന്തരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് മൃതദേഹം സൈഫയിൽ എത്തിച്ചത്. ചൊവ്വാഴ്ച സൈഫയിൽ നടന്ന അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾക്ക് നിരവധി ആളുകളും പ്രമുഖരും എത്തിയിരുന്നു. ആംബുലൻസിൽ നിന്ന് മൃതദേഹം പുറത്തെടുത്ത സമയത്ത് തങ്ങളുടെ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ജനങ്ങള്‍ തിക്കിത്തിരക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, മുൻ എംപി ധർമേന്ദ്ര യാദവ്, മറ്റ് കുടുംബാംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു. മുലായം സിംഗ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവ് അഖിലേഷ് യാദവിനെ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു. മൃതദേഹം അന്തിമ ദർശനത്തിന് വെച്ചതിന് തൊട്ടുപിന്നാലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ജലശക്തി മന്ത്രി…

മാർത്തോമ്മാ സുവിശേഷ സേവികാ സംഘം കോൺഫറൻസ് ഡാളസിൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഡാളസ്: മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഡാളസിൽ വച്ച് നടത്തപ്പെടുന്ന 20 – മത് ദേശീയ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി ഡോ. അഞ്ജു ബിജിലി അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത, ഡോ. ഐസക്ക് മാർ ഫീലക്സിനോസ് എപ്പിസോകോപ്പാ എന്നിവർ ഡാളസിൽ എത്തിച്ചേർന്നു. ഒക്ടോബർ 13 മുതൽ 16 വരെ (വ്യാഴം മുതൽ ഞായർ) ഡാളസ് മാർത്തോമാ ചർച്ച്‌ ഓഫ് ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന കോൺഫറൻസിന് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകയിലെ സേവികാ സംഘമാണ് ആതിഥേയത്വം വഹിയ്ക്കുന്നത്. “സ്ത്രീകൾ പുതിയ ലോകത്തിന്റെ മാർഗ്ഗദർശികൾ” എന്ന വിഷയമാണ് ഈ കോൺഫറൻസിന്റെ മുഖ്യ ചിന്താവിഷയം. വിഷയത്തെ സംബന്ധിച്ച് നിരവധി പഠന സെഷനുകളും ചർച്ചകളും ക്രമീകരിച്ചിട്ടുണ്ട്. മാർത്തോമാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമാ…

ഞങ്ങൾ റഷ്യയുടെ മേല്‍ ചിലവ് ചുമത്തുന്നത് തുടരും: ബൈഡന്‍

വാഷിംഗ്ടണ്‍: കിയെവിലും ഉക്രെയ്നിലെ ഒന്നിലധികം പ്രദേശങ്ങളിലും റഷ്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണങ്ങളെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. “റഷ്യയുടെ മേൽ ചിലവ് ചുമത്തുന്നത്” അമേരിക്ക തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ ആക്രമണങ്ങൾ ഉക്രെയ്‌നിലെ ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഞങ്ങളുടെ സഖ്യകക്ഷികൾക്കും പങ്കാളികൾക്കും ഒപ്പം, റഷ്യയുടെ ആക്രമണത്തിന് ചിലവ് ചുമത്തുന്നത് ഞങ്ങൾ തുടരും, പുടിനെയും റഷ്യയെയും അതിന്റെ അതിക്രമങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കും ഉത്തരവാദികളാക്കി, ഉക്രേനിയൻ സേനയ്ക്ക് അവരുടെ രാജ്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാൻ ആവശ്യമായ പിന്തുണ നൽകും,” ബൈഡന്‍ തിങ്കളാഴ്ച ഒരു പ്രസ്താവനയില്‍ പറഞ്ഞു. ക്രിമിയൻ പാലത്തിന് മേലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ “ശക്തമായ” പ്രതികരണമുണ്ടാകുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകിയതോടെ റഷ്യയുടെ സൈന്യം തിങ്കളാഴ്ച കിയെവിലും മറ്റ് ഉക്രേനിയൻ നഗരങ്ങളിലും ആക്രമണം നടത്തി. സ്‌ഫോടനങ്ങളിൽ അഞ്ച് പേർ മരിക്കുകയും പന്ത്രണ്ട് പേർക്ക് പരിക്കേൽക്കുകയും…

