പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾക്കിടയിലും രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രതിജ്ഞയെടുത്തതായി രാജ്യത്തെ സ്റ്റേറ്റ് മീഡിയ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ നടന്ന മിസൈൽ പരീക്ഷണത്തിൽ ഉൾപ്പെട്ട ശാസ്ത്രജ്ഞരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, “അതിശക്തവും” “തടയാനാവാത്തതുമായ” സൈനിക ശേഷി കെട്ടിപ്പടുക്കാനുള്ള തന്റെ ദൃഢനിശ്ചയം കിം ആവർത്തിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോര്‍ട്ട് ചെയ്തു. ലോകമെമ്പാടും അലയൊലികൾ സൃഷ്ടിച്ച്, നാല് വർഷത്തിലേറെയായി രാജ്യം നടത്തിയ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) വിക്ഷേപണത്തിന് ദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന. 2017 അവസാനം മുതൽ ആണവ, ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾക്ക് സ്വയം ഏർപ്പെടുത്തിയ മൊറട്ടോറിയം ആരംഭിച്ചപ്പോൾ മുതൽ അതിന്റെ ICBM വിക്ഷേപണം ഈ വർഷം പ്യോങ്‌യാങ്ങിന്റെ 12-ാമത്തെ മിസൈൽ പരീക്ഷണത്തോടെ പൂര്‍ത്തിയായി. ഹ്വാസോംഗ്-17 എന്നറിയപ്പെടുന്ന, “മോൺസ്റ്റർ മിസൈൽ” എന്ന് വിളിക്കപ്പെടുന്ന ശക്തമായ…
Year: 2022
മാര്‍പാപ്പയുടെ ഭരണ പരിഷ്‌കാരങ്ങള്‍ കത്തോലിക്കാ സഭയില്‍ അല്‍മായ പങ്കാളിത്തം സജീവമാക്കും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ആഗോള കത്തോലിക്കാ സഭയില്‍ ഫ്രാന്‍സീസ് മാര്‍പാപ്പ നടപ്പിലാക്കുന്ന ഭരണ പരിഷ്‌കാരങ്ങളും ഒപ്പുവച്ച പുതിയ ഭരണ രേഖകളും സഭയില്‍ അല്‍മായ പങ്കാളിത്തം കൂടുതല്‍ ശക്തവും സജീവവുമാക്കുമെന്നും എല്ലാ വ്യക്തി സഭകള്‍ക്കും പുതിയ മാറ്റങ്ങള്‍ അല്‍മായ ശാക്തീകരണത്തിന് കൂടുതല്‍ പ്രചോദനമേകുമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. കത്തോലിക്ക സഭയുടെ ഭരണ സംവിധാനത്തില്‍ വന്‍ അഴിച്ചുപണിയാണ് ‘പ്രെഡിക്കാത്തേ എവാഞ്ചലിയം’ അഥവാ ‘സുവിശേഷ പ്രഘോഷണം’ എന്ന പുത്തന്‍ ഭരണരേഖയിലൂടെ മാര്‍പാപ്പാ ലക്ഷ്യമിട്ടിരിക്കുന്നത്. സഭാഭരണ സംവിധാനങ്ങളുടെ വിവിധ തലങ്ങളിലും വേദികളിലും അല്‍മായ പങ്കാളിത്തവും നേതൃത്വവും ഉറപ്പുവരുത്തുന്ന മാര്‍പാപ്പയുടെ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവും കൂടുതല്‍ ഉണര്‍വേകുന്നതാണ്. മാമ്മോദീസാ സ്വീകരിച്ച് സഭാവിശ്വാസത്തില്‍ അടിയുറച്ച് ജീവിക്കുന്നവരും സഭാ വിഷയങ്ങളില്‍ അടിയുറച്ച് ജീവിക്കുന്നവരും സഭാ വിഷയങ്ങളില്‍ പ്രഗല്‍ഭരായിട്ടുള്ളവരും അറിവും പഠനവും നേതൃത്വപാടവവും വിശ്വാസ തീക്ഷ്ണതയുമുള്ള വനിതകള്‍ ഉള്‍പ്പെടെ…
മൂലമറ്റം വെടിവയ്പ്പ്; തോക്ക് നിര്‍മിച്ചത് കാട്ടുപന്നിയെ വെടിവയ്ക്കാന്‍; ഇരുമ്പ് പണിക്കാരന് നല്‍കിയത് ഒരു ലക്ഷം രൂപ
