വാഷിംഗ്ടണ്‍: കോവിഡ് 19 അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു നിലവില്‍ വന്ന സാമൂഹിക അകലം പാലിക്കലും ക്വാറന്റീനും ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ ഇനി തുടരേണ്ടതില്ലെന്നും, കോവിഡിന്റെ തീവ്രത വളരെ കുറഞ്ഞിരിക്കുന്നുവെന്നും സിഡിസി പറയുന്നു. പുതിയ ഗൈഡ്ലൈന്‍ പ്രസിദ്ധീകരിച്ചതില്‍ കോവിഡിന്റെ വ്യാപനം കുറക്കുന്നതിന് മറ്റുള്ളവരില്‍ നിന്നും ആറടി അകലം പാലിക്കുന്നതും രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്നതും അവസാനിപ്പിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു മഹാമാരിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇന്നത്തെ സ്ഥിതി. കൂടുതല്‍ ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നുവെന്നതും ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വര്‍ധിച്ചിരിക്കുന്നുവെന്നതും മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്നതിന് കാരണമായി സിഡിസി ചൂണ്ടികാണിക്കുന്നു. പുതിയ ഗൈഡ്ലൈന്‍ അനുസരിച്ച് കോവിഡിനെ തുടര്‍ന്ന് കാര്യമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസ തടസ്സം നേരിടുന്നവരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കില്‍…
Year: 2022
മാർത്തോമ്മ സഭ നാവഹോ ആദിമവാസികളുടെ ഇടയിൽ നടത്തിയ വിബിഎസ് ക്രിസ്തിയ സ്നേഹത്തിന്റെ സാക്ഷ്യമായി
ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ്.ഡോ. ഐസക്ക് മാർ ഫിലക്സിനോസിന്റെ നിർദ്ദേശപ്രകാരം നേറ്റിവ് അമേരിക്കൻ മിഷന്റെ നേതൃത്വത്തിൽ പുതിയതായി തുടക്കം കുറിച്ച നാവഹോ ആദിമവാസി വിഭാഗത്തിൽപെട്ടവരുടെ ഇടയിലുള്ള പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ വെക്കേഷൻ ബൈബിൾ സ്കൂൾ (വി.ബി.എസ് ) ക്രിസ്തിയ സ്നേഹത്തിന്റെ സാക്ഷ്യമായി. അമേരിക്കയിലെ യൂട്ടാ, അരിസോണ, ന്യൂമെക്സിക്കോ, കൊളറാഡോ എന്നീ സംസ്ഥാനങ്ങളുടെ കോർണ്ണർ സ്ഥലമായ ഫാർമിംഗ്ടണിലെ മലകളുടെ അടിവാരത്ത് അധിവസിക്കുന്ന നാവഹോ ആദിമവാസികൾക്കായിട്ടാണ് വിബിഎസ് നടത്തിയത്. നേറ്റിവ് അമേരിക്കൻ മിഷന്റെ കോർഡിനേറ്റേഴ്‌സ് ആയ ഒ.സി എബ്രഹാം, നിർമ്മല എബ്രഹാം (ഡെലാവെയർ) എന്നിവരുടെ നേതൃത്വത്തിൽ റവ.ജോബി ജോൺ തോമസ് (ഡാളസ് ), റവ.അരുൺ ശാമുവേൽ വർഗീസ് (ലോസ് ആഞ്ചലസ്), കെസിയാ ചെറിയാൻ (ഡാളസ്), സ്റ്റാൻലി തോമസ് (ചിക്കാഗോ), ഷാരോൺ മാത്യു (ലോസ് ആഞ്ചലസ്), ഷാജീ രാമപുരം (ഡാളസ്), ക്രിസ്സെൻ ജോസഫ് (ലോസ്…
ഫോമാ ഫാമിലി ടീമിന് വിജയാശംസകളുമായി മങ്ക (MANCA)
