അഖില കാനഡ സെവൻസ് സോക്കർ ടൂർണമെന്റും കിഡ്സ് സോണുമായി കേരളോത്സവം എഡ്മിന്റണിൽ

എഡ്മന്റൻ: കൈരളി റിയൽറ്റി എഫ് സി കേരള ട്രോഫികൾക്ക് വേണ്ടിയുള്ള അഖില കാനഡ സെവൻസ് ഫുട്ബോൾ ടൂറ്ണമെന്റും, കേരളോത്സവവും ജൂലൈ രണ്ടിന് എഡ്മന്റണിലെ ബ്ലൂ ക്വിൽസ് പാർക്കിൽ നടക്കും. അഖില കാനഡ ടൂര്ണനെന്റിൽ വിജയികൾ ആകുന്നവർക് എഡ്മിന്റണിലെ കൈരളി റിയാലിറ്റി ഗ്രൂപ് സ്പോന്സർ ചെയ്യുന്ന ഫ്‌സി കേരള എവർ റോളിംഗ് ട്രോഫിയും, 2022 ഡോളറും ആണ് സമ്മാനം. റണ്ണേഴ്‌സ് അപ് ആകുന്നവർക് ടൂര്ണണമെന്റ് സംഘാടകരായ എഫ് സി കേരള നൽകുന്ന എവർ റോളിംഗ് ട്രോഫിയും 1001 ഡോളറും ആണ്‌ സമ്മാനം. എഡ്മണ്ട്നിൽ നിന്നുള്ള ടീമുകൾ കൂടാതെ കാൽഗരി, ടോറോന്റോ, സാസ്‌കറ്റൂണ്, റജൈന എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി ഫുട്ബോൾ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും. രാവിലെ ഒൻപത് മുതൽ ആരംഭിക്കുന്ന കേരളോത്സവത്തിൽ കുട്ടികൾക്കായുള്ള ഫെയ്‌സ് പെയിന്റിങ്, ബൗൻസിങ് കാസിൽ, ബലൂണ് കളിപ്പാട്ടങ്ങൾ, എന്നിങ്ങനെ നിരവധി പരിപാടികൾ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കിയിട്ടുണ്ട്.…

സിംഗപ്പൂർ കമ്പനി യുഎസിലേക്ക് 4.5 മില്യൺ പൗണ്ട് ബേബി ഫോർമുല ബേസ് പൗഡർ അയക്കും

സിംഗപ്പൂർ ആസ്ഥാനമായുള്ള മീഡ് ജോൺസൺ ന്യൂട്രീഷൻ/റെക്കിറ്റ്, ബേബി ഫോർമുലയുടെ നിലവിലുള്ള ക്ഷാമം നേരിടാൻ സഹായിക്കുന്ന എൻഫാമിൽ സ്റ്റേജ് 1 നിർമ്മിക്കാൻ ഉപയോഗിക്കുന്ന 4.5 ദശലക്ഷം പൗണ്ട് ബേസ് പൗണ്ട് കയറ്റി അയയ്ക്കാൻ പദ്ധതിയിടുന്നതായി യു എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു . 66 ദശലക്ഷം 8 ഔൺസ് കുപ്പികൾക്ക് തുല്യമായ 5.7 ദശലക്ഷം ബേബി ഫോർമുല ഉത്പാദിപ്പിക്കാൻ അടിസ്ഥാന പൊടി ഉപയോഗിക്കുമെന്ന് FDA ബുധനാഴ്ച പറഞ്ഞു. കമ്പനി ഈ മാസം അവസാനം മിനസോട്ടയിലെ ഒരു ഫെസിലിറ്റിയിലേക്ക് ഉൽപ്പന്നം ഷിപ്പിംഗ് ആരംഭിക്കും, അവിടെ അത് അന്തിമ ഉൽപ്പന്നത്തിലേക്ക് പരിവർത്തനം ചെയ്യും. ആ അന്തിമ ഉൽപ്പന്നം “വരും ആഴ്ചകളിൽ” ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിമാസ ഷിപ്പിംഗ് നവംബർ വരെ തുടരും. യു‌എസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് യുഎസിലേക്ക് ഉൽപ്പന്നം എത്രയും വേഗം എത്തിക്കുന്നതിനുള്ള ഓപ്ഷനുകൾ…