തൊടുപുഴ: മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഇരുമ്പ് പണിക്കാരനെ കൊണ്ട് പണികഴിപ്പിച്ചതെന്ന് പോലീസ്. 2014ല്‍ തന്റെ ഏലത്തോട്ടത്തില്‍ വരുന്ന കാട്ടുപന്നിയെ വെടിവയ്ക്കാനും നായാട്ടിനുമാണ് തോക്ക് നിര്‍മിച്ചത്. ഇത് നിര്‍മിച്ചയാള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുവെന്നും പോലീസ് കണ്ടെത്തി. തോക്ക് നിര്‍മിക്കാന്‍ ഇയാള്‍ ഒരു ലക്ഷം രൂപ ചെലവഴിച്ചു. തോക്കില്‍ നിന്നും ഒരു തിരയും ഇയാളുടെ വാഹനത്തില്‍ നിന്ന് രണ്ട് തിരയും പോലീസ് കണ്ടെടുത്തു.
സെക്രട്ടേറിയറ്റിലെ ആകെ ജീവനക്കാര്‍ 4,828; ഹാജരായത് 32 പേര്‍
തിരുവനന്തപുരം: പൊതുപണിമുടക്കിനെതിരായ ആദ്യ ദിനത്തില്‍ സെക്രട്ടേറിയറ്റില്‍ ഹാജരായത് 32 പേര്‍. ആകെ 4,828 ജീവനക്കാരാണ് സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്നത്. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് യൂണിയനില്‍ പെട്ടവരാണ് ഇന്ന് ഹാജരായിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കു ഹാജരാകാതിരിക്കുന്നത് വിലക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് വിലക്കി സര്‍ക്കാര്‍ ഇന്നു തന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പണിമുടക്കിന്റെ ഭാഗമായി ജോലിക്കു ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് അവധിയായി കണക്കാക്കി ശന്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജീവനക്കാരുടെ പണിമുടക്ക് നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരേ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
പണിമുടക്കിനിടെ സിഐടിയു-എഐടിയുസി ഏറ്റുമുട്ടല്‍
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ സംസ്ഥാനത്ത ഭരണകക്ഷികളായ സി.പി.എം-സി.പി.ഐ തൊഴിലാളി സംഘടന പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തിരുവനന്തപുരം വെഞ്ഞാമൂടിലാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. പണിമുടക്കിന് ഇരുകൂട്ടരും വെവ്വേറെ പന്തല്‍ കെട്ടിയാണ് സമരം നടത്തുന്നത്. മുദ്രാവാക്യം വിളിയെ ചൊല്ലിയാണ് സംഘര്‍ഷം. സി.പി.ഐ സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം സിഐടിയു തൊഴിലാളികളുടെ സമരപ്പന്തലിനു മുന്നില്‍ എത്തിയപ്പോഴാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. എഐടിയുസി പ്രവര്‍ത്തകര്‍ ച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതാണ് തര്‍ക്കത്തിന് കാരണം. ഇതിനു പിന്നാലെ സിഐടിയു പ്രവര്‍ത്തകര്‍ എഐടിയുസിയുടെ സമരപ്പന്തലിലേക്ക് പ്രകടനം നടത്തി. ഇത് തടയാന്‍ പോലീസ് റോഡിനു കുറുകെ വാഹനമിട്ടു. ഇതോടെ ഇരുപക്ഷവും പരസ്പരം കല്ലേറ് നടത്തി. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിരിച്ചുവിട്ടെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
