കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 6): ജോണ്‍ ഇളമത

ഫ്ളോറന്‍സിലെ ഭരണാധികാരിയായ മെഡിസി പ്രഭു ലോറന്‍സോ ഡി പിയറോയുടെ കൊട്ടാരത്തിലേക്ക്‌ അതിഥിയായി മൈക്കെലാഞ്ജലോ ക്ഷണിക്കപ്പെട്ടു. അവന്‍ അവിടെ മഹാശില്പിയായ ബെര്‍റ്റോള്‍ഡോ ഡി ജിയോവാനിയുടെ ശിഷ്യത്വം സ്വീകരിച്ചു. താമസം വിന മൈക്കിള്‍ മെഡിസി പ്രഭുവിന്റെ ആരാധാനപാത്രമായി. അവന്‍ ശില്പരചന അതിവേഗം പഠിച്ചു. ഉള്ളിലുറങ്ങിയ ശില്പങ്ങളുടെ മുഖാവരണം അഴിഞ്ഞ്‌ ശില്പങ്ങള്‍ അവന്റെയുള്ളില്‍ ഉരുത്തിരിഞ്ഞു. ജിയോവാനിയുടെ ശില്പങ്ങളെ അതിശയിപ്പിക്കുന്ന ഭാവനയുടെ നിലയ്ക്കാത്ത പ്രവാഹം പോലെ അവന്‍ കൊത്താനാരംഭിച്ചു. പതിനാറാം വയസ്സില്‍ മെഡോണ സീറ്റഡ്‌ ഓണ്‍ എ സ്റ്റെപ്പ്‌, ബാറ്റില്‍ ഓഫ്‌ ദ സെന്‍റാഷസ്‌ എന്നീ ശില്പങ്ങള്‍ മൈക്കെലാഞ്ജലോ ആദ്യമായി കൊത്തി. അവ മെഡിസീകോര്‍ട്ടിലെ ശില്പികള്‍ അത്യദ്ഭുതത്തോടെ നോക്കി കണ്ടു. ശില്പകലയില്‍ രുപഭേദഭാവങ്ങളുടെ വ്യത്യസ്തത. പുതിയ ഭാവങ്ങളില്‍ ജീവന്‍ തുടിച്ചു നില്‍ക്കുന്ന രൂപങ്ങള്‍. മെഡോണ സീറ്റഡ്‌ ഓണ്‍ എ സ്റ്റെപ്പില്‍ ഒരു കോണിപ്പടിക്കു താഴെ പിഞ്ചുകുഞ്ഞിനെ കൈയ്യിലേന്തിയ മാതാവ്‌, കോണിപ്പടികളിലേക്കു കയറിപ്പോകുന്ന മുതിര്‍ന്ന…

കാന്‍സസ്-ഗര്‍ഭഛിദ്രാവകാശം നിലനിര്‍ത്തണമെന്ന് വോട്ടെടുപ്പിലൂടെ തീരുമാനിച്ച അമേരിക്കയിലെ ആദ്യസംസ്ഥാനം

കാന്‍സസ്: കാന്‍സസ് സംസ്ഥാന ഭരണഘടനയില്‍ ഗര്‍ഭചിദ്രാവകാശം നിലനിര്‍ത്തണമെന്ന് ആഗസ്റ്റ് 2ന് നടന്ന വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ജൂണ്‍മാസം സുപ്രീംകോടതി ഗര്‍ഭഛിദ്രാവകാശം ഭരണഘടനാ വിരുദ്ധമാണെന്ന് വിധിപ്രഖ്യാപിച്ചതിനുശേഷം അമേരിക്കയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം വോട്ടെടുപ്പിലൂടെ അവകാശം നിലനിര്‍ത്തണമെന്ന് തീരുമാനിച്ചത്. ഗര്‍ഭഛിദ്രത്തിന് അനുകൂലമായി വാദിക്കുന്നവരുടെ വന്‍ വിജയമാണിതെന്ന് അബോര്‍ഷന്‍ അഡ്വക്കേറ്റ്സ് അവകാശപ്പെട്ടു. ഗര്‍ഭഛിദ്രാവകാശം സംസ്ഥാനത്ത് അനുവദിക്കരുതെന്ന തീരുമാനത്തെയാണ് വോട്ടര്‍മാര്‍ ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിയന്ത്രണമുള്ള സംസ്ഥാന നിയമസഭ, ഗര്‍ഭഛിദ്രം അവസാനിപ്പിക്കുന്നതിനും, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തയ്യാറെടുക്കുന്നതിനിടയില്‍ വന്ന ഈ തീരുമാനം കനത്ത തിരിച്ചടിയായിട്ടാണ് നിയമസാമാജികര്‍ കരുതുന്നത്. സംസ്ഥാനത്തിന്റെ ബില്‍ ഓഫ് റൈറ്റ്സില്‍ ഉള്‍പ്പെട്ടതാണ് ഗര്‍ഭഛിദ്രാവകാശമെന്ന് 2019 ല്‍ സ്റ്റേറ്റ് സുപ്രീം കോടതി വിധിച്ചിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി ഗര്‍ഭഛിദ്രത്തിന് എതിരെ ശക്തമായ ഒരു കണ്‍സര്‍വേറ്റീവ് ലോബി സംസ്ഥാനത്ത് നിലവിലുണ്ട്. സംസ്ഥാന നിയമസഭയിലേക്ക് കൂടുതല്‍ റിപ്പബ്ലിക്കന്‍സ് വിജയിച്ചു കയറുമ്പോള്‍, പലപ്പോഴും ഗവര്‍ണ്ണറാകുന്നത് ഡമോക്രാറ്റിക്…

