മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്; സൗഹൃദ നഗറിൽ വികസനത്തിൻ്റെ കാലൊച്ച; സബ് ജഡ്ജ് പ്രമോദ് മുരളി സ്ഥലം സന്ദർശിച്ചു

എടത്വ: അവികസത മേഖലയായ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സൗഹൃദ നഗറിൽ താമസിക്കുന്നവർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അനുഭവിക്കുന്ന യാത്രാക്ലേശം, ശുദ്ധജല ക്ഷാമം എന്നിവ ഉൾപ്പെടെയുള്ള ദുരിതങ്ങളുടെ പരിഹാരത്തിന് സാധ്യത തെളിയുന്നു. ശനിയാഴ്ച ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് മുരളി സ്ഥലം സന്ദർശിച്ചു. പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ വസതിയിൽ പ്രദേശവാസികൾ ജൂലൈ 16ന് യോഗം ചേർന്ന് സൗഹൃദ നഗർ റോഡ് സമ്പാദക സമിതി രൂപികരിച്ചിരുന്നു. ജൂലൈ 21ന് ഈ പ്രദേശത്ത് ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ വീണ രാജു ദാമോദരനെ (55) റോഡിൻ്റെ ശോചനീയാവസ്ഥ മൂലം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണപെട്ടു. റോഡിൻ്റെ ശോചനീയാവസ്ഥയെ കുറിച്ച് മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞ തോമസ് കെ. തോമസ് എംഎൽഎ യും ജില്ലാ പ്രിൻസിപ്പൾ ജഡ്ജി ചെയർമാൻ ആയ ഡിസ്ടിക്ട് ലീഗൽ…

പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റ : സി.ടി. സുഹൈബ്

പൊന്നാനി : കലുഷിതമായ രാഷ്ട്രീയ സാമൂഹിക പശ്ചാതലത്തിൽ പുതിയ സാധ്യതകളെ തേടിയ വിമോചനത്തിലേക്കുള്ള പലായനമാണ് ഹിജ്റയെന്നും ആധുനിക കാലത്തും രാജ്യമനുഭവിക്കുന്ന പ്രതിസന്ധികളിൽ നിന്ന് വിമോചനം സാധ്യമാക്കാൻ ഹിജ്റയെക്കുറിച്ച സ്മരണകൾ സമൂഹത്തെ പ്രചോദിപ്പിക്കുമെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ ‘മുഹർറം : വിമോചനത്തിലേക്കുള്ള പലായനങ്ങൾ’ എന്ന തലക്കെട്ടിൽ പൊന്നാനിയിൽ ഇസ്‌ലാമിക സദസ്സ് സംഘടിപ്പിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ പ്രസിഡൻറ് ഡോക്ടർ അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിക്ക് വെട്ടം സ്വാഗതമാശംസിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് അബ്ദുറഹ്മാൻ ഫാറൂഖി സമാപനം നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡൻറ് ഉമൈമത്ത് ടീച്ചർ, ജി ഐ ഒ ഏരിയ പ്രസിഡൻറ് മുബഷിറ, എസ്…

മമ്പുറം തങ്ങൻമാർ സ്ത്രീകളുടേയും കീഴാളരുടേയും വിമോചകർ: പി. സുരേന്ദ്രൻ

ചെമ്മാട്: ദളിത് സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അവകാശത്തിന് വേണ്ടി നേരിട്ട് സമരം നയിക്കുകയും, കുടിയാന്മാരുടെ ഭൂ അധികാരത്തിനും വേണ്ടി പോരാടിയ ആത്മീയ രാഷ്ട്രീയമായിരുന്നു മമ്പുറം തങ്ങൻമാരുടെ മികച്ച സംഭാവനകളെന്ന് പ്രമുഖ എഴുത്തുകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മറ്റി ചെമ്മാട് മമ്പുറം തങ്ങൾ – ചരിത്രം വർത്തമാനം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇന്ത്യൻ ദേശരാഷ്ട്രത്തിനകത്ത് മമ്പുറം തങ്ങളുടെ മനുഷ്യൻ്റെ വിമോചന രാഷ്ട്രീയം ചർച്ച ചെയ്യാൻ പോലും കഴിയുമോ എന്നതാണ് നമ്മുടെ ജനാധിപത്യത്തിൻ്റെ പ്രതിസന്ധിയെന്ന് ചരിത്രകാരൻ കെ.ടി. ഹുസൈൻ പറഞ്ഞു. എസ്. ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ, വെൽഫെയർ പാർട്ടി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹംസ വെന്നിയൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ…

