ഐഡഹോ വിദ്യാര്‍ഥികളുടെ കൊലപാതകം; ക്രിമിനോളജി വിദ്യാര്‍ഥി അറസ്റ്റില്‍

ഐഡഹോ : ഐഡഹോ യൂണിവേഴ്‌സിറ്റിയിലെ നാലു വിദ്യാര്‍ത്ഥികളെ കുത്തി കൊലപ്പെടുത്തുകയും രണ്ട് വിദ്യാര്‍ഥികളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ക്രിമിനോളജി പി.എച്ച്ഡി വിദ്യാര്‍ഥി ബ്രയാന്‍ ക്രിസ്റ്റഫര്‍ കോറബര്‍ഗര്‍ അറസ്റ്റിലായി. ഈസ്റ്റേണ്‍ പെന്‍സില്‍വാനിയായില്‍ നിന്നും വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. നവംബര്‍ 13ന് നടന്ന കൊലപാതകത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിയാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.മോസ്‌കോയിലുള്ള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതാനും മൈലുകള്‍ ദൂരെയുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണ് പിടിയിലായതെന്ന് മോസ്‌കോ പോലീസ് ചീഫ് ജയിംസ് ഫ്രൈ അറിയിച്ചു. വിദ്യാര്‍ഥികള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുറിയിലേക്ക് അതിക്രമിച്ചു കയറി മനപ്പൂര്‍വം കൊല നടത്തുകയായിരുന്നു എന്നാണ് ലാറ്റ കൗണ്ടി പ്രോസിക്യൂട്ടര്‍ ബില്‍ തോംപ്‌സണ്‍ പറയുന്നത്. ഇയാള്‍ക്കെതിരെ 4 ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍ ചാര്‍ജ് ചെയ്യുകയും, ജാമ്യം നിഷേധിച്ചതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. സംഭവസ്ഥലത്തുനിന്നും കണ്ടെത്തുന്ന ഡി.എന്‍.എ പ്രതിയുടെ ഡി.എന്‍.എയുമായി സാമ്യം ഉണ്ടെന്നു അദ്ദേഹം പറയുന്നു. ദിവസങ്ങള്‍…

മുൻ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചു

റോം: ഫ്രാൻസിസ് മാർപാപ്പയുടെ മുൻഗാമിയായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇന്ന് (ഡിസംബർ 31-ന്) 95-ാം വയസ്സിൽ അന്തരിച്ചു. മതേര്‍ എക്ലീസിയാ മൊണാസ്ട്രിയില്‍ വച്ചായിരുന്നു അന്ത്യം. തന്റെ മുൻഗാമിയായ പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ അസുഖബാധിതനാണെന്നും അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ വത്തിക്കാനിലെ എല്ലാവരോടും പ്രാർത്ഥിക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച അറിയിച്ചിരുന്നു. “നിശബ്ദതയിൽ സഭയെ പരിപാലിക്കുന്ന എമിരിറ്റസ് ബെനഡിക്റ്റ് മാർപാപ്പയ്‌ക്കായി ഒരു പ്രത്യേക പ്രാർത്ഥനയ്ക്കായി നിങ്ങളോട് എല്ലാവരോടും അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ബെനഡിക്ടിന്റെ അനാരോഗ്യത്തെക്കുറിച്ച് വത്തിക്കാനിൽ പങ്കെടുത്തവരെ ഫ്രാൻസിസ് മാർപാപ്പ അറിയിക്കുകയും തുടർന്ന് അദ്ദേഹത്തെ മറ്റെർ എക്ലീസിയ ആശ്രമത്തിൽ കാണുകയും ചെയ്തു. മാർപാപ്പയായി കർദ്ദിനാൾ ജോസഫ് റാറ്റ്‌സിംഗറായി തിരഞ്ഞെടുക്കപ്പെട്ട് എട്ട് വർഷത്തിനുള്ളിൽ, സ്ഥാനമൊഴിയാനുള്ള തീരുമാനത്തിലൂടെ 2013 ഫെബ്രുവരിയിൽ ലോകമെമ്പാടുമുള്ള കത്തോലിക്കരെ അതിശയിപ്പിച്ചപ്പോൾ ബെനഡിക്റ്റ് പതിനാറാമന് 85 വയസ്സായിരുന്നു. വിമോചന ദൈവശാസ്ത്രത്തിന്റെ സാമൂഹിക പ്രവർത്തനത്തിനെതിരായ പ്രചാരണത്തിൽ,…

ഇ​ന്‍റ​ർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ ജനു 3 നു ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു പുതുവത്സര സന്ദേശം നൽകുന്നു

