വാക്ക് തർക്കം കത്തിക്കുത്തിൽ കലാശിച്ചു; അയൽവാസിയുടെ കുത്തേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു

ഇടുക്കി: അടിമാലി തുമ്പിപ്പാറക്കുടിയിൽ അയൽവാസിയുടെ കുത്തേറ്റ് മധ്യവയസ്‌കൻ മരിച്ചു. തുമ്പപ്പാറക്കുടി സ്വദേശി റോയിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റോയിയുടെ അയൽവാസി ശശി രാമനെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം നടന്നത്. വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മുന്‍ വൈരാഗ്യമാണ് കാരണമെന്നും പറയുന്നു. മദ്യപിച്ചെത്തിയ ശശി റോയിയുമായി വഴക്കിടുകയും അത് കൈയ്യേറ്റത്തില്‍ കലാശിക്കുകയും തുടർന്ന് ശശി തന്റെ കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് റോയിയെ കുത്തുകയുമായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന റോയിയുടെ ഭാര്യയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയെങ്കിലും റോയി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. തുടർന്ന് അടിമാലി പൊലീസ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി ശശിയെ പിടികൂടി. റോയിയുടെ മൃതദേഹം പിന്നീട് അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

India’s 75th Independence Day: A message from the Indian Overseas Congress, USA

As India is celebrating its 75th Independence Day, the Diaspora worldwide is joining in the festivity with parades, proclamations, and plays. Undoubtedly, there is so much to celebrate for getting freed from the yoke of colonialism and the clutches of the British. The independence was won under great leaders such as Mahatma Gandhi, Jawaharlal Nehru, Subhash Chandra Bose, and Sardar Valla Bhai Patel. But the freedom struggle also saw contributions from so many unsung heroes whose lives have remained away from the limelight. Some others, such as Bhagat Singh, Sukhdev…

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളുമായി കള്‍ച്ചറല്‍ ഫോറം

ദോഹ: 76-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ല കമ്മിറ്റികൾക്ക് കീഴിലാണ് പരിപാടികൾ നടക്കുക. ഇന്ന് (ആഗസ്റ്റ് 14 ഞായറാഴ്ച ) വൈകീട്ട് 7 മണിക്ക് കോഴിക്കോട് ജില്ലാക്കമ്മറ്റി നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിക്കും. 8 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായാണ്‌ മത്സരം. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 5501 5848 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌. വിജയികൾക്ക് ട്രോഫികൾ നൽകും. ക്വിസ് മത്സരം ഫൈസൽ അബൂബക്കർ നയിക്കും. ആഗസ്ത് 19 വെള്ളിയാഴ്ച തൃശൂര്‍ ജില്ലാക്കമ്മറ്റി ആസാദി കാ ആസ്വാദന്‍ എന്ന പേരില്‍ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. നുഐജയിലെ കള്‍ച്ചറല്‍ ഫോറം ഹാളില്‍ വൈകീട്ട് 6.30 ന്‌ നടക്കുന്ന പരിപാടിയില്‍ ദേശ ഭക്തി ഗാനങ്ങള്‍, ചരിത്ര ക്വിസ്, സ്കിറ്റ്…

കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബ് സ്വാതന്ത്ര്യ ദിനാഘോഷം

ഖത്തര്‍: കേരള എന്റര്‍പ്രണേര്‍സ് ക്ലബ്ബിന്റെ (കെ.ഇ.സി) ആഭിമുഖ്യത്തില്‍ 76-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ ധീരഹൃദയരുടെ ത്യാഗങ്ങളെയും സമര്‍പ്പണത്തെയും കെ.ഇ.സി അനുസ്മരിച്ചു. രാജ്യത്തിന്റെ ബഹുസ്വരതയുടെയും വിദേശ നയങ്ങളുടെയും പേരില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അഭിമാനകരമായ മേല്‍ വിലാസമാണ്‌ ഇന്ത്യന്‍ സമൂഹത്തിനുള്ളതെന്നും ഗള്‍ഫ് രാജ്യങ്ങളുമായി വിശേഷിച്ച് ഖത്തറുമായി പതിറ്റാണ്ടുകളുടെ സൗഹൃദം വാണിജ്യ രംഗത്ത് വലിയ മുതല്‍ക്കൂട്ടാണെന്നും ഇതിനു കോട്ടം തട്ടാതെ കൂടുതല്‍ ശോഭയോടെ സൂക്ഷിക്കാന്‍ കഴിയണമെന്നും കെ.ഇ.സി അഭിപ്രായപ്പെട്ടു. കെ.ഇ.സി രക്ഷാധികാരി മുനീഷ് എ.സി ഉദ്ഘാടനം ചെയ്തു. കെ.ഇ.സി പ്രസിഡണ്ട് ഷരീഫ് ചിറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെ. ഇ. സി വൈസ് ചെയര്‍മാന്‍ മജീദ് അലി, സെക്രട്ടറി ഹാനി മങ്ങാട്ട്, ലോക കേരള സഭാ അംഗവും കെ.ഇ.സി എക്സിക്യൂട്ടീവ് മെമ്പറുമായ ഷൈനി കബീര്‍, അബ്ദു റസാഖ്, മന്‍സൂര്‍ പുതിയ വീട്ടില്‍, ടി.എം കബീര്‍ നിംഷീദ് കക്കൂ…

പ്രവാസികൾ 6 മാസത്തിലധികം വിദേശത്ത് താമസിച്ചാൽ റസിഡൻസി പെർമിറ്റ് റദ്ദാക്കും: കുവൈറ്റ്

കുവൈറ്റ് : ആറ് മാസമോ അതിൽ കൂടുതലോ കാലയളവിൽ രാജ്യത്തിന് പുറത്ത് താമസിക്കുന്ന പ്രവാസികളുടെ താമസം/റസിഡൻസി പെര്‍മിറ്റ് റദ്ദാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബർ ഒന്നു മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. 2022 മെയ് 1 മുതൽ 2022 ഒക്ടോബർ 31 വരെ രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ സാന്നിധ്യ കാലയളവ് കണക്കാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേയ് ഒന്നിന് മുമ്പ് കുവൈറ്റിൽ നിന്ന് പോയവർ, താമസം റദ്ദ് ചെയ്യാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ നവംബർ ഒന്നിന് മുമ്പ് കുവൈറ്റിലേക്ക് മടങ്ങണം. കുവൈറ്റ് നിയമപ്രകാരം രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് പരമാവധി ആറ് മാസമാണ് താമസ കാലാവധി. ഇത് നേരത്തെ പ്രാബല്യത്തിൽ ഉണ്ടായിരുന്നെങ്കിലും, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ, COVID-19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടത് മുതൽ, പ്രവാസികൾക്ക് ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് താമസിക്കാനും അവരുടെ താമസ രേഖകൾ…

നടന്‍ നീരജ് മാധവിന് യുഎഇയുടെ ഗോൾഡൻ വിസ അനുവദിച്ചു

അബുദാബി: മലയാള നടൻ നീരജ് മാധവിന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഗോൾഡൻ വിസ അനുവദിച്ചു. “യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് സർക്കാരിൽ നിന്ന് എന്റെ ഗോൾഡൻ വിസ സ്വീകരിക്കാനുള്ള സമ്പൂർണ്ണ പദവിയും ബഹുമതിയും ലഭിച്ചു. സംഗീതവും സിനിമയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ദുബായിൽ കൂടുതൽ സമയം ചെലവഴിക്കാനും നിങ്ങൾക്കെല്ലാവർക്കും കൂടുതൽ സന്തോഷം നൽകാനും ആഗ്രഹിക്കുന്നു. ഇഖ്ബാൽ മാർക്കോണി, നിങ്ങളുടെ എല്ലാ സേവനങ്ങൾക്കും നന്ദി,” നീരജ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മലയാളത്തിൽ ‘സുന്ദരി ഗാർഡൻസ്’, ‘ആർഡിഎക്‌സ്’ തുടങ്ങിയ പ്രോജക്ടുകൾക്കു പുറമേ സംവിധായകൻ ഗൗതം വാസുദേവ് ​​മേനോന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘വേണ്ടു തനിന്ധാതു കാടു’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് നീരജ്. സിമ്പു നായകനായ ചിത്രത്തിൽ ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നീരജ് മാധവിന് മാത്രമല്ല യു എ ഇ ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്.…

യുഎ‌ഇ ലുലു മാൾ മില്യണയർ നറുക്കെടുപ്പിൽ തമിഴ്‌നാട്ടുകാരിക്ക് രണ്ടു കോടി രൂപ സമ്മാനം ലഭിച്ചു