പി.സി. മാത്യു വേൾഡ് മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചതായി പി.സി. മാത്യു അറിയിച്ചു. അടുത്തിടെ ബഹ്റൈനില്‍ വെച്ച് നടന്ന ഡബ്ല്യു എം സി കോണ്‍ഫറന്‍സിലാണ് വൈസ് പ്രസിഡന്റായി പി സി മാത്യു തെരഞ്ഞെടുക്കപ്പെട്ടത്. മുൻ ഗ്ലോബൽ ഓർഗനൈസഷൻ വൈസ് പ്രസിഡന്റ്, മുൻ അമേരിക്ക റീജിയൻ ചെയർമാൻ, റീജിയൻ പ്രസിഡന്റ് മുതലായ സ്ഥാനങ്ങൾ അലങ്കരിക്കുകയും, സംഘടനയെ വളർത്തുവാൻ ശക്തമായ നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇന്ന് (ആഗസ്റ്റ് 3) ഇമെയിൽ വഴിയാണ് രാജി വിവരം സംഘടനയുടെ നേതൃത്വത്തെ അറിയിച്ചത്. ബൃഹത്തായ ഗ്ലോബൽ ഇന്ത്യൻ നെറ്റ്‌വർക്ക് സംഘടനയായ “ഗ്ലോബൽ ഇന്ത്യൻ കൗണ്‍സിൽ” പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും, ഭാരിച്ച ചുമതല ഏറ്റെടുക്കുകയും ചെയ്തതിനാലാണ് താൻ രാജിവെക്കുന്നതെന്ന് പി.സി. മാത്യു പറഞ്ഞു. വേൾഡ് മലയാളി കൗണ്‍സില്‍ മലയാളികളുടെ മാത്രം നെറ്റ്‌വർക്ക് ഓർഗനൈസഷൻ ആകുമ്പോൾ ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ എല്ലാ ഇന്ത്യക്കാരുടെയും സംഘടനയാണെന്നും,…

ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് മീറ്റില്‍ സിത്താര കൃഷ്ണകുമാറിന്റെ കള്‍ച്ചറല്‍ നൈറ്റ്

ഓസ്റ്റിന്‍ : അമേരിക്കയിലെ സീറോ മലബാര്‍ ചിക്കാഗോ രൂപതയിലെ ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് മീറ്റ് ഈ മാസം 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ നേതൃത്വത്തില്‍ നടക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ഈ മെഗാ മേളയുടെ വന്‍വിജയത്തിനായി രണ്ടാം ദിവസം ആറാം തീയതി വൈകുന്നേരം മലയാളികളുടെ പ്രിയപ്പെട്ട ഗായികയും, ഈ വര്‍ഷത്തെ കേരള ഗവണ്‍മെന്റ് അവാര്‍ഡ് ജേതാവുമായ സിത്താര ഷ്ണകുമാര്‍ നയിക്കുന്ന കള്‍ച്ചറല്‍ നൈറ്റ് പ്രോഗ്രാം ഉണ്ടായിരിക്കും. ഈ പ്രോഗ്രാം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചെംപ്ലാസ്റ്റ് എന്ന കമ്പനിയാണ്. ടെക്സാസ്, ഒക്കല്‍ഹോമ എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി മൂവായിരം കായികതാരങ്ങളും, ആറായിരത്തിലധികം കായികപ്രേമികളും പങ്കെടുക്കുന്ന ഈ സ്പോര്‍ട്സ് മീറ്റിന്റെ മെഗാസ്പോണ്‍സര്‍ പാറയ്ക്കല്‍ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സ്ഥാപകനേതാവും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായി ജീബി പാറയ്ക്കലാണ്. കോവിഡിനുശേഷം നടക്കുന്ന ഈ മെഗാസ്പോര്‍ട്സ് മീറ്റിന്റെ വിജയകരമായ നടത്തിപ്പിനായി ചീഫ കോര്‍ഡിനേറ്റര്‍…