ഹൂ​സ്റ്റ​ണ്‍ :ജനുവരി 3 നു ചൊവാഴ്ച സംഘടിപ്പിക്കുന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ലൈൻ 451-മത് സമ്മേളനത്തിൽ സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച ഓ​ഫ് ഇ​ന്ത്യ ബി​ഷ​പ്പും സു​വി​ശേ​ഷ പ്ര​സം​ഗി​ക​നു​മാ​യ ഡോ. ​സി.​വി. മാ​ത്യു പുതുവത്സര സന്ദേശം നൽകുന്നു.വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ്ൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9 മ​ണി​ക്കാ​ണ് (ന്യൂ​യോ​ർ​ക്ക് ടൈം) ​ആരംഭിക്കുന്നത് . വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷന്മാരും , പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​ത·ാ​രും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ജനുവരി 3 നു ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു​വി​ന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണ്‍…

സെവന്‍ത് സെന്‍സ് കൂട്ടായ്മ അമേരിക്കയില്‍; ചിത്രപ്രദര്‍ശനം ജനുവരി ഒന്നു മുതല്‍

ന്യൂയോര്‍ക്ക് : പ്രശസ്ത ചിത്രകാരന്‍ ഫ്രാന്‍സീസ് കോടങ്കണ്ടത്തിന്റെ നേതൃത്വത്തില്‍ സെവന്‍ത് സെന്‍സ് കൂട്ടായമയില്‍ ഉള്‍പ്പെട്ട ഒമ്പത് മലയാള ചിത്രകാരന്മാര്‍ വിവിധയിടങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തുന്നു. ജനുവരി ഒന്നിന് ന്യൂയോര്‍ക്കില്‍ തുടങ്ങി ന്യൂജേഴ്സി, സാന്‍ ഫാന്‍സിസ്‌ക്കൊ എന്നിവിടങ്ങളില്‍ പിന്നിട്ട് മെയ് 17 കാലിഫോര്‍ണിയയില്‍ അവസാനിക്കുന്ന രീതിയിലാണ് പ്രദര്‍ശന-വില്‍പന പര്യടനം. അമേരിക്കയിലുള്ള കലാകാരന്മാരെ കൊച്ചി മൂസ്റിസ് ബിനാലയിലേക്ക് ക്ഷണിക്കുക എന്ന ദൗത്യം കൂടി പര്യടനത്തിനുണ്ടെന്ന് ഫ്രാന്‍സിസ് കോടേങ്കണ്ടത്ത് അറിയിച്ചു. ഫാ.ബിജു മഠത്തികുന്നേല്‍, ശ്രീകാന്ത് നെട്ടൂര്‍, ബിജി ഭാസ്‌കര്‍, എബി എടശേരി, ഡോ.അരുണ്‍ ടി.കുരുവിള, അഞ്ജു പിള്ള, ശ്രീജിത്ത് പൊറ്റേക്കാടും, ഷെര്‍ജി ജോസഫ് പാലിശേരി എന്നിവരാണ് ഫ്രാന്‍സിസ് കോടേങ്കണ്ടത്തിന് പുറമെ അമേരിക്കന്‍ പര്യടനത്തിനെത്തുന്നത്. മുപ്പത് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കയില്‍ കലാപഠനം ഐച്ഛിക വിഷയമായ പഠന കേന്ദ്രങ്ങളുടേയും, സര്‍വകലാശാലകളുടെയും ആര്‍ട്ട് ഗാലറികളുടെയും സഹകരണത്തോടെയാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് -919895774480.

തലവടി ഗ്രാമം ഉത്സവ ലഹരിയിൽ; തലവടി ചുണ്ടൻ പുതുവത്സര ദിനത്തിൽ നീരണിയും

എടത്വ: നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. ആർപ്പുവിളികളാലും വഞ്ചിപ്പാട്ടിനാലും മുകരിതമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതുവത്സരദിനത്തിൽ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തലവടി ചുണ്ടൻ വള്ളം നീരണിയും. വീടുകളും വഴിയോരങ്ങളും അലങ്കരിച്ചാണ് തലവടി ഗ്രാമവാസികൾ തലവടി ചുണ്ടനെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. പ്രദേശം ആകെ ഉത്സവ ലഹരിയിലായി കഴിഞ്ഞു. മാലിപ്പുരയുടെ മറ നീക്കിയതോടു കൂടി നൂറ് കണക്കിന് ജലോത്സവ പ്രേമികൾ ആണ് നീരണിയലിനായി ഒരുങ്ങിയിരിക്കുന്ന തലവടി ചുണ്ടനെ കാണാൻ എത്തുന്നത്.പ്രദർശന തുഴച്ചിലിന് വേണ്ടി ഇതിനോടകം തലവടി ചുണ്ടൻ ഡാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തുഴച്ചിൽ ആരംഭിച്ചു കഴിഞ്ഞു. നീരണിയലിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സമിതി പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന…