അബുദാബി : യുഎഇ ആസ്ഥാനമായുള്ള ‘ലുലു മാൾ മില്യണയർ’ കാമ്പെയ്‌നിന്റെ ഭാഗമായി റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ നടത്തിയ നറുക്കെടുപ്പിൽ തമിഴ്‌നാട്ടില്‍ നിന്നുള്ള സെല്‍‌വറാണി ഡാനിയേല്‍ ജോസഫ് ഒരു ദശലക്ഷം ദിർഹം (2,16,79,737 രൂപ) സമ്മാനം നേടി. ലുലു മാളിൽ നിന്ന് വാങ്ങിയ 80 കൂപ്പണുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 14 വർഷമായി യുഎഇയിൽ താമസിക്കുന്ന, ഇപ്പോള്‍ തമിഴ്നാട്ടില്‍ അവധി ആഘോഷിക്കുന്ന സെല്‍‌വറാണി ലുലുവിൽ ഷോപ്പിംഗ് നടത്താൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ശെല്‍‌വറാണിയുടെ ഭര്‍ത്താവ് അരുൾശേഖർ ആന്റണിസാമി സമ്മാനത്തുക കൈപ്പറ്റി. തമിഴ്‌നാട്ടിൽ എൻജിനീയറിംഗിനു പഠിക്കുന്ന മകനും നഗരത്തിലെ സ്‌കൂളിൽ 12-ാം ക്ലാസിൽ പഠിക്കുന്ന ഒരു മകളുമടങ്ങുന്ന രണ്ടു കുട്ടികളാണ് ദമ്പതികൾക്കുള്ളത്. “വിജയിച്ച തുക ഞങ്ങളുടെ മക്കളുടെ പഠനത്തിനായി ഉപയോഗിക്കും. മകൾക്ക് എംബിബിഎസിനു ചേരണമെന്നാണ് ആഗ്രഹം. ദരിദ്രരെ സഹായിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു,” ആന്റണിസാമി പറഞ്ഞു. 2022…

ഇവിടെ എന്നും സ്വാതന്ത്ര്യ ദിനങ്ങളാണ്

കൊച്ചി: ഈ വരുന്ന തിങ്കളാഴ്ച ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ജനപ്രിയ വിനോദ ടെലിവിഷൻ ചാനലായ സീ കേരളം ആഴ്‌ചകളിലുടനീളം സംപ്രേഷണം ചെയ്യുന്ന സീരിയലുകളിൽ സ്വാതന്ത്ര്യ സന്ദേശങ്ങളുമായി ആഘോഷങ്ങളിൽ പങ്കാളിയാവുകയാണ്. സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുകളുടെയും കഥാ സന്ദർഭം അനുസരിച്ച്, ചാനലിനും അതിന്റെ പ്രേക്ഷകർക്കും എല്ലാ ദിവസവും സ്വാതന്ത്ര്യ ദിനമാണ് എന്ന പ്രഖ്യാപനവുമായാണ് സീ കേരളം ഇത്തവണ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. നിലവിൽ സംപ്രേക്ഷണം ചെയ്യുന്ന എല്ലാ സീരിയലുകളും സ്വാതന്ത്യ്രം പ്രധാന പ്രമേയമായി ഉയർത്തിപ്പിടിക്കുകയാണ് സീ കേരളം. ഉദാഹരണത്തിന്, ഭാഗ്യലക്ഷ്മി എന്ന സീരിയലിൽ അനീതിയിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രമേയമാണ് ഉയർത്തിപ്പിടിക്കുന്നതെങ്കിൽ, അമ്മ മകൾ ആത്മസംഘർഷങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്നു. സീ കേരളം ചാനലിലെ മറ്റൊരു ജനപ്രിയ സീരിയലായ കൈയെത്തും ദൂരത്ത് അസമത്വത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അതേസമയം കുടുംബശ്രീ ശാരദ പുരുഷാധിപത്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന പ്രമേയം ഉയർത്തിക്കാട്ടുന്നു.…