പൊതുപണിമുടക്ക് കേരളത്തില്‍ മാത്രം; വ്യാപക അക്രമം, സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞു, കടകള്‍ ബലമായി അടിപ്പിച്ചും സമരാനുകൂലികള്‍
തിരുവനന്തപുരം: വിവിധ തൊഴിയാളി യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് മാത്രം. മറ്റ് സംസ്ഥാനങ്ങളില്‍ ജനജീവിതം സാധാരണ നിലയിലാണ്. പശ്ചിമ ബംഗാളില്‍ മാത്രം ട്രെയിനുകള്‍ തടയാന്‍ ശ്രമം നടന്നു. കേരളത്തില്‍ പൊതുഗതാഗതവും വ്യാപാര മേഖലയും പൂര്‍ണമായും സതംഭിച്ചു. ഗതാഗതമന്ത്രി ഉത്തരവിട്ടിട്ടും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയില്ല. സ്വകാര്യ വാഹനങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവരെയും തടഞ്ഞു. പലയിടത്തും വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. പണിമുടക്ക് കോടതി ഉത്തരവിലൂടെ നിേരാധിച്ച ബിപിസിഎല്ലിലേക്ക് ജീവനക്കാര്‍ വന്ന വാഹനം തടഞ്ഞു. കൊച്ചി ഫാക്ടിലും പാലക്കാട് കിന്‍ഫ്ര പാര്‍ക്കിലും വാഹനങ്ങള്‍ തടഞ്ഞു. ജീവനക്കാരുമായി പോയ കിറ്റെക്‌സിന്റെ വാഹനം അമ്പലമുക്കില്‍ തടഞ്ഞു. കാസര്‍കോട് ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങളടക്കം സമരാനുകൂലികള്‍ തടഞ്ഞു. വാഹനങ്ങളുടെ താക്കോല്‍ ഊരിയെടുത്തു. പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാത-സംസ്ഥാന ഉപരോധിച്ച് ടൗണ്‍ ചുറ്റി സമരാനുകൂലികള്‍ പ്രകടനം നടത്തി. വാഹനങ്ങള്‍ തടഞ്ഞതോടെ യാത്രക്കാര്‍ സമരക്കാരുമായി…
നിര്‍മാണ തകരാര്‍; കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂളിന്റെ രണ്ടാം നില അപകടനിലയില്‍; പൊളിച്ചു മാറ്റി
തൃശൂര്‍: ചെമ്പൂച്ചിറയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നില പൂര്‍ണമായും പൊളിച്ചുമാറ്റി. നിര്‍മാണ തകരാറിനെ തുടര്‍ന്നാണ് നടപടി. 3.75 കോടി മുടക്കി നിര്‍മിച്ച സ്‌കൂളില്‍ മഴ പെയ്താല്‍ ചോര്‍ന്നൊലിയ്ക്കുന്ന അവസ്ഥയായിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് കെട്ടിടം നിര്‍മ്മിച്ചത്. കൈകൊണ്ട് പിടിച്ചാല്‍ സിമന്റ് തേപ്പുകള്‍ അടര്‍ന്നുപോകുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രാഥമിക പരിശോധനയില്‍ കെട്ടടത്തിന് യാതൊരു പ്രശ്‌നവുമില്ലെന്നായിരുന്നു കണ്ടെത്തിയത്. എന്നാല്‍ നാട്ടുകാര്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കാന്‍ ഉത്തരവ് ലഭിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഒന്നരവര്‍ഷത്തിനുള്ളിലാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്.