കേരള സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട്: ജില്ലയിൽ ജനുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കലോത്സവത്തിൽ 239 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14,000 വിദ്യാർഥികൾ പങ്കെടുക്കും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപ ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് നൽകും. വിധിനിർണയത്തിനായി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരെ കണ്ടെത്തിയിട്ടുണ്ട്. വിധികർത്താക്കളുടെ തീരുമാനത്തെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ അത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവത്തിന്റെ സ്വാഗതഗാനവും നൃത്താവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന കുട്ടികളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനായി തയ്യാറാക്കിയ കൊടിമരത്തിൽ ജനുവരി 3 ന് രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. അതിഥികൾക്ക് നൽകുവാനുള്ള പരിസ്ഥിതി സൗഹൃദമായ ബാഡ്ജുകൾ തയ്യാറാക്കിയിട്ടുണ്ട്.…

ചന്ദനക്കുറി തൊട്ടാലും കാവി മുണ്ടുടുത്താലും ബിജെപി ആവില്ല; എകെ ആന്റണിയുടെ പരാമർശങ്ങളെ പിന്തുണച്ച് രമേശ് ചെന്നിത്തല

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമർശങ്ങളെ പിന്തുണച്ച് എഐസിസി അംഗം രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാജ്യത്തെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി എ.കെ. ആന്റണി പറഞ്ഞതാണ് ശരിയായ നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് ആന്റണി പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിർത്തതെന്നും ചെന്നിത്തല പറഞ്ഞു.

ഭ്രൂണമരണത്തിൽ ദുരൂഹത; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹതയുമായി കുട്ടിയുടെ ബന്ധുക്കൾ. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന അമ്മയുടെ പരാതിയെ തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പേഴക്കപ്പിള്ളി സ്വദേശി റഹിമ നിയാസ് എന്ന സ്ത്രീയുടെ ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിൽ സംഘർഷമുണ്ടായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് സംശയം തോന്നിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. ഒന്നര മണിക്കൂർ സ്‌കാനിംഗിനു ശേഷം കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളം വെക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു.

കോവിഡ്-19 ഭീതി: സംസ്ഥാനത്തെ 60 വയസ്സിനു മുകളിലുള്ളവർ കരുതലായി വാക്സിന്‍ എടുക്കണമെന്ന്

60 വയസ്സ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങളുള്ളവരും ആരോഗ്യ മുന്‍ നിര പ്രവർത്തകരും കരുതല്‍ കോവിഡ് വാക്സിന്‍ ഉടൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദേശിച്ചു. സംസ്ഥാനത്ത് നിലവിൽ ശരാശരി 7000 പരിശോധനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിലാണ്. ആവശ്യത്തിന് ഓക്‌സിജൻ ഉൽപ്പാദനവും നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് അപകടത്തിൽ പരിക്ക്; കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ ഋഷഭ് പന്ത് ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ വൻ അപകടത്തിൽ പെട്ടു. ഡൽഹി-ഡെറാഡൂൺ ഹൈവേയ്‌ക്ക് സമീപം റൂർക്കിയിലെ നർസൻ അതിർത്തിക്കടുത്തുള്ള ഹമ്മദ്പൂർ ഝാലിന് സമീപം അദ്ദേഹത്തിന്റെ മെഴ്സിഡിസ് കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അപകടസമയത്ത് കാറിൽ അദ്ദേഹം തനിച്ചായിരുന്നു. തീ പിടിച്ചയുടനെ കാറിൽ നിന്ന് പുറത്തിറങ്ങാൻ അദ്ദേഹം ഗ്ലാസ് തകർത്തതായി ഉത്തരാഖണ്ഡ് പോലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ തലയ്ക്കും കാൽമുട്ടിനും താടിയെല്ലിനും പരിക്കുണ്ട്. കാലിന് പൊട്ടലുണ്ടായതിനാൽ അദ്ദേഹത്തെ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ, പന്തിനെ ഏകദിനത്തിലോ ട്വന്റി 20 ഐ ടീമിലോ ഉൾപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന് പരിക്കേറ്റോ വിശ്രമിച്ചോ ഒഴിവാക്കിയോ എന്ന് ബിസിസിഐ മാധ്യമക്കുറിപ്പ് വ്യക്തമാക്കിയിട്ടില്ല. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലേക്ക് മടങ്ങുന്നതിന് മുമ്പ് ബംഗ്ലാദേശിലെ ഏകദിനത്തിലും വിക്കറ്റ് കീപ്പർ-ബാറ്റർ…