കലകളിലെ ആത്മീയത തിരിച്ചറിയണം : ഫാ. ജോൺസൺ പുഞ്ചക്കോണം

മനുഷ്യോല്‍പത്തി മുതല്‍ ലോകത്ത് പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കലകൾ. മനുഷ്യന്റെ സാംസ്‌കാരികവളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ‘മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മക ഭാവനയുടെയും ബോധപൂര്‍വകമായ ഉപയോഗമാണ് കല’ എന്നാണ് വെബ്‌സ്റ്റേഴ്‌സ് നിഘണ്ടുവില്‍ വിവക്ഷിക്കുന്നത്. മനുഷ്യനിലെ ആന്തരിക സമ്പന്നതയുടെ ദിവ്യപ്രകാശനമാണ് കലകൾ. അത് ഭാവനയാകാം, സംഗീതമാകാം, താളാത്മക ചുവട് വെയ്പുകളാകാം, കലയുടെ എണ്ണിയാലൊടുങ്ങാത്ത പരിവേഷങ്ങളില്‍ ഏതുമാകാം. കലയും ആത്മീയതയും മനുഷ്യജീവിതത്തെ ജീവസ്സുറ്റതാക്കുന്ന ചൈതന്യമാണ്‌. ആത്മീയത സമൂഹരചനയുടെ ഉൾപിരിവാകുമ്പോൾ അതിന്‌ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, മതപരമായ മാനങ്ങളുണ്ട്‌. അവയെ ‌ അവഗണിച്ചുകൊണ്ടുള്ള ആത്മീയത അപൂർണമാണ് എന്ന് പറയേണ്ടിവരും‌. സത്യത്തെ അറിയുകയും കണ്ടെത്തുകയുമാണ്‌ യഥാർഥത്തിൽ ആത്മിയതയുടെ അന്തഃസത്ത. അതിൽ ആത്മീയ സൗന്ദര്യമടങ്ങിയിട്ടുണ്ട്; അനേകം ആന്തരികവും ബാഹ്യവുമായ മനുഷ്യന്റെ പ്രതിഭകളുടെ മിശ്രിതമാണ് കലകൾ. ഉള്ളിൽ ഉറയുന്ന സൗന്ദര്യബോധത്തിന്റെ ബാഹ്യപരമായ അടയാളപ്പെടുത്തലെകളായി കലകൾ മാറേണ്ടിയിരിക്കുന്നു. ലാവണ്യം, തികവ്, ഭാവന, പൊരുൾ, ആത്മീയത…

ഫൊക്കാന ഫ്ലോറിഡ റീജണൽ പ്രവർത്തന ഉൽഘാടനം വര്‍ണ്ണാഭമായി

ഫ്ലോറിഡ : ഫ്ലോറിഡ റീജന്റെ പ്രവർത്തന ഉൽഘാടനം ബ്രാൻഡൻ ക്‌നാനായ കമ്മ്യൂണിറ്റി ചർച്ച് ഓഡിറ്റോറിയത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ നിർവഹിച്ചു. സെക്രട്ടറി ഡോ.കല ഷാഹി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റീജണൽ കോർഡിനേറ്റർ സ്റ്റീഫൻ ലൂക്കോസ് (ഫോർമാർ RVP ) പങ്കെടുത്ത ഏവർക്കും സ്വാഗതം രേഖപ്പെടുത്തി. ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ , ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷാഹി എന്നിവരെ മീറ്റിങ്ങിൽ ആദരിച്ചു. വൈസ് പ്രസിഡന്റ് ചാക്കോ കുര്യൻ , മുൻ ഫൊക്കന പ്രസിഡന്റ്മാരായ ജോർജി വർഗീസ് , കമാണ്ടർ ജോർജ് കോരത് മുൻ സെക്രെട്ടറിമാരായ മാമ്മൻ സി ജേക്കബ് (കേരളാ കൺവെൻഷൻ ചെയർ ) , സജിമോൻ ആന്റണി, ട്രസ്റ്റി ബോർഡ് വൈസ് ചെയർ സണ്ണി മാറ്റമന, ജോൺ കല്ലോലിക്കൽ , കിഷോർ വട്ടപ്പറമ്പിൽ, ഗ്രേസ് ജോജി, ലീല മാരേട്ട്…

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ 74 മത് റിപ്പബ്ലിക് ദിനാഘോഷം നടത്തി

ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (മാഗ്) ഭാരതത്തിൻറെ 74മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ 9 മണിയോടെ ആരംഭിച്ച ചടങ്ങിൽ ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ 3 ജഡ്ജ് ജൂലി മാത്യു മുഖ്യാതിഥി ആയിരുന്നു. മാഗ് പ്രസിഡൻറ് ജോജി ജോസഫ് ഇന്ത്യൻ പതാക ഉയർത്തുകയും ജഡ്ജ് മാത്യു അമേരിക്കൻ പതാക ഉയർത്തുകയും ചെയ്തതോടെ 74 മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ആരംഭിച്ചു. മാഗ് സെക്രട്ടറി മെവിൻ ജോൺ എബ്രഹാം സ്വാഗതം ചെയ്യുകയും, ജുഡീഷ്യൽ ഡിസ്ട്രിക് കോർട്ട് ജഡ്ജ് ആദരണീയനായ സുരേന്ദ്രൻ കെ പട്ടേൽ, സ്റ്റാഫോർഡ് സിറ്റി പ്രോ ടെം മേയർ കെൻ മാത്യു ജഡ്ജ് റ്റീനാ വാട്സൺ ഫോമാ പ്രസിഡൻറ് ശശിധരൻ നായർ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ജോർജ് ജോസഫ് നന്ദി…

ഹ്യൂസ്റ്റൺ മലയാളീ അസോസിയേഷനും ഫൊക്കാനയും ചേർന്ന് സംഘടിപ്പിച്ച ടാക്സ് സിമ്പോസിയം വിജയകരമായി

ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷന്റെ പ്രഥമ ടാക്സ് സിംപോസിയം 2022ൽ വളരെയേറെ വിജയപ്രദമായതുകൊണ്ട് 2023 ലും കൂടുതൽ ആവശ്യക്കാരുടെ അപേക്ഷ പരിഗണിച്ച് ഹ്യൂസൺ മലയാളി അസോസിയേഷൻ, ഫൊക്കാന യുമായി സഹകരിച്ചു ടാക്സ് സിംപോസിയം 2023 ൽ വീണും നടത്തിയത് വളരെ വിജയപ്രദമായി. യുഎസ് ടാക്സ് കൺസൾട്ടന്റ് ശ്രീ ജോസഫ് കുര്യപ്പുറം 30ലേറെ വർഷമായി ന്യൂയോർക്ക് അതുപോലെ എല്ലാ സ്റ്റേറ്റുകൾക്കും വേണ്ടി ടാക്സ്. സർവീസ് ചെയ്യുന്നു. ഇദ്ദേഹം പൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ആണ്. ജനുവരി 28 വൈകീട്ട് 7 30ന് ആരംഭിച്ച ടാക്സ് സിമ്പോസിയം ഒരു മണിക്കൂർ ആണ് സമയം ഉദ്ദേശിച്ചിരുന്നെങ്കിലും മൂന്നുമണിക്ക് മണിക്കൂറിലേറെ മറ്റുള്ളവർക്ക് വേണ്ടി അവരുടെ സംശയങ്ങൾ, ടാക്സിനെ കുറിച്ചുള്ള സംശയങ്ങൾ തീർത്തു കൊടുക്കുവാനും പഠിപ്പിക്കുവാനും ഗൈഡ് ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു. സമൂഹ സേവനത്തിന് വേണ്ടി, സമൂഹത്തിൻറെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുന്ന FOKANA, ഹ്യൂസൺ മലയാളി…

വണ്‍ പില്‍ കാന്‍ കില്‍ ക്യാമ്പയിന് ഒക്കലഹോമയില്‍ തുടക്കം

ഒക്കലഹോമ : ചെറുപ്പക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ഫെന്റനില്‍ മയക്കുമരുന്നിന്റെ അമിതമായ ഉപയോഗത്തിനെതിരെ ‘വണ്‍ പില്‍ കാന്‍ കില്‍’ എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡ്രഗ്‌സ്  എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ചാണ് ഒക്കലഹോമയിലെ  ജനങ്ങളില്‍ ഫെന്റനിലിന്റെ അപകടത്തെക്കുറിച്ച് ബോധവല്‍ക്കരണത്തിന് ഉള്ള ക്യാമ്പയിന്‍  ആരംഭിച്ചിരിക്കുന്നത്. മോര്‍ഫിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയായ സിന്തറ്റിക് ഓപ്പിയോഡ്  എന്നറിയപ്പെടുന്ന ഫെന്റനില്‍ എന്ന വിഷം വീര്യം വര്‍ധിപ്പിക്കുന്നതിന്  മറ്റുമുള്ള മരുന്നുകളുമായി സംയോജിപ്പിച്ചു ഡോക്ടര്‍മാരുടെ കുറിപ്പോടു കൂടി വാങ്ങുന്ന ഒപ്പിയോഡുമായി സാമ്യമുള്ള മരുന്നുകള്‍ ആയിട്ടാണ് വില്‍പന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിഇഎ  റിപ്പോര്‍ട്ട് അനുസരിച്ച് 50 മില്യന്‍ ഇത്തരം ഗുളികകളാണ് പിടികൂടിയത്. 2022 ല്‍ 60 ശതമാനമാണ് ഇതില്‍ വര്‍ധനവ് വന്നിരിക്കുന്നത്. മയക്കു മരുന്നുകളുടെ അമിത ഉപയോഗം മൂലം 108000 മരണമാണ് അമേരിക്കയില്‍  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്  എന്ന് സി.ഡി.സി വെളിപ്പെടുത്തി. കോളേജ് ക്യാമ്പസുകളില്‍…