സില്‍വര്‍ ലൈന്‍ സര്‍വേയുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി; കെ.റെയില്‍ എന്നടയാളപ്പെടുത്തിയ കല്ലിടുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതി
ന്യുഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനവുമായി മുന്നോട്ടുപോകാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി. സാമുഹിക ആഘാത പഠനം തടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി. പഠനം സ്‌റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ നിശിതമായി ഭാഷയില്‍ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്തു. പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ കോടതികള്‍ക്ക് കഴിയില്ല. ഒരു പദ്ധതിയില്‍ സാമൂഹികാഘാത പഠനം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രീം കോടതി ആരാഞ്ഞു. എന്നാല്‍ സുപ്രീം കോടതി വിധി തിരിച്ചടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സില്‍വര്‍ ലൈന്‍ സര്‍വേയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് വിധി തിരിച്ചടിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സര്‍വേയുമായി മുന്നോട്ടുപോകാമെന്ന് പറഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്, കെ.റെയില്‍ എന്നടയാളപ്പെടുത്തിയ കല്ലിടുന്നത് ചോദ്യം ചെയ്തു. ഇതില്‍ സര്‍ക്കാരിന്റെ നിലപാട് രണ്ട് ദിവസത്തിനകം അറിയിക്കണം. ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിച്ച്…
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പണിമുടക്ക് നിയമവിരുദ്ധം; ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി
കൊച്ചി: ദേശീയ പണിമുടക്കില്‍ സര്‍ക്കാകര്‍ ജീവനക്കാര്‍ പങ്കെടുക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണ്. പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാന്‍ പാടില്ലെന്നും നാളെ ജോലിക്ക് ഹാജരാകണമെന്നും കാണിച്ച് സര്‍ക്കാര്‍ ഇന്നു തന്നെ അടിയന്തരമായി ഉത്തരവിറക്കണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇടക്കാല ഉത്തരവില് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്തു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് സര്‍വീസ് ചട്ടത്തില്‍ തന്നെ പറയുന്നുണ്ട്. സമരത്തോട് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിക്കുന്നത്. പണിമുടക്കില്‍ പങ്കെടുക്കുന്നതിനെതിരെ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്. പണിമുടക്കിനു ശേഷം നടപടിയെ കുറിച്ച് ആലോചിക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇത് അംഗീകരിക്കാര്‍ കഴിയില്ലെന്നും കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഹൈക്കോടതി ഉത്തരവോടെ സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ജോലിക്ക് കയറാന്‍ നിര്‍ബന്ധിതമാകും. എന്നാല്‍ ജീവനക്കാര്‍ ഇതിനു തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.…
വര്‍ക്കല ശിവപ്രസാദ് വധക്കേസ്: ആറ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെവിട്ടു
കൊച്ചി: പ്രഭാത നടത്തത്തിനിടെ വര്‍ക്കലയില്‍ വയോധികനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തരായ പ്രതികളില്‍ ആറ് പേരെ ഹൈക്കോടതി വെറുതെവിട്ടു. കീഴ്‌കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. അഞ്ചാം പ്രതി സുധിയുടെ ശിക്ഷ ശരിവച്ചു. പ്രതികളെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്. 2009 സെപ്തംബര്‍ 23നാണ് വര്‍ക്കല സ്വദേശി ശിവപ്രസാദിനെ വെട്ടിക്കൊന്നത്. ക്ഷേത്ര ദര്‍ശനത്തിനു ശേഷം പ്രഭാത നടത്തത്തിനിറങ്ങിയ ശിവപ്രസാദിനെ അയിരൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വഴിയിലിട്ട് കൊലപ്പെടുത്തുകയായിരുന്നു. യാതൊരു പ്രകോപനവും കൂടഡാതെയാണ് കൊലപാതകമെന്ന് പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടി. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യുഷന്‍ ഉന്നയിച്ചത്. കേസില്‍ 13 പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇതില്‍ ആറ് പേശര തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. ഡി.എച്ച്ആര്‍എം ദക്ഷിണ മേഖല സെക്രട്ടറി…