റം‌ബൂട്ടാന്‍ കൃഷിയില്‍ വിജയം കൊയ്ത് തിരുവനന്തപുരം സ്വദേശി വിജയന്‍

തിരുവനന്തപുരം: വീടിനു മുന്നിൽ നിറയെ കായ്കൾ നിറഞ്ഞ ചുവന്നു തുടുത്ത റമ്പൂട്ടാന്‍ മരങ്ങൾ. ഇത് ഇന്ന് നമ്മുടെ നാട്ടിൽ ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ, തിരുവനന്തപുരം വട്ടപ്പാറ പുങ്കുംമൂട് സ്വദേശി വിജയൻ എന്ന കർഷകൻ വാണിജ്യാടിസ്ഥാനത്തിൽ രണ്ടേക്കറിൽ റംബൂട്ടാൻ കൃഷി ചെയ്തു വിജയിച്ചിരിക്കുകയാണ്. വെമ്പായം ഗ്രാമപ്പഞ്ചായത്തിലെ പുങ്കുംമൂട് ഗ്രാമത്തിന്റെ അരികിലുള്ള ഈ റംബുട്ടാൻ തോട്ടത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഒരു ചെറിയ റോഡിൽ നിന്ന് ഉൾനാടൻ ചരിവിലാണ് നൂറോളം റംബൂട്ടാൻ മരങ്ങൾ നിരന്നുനില്‍ക്കുന്നത്. പഴങ്ങൾ നിറഞ്ഞ മനോഹരമായ കാഴ്ചയാണിത്. ഏഴു വർഷം മുമ്പ് നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന ഈ മരങ്ങൾ ഫലങ്ങളുടെ കാര്യത്തിൽ വിജയനെ നിരാശപ്പെടുത്തിയില്ല. എന്നും രാവിലെ തോട്ടത്തിലെത്തുന്ന വിജയനും ഒന്നുരണ്ട് സഹായികളും പഴുത്ത പഴങ്ങൾ ശേഖരിച്ച് പ്രത്യേക പെട്ടികളിലേക്ക് മാറ്റുന്നു. വളരെ വലുതും മധുരവുമുള്ള വരിക്ക ഇനം എൻ-80 ആണ് വിജയന്റെ തോട്ടത്തിൽ വിളയുന്നത്. ഈ ഇനമാണ്…

സിപിഎമ്മിന്റെ നേതൃത്വത്തിൽ ഭൂരഹിത കുടുംബങ്ങൾ മിച്ചഭൂമി കൈയേറി

മലപ്പുറം: മമ്പാട് പുള്ളിപ്പാടം ചെറുനെല്ലിയിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ 30 ഭൂരഹിത കുടുംബങ്ങൾ മിച്ചഭൂമി കൈയേറിയതായി ആരോപണം. പുള്ളിപ്പാടം വില്ലേജിൽ ഒരു കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഒരേക്കർ 82 സെന്റ് ഭൂമിയാണ് കൈയ്യേറിയത്. സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഭൂമി കൈയ്യേറിയതെന്നാണ് ആരോപണം. നാല് പട്ടികവർഗ കുടുംബങ്ങളും എട്ട് പട്ടികജാതി കുടുംബങ്ങളും 18 പൊതുവിഭാഗം കുടുംബങ്ങളുമാണ് ചെറുനെല്ലിയിലെ മിച്ചഭൂമിയിലുള്ളത്. സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്ത ഇവർ വർഷങ്ങളായി വാടക വീടുകളിലാണ് കഴിയുന്നത്. കൈയ്യേറിയ ഭൂമി കുറ്റിയടിച്ച് അളന്ന് തിട്ടപ്പെടുത്താൻ തുടങ്ങിയിട്ടും പരാതി നൽകാൻ ആരും എത്തിയിട്ടില്ലെന്ന് സി.പി.എം പ്രാദേശിക നേതാക്കൾ പറഞ്ഞു. പുള്ളിപ്പാടം വില്ലേജിലെ ചെറുനെല്ലിലെ 1.82 ഏക്കർ സ്ഥലം നിലവിൽ മിച്ചഭൂമിയിൽ ഉൾപ്പെട്ടതാണെന്ന് സിപിഎം വണ്ടൂർ ഏരിയ സെക്രട്ടറി ബി മുഹമ്മദ് റസാഖ് പറഞ്ഞു. മിച്ചഭൂമിക്ക് വ്യാജരേഖ ഉണ്ടാക്കി ചില ഭൂവുടമകൾ സ്വന്തമാക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്…