സാൻഫ്രാൻസിസ്കോ: മലയാളി അസ്സോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക – MANCA) “ഫോമാ ഫാമിലി ടീമിന്” പിന്തുണ പ്രഖ്യാപിച്ച് ആശംസകൾ അർപ്പിച്ചു. സാൻഫ്രാൻസിസ്‌കോയിലെ റെഡ് ചില്ലീസ് റെസ്റ്റോറന്റിൽ കൂടിയ യോഗത്തിൽ മങ്ക പ്രസിഡൻറ് റെനി പൗലോസ് അധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡൻറ് സ്ഥാനാർതഥി ജെയിംസ് ഇല്ലിക്കൽ, ജനറൽ സെക്രട്ടറി സ്ഥാനാർഥി വിനോദ് കൊണ്ടൂർ, വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി എന്നിവരെ വിജയാശംസകൾ അറിയിച്ചും “ഫാമിലി ടീം” അംഗങ്ങളുടെ ഇലക്ഷനിൽ എല്ലാവിധ പിന്തുണകൾ അറിയിച്ചും മങ്ക സെക്രട്ടറി ടോം ചാർളി, ട്രഷറർ ജാക്സൺ പൂയപ്പാടം, ഫോമാ മുൻ വൈസ് പ്രസിഡൻറ് വിൻസെന്റ് ബോസ് എന്നിവർ സംസാരിച്ചു. 2022 – 24 വർഷത്തെ ചുമതലക്കാരായി മത്സരിക്കുന്ന “ഫോമാ ഫാമിലി ടീം” അംഗങ്ങളെ അവരുടെ അസ്സാന്നിധ്യത്തിലാണെങ്കിലും യോഗത്തിൽ പങ്കെടുത്ത ഏവർക്കും സിജിൽ പാലക്കലോടി പരിചയപ്പെടുത്തി. പ്രസിഡൻറ് സ്ഥാനാർഥി ജെയിംസ് ഇല്ലിക്കലിന്റെ…
വെരി റവ ഡോ കെ ജി പോത്തൻ ആഗസ്റ്റ് 16നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു
ഹൂസ്റ്റണ്‍ : ആഗസ്റ്റ് 16 ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ മാർത്തോമാ സഭയിലെ സീനിയർ വികാരി ജനറാളും, കോട്ടയം മാർത്തോമ സിറിയൻ തിയളോജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പാളും,ബൈബിൾ പണ്ഡിതനും ,കൺവെൻഷൻ പ്രാസംഗീകനുമായ വെരി റവ ഡോ കെ ജി പോത്തൻ മുഖ്യ പ്രഭാഷണം നല്‍കുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്. വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ആഗസ്റ് 16നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന കെ ജി പോത്തൻ അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ്…
Dubai Retailer Announces 4 Promotional Campaigns with Discount up to 60%
Dubai, UAE: The Director of Happiness and Marketing Dept. at Union Coop, ‘Dr. Suhail Al Bastaki’ revealed that Union Coop launched four promotional campaigns this August to reduce prices for several food products, including vegetables, fruits and other consumer goods, by up to 60% in all its branches in Dubai and through its Smart online store (App). He added that the cooperative would also launch a ‘Super Sale’ campaign in the same month, which will be announced in all official communication channels. The ‘Super Sale’ campaign will offer discounts up to…
രാജ്യം അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ കടന്നുപോകുന്നു: കടന്നപ്പപ്പള്ളി രാമചന്ദ്രന്‍
കണ്ണൂർ: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. അപ്രഖ്യാപിത അടിയന്തരാവസ്ഥ അടിയന്തരാവസ്ഥയേക്കാൾ അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി ‘സ്വാതന്ത്ര്യം – ജനാധിപത്യം – ഫോർത്ത് എസ്റ്റേറ്റ്’ എന്ന വിഷയത്തിൽ കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച പ്രഭാഷണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റംഗങ്ങൾക്ക് പാർലമെന്റിൽ തങ്ങളുടെ ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത സാഹചര്യമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിൽ തന്നിഷ്ടം പോലെ നടത്താനാണ് ശ്രമം. ഒരു നോട്ടീസ് പോലും സ്വീകരിക്കുന്നില്ല. ഗൗരവമേറിയ വിഷയങ്ങൾ ചർച്ച ചെയ്യാത്തത് ജനാധിപത്യ ധ്വംസനമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഗാന്ധി സ്മാരക നിധി മുന്‍ സെക്രട്ടറിയും പത്രപ്രവര്‍ത്തകനും അധ്യാപകനുമായ അജിത് വെണ്ണിയൂര്‍ പ്രഭാഷണം നടത്തി. അജിത് വെണ്ണിയൂര്‍ രചിച്ച രണ്ട് പുസ്തകങ്ങള്‍ പ്രസ് ക്ലബ്ബ് ലൈബ്രറിയിലേക്ക് സമര്‍പ്പിച്ചു. കൂടാതെ പ്രമുഖ ഗാന്ധിയന്‍ മാത്യു എം.കണ്ടത്തിലും സ്വാതന്ത്ര്യ സമര ചരിത്രവുമായി…
ഇറച്ചിക്കാവശ്യമായ രോഗരഹിത പന്നികളെ സർക്കാർ ഏറ്റെടുക്കും: മന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് പന്നിപ്പനി സ്ഥിരീകരിച്ച് വിപണിയും ഉപഭോഗവും രൂക്ഷമായ സാഹചര്യത്തിൽ ഇറച്ചിക്കാവശ്യമായ രോഗ രഹിത പന്നികളെ സർക്കാർ ഏറ്റെടുക്കുമെന്ന് മൃഗസംരക്ഷണം, മൃഗശാല, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പന്നിപ്പനി മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ പകരില്ല. പന്നികളിലേക്ക് മാത്രമാണ് രോഗം പകരുന്നത്. എന്നാൽ, പന്നിപ്പനി ആശങ്കയിലായ സാഹചര്യത്തിൽ കർഷകരെ സഹായിക്കാനാണു നടപടിയെന്നും മന്ത്രി പറഞ്ഞു. കണിച്ചാർ ഗ്രാമപ്പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പന്നിപ്പനി ബാധിത പ്രദേശങ്ങളിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ മൂന്നു മാസം കഴിഞ്ഞ് രോഗമില്ലെന്ന് സ്ഥിരീകരിച്ചാല്‍ പന്നികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. പന്നി വളര്‍ത്തല്‍ കര്‍ഷകര്‍ക്ക് ചെറിയ പലിശക്ക് ലോണ്‍ നല്‍കാനുള്ള കാര്യവും സര്‍ക്കാര്‍ ആലോചനയിലുണ്ട്. പന്നിപ്പനി സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിച്ചതിനാലാണ് രോഗബാധ പിടിച്ചുകെട്ടാനായത്. ക്ഷീര കര്‍ഷക…
കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ ഉജ്ജ്വല നിമിഷമാണിത്: വാണിദാസ് എളയാവൂർ
കണ്ണൂർ: കോണ്‍ഗ്രസ്സിന് ഇത് തിരിച്ചുവരവിന്റെ ഉജ്ജ്വല നിമിഷമാണെന്ന് പ്രമുഖ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ വാണിദാസ് എളയാവൂര്‍. ദേശീയ സുരക്ഷക്ക് രാഷ്ട്രീയ ജാഗ്രത എന്ന മുദ്രാവാക്യവുമായി ഡിസിസി പ്രസിഡന്റ് നയിക്കുന്ന ആസാദി കി ഗൗരവ് പദയാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് വാണിദാസ് എളയാവൂരിന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ജാഥാ ലീഡർ അഡ്വ. മാർട്ടിൻ ജോർജിന് വാണിദാസ് എളയാവൂർ ദേശീയ പതാക കൈമാറി. ജനാധിപത്യ മതേതര പ്രസ്ഥാനത്തിന്റെ നവോത്ഥാനമാണ് നാം കാണുന്നതെന്നും വാണിദാസ് എളയാവൂർ പറഞ്ഞു. കോണ്‍ഗ്രസിന്റേതു പോലെ തെളിവുറ്റതും പുരോഗമനപരവുമായ പ്രത്യയശാത്രം അവകാശപ്പെടാന്‍ കഴിയുന്ന വേറൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്നില്ലെന്ന് വാണിദാസ് എളയാവൂര്‍ പറഞ്ഞു. രാഷ്ട്രസേവനം ജീവിതലക്ഷ്യമായി കണ്ട് ആത്മത്യാഗം വരിച്ച മഹാരഥന്മാരുടെ പെരുനിര സാരഥ്യം വഹിക്കുന്ന വേറൊരു സംഘടനയുമില്ല. എല്ലാം മറന്ന പോലെ കാലം അത് നിശബ്ദമാക്കിക്കളഞ്ഞു. നിശ്ശബ്ദതയില്‍ മൂടിക്കെട്ടിയ കോൺഗ്രസിന് ഒരു…