ഹിന്ദു കോണ്‍ക്ളേവില്‍ ശ്രദ്ധേയമായി വേള്‍ഡ് ഹിന്ദു പാര്‍ലെമന്റ് നേതൃസമ്മേളനം

തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ളേവില്‍ ശ്രദ്ധേയമായി വേള്‍ഡ് ഹിന്ദു പാര്‍ലെമന്റ് നേതൃസമ്മേളനം. കേരളത്തിലെ പ്രമുഖ ഹൈന്ദവ സംഘടനാപ്രവര്‍ക്കകരും ആചാര്യന്മാരും പങ്കെടുത്ത സമ്മേളനം ആഗോളതലത്തില്‍ ഹിന്ദു കൂട്ടായ്മ രൂപപ്പെടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. വേള്‍ഡ് ഹിന്ദു പാര്‍ലമന്റ് ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ നയരേഖ അവതരിപ്പിച്ചു. കെ എച്ച്എന്‍എ സ്ഥാപകനായ സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശയമായിരുന്നു വേള്‍ഡ് ഹിന്ദു പാര്‍ലമന്റ്. കെ എച്ച് എന്‍ എ ചിക്കാഗോ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.ലോകത്തുള്ള എല്ലാ ഹൈന്ദവരെയും ധര്‍മ്മത്തിന്റെയും ഐക്യത്തിന്റേയും ചരടില്‍ ഒരുമിച്ചു കോര്‍ത്ത് ശോഭനമായ ഭാവി ഉണ്ടാക്കുകയാണ് ലക്ഷ്യം.. അതിന്റെ തുടക്കം എന്ന നിലയിലാണ് നേതൃസമ്മേളനം ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍ നായര്‍ ഐഎഎസ്, ചരിത്രകാരന്‍ പ്രൊഫ എം ജി ശശിഭൂഷന്‍, വിശ്വഹിന്ദു…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനം

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാംസ്കാരിക സംഘടനയാണെങ്കിലും സാധാരണക്കാരെയും അശരണരെയും സഹായിക്കുന്നതിന് എന്നും മുന്നിട്ടുനിന്നിരുന്നു. ഷിക്കാഗോയിൽ സാമൂഹിക, സാംസ്കാരിക കലാപരിപാടികൾ നടത്തുന്നതിലൂടെ സമൂഹത്തിൽ ജാതിമത ഭേദമെന്യേ എല്ലാവിഭാഗം ആളുകളെയും ഒരേ വേദിയിൽ കൊണ്ടുവരുന്നതോടൊപ്പം വനിതകൾക്കുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും അസോസിയേഷൻ ശ്രമിക്കാറുണ്ട് എന്ന കാര്യം അഭിമാനപൂർവ്വം സമൂഹത്തെ അറിയിക്കുക കൂടി ചെയ്യുന്നു. ഇതിനോടൊപ്പം അസോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളും അനുസൂതം തുടരുന്നു. കേരളത്തിൽ നിർധനരായവർക്ക് വീടുവച്ചു നൽകുന്നതിനും നടക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് വീൽചെയർ നൽകുന്നതിനും വേണ്ടി സാമ്പത്തിക സഹായം നൽകാൻ താൽപര്യമുള്ളവർ ഇതിന്റെ ജനറൽ കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടൻ (847 477 0564), കോർഡിനേറ്റർ ഷൈനി തോമസ് (840 209 2266), പ്രസിഡന്റ് ജോഷി വള്ളിക്കളം(312 685 6749), സെക്രട്ടറി ലീല ജോസഫ് (224 578 5262), ട്രഷറർ ഷൈനി ഹരിദാസ്(630 290 7143) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