പുരാവസ്തു തട്ടിപ്പ് കേസ്: കൊച്ചി കൊച്ചി മുന്‍ ഡിഐജി എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു

കൊച്ചി: മോന്‍സൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ  കൊച്ചി മുന്‍ ഡിഐജി  എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിനായി കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. ഹൈക്കോടതി നേരത്തെ മുന്‍‌കൂര്‍ ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു. മോന്‍സൺ മാവുങ്കലിൽ നിന്ന് പലപ്പോഴായി സുരേന്ദ്രൻ പണം വാങ്ങിയിരുന്നു. ഭാര്യയുടെ അക്കൗണ്ടിലേക്ക് പലപ്പോഴും പണം എത്തിയിരുന്നു. ഇതിന്റെ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എസ് സുരേന്ദ്രന്റെ വീട്ടിൽ വെച്ചാണ് മോൻസൺ മാവുങ്കലിന് 25 ലക്ഷം രൂപ നൽകിയത് എന്നായിരുന്നു മാവുങ്കലിനെതിരെ പരാതി നല്‍കിയ സ്ത്രീ പറഞ്ഞിരുന്നു. സുരേന്ദ്രൻറെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2019 മുതൽ 2021 വരെ ഒന്നര ലക്ഷം രൂപ മോൻസൺ മാവുങ്കലും അദ്ദേഹത്തിൻറെ ജീവനക്കാരും അയച്ചു. ഇത് സംബന്ധിച്ച ബാങ്ക് ഇടപാടുകളുടെ രേഖയും അന്വേഷണ സംഘത്തിന്…

അഞ്ചു വയസുകാരി ചാന്ദിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; കുറ്റവാളി അസ്ഫാഖ് ആലം കുറ്റം സമ്മതിച്ചതായി പോലീസ്

എറണാകുളം: അഞ്ചുവയസുകാരി ചാന്ദിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ കുറ്റവാളി അസ്ഫാഖ് കുറ്റം സമ്മതിച്ചതായി ആലുവ റൂറൽ എസ്പി വിവേക് ​​കുമാർ അറിയിച്ചു. അസമിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയാണ് അസ്ഫാഖ് ആലം. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന അസ്ഫാഖിന്റെ മൊഴി അന്വേഷണത്തെ അട്ടിമറിക്കാനുള്ള തന്ത്രമാണെന്ന് എസ്പി പറഞ്ഞു. അസ്ഫാഖിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അസ്ഫാഖ് തന്നെയാണ് മൃതദേഹം കാണിച്ചു തന്നതെന്ന് റൂറൽ എസ്പി വിവേക് ​​കുമാർ പറഞ്ഞു. സംഭവം നടക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാതെ ഒന്നും പറയാനാകില്ല. അസ്ഫാഖാണ് കുറ്റം ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തെളിവെടുപ്പിനായി അസ്ഫാഖിനെ കൊണ്ടുവന്നപ്പോൾ പരിസരവാസികൾ പോലീസിനെ വളഞ്ഞ് പ്രതിഷേധിച്ചു. ആൾക്കൂട്ടത്തിന്റെ രോഷം കണക്കിലെടുത്താണ് പോലീസ് സംഘത്തിന് പ്രതിയുമായി മടങ്ങേണ്ടി വന്നത്. ബിഹാറി ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട ചാന്ദിനി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അസ്ഫാഖ്…