ഫലസ്തീൻ കുട്ടികളെ ‘മനസ്സാക്ഷിക്ക് വിരുദ്ധമായി’ കൊന്നൊടുക്കിയതിനെ യുഎൻ അപലപിച്ചു
ജനീവ, സ്വിറ്റ്സർലൻഡ്: ഈ മാസം കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത ഫലസ്തീൻ കുട്ടികളുടെ എണ്ണത്തിൽ യുഎൻ അവകാശ മേധാവി വ്യാഴാഴ്ച ആശങ്ക രേഖപ്പെടുത്തി, ഉത്തരവാദികളായവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു. ഗാസയിലെ ജനസാന്ദ്രതയുള്ള ഫലസ്തീൻ എൻക്ലേവിൽ ഇസ്രായേലും ഇസ്ലാമിക് ജിഹാദ് തീവ്രവാദികളും തമ്മിൽ മൂന്ന് ദിവസത്തെ തീവ്രമായ സംഘർഷമാണ് കഴിഞ്ഞ ആഴ്ച കണ്ടത്. “സംഘർഷത്തിനിടയിൽ കുട്ടികളെ വേദനിപ്പിക്കുന്നത് അഗാധമായ അസ്വസ്ഥത ഉണ്ടാക്കുന്നു,” ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ മിഷേൽ ബാച്ചലെറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷം നിരവധി കുട്ടികളെ കൊന്നതും അംഗഭംഗം വരുത്തിയതും മനഃസാക്ഷിക്ക് നിരക്കാത്തതാണെന്നും അവര്‍ പറഞ്ഞു. ഇറാൻ പിന്തുണയുള്ള ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ സ്ഥാനങ്ങൾ ലക്ഷ്യമിട്ടാണ് ഇസ്രായേലി വ്യോമ, പീരങ്കി ആക്രമണം നടത്തിയത്. സമീപകാല അശാന്തിയിൽ പലസ്തീൻ പ്രദേശങ്ങളിൽ 19 പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടതായി മിഷേൽ ബാച്ചലെറ്റിന്റെ ഓഫീസ് അറിയിച്ചു. ഈ വർഷം മൊത്തം എണ്ണം 37…
കുഞ്ചാക്കോ ബോബന്റെ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്ററിന്റെ പേരില്‍ രാഷ്ട്രീയ പോരാട്ടം
തിരുവനന്തപുരം: കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പോരാട്ടം രൂക്ഷമാകുന്നു. പോസ്റ്ററില്‍ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യ വാക്യത്തെച്ചൊല്ലി രാഷ്ട്രീയപോരാട്ടം മുറുകുകയാണ്. ഇടത് അനുഭാവികളാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ പോസ്റ്ററിനെതിരായ സൈബർ ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം രംഗത്തെത്തി. കേരളത്തിലെ മുഴുവൻ ജനങ്ങളും അനുഭവിക്കുന്ന ദുരിതം ഫലിതരൂപേണ പരസ്യത്തിൽ ഉൾപ്പെടുത്തിയതിന്റെ പേരില്‍ സിനിമ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നത് ‘അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാർക്‌സിസ്റ്റ് വെട്ടുകിളികൾ’ ആണെന്നാണ് വിടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇവന്മാര്‍ക്ക് പ്രാന്താണോയെന്നും അദ്ദേഹം ചോദിക്കുന്നു. സിനിമക്കെതിരായ സൈബര്‍ ആക്രമണത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരത്തെ വിമര്‍ശിച്ചിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്തു കയറി നിന്ന് വാദിക്കുന്നവരാണ് ഇത്തരം സൈബര്‍ ആക്രമണം നടത്തുന്നതെന്നും റോഡിലെ…