വര്‍ഗീയ വിഷം ചീറ്റലാണോ കോണ്‍ഗ്രസിന്റെ മതേതര നിലപാടെന്ന് വ്യക്തമാക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവ് വി.ടി. ബലറാമിന്റെ വര്‍ഗീയ വിഷം ചീറ്റലാണോ കോണ്‍ഗ്രസിന്റെ മതേതര നിലപാടെന്നുള്ളത് സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. തൃക്കാക്കരയിലെ വിജയം എന്തും പറയാനുള്ള ലൈസന്‍സായി കോണ്‍ഗ്രസ് നേതാക്കള്‍ കാണേണ്ടതില്ല. വോട്ടു രാഷ്ട്രീയത്തിന് കുടപിടിച്ച് ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് പാദസേവ ചെയ്ത് അവരെ വെള്ളപൂശുന്നവരായി സ്വാതന്ത്ര്യസമര ഉല്പന്നമായ കോണ്‍ഗ്രസിന്റെ അഭിനവ നേതാക്കള്‍ അധഃപതിക്കരുത്. കാലങ്ങളായി രാജ്യത്തുടനീളം നിരന്തരം പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടും പാഠം പഠിക്കാത്തവര്‍ ഭീകരവാദികളുടെ കളിപ്പാട്ടങ്ങളായി മാറിയിരിക്കുന്നുവെന്നതിന്റെ സൂചനകളാണ് ഇത്തരം പ്രസ്താവനകള്‍. മയക്കുമരുന്നിനും ഭീകരവാദത്തിനുമെതിരേ ക്രൈസ്തവ സഭാനേതൃത്വം വിശ്വാസി സമൂഹത്തിന് നല്‍കുന്ന മുന്നറിയിപ്പുകള്‍ തെളിവുകളുടെയും യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തിലാണ്. കേരളം അനുദിനം കണ്ടുകൊണ്ടിരിക്കുന്നതും സംസ്ഥാനത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഭീകരവാദത്തിനെ മഹത്വവത്ക്കരിച്ച് പാലൂട്ടിവളര്‍ത്തുവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നത് അപക്വവും അപകടകരവും അപലപനീയവുമാണ്. കേന്ദ്ര സംസ്ഥാന…

വാണാക്യൂ പള്ളിയില്‍ മോര്‍ യാക്കോബ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്‌സി വാണാക്യൂ സെന്റ് ജെയിംസ് ദേവാലയത്തിന്റെ കാവല്‍പിതാവായ മോര്‍ യാക്കോബ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2022 ജൂണ്‍ 18(ശനി), 19(ഞായര്‍) തീയതികളില്‍ ദക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഊര്‍ശ്ലേമിന്റെ ഒന്നാമത്തെ പ്രധാനാചാര്യനായ മോര്‍ യാക്കോബ് ശ്ലീഹായുടെ പുണ്യനാമത്തില്‍ മലങ്കര ആര്‍ച്ച് ഡയോസിസില്‍ സ്ഥാപിതമായ പ്രഥമ ദേവാലയമാണ് വാണാക്യൂ ഇടവക. ജൂണ്‍ 19-ാം തീയതിയാണ് വിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആകമാന സുറിയാനി സഭ ആചരിക്കുന്നത്. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഇടവക വികാരി ബഹു.ഫാ.ജോയി ജോണ്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ജൂണ്‍ 18 ശനിയാഴ്ച വൈകുന്നേരം 6.15ന് കൊടി ഉയര്‍ത്തലിനെത്തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയും വചന ശുശ്രൂഷയും ഉണ്ടായിരിക്കും. 7.30ന് സ്‌നേഹ വിരുന്നോടെ ശനിയാഴ്ചത്തെ ചടങ്ങുകള്‍ സമാപിക്കും. ഞായറാഴ്ച(ജൂണ്‍ 19) രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും9.30ന് വിശുദ്ധ കുര്‍ബാനയും നടക്കും. 11 മണിക്ക് പ്രദക്ഷിണവും, തുടര്‍ന്ന് ആശീര്‍വാദവും, നേര്‍ച്ച വിളമ്പും,…

ഇവാഞ്ചലിക്കൽ സഭാ പ്രിസൈഡിംഗ് ബിഷപ്പ് റവ. ഡോ. തോമസ് ഏബ്രഹാമിന് ഹ്യൂസ്റ്റണിൽ സ്വീകരണം നൽകി

ഹ്യൂസ്റ്റൺ: സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ് റവ. ഡോ. തോമസ് എബ്രഹാമിനും, പത്നി മേരി എബ്രഹാമിനും ഹ്യൂസ്റ്റൺ ഇന്റര്‍കോണ്ടിനെന്റല്‍ എയർപോർട്ടിൽ ഗ്രേറ്റർ ഹ്യൂസ്റ്റൺ ഇടവക വികാരി റവ. ഡോ. ജോബി മാത്യുവിൻറെ നേതൃത്വത്തിൽ സ്വീകരണം നൽകി. 19ന് ഞായറാഴ്ച ഇടവകയിൽ സഭയുടെ പൂർണ്ണ അംഗത്വത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള സ്ഥിരീകരണ ശുശ്രൂഷ, ആരാധന, തിരുവത്താഴ ശുശ്രൂഷ തുടങ്ങി വിവിധ സഭാപരമായ ചടങ്ങുകൾക്ക് ബിഷപ്പ് നേതൃത്വം നൽകും. ഭദ്രാസനത്തിന് കീഴിലുള്ള മറ്റ് 8 ഇടവകകളിലും വിവിധങ്ങളായ ശുശ്രൂഷ കൾക്ക് ബിഷപ്പ് റവ.ഡോ.തോമസ് എബ്രഹാം നേതൃത്വം നൽകുന്നത് ആയിരിക്കുമെന്ന് ഇടവക വികാരി റവ.ഡോ. ജോബി മാത്യു, വൈസ് പ്രസിഡണ്ട് മത്തായി കെ മത്തായി, മറ്റ് ഇടവക ഭാരവാഹികൾ എന്നിവർ അറിയിച്ചു.

കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷം: ശശി തരൂർ മുഖ്യാതിഥിതി

ന്യൂയോർക്ക്: അത്യന്തം വിപുലമായ ചടങ്ങുകളോടെ കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ നടത്തുവാനായി അൻപതഗകമ്മിറ്റി നിലവിൽ വന്നു. ന്യൂയോർക്കിലെ പൊതുസമൂഹത്തിൽ അമ്പതു വർഷത്തെ പ്രവർത്തനങ്ങൾ സാക്ഷിയാക്കി, അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ 2022 ഒക്ടോബർ 29 നു ന്യൂയോർക്കിലെ ലോങ്ങ്ഐലൻഡിൽ വച്ച് നടത്തപ്പെടും. സമ്മേളങ്ങൾക്കു തിരുവനന്തപുരം എം. പിയും വിശ്വപൗരനുമായ ശ്രീ. ശശി തരൂർ മുഖ്യാതിഥിതിയായിരിക്കും. ഡോ .ശശി തരൂർ 2009 മുതൽ കേരളത്തിലെ തിരുവനന്തപുരത്ത് നിന്നുള്ള പാർലമെന്റ് അംഗമായി സേവനമനുഷ്ഠിക്കുന്നു. മുൻ ഇന്ത്യൻ അന്തർദേശീയ നയതന്ത്രജ്ഞൻ, രാഷ്ട്രീയക്കാരൻ, എഴുത്തുകാരൻ, ബുദ്ധിജീവി. അദ്ദേഹം മുമ്പ് ഐക്യരാഷ്ട്രസഭയുടെ അണ്ടർ സെക്രട്ടറി ജനറലായിരുന്നു, 2006-ൽ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ചു. ഇൻഫർമേഷൻ ടെക്നോളജി സംബന്ധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, ഓൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ്സ് എന്നിവയുടെ ചെയർമാനായും…

ബൈഡൻ യുക്രെയ്‌നിന് 1 ബില്യൺ ഡോളർ സൈനിക സഹായം പ്രഖ്യാപിച്ചു

വാഷിംഗ്ടണ്‍: ഉക്രെയ്നില്‍ നിന്ന് പിന്തുണയ്‌ക്കായുള്ള ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് മറുപടിയായി ബൈഡന്‍ സർക്കാർ ന് 1 ബില്യൺ ഡോളർ അധിക സൈനിക സഹായം നൽകുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. പ്രതിസന്ധിയിലായ രാജ്യത്തിന് യുഎസ് 1 ബില്യൺ ഡോളർ സൈനിക സഹായം കൂടി നൽകുന്നുണ്ടെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയെ ജോ ബൈഡന്‍ അറിയിച്ചതായി പ്രസ്താവനയില്‍ പറഞ്ഞു. സഹായത്തിൽ “അധിക പീരങ്കികളും തീരദേശ പ്രതിരോധ ആയുധങ്ങളും പീരങ്കികൾക്കും നൂതന റോക്കറ്റ് സംവിധാനങ്ങൾക്കുമുള്ള വെടിമരുന്ന്” ഉൾപ്പെടുന്നു. ഉക്രേനിയക്കാർക്ക് “ഡോൺബാസിലെ അവരുടെ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കേണ്ടതുണ്ട്,” പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. “ഉക്രേനിയൻ ജനതയുടെ ധീരതയും ദൃഢതയും നിശ്ചയദാർഢ്യവും ലോകത്തെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. ഉക്രേനിയൻ ജനതയുടെ സ്വാതന്ത്ര്യത്തിനായി പോരാടുമ്പോൾ അവരോടുള്ള പ്രതിബദ്ധതയിൽ അമേരിക്കയും സഖ്യകക്ഷികളും പങ്കാളികളും ഒറ്റക്കെട്ടാണ്,” ബൈഡൻ പറഞ്ഞു. യുക്രെയിനിനുള്ള ദീർഘകാല സപ്ലൈസ് ഉറപ്പാക്കാൻ നിലവിലെ യുഎസ് സ്റ്റോക്കുകളിൽ നിന്ന് വിദഗ്ധമായി കയറ്റുമതി ചെയ്യാൻ കഴിയുന്ന…

ജോളി എബ്രഹാം ഡാളസിൽ നിര്യാതയായി

ഡാളസ്:പള്ളം കണ്ണംപുറത്തു ജോളി എബ്രഹാം (70) ഡാളസിൽ നിര്യാതയായി. മല്ലപ്പള്ളി മുതുത്തോട്ടത്തിൽ പരേതരായ എം സി ജോസഫിന്റെയും അന്നാമ്മ ജോസഫിന്റെയും മകളാണ് . സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് അംഗമാണ്. ഭർത്താവ്: എബ്രഹാം കെ വർക്കി. മക്കൾ: റോഷൻ, ഷാരൻ, ഷെറിൻ. മരുമക്കൾ: റഷ്മി, ഡോ. വിമൽ ജോർജ്, അരുൺ തോമസ് (എല്ലാവരും യു‌എസ്‌എ). സംസ്കാരം ശനിയാഴച രാവിലെ 11 ന് ടാരന്റിന്‍ ജാക്‌സൺ മോർറോ ഫ്യൂണറൽ ഹോമിൽ (2525 സെൻട്രൽ എക്സ്പ്രസ്സ് വേ, അലൻ ) വെച്ചു നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: റോഷൻ എബ്രഹാം 704 219 0134.

ഐജോ ആകശാല കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ സ്‌പോര്‍ട്‌സ് & ഗെയിംസ് കമ്മറ്റി ചെയര്‍മാന്‍

ചിക്കാഗോ: വടക്കേ അമേരിക്കയില്‍ താമസിക്കുന്ന ഇരുപത്തി അയ്യായിരത്തില്‍പ്പരം വരുന്ന ക്‌നാനായ സമുദായാംഗങ്ങളുടെ സംഘടനയായ കെ.സി.സി.എന്‍.എ.യുടെ ആഭിമുഖ്യത്തില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്‍ 2022 ജൂലൈ 21 മുതല്‍  24 വരെ ഇന്‍ഡ്യാനപോളിസില്‍ വച്ച് സംഘടിപ്പിക്കുമ്പോള്‍, ഇത്തവണത്തെ കണ്‍വന്‍ഷന്റെ സ്‌പോര്‍ട്‌സ് & ഗെയിംസ് കമ്മറ്റി ചെയര്‍മാനായി ഐജോ ആകശാലയെ തെരഞ്ഞെടുത്തു. കണ്‍വന്‍ഷനില്‍  പങ്കെടുക്കുന്ന എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ ടൂര്‍ണ്ണമെന്റ്, വടംവലി മത്സരം, വനിതകള്‍ക്കായി ത്രോബോള്‍ മത്സരം തുടങ്ങിയ കണ്‍വന്‍ഷനില്‍ നടത്തപ്പെടുന്നു എന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. വിവിധ പ്രായത്തിലുള്ളവര്‍ക്കായി, യൂണിറ്റ് അടിസ്ഥാനമാക്കി നടത്തുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും ഈ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് അതാത് യൂണിറ്റ്  ഭാരവാഹികളുമായി ബന്ധപ്പെട്ട് മത്സരങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചെയര്‍മാന്‍ ഐജോ ആകശാലയില്‍ അറിയിച്ചു. ഈ കമ്മറ്റിയുടെ കോ-ചെയര്‍മാന്‍മാരായി  ജെയിംസ്…

ഹൂസ്റ്റണില്‍ 11കാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ഹൂസ്റ്റണ്‍ : പട്ടാപ്പകല്‍ 11 വയസ്സുള്ള കുട്ടിയെ  ബലമായി കാറില്‍ കയറ്റി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ പിടിയിലായതായി ഹൂസ്റ്റണ്‍ പൊലീസ് അറിയിച്ചു. ജൂണ്‍ 14 ചൊവ്വാഴ്ച വൈകിട്ട് ഹൂസ്റ്റണ്‍ ഫ്‌ലമിംഗ് ഡ്രൈവിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ വാഷ് ഏരിയയിലായിരുന്നു സംഭവം.  അവിടെ എത്തിയ മീഖല്‍ റമിറസ് തന്റെ കൈവശം ഉണ്ടായിരുന്ന ലോണ്ടറി കാര്‍ഡ് നഷ്ടപ്പെട്ടുവെന്നും കുട്ടിയുടെ ലോണ്ടറി കാര്‍ഡ് കടം തരണമെന്നും ആവശ്യപ്പെട്ടു. ഇതേ സമയം തന്റെ കാറിനകത്തു നഷ്ടപ്പെട്ടതാണോ എന്നു തിരക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. കുട്ടി കാറിനകത്തു കയറിയ ഉടനെ റമിറസ് ഓടിയെത്തി കാറില്‍ കയറി ഡോര്‍ അടച്ചു. മുഖം അടച്ചുപിടിക്കുകയും ചെയ്തു. ശബ്ദമുണ്ടാക്കരുതെന്നും ഓടിപ്പോകാന്‍ ശ്രമിച്ചാല്‍ തന്റെ കൈവശം തോക്കുണ്ടെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. ഭാഗ്യം കൊണ്ടു കുട്ടി ഇയാളില്‍ നിന്നു കുതറി ഡോര്‍ തുറന്നു പുറത്തുകടന്നു. കുട്ടിയുടെ നിലവിളി കേട്ടു സമീപത്തുള്ളവര്‍ ഓടിക്കൂടി പ്രതിയെ പിടികൂടി. കുട്ടി…