നാല് വര്‍ഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രമ്പ്

ന്യൂയോര്‍ക്ക് : ബൈഡന്‍ അമേരിക്കയെ നാശത്തിന്റെയും തകര്‍ച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും ഇനി നാല് വര്‍ഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . 2024 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച്‌ സൗത്ത് കാരലൈനയിലെ കൊളംബിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അമേരിക്കയെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി . റഷ്യ – യുക്രെയിന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ‘ ദുര്‍ബലമായ സമീപനത്തിലൂടെയും സാമര്‍ത്ഥ്യമില്ലായ്മയിലൂടെയും ജോ ബൈഡന്‍ നമ്മെ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തിച്ചു. താന്‍ പ്രസിഡന്റായാല്‍ ശക്തിയിലൂടെ സമാധാനത്തെ വീണ്ടെടുക്കും. 24 മണിക്കൂറിനുള്ളില്‍ സമാധാന കരാറുണ്ടാക്കാന്‍ തനിക്കാകും ” ട്രംപ് പറഞ്ഞു.

കൗതുകമായി മന്ത്രയുടെ മാളികപ്പുറം പ്രത്യേക പ്രദർശനം ഹ്യുസ്റ്റണിൽ നടന്നു

നൂറു കോടിയിലേക്ക് മുന്നേറുന്ന മലയാള സിനിമാ വ്യവസായത്തിന് വിവിധ ലോകരാജ്യങ്ങളിൽ പുതു ജീവൻ നൽകി മുന്നേറുന്ന മാളികപ്പുറം പ്രത്യേക പ്രദർശനം ഹ്യുസ്റ്റണിൽ നടന്നു. മന്ത്രയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രദർശനത്തിൽ ഭൂരിഭാഗം പേരും കറുപ്പ് വസ്ത്രം ധരിച്ചു ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ സിനിമ കാണാൻ എത്തി എന്നുള്ളത് കൗതുകം ആയി. സിനിമ അമേരിക്കയിൽ വന്നു പോയതിനു ശേഷവും പ്രേക്ഷകരുടെ നിരന്തര ആവശ്യം പരിഗണിച്ചു മന്ത്ര മുൻകൈ എടുത്ത് ഹ്യുസ്റ്റണിൽ പ്രദർശനം നടത്തുക ആയിരുന്നു. നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പ്രേക്ഷകരുടെ ആവശ്യ പ്രകാരം വീണ്ടും പ്രദർശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി സംഘാടകർ അറിയിച്ചു. അതിനിടെ അമേരിക്കയിൽ സിനിമക്ക് ലഭിച്ച പ്രതികരണത്തിനു ഉണ്ണി മുകുന്ദൻ പ്രേക്ഷകർക്കും മന്ത്രക്കും നേരിട്ട് നന്ദി അറിയിച്ചു.

മിസ് യൂണിവേഴ്സ് 2022 മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ചു; മോർഗൻ റൊമാനോ പുതിയ മിസ്സ് യു എസ് എ 22

അലബാമ: മിസ് യൂണിവേഴ്സ് 2022-ൽ വിജയിച്ചതിന് ശേഷം, ആർ ബോണി ഗബ്രിയേൽ Miss USA 2022 എന്ന പദവിയിൽ നിന്ന് പിന്മാറി , പ്രാദേശിക മത്സരത്തിനിടെ ബോണിയുടെ എതിരാളികളിലൊരാളായ മോർഗൻ റൊമാനോ വെള്ളിയാഴ്ച ജനുവരി 27 ന് മിസ്സ് യു എസ് എ 22 കിരീടമണിഞ്ഞു സോഷ്യൽ നെറ്റ്‌വർക്കുകൾ വഴി, നിർമ്മാണ കമ്പനിയായ ആർ‌പി‌എം, ഈ വെള്ളിയാഴ്ച മിസ് യൂണിവേഴ്‌സ് 2022 ജേതാവ് ദേശീയ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ മിസ് നോർത്ത് കരോലിനയെ കിരീടമണിയിക്കാൻ അലബാമയിലെ ഓബർണിലുള്ള ഗോഗ് പെർഫോമിംഗ് ആർട്‌സ് സെന്ററിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. അമേരിക്കയുടെ പുതിയ രാജ്ഞി. മിസ്സ് യൂണിവേഴ്‌സ് കിരീടം നേടിയതിനാൽ, ആർ’ബോണി ഗബ്രിയേലിന് പ്രധാനപ്പെട്ട പ്രതിബദ്ധതകൾ നിറവേറ്റാനുണ്ട്, അതിനാൽ കഴിഞ്ഞ ജനുവരി 14 ന് മിസ് ടെക്‌സസ് ഉപേക്ഷിച്ച പ്രാദേശിക ചുമതലകൾ റൊമാനോ ഏറ്റെടുക്കേണ്ടിവരും. പുതിയ രാജ്ഞി “മിസ് യൂണിവേഴ്‌സിൽ മത്സരിക്കില്ല”…