ഇന്ത്യയുടെ മൂക്കിന് താഴെ ചൈന കുഴി കുഴിക്കുന്നുവെന്ന് ബ്രിട്ടീഷ് ഗവേഷകര്‍

ബെയ്ജിംഗ്: ഇന്ത്യക്ക് ഒരു സൂചന പോലും നല്‍കാതെ ഇന്ത്യയുടെ മൂക്കിനു താഴെ ചൈന കുഴി കുഴിക്കുകയാണെന്ന് ബ്രിട്ടീഷ് ഗവേഷകര്‍. ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം, ശ്രീലങ്കയിലും പാക്കിസ്ഥാനിലും ചൈന വിദേശ സൈനിക താവളങ്ങൾ സ്ഥാപിക്കാൻ പോകുകയാണ്. ഈ രണ്ട് രാജ്യങ്ങളും ചൈനയ്ക്ക് കടക്കാരായി തീരുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രണ്ട് രാജ്യങ്ങളുടെയും ആഭ്യന്തര, വിദേശ നയം തീരുമാനിക്കുന്നത് ചൈന മാത്രമാണ്. ശ്രീലങ്കയിലും പാക്കിസ്ഥാനിലും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മറ്റൊരു വിദേശ സൈനിക താവളം സ്ഥാപിക്കാൻ ചൈന ഒരുങ്ങുന്നതായി പുതിയ പഠനം പറയുന്നു. ഈ രണ്ട് രാജ്യങ്ങളിലും ചൈനീസ് വാണിജ്യ കമ്പനികൾ എണ്ണ പോലുള്ള ഉപഭോക്തൃ വസ്തുക്കൾ വിറ്റു, ധാന്യങ്ങളുടെയും അപൂർവ ഭൂമി വസ്തുക്കളുടെയും കയറ്റുമതിയും ഇറക്കുമതിയും പോലുള്ള കാര്യങ്ങളിൽ അന്താരാഷ്ട്ര വ്യാപാരം സംരക്ഷിക്കുന്നതിനായി തുറമുഖവും അതിന്റെ അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കുന്നതിൽ മിക്കവരും നിക്ഷേപം നടത്തിയിട്ടുണ്ട്. ചൈനയുടെ ഏക…

രക്തസാക്ഷി ഫണ്ട് തട്ടിയെടുത്ത സിപിഐ‌എം അംഗത്തെ സസ്പെന്‍ഡ് ചെയ്ത് പാര്‍ട്ടി മുഖം രക്ഷിക്കുന്നതായി ആരോപണം

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് വിനിയോഗം വിവാദമായതോടെ മുഖം രക്ഷിക്കാൻ പാർട്ടി അംഗത്തെ സിപിഐഎം സസ്‌പെൻഡ് ചെയ്തു. സിപിഐ എം തിരുവനന്തപുരം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം ടി രവീന്ദ്രന്‍ നായരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തിന് നൽകാനായി പിരിച്ചെടുത്ത തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം. രക്തസാക്ഷി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപ പാർട്ടി പിരിച്ചെടുത്തെങ്കിലും 11 ലക്ഷം രൂപ മാത്രമാണ് കുടുംബത്തിന് കൈമാറിയത്. വൻതുക പിരിച്ചെടുത്തെങ്കിലും തുകയുടെ കൃത്യമായ കണക്ക് പാർട്ടിയുടെ പക്കലില്ല. കൈതമുക്ക് ചുമട്ടുതൊഴിലാളി സഹകരണസംഘത്തിന്റെ അക്കൗണ്ടിൽ നിയമസഹായനിധി എന്ന പേരിൽ 11 ലക്ഷത്തിനുപുറമെ പിരിച്ചെടുത്ത തുകയും ഉള്‍പ്പെടും. അതിന്റെ പ്രസിഡന്റും രവീന്ദ്രൻ നായരാണ്. എട്ട് ലക്ഷം രൂപ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നു. ഇതിൽ നിന്ന് അഞ്ച് ലക്ഷം രൂപ രവീന്ദ്രൻ നായർ കൈപ്പറ്റിയതായി…

കാമുകനെ കാണാൻ പാക്കിസ്താനിലേക്ക് പോകാന്‍ ശ്രമിച്ച 17-കാരിയെ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ സിആർപിഎഫ് പിടികൂടി

ജയ്പൂർ: അതിർത്തിക്കപ്പുറമുള്ള മറ്റൊരു പ്രണയ കഥയിലെ കാമുകി, കാമുകനെ കാണാൻ പാക്കിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി. പ്രായപൂർത്തിയാകാത്ത 17കാരി പെൺകുