ഫെബ്രുവരി 24 ന് റഷ്യയുടെ അധിനിവേശം ആരംഭിച്ചതിനുശേഷം ആറ് ദശലക്ഷത്തിലധികം അഭയാർത്ഥികൾ ഉക്രെയ്‌നിൽ നിന്ന് പലായനം ചെയ്‌തതായി യുഎൻ അഭയാർത്ഥി ഏജൻസിയുടെ കണക്കുകൾ വ്യാഴാഴ്ച പറഞ്ഞു. മെയ് 11 വരെ മൊത്തം 6,029,705 ആളുകൾ ഉക്രെയ്‌നിൽ നിന്ന് പലായനം ചെയ്തു. പലരും യാത്ര തുടരുന്നതിന് മുമ്പ് അയൽരാജ്യങ്ങളിലേക്ക് പോയിരുന്നുവെന്ന് ഏജൻസിയുടെ വെബ്‌സൈറ്റ് പറയുന്നു. ഏറ്റവും കൂടുതൽ ആളുകൾ ആതിഥേയത്വം വഹിക്കുന്നത് പോളണ്ടിലാണ്. അഭയാർത്ഥികളിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. 18-60 വയസ് പ്രായമുള്ള ഉക്രേനിയൻ പുരുഷന്മാർക്ക് സൈനിക സേവനത്തിന് അർഹതയുള്ളതിനാൽ പോകാൻ കഴിയില്ല. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ നടത്തിയ പഠനമനുസരിച്ച് എട്ട് ദശലക്ഷം ആളുകൾ കൂടി ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഉക്രെയ്നിന്റെ അതിർത്തികളിലൂടെയുള്ള പ്രതിദിന അഭയാർത്ഥി പ്രവാഹം ഗണ്യമായി കുറഞ്ഞു. മാർച്ചിൽ മാത്രം ഏകദേശം 3.4 ദശലക്ഷം ഉക്രേനിയക്കാർ തങ്ങളുടെ രാജ്യം വിട്ടു. ഏപ്രിലിൽ…
Year: 2022
ഒക്കലഹോമ നാറ്റീവ് അമേരിക്കന്‍ മിഷന്‍ വി.ബി.എസ്. ജൂണ്‍ 6 മുതല്‍
ഒക്കലഹോമ: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ നാറ്റീവ് അമേരിക്കന്‍ മിഷന്‍ സംഘടിപ്പിക്കുന്ന ചോക്ക്‌റ്റൊ യൂത്ത് ക്യാമ്പും വെക്കേഷന്‍ ബൈബിള്‍ സ്‌ക്കൂളും ജൂണ്‍ 6 മുതല്‍ 8 വരെ ബ്രോക്കന്‍ബൊ ഇസ്രായേല്‍ ഫോള്‍സം ക്യാമ്പില്‍ വെച്ചു നടത്തപ്പെടുമെന്ന് ക്യാമ്പ് കണ്‍വീനര്‍ റവ. ക്രിസ്റ്റഫര്‍ ദാനിയേല്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമുള്ളവര്‍ മെയ് 15ന് മുമ്പ് റജിസ്റ്റര്‍ ചെയ്യണമെന്നും റവ. തോമസ് മാത്യൂ, ജിബിന്‍ മാത്യു എന്നിവരും അറിയിച്ചു. ആവശ്യമായ അപേക്ഷകള്‍ അതത് ഇടവക വികാരിമാരില്‍ നിന്നും ലഭിക്കും. നാറ്റീവ് അമേരിക്കന്‍ മിഷന്‍ സജ്ജീവ പ്രവര്‍ത്തനങ്ങളിലുള്ള ഒ.സി. അബ്രഹാം, നിര്‍മല അബ്രഹാം എന്നിവരേയും ബന്ധപ്പെടാവുന്നതാണ്. വി.ബി.എസ്സില്‍ ഡിവോഷന്‍, ഗാനാലാപനം, സംഗീതം, ക്രാപ്റ്റ്, കള്‍ച്ചറള്‍ ഇവന്റ്‌സ്, സാക്ഷ്യയോഗം, ബൈബിള്‍ പഠനം എന്നിവ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. ഡാളസ്സില്‍ നിന്നും പങ്കെടുക്കുന്നവര്‍ ബ്രോക്കല്‍ ബോയിലേക്ക് ജൂണ്‍ 6ന് 5 മണിക്ക്…
റഷ്യയെ പിന്തുണച്ച് ഇന്ത്യയും പാക്കിസ്താനും ഐക്യരാഷ്ട്രസഭയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു; ചൈന പരസ്യമായി പിന്തുണച്ചു
ഉക്രെയ്നിലെ “റഷ്യൻ അധിനിവേശത്തിൽ നിന്ന് ഉയർന്നുവരുന്ന പ്രതിസന്ധി” പരിഹരിക്കാനുള്ള യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന 12 രാജ്യങ്ങളിൽ ഇന്ത്യയും പാക്കിസ്താനും ഉൾപ്പെടുന്നു. 47 അംഗ സഭയിൽ ചൈനയും എറിത്രിയയും മാത്രമാണ് പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തത്. ഇന്ത്യ വീണ്ടും തെരഞ്ഞെടുപ്പിന് മുമ്പുള്ള ചർച്ചകളിൽ പങ്കെടുക്കുകയും ഉക്രെയ്നിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാനും സംരക്ഷിക്കാനും ആഹ്വാനം ചെയ്യുകയും “മനുഷ്യാവകാശങ്ങളുടെ ആഗോള പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമുള്ള പ്രതിജ്ഞാബദ്ധത” ആവർത്തിക്കുകയും ചെയ്തു. യുക്രെയിനിലെ കൈവ്, ഖാർകിവ്, ചെർണിഹിവ്, സുമി നഗരങ്ങളിൽ റഷ്യ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഇതിനകം സ്ഥാപിതമായ അന്വേഷണ കമ്മീഷനിലേക്ക് ഒരു അധിക ചുമതല നൽകണമെന്ന് യുഎൻ പ്രമേയം ആവശ്യപ്പെട്ടു. എന്നാൽ, പ്രമേയത്തിന് അനുകൂലമായി 33 വോട്ടുകൾ ലഭിച്ചതിനാൽ അത് പാസായി. യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ നിന്ന് “മാറ്റപ്പെട്ട്” റഷ്യൻ പ്രദേശത്ത് താമസിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആളുകൾക്ക്…
ട്രാന്‍സ്പോര്‍ട്ട് ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട ജയില്‍ പുള്ളിക്കുവേണ്ടി തെരച്ചല്‍ തുടരുന്നു
സെന്റര്‍വില്ല (ടെക്സസ്): ജയില്‍ പുളളികളുമായി പോയിരുന്ന ടെക്സസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റിസിന്റെ ട്രാന്‍സ്പോര്‍ട്ട് ബസിലെ ഡ്രൈവറെ മര്‍ദ്ദിച്ചു വാഹനവുമായി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി ലിയോണ്‍ കൗണ്ടി ഷെറിഫ് ഓഫീസ് അന്വേഷണം ശക്തമാക്കി. പ്രതിയെകുറിച്ചു വിവരം ലഭിക്കുന്നവര്‍ 911 വിളിച്ചോ, ഷെരീഫ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. മെയ് 12 വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബസില്‍ ഉണ്ടായിരുന്ന ജയില്‍ പുള്ളി ഗൊണ്‍സാലൊ ലോപസ് (46), ബസിന്റെ ഡ്രൈവറെ മര്‍ദിച്ചു നിയന്ത്രണം ഏറ്റെടുത്തു. അതിവേഗത്തില്‍ മുന്നോട്ടുപോയ വാഹനം സെന്റര്‍ വില്ലയ്ക്കു രണ്ടു മൈല്‍ ദൂരെ അപകടത്തില്‍പെട്ടു. ഉടന്‍ ബസ്സില്‍ നിന്നും ഇറങ്ങി മരങ്ങള്‍ തിങ്ങി നിറഞ്ഞ പ്രദേശത്തിലൂടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റു പ്രതികള്‍ ആരും തന്നെ രക്ഷപ്പെടാന്‍ ശ്രമിച്ചില്ല. കാര്യമായ പരിക്കളും ഉണ്ടായിരുന്നില്ല. ഹിഡന്‍ഗൊ കൗണ്ടിക്കു പുറത്തുച്ചെു നടത്തിയ കൊലപാതകത്തില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നിരുന്ന പ്രതിക്ക്…
ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ഡമോക്രാറ്റിക്ക് ബില്‍ യു.എസ്സ്. സെനറ്റില്‍ പരാജയപ്പെട്ടു
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയില്‍ നിലവിലുള്ള ഗര്‍ഭഛിദ്രാനുകൂലനിയമം(റൊ.വി.വേഡ്) റദ്ദാക്കുന്നതിനുള്ള നടപടികള്‍ സുപ്രീം കോടതിയില്‍ പുരോഗമിക്കെ, ഇതിന് തടയിടുന്നതിന് ഫെഡറല്‍ ലൊ കൊണ്ടുവരുന്നതിന് ഡമോക്രാറ്റുകള്‍ സെനറ്റില്‍ അവതരിപ്പിച്ച ബില്‍ റിപ്പബ്ലിക്കന്‍ എതിര്‍പ്പിനെ തുടര്‍ന്ന് തള്ളിക്കളഞ്ഞു. മെയ് 12 ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 49 വോട്ടുകള്‍ അനുകൂലമായി ലഭിച്ചപ്പോള്‍ 51 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ഡമോക്രാറ്റുകള്‍ക്കും, റിപ്പബ്ലിക്കന്‍സും 50 വീതം അംഗങ്ങളുളഅള സെനറ്റില്‍ മുഴുവന്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളും, ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലെ ഒരംഗവും ബില്ലിനെ എതിര്‍ത്തതാണ് പരാജയപ്പെടാന്‍ കാരണം. ഗര്‍ഭസ്ഥ ശിശുക്കളുടെ ഭാഗ്യമായിട്ടേ ഇതിനെ കരുതാനാകൂ എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗങ്ങള്‍ ബില്ലിന്റെ പരാജയത്തെ കുറിച്ചു പ്രതികരിച്ചത്. സുപ്രീം കോടതി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗര്‍ഭഛിദ്രത്തിന് ഭരണഘടന നല്‍കുന്ന അവകാശം നീക്കം ചെയ്യുന്നതിന് തത്വത്തില്‍ അംഗീകരിച്ചതിനുശേഷം ദേശവ്യാപകമായി ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും, പ്രതിഷേധങ്ങള്‍ ഉയരുകയാണ്. സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കു മുമ്പില്‍ പോലും ഗര്‍ഭഛിദ്രത്തെ…
വിപി രാമചന്ദ്രന്റെ വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു
ഡാളസ് : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ,കേരള പ്രസ്സ് അക്കാദമി മുന്‍ ചെയര്‍മാനും യുഎന്‍ഐ ലേഖകനും,സ്വദേശാഭിമാനി കേസരി പുരസ്‌കാര ജേതാവുമായ വിപി രാമചന്ദ്രന്റെ (98) വിയോഗത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റി അനുശോചിച്ചു. 1959 മുതല്‍ ആറ് വര്‍ഷം ലാഹോറില്‍ വിദേശകാര്യ ലേഖകനായിരുന്നു. വികസനോന്മുഖ മാധ്യമപ്രവര്‍ത്തനം, അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളില്‍ പ്രതിഭ തെളിയിച്ച അദ്ദേഹം, കേരള പ്രസ് അക്കാദമിയില്‍ കോഴ്‌സ് ഡയറക്ടറായും , രണ്ട് തവണ അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇന്ത്യക്ക് അകത്തും വിദേശത്തുമായി അരനൂറ്റാണ്ട് മാധ്യമപ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് വിപി രാമചന്ദ്രനെന്നു ഐ പി സി എൻ റ്റി പ്രസിഡന്റ് അനുശോചനസന്ദേശത്തിൽ പറഞ്ഞു
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസി മലയാളി രണ്ടാം തവണയും 7 കോടി രൂപ നേടി
അബുദാബി: മെയ് 11 ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 55 കാരനായ യുഎഇ ആസ്ഥാനമായുള്ള മലയാളിക്ക് 1 ദശലക്ഷം ഡോളർ (7,73,38,500 രൂപ) സമ്മാനം ലഭിച്ചു. . ദുബായിൽ സ്വന്തമായി ഓൺലൈൻ വ്യാപാര ബിസിനസ് നടത്തുന്ന സുനിൽ ശ്രീധരൻ, ഏപ്രിൽ 10 ചൊവ്വാഴ്ച ഓൺലൈനിൽ വാങ്ങിയ മില്ലേനിയം മില്യണയർ സീരീസ് 388 ടിക്കറ്റിനാണ് സമ്മാനം ലഭിച്ച്ത്. ഏകദേശം 20 വർഷമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കുന്നയാളാണ് ശ്രീധരൻ. 2019 സെപ്റ്റംബറിൽ 4638 എന്ന ടിക്കറ്റ് നമ്പറുള്ള മില്ലേനിയം മില്യണയർ സീരീസ് 310-ൽ അദ്ദേഹം മുമ്പ് 1 മില്യൺ ഡോളർ നേടി. അവിശ്വസനീയമാംവിധം, 2020 ഫെബ്രുവരിയിൽ 1293 എന്ന ടിക്കറ്റ് നമ്പറുള്ള ഫൈനെസ്റ്റ് സർപ്രൈസ് സീരീസ് 1746-ൽ ഒരു റേഞ്ച് റോവർ HSE 360PS കാറും അദ്ദേഹം നേടിയിരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിൽ…
സെൻ്റ് ജെമ്മാസ് സ്കൂളിലേക്ക് ഫ്രറ്റേണിറ്റി മാർച്ച്
മലപ്പുറം: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സെന്റ് ജമ്മാസ് സ്കൂൾ അദ്ധ്യാപകനും, സി.പി.എം നേതാവും നഗരസഭാംഗവുമായ കെ.വി ശശികുമാറിനെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി സെന്റ് ജമ്മാസ് സ്കൂളിലേക്ക് മാർച്ച് നടത്തി. നിരവധി വിദ്യാർത്ഥിനികളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടും പ്രതിയെ സംരക്ഷിച്ച സ്ഥാപന മേധാവികൾക്കെതിരെ കേസെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഫ്രറ്റേണറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് സഫ്‌വാൻ തിരൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹാദിക്ക് എൻ.കെ, ജില്ലാ കമ്മിറ്റി അംഗവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ സാജിദ വടക്കാങ്ങര എന്നിവർ സംസാരിച്ചു. ഷമീം, അനസ് നസീർ, കമറുന്നീസ എന്നിവർ നേതൃത്വം നൽകി.
പി.സി ജോർജിനെ അറസ്റ്റ് ചെയ്യാതെ ഇടതുസർക്കാർ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രചരണങ്ങൾക്ക് ഒത്താശ ചെയ്യുകയാണ്: എസ്.ഐ.ഒ
എറണാകുളം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ പി.സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പ്രസ്താവനകളും പ്രസംഗങ്ങളും തുടർന്നിട്ടും അറസ്റ്റ് ചെയ്യാത്ത ഇടതുസർക്കാറിന്റെയും പോലീസിൻ്റെയും നിലപാട് പി.സി ജോർജ്ജിന്റെ മുസ്ലിം വിരുദ്ധതക്കുള്ള പിന്തുണയാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഈദ് കടമേരി. വിദ്വേഷ പ്രചാരകൻ പി.സി ജോർജിനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യമുന്നയിച്ച് എസ്.ഐ.ഒ കേരള പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ വിദ്വേഷ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുകയാണ് സർക്കാർ. കഴിഞ്ഞ ദിവസം എറണാകുളം വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തതായാണ് പറയുന്നത്. എന്നാൽ, വർഗീയ വിദ്വേഷ പ്രസ്താവനകൾക്കെതിരെയും ആക്രമണങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അവകാശപ്പെടുന്ന ഇടതു സർക്കാരിന്റെ ഇത്തരം സമീപനങ്ങൾ കേരളത്തിലെ ഇസ്ലാമോഫോബിയ പ്രചാരണങ്ങൾക്ക് കുടപിടിക്കുന്നതാണ്.…
ഇന്ന് മുതൽ യുപിയിലെ എല്ലാ മദ്രസകളിലും ‘ദേശീയ ഗാനം’ നിർബന്ധമാക്കി
ലഖ്‌നൗ: ഉത്തർപ്രദേശിൽ റംസാൻ അവധിക്ക് ശേഷം എല്ലാ മദ്രസകളിലും ദേശീയ ഗാനം ആലപിക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകളിലും ഈ ഉത്തരവ് ബാധകമായിരിക്കും. സംസ്ഥാനത്തെ അംഗീകൃത, എയ്ഡഡ് മദ്രസകളിൽ അക്കാദമിക് സെഷൻ ആരംഭിക്കുമ്പോൾ ദേശീയ ഗാനം നിർബന്ധമായും ആലപിക്കണമെന്ന് എല്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർമാർക്കും കത്ത് നൽകിയിട്ടുണ്ടെന്നാണ് വിവരം. മെയ് 14 മുതൽ മദ്രസ ബോർഡ് പരീക്ഷയാണ്. അതിനായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറും നിരീക്ഷണത്തിലാണ്. ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡാനിഷ് ആസാദ് അൻസാരി നൽകിയ വിവരം അനുസരിച്ച് എല്ലാ മദ്രസകളിലും ദേശീയ ഗാനം ആലപിക്കും. ഇക്കാര്യം എല്ലാവരേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