ഉക്രെയ്ൻ യുദ്ധം രൂക്ഷമാക്കാൻ യുഎസ് അത്യാധുനിക ആയുധങ്ങൾ വിതരണം ചെയ്യുന്നു: റഷ്യ

ഉക്രെയ്‌നിന് നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുന്നതിനെതിരെ റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. എട്ടാം മാസത്തിലേക്ക് കടന്നിരിക്കുന്ന ഈ സംഘര്‍ഷം അമേരിക്കയുടെ നടപടി കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നും റഷ്യയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഉക്രെയ്‌നിലേക്കുള്ള യുഎസ് ആയുധ വിതരണത്തിന്റെ തുടർച്ച “യുക്രെയ്‌ൻ ഭാഗത്തിന് കൂടുതൽ വേദനാജനകമാക്കും, പക്ഷേ അത് ഞങ്ങളുടെ ലക്ഷ്യങ്ങളെയും അന്തിമ ഫലത്തെയും മാറ്റില്ല” എന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് ചൊവ്വാഴ്ച പറഞ്ഞു. വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകാനുള്ള തന്റെ അഭ്യർത്ഥന വാഷിംഗ്ടൺ അംഗീകരിച്ചതായി തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയോട് പറഞ്ഞു. ഫെബ്രുവരി 24 ന് റഷ്യ യുക്രെയ്‌നെതിരെ സൈനിക ക്യാമ്പയിൻ ആരംഭിച്ചതുമുതൽ 16.8 ബില്യൺ ഡോളറിലധികം മൂല്യമുള്ള സുരക്ഷാ സഹായം യു.എസ് കിയെവിന് നൽകിയിട്ടുണ്ട്. ഉക്രെയ്ന് ദീർഘദൂര മിസൈലുകൾ നൽകിയാൽ വാഷിംഗ്ടൺ “ചുവന്ന…

ഡോ. ശശി തരൂരിന് ഒഐസിസി യുഎസ്‌എയുടെ പിന്തുണ

ഹൂസ്റ്റൺ: ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കാലാനുശ്രുത മാറ്റങ്ങളെ കൃത്യമായി അപഗ്രഥിച്ചു രാഷ്ട്രീയ നഭോമണ്ഡലത്തിൽ ഉജ്ജ്വലമായി പ്രകാശിക്കുന്ന, പുതു തലമുറയുടെ പ്രതീകമായി മാറിയ വിശ്വപൗരൻ ഡോ. ശശി തരൂരിന് ഒഐസിസി യുഎസ്എ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പിന്തുണ അറിയിച്ചു. ഒഐസിസി യുഎസ്എ ഒക്ടോബർ 9 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ വിളിച്ചുകൂട്ടിയ പ്രത്യേക എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന “ഭാരത് ജോഡോ യാത്ര” യിൽ സംഘടനയെ പ്രതിനിധീകരിച്ച് രണ്ടു ദിവസം പങ്കെടുത്ത ജെയിംസ് കൂടലിനെ കമ്മിറ്റി നന്ദി അറിയിച്ചു. യാത്രയുടെ തുടക്കത്തിൽ കന്യാകുമാരിയിലും കേരള അതിർത്തിയിലുമാണ് അദ്ദേഹം…

വാഹനാപകടത്തിനുശേഷം നിർത്താതെ പോയ ഡ്രൈവറെ ജനക്കൂട്ടം ഓടിച്ചിട്ടു പിടികൂടി പോലീസിലേല്പിച്ചു

ന്യൂയോര്‍ക്ക്: ബ്രോങ്ക്സില്‍ ഉണ്ടായ കാറപകടത്തിനുശേഷം വാഹനം നിർത്താതെ പോയ ഡ്രൈവറെ ജനക്കൂട്ടം ഓടിച്ചിട്ടു പിടിച്ചു പൊലീസിലേല്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 26-കാരനെ ശ്രദ്ധിക്കാതെ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ഡ്രൈവര്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ജനക്കൂട്ടം ഇയാളെ ഓടിച്ചിട്ടു പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് ക്രിസ്റ്റൻ അവന്യു മുറിച്ചു കടക്കുന്നതിനിടെയാണ് അതുവഴി വന്ന ബെൻസ് കാർ യുവാവിനെ ഇടിച്ചിട്ടത്. അപകട സ്ഥലത്ത് അൽപനേരം നിന്ന ഡ്രൈവർ ജനക്കൂട്ടത്തെ ഭയന്നാണ് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട യുവാവിനെ ഗുരുതര പരുക്കുകളോടെ സെന്റ് ബർണബാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ന്യൂയോര്‍ക്ക് സിറ്റി പൊലീസ് പറഞ്ഞു.

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഡാളസില്‍ നാളെ പൗരസ്വീകരണം നല്‍കുന്നു

ഡാളസ്: മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് സൗത്ത് വെസ്റ്റ് റീജണല്‍ ആക്ടിവിറ്റി കമ്മിറ്റി(RAC) യുടെ നേതൃത്വത്തില്‍ ഡാളസ് മാര്‍ത്തോമ്മാ ഇവന്റ് സെന്ററില്‍ (11500 Luna Rd, Dallas,TX 75234) വെച്ച് നാളെ (ബുധനാഴ്ച) വൈകിട്ട് 6.30ന് പൗരസ്വീകരണം നല്‍കുന്നു. നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സ്വീകരണ സമ്മേളനത്തില്‍ മലങ്കര യാക്കോബായ സുറിയാനി സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ബിഷപ്പ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പല്‍ സഭയുടെ ഡാളസ് ഭദ്രാസനാദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോര്‍ജ്ജ് സംനര്‍, ടെക്‌സാസ് സ്‌റ്റേറ്റ് ഹൗസ് റെപ്രസന്റേറ്റീവ് ജൂലി ജോണ്‍സന്‍, ഡാളസ് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് പ്രസിഡന്റ് റവ. ഫാ. രാജു ഡാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പ, സണ്ണിവെയില്‍ സിറ്റി മേയര്‍ സജി ജോര്‍ജ്ജ്, കോപ്പല്‍ സിറ്റി പ്രോ ടേം മേയര്‍…

2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ പുതിയ യു എസ് റിക്കോര്‍ഡ്

കാലിഫോർണിയ: മിനസോട്ടയിൽ നിന്നുള്ള ഹോൾട്ടി കൾച്ചർ അദ്ധ്യാപികയുടെ കൃഷിയിടത്തിൽ നിന്ന് വിളവെടുത്ത 2560 പൗണ്ട് തൂക്കമുള്ള മത്തങ്ങ യു എസില്‍ പുതിയ റിക്കാര്‍ഡ്. ഈ മത്തങ്ങ നോർത്തേൺ കലിഫോർണിയ വാർഷിക പം‌പ്കിന്‍ മത്സരത്തിൽ പ്രദർശിപ്പിച്ചിരുന്നു. മിനസോട്ടയിലെ കാലാവസ്ഥയിൽ ഇത്തരമൊരു മത്തങ്ങ ഉണ്ടാകുക എന്നതു അസാധാരണമാണെന്ന് ട്രാവിസ് ജിൻജർ പറഞ്ഞു. 30 മണിക്കൂർ ഡ്രൈവ് ചെയ്താണ് ട്രാവിസ് ഹാഫ് മൂൺ ബെയിൽ സംഘടിപ്പിച്ച 49–ാമത് പംപ്കിൻ വെയിംഗ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയത്. ഒക്ടോബർ പത്തിന് നടന്ന ഈ മത്സരം കാണാന്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേർ എത്തിയിരുന്നു. 2020 ൽ നടന്ന മത്സരത്തിൽ വിജയിയായത് ഈ അദ്ധ്യാപിക തന്നെയായിരുന്നു. 2022 ൽ പുതിയ റെക്കാർഡ് സ്ഥാപിച്ചതോടെ നിലവിലുണ്ടായിരുന്ന 2554 പൗണ്ട് തകർക്കപ്പെട്ടു. അതേസമയം ഗിന്നസ് വേൾഡ് റെക്കോർഡിൽ സ്ഥാനം പിടിച്ച മത്തങ്ങയുടെ തൂക്കം 2702 പൗണ്ടാണ്.

Senator Anna Kaplan Calls for Her Legislation Combating Hate and Antisemitism to be Signed Into Law

Senator Anna Kaplan Calls for Her Legislation Combating Hate and Antisemitism to be Signed Into Law As a rising tide of hate continues to impact New Yorkers, Senator Kaplan is calling for her anti-hate legislative package to be signed into law by the Governor The two bills, sponsored by Senator Kaplan, would create a statewide campaign to promote acceptance, inclusion, and understanding of diversity, and provide protections for victims of hate crimes CARLE PLACE, NY (OCTOBER 10, 2022) – In light of the rising tide of hate that has exploded across…

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതിയുടെ തിരിച്ചടി; തോമസ് ഐസക്കിന് താത്ക്കാലിക ആശ്വാസം

എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം. തോമസ് ഐസക്കിനും മറ്റുള്ളവർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചു. തന്നെയുമല്ല, രണ്ട് മാസത്തേക്ക് ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള സമൻസുകള്‍ അയക്കരുതെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ, ഇഡിക്ക് കേസിൽ അന്വേഷണം തുടരാം. ഇഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. തോമസ് ഐസക്, കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർക്ക് സമൻസ് അയച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി അന്യായമാണെന്നും കോടതി നിരീക്ഷിച്ചു. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടപെടലുണ്ടായത്. ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക്ക്: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2021…