മങ്കിപോക്‌സ്: ഇല്ലിനോയ്‌സില്‍ പബ്ലിക്ക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചു

ചിക്കാഗോ: മങ്കിപോക്‌സ് ഇല്ലിനോയ് സംസ്ഥാനത്തു വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിക്കുകയാണെന്ന് ഗവര്‍ണ്ണര്‍ ജെ.ബി പ്രിറ്റ് സ്‌ക്കര്‍ തിങ്കളാഴ്ച അറിയിച്ചു. മങ്കി പോക്‌സിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഡിസാസ്റ്റര്‍ ഏരിയായായി ക്ലാസിഫൈ ചെയ്യുകയാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇല്ലിനോയെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷനും പറഞ്ഞു. 520 കേസ്സുകളാണ് സംസ്ഥാനത്തു സ്ഥിരീകരിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സംസ്ഥാനത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മങ്കിപോക്‌സ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. 1300 പേര്‍ക്കാണ് ഇവിടെ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാമതായി കാലിഫോര്‍ണിയ, ഇവിടെ 800 പേര്‍ക്കും രോഗം സ്ഥീരീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിന് ലഭ്യമായ കണക്കുകള്‍ അനുസരിച്ചു അമേരിക്കയില്‍ ഇതുവരെ 51000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇല്ലിനോയ് സംസ്ഥാനത്ത് ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധമാണ് രോഗം അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നതെന്ന് ഗവര്‍ണ്ണറുടെ വിജ്ഞാപനത്തില്‍ പറയുന്നത്.…

പി.സി ഏബ്രഹാം (അവറാച്ചന്‍, 85) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹൈഡ്പാര്‍ക്കില്‍ താമസിക്കുന്ന പി.സി ഏബ്രഹാം (അവറാച്ചന്‍ (85), റിട്ടയേര്‍ഡ് ഐ.ഒ.സി ഉദ്യോഗസ്ഥന്‍) ജൂലൈ 31-ന് അന്തരിച്ചു. ചുങ്കപ്പാറ പ്ലാംകൂട്ടത്തില്‍ പരേതരായ ഗീവര്‍ഗീസ് ചാക്കോയുടേയും, അന്നമ്മ ചാക്കോയുടേയും പുത്രനാണ്. പെരുമ്പട്ടിയില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഇടവകാംഗമാണ്. ഭാര്യ റാഹേലമ്മ (കുഞ്ഞുമോള്‍) കല്ലൂപ്പാറ മേലേക്കുറ്റുമലയില്‍ കുടുംബാംഗമാണ്. മക്കള്‍: അനു വര്‍ഗീസ് (ന്യൂയോര്‍ക്ക്), അജു ഏബ്രഹാം (ടെക്സാസ്). മരുമക്കള്‍: തോമസ് വര്‍ഗീസ് (സജി ന്യൂയോര്‍ക്ക്), ലീന ഏബ്രഹാം (ടെക്സസ്). കൊച്ചുമക്കള്‍: അബിഗേയ്ല്‍ അന്യ, ജേക്കബ്, ജെസീക്ക.

ദുരഭിമാനക്കൊലപാതകം: രണ്ടു പെണ്മക്കളെ കൊലപ്പെടുത്തിയ പിതാവിന്റെ വിചാരണ ആരംഭിച്ചു

ഡാളസ്: കൗമാരക്കാരായ രണ്ടു പെൺമക്കളെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഡാളസ് കൗണ്ടി കോടതിയിൽ ആരംഭിച്ചു. 2008 ജനുവരി 1 നാണ് പിതാവ് രണ്ടു മക്കളെയും കൊലപ്പെടുത്തിയത്. കൃതൃത്തിന് ശേഷം രക്ഷപ്പെട്ട പിതാവിനെ 2020 ലാണ് പൊലീസ് പിടികൂടിയത്. പ്രതിക്കുവേണ്ടി പൊലീസും എഫ്ബിഐയും 12 വർഷം നടത്തിയ തിരച്ചിലിനൊടുവിലാണ് പിടിയിലായത്. പെൺകുട്ടികള്‍ ആൺ സുഹൃത്തുക്കളുമായി അടുത്തിടപഴകിയതാണ് പിതാവ് യാസറിനെ പ്രകോപിപ്പിച്ചത്. ഈജിപ്ത് വംശജനായ യാസർ അബ്ദെൽ, ഡാളസില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടയിലാണ് കൊല നടത്തിയത്. ഡാളസ് ലൂയിസ്‌വില്ല ഹൈസ്ക്കൂൾ വിദ്യാർഥികളായിരുന്നു കൊല്ലപ്പെട്ട സാറ യാസറും (17), അമിനാ യാസറും (18). കുടുംബത്തിന്റെ മാനം രക്ഷിക്കാനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചുവെങ്കിലും, കോടതിയിൽ കുറ്റം നിഷേധിച്ചു. ഇർവിംഗിലുള്ള ഒരു ഹോട്ടലിനു മുന്നിൽ പാർക്കു ചെയ്തിരുന്ന കാറിലാണ് വെടിയേറ്റ ഇരുവരുടെയും മൃതദേഹം കണ്ടത്.

നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റി കൺവെൻഷൻ ചരിത്ര താളുകളിൽ

ന്യൂജേഴ്‌സി: നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിയുടെ (എൻ.എ.കെ.സി) ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 29 -മത് കൺവെൻഷൻ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് അമേരിക്കൻ ക്നാനായ സമൂഹത്തിന്റെ ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ടു. ക്നാനായ സമുദായത്തിലെ മൂന്നു മെത്രാപ്പോലീത്തമാരുടെയും, യാക്കോബായ സുറിയാനി സഭയുടെ (അമേരിക്ക) ആർച്ച്‌ ബിഷപ്പിന്റെയും സാന്നിധ്യം കൊണ്ട് കൺവെൻഷൻ ശ്രദ്ധേയമായി മാറി. ജൂലൈ 21 മുതൽ 24 വരെ ന്യൂജേഴ്സിയിലെ പാർസിപ്പനി ഹിൽട്ടനിൽ നടന്ന നാലു ദിവസത്തെ ഫാമിലി കോൺഫറൻസിൻറെ ഉൽഘാടന യോഗത്തിൽ ക്നാനായ സമുദായത്തിന്റെ അമേരിക്ക കാനഡ യൂറോപ്പ് മേഖല ആർച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ. ആയൂബ് മോർ സിൽവാനോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. യാക്കോബായ സുറിയാനി സഭയുടെ (അമേരിയ്ക്ക) ആർച്ച് ബിഷപ്പ് അഭിവന്ദ്യ എൽദോ മോർ തീത്തോസ് തിരുമേനി ഉത്ഘാടനം നിർവ്വഹിച്ചു. കേരളത്തിൽ നിന്നും എത്തിച്ചേർന്ന അഭിവന്ദ്യരായ കുറിയാക്കോസ് മോർ ഗ്രിഗോറിയോസ്, കുറിയാക്കോസ് മോർ ഈവാനിയോസ് തിരുമേനിമാരുടെ…

Columbia Univ. Professor Somasundaran Elected Chair of Hoover Board of Award

NEW YORK, NY: Dr. Ponisseril Somasundaran has been elected Chair of the Hoover Board of Award. The award, established in 1929, commemorates the civic and humanitarian achievements of engineers.  The board consists of representatives from the American Institute of Chemical Engineers; American Institute of Mining, Metallurgical, and Petroleum Engineers; American Society of Civil Engineers; American Society of Mechanical Engineers; and Institute of Electrical and Electronics Engineers. Dr. Somasundaran is the La von Duddleson Krumb Professor of Mineral Engineering and Director of the Langmuir Center for Colloids and Interfaces at Columbia University. Professor…

ഭാരോദ്വഹന താരം ഹർജീന്ദർ കൗറിന് പഞ്ചാബ് സർക്കാർ 40 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു

ചണ്ഡീഗഡ്: ബ്രിട്ടനിലെ ബിർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ ഭാരോദ്വഹന താരം ഹർജീന്ദർ കൗറിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ 40 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി കൗറിനെ അഭിനന്ദിക്കുകയും അവരുടെ നേട്ടം രാജ്യത്തിന് അഭിമാനകരമാണെന്നും പറഞ്ഞു. മെഹാസ് ഗ്രാമത്തിൽ നിന്നുള്ള വാഗ്ദാനമായ കായികതാരമാണ് കൗർ. പഞ്ചാബിന്റെ കായിക നയം അനുസരിച്ച് പഞ്ചാബ് സംസ്ഥാന സർക്കാർ അവർക്ക് 40 ലക്ഷം രൂപ സമ്മാനമായി നൽകും. കൗറിന്റെ വിജയം ഭാവിയിലെ അത്‌ലറ്റുകളെ, പ്രത്യേകിച്ച് സ്ത്രീകളെ, കായികരംഗത്ത് വിജയിക്കാനും അവരുടെ രാജ്യത്തിന് ബഹുമാനം കൊണ്ടുവരാനും പ്രേരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കായികതാരങ്ങളെ പിന്തുണയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഈ കായികതാരങ്ങൾക്ക് ഏത് സമയത്തും മികച്ച പ്രകടനം കാഴ്ചവെച്ചാൽ ക്യാഷ് പാരിതോഷികം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചാബിന്റെ കായിക സംസ്കാരം പുനർനിർമിക്കുന്നതിലാണ് സർക്കാരിന്റെ പ്രധാന ശ്രദ്ധയെന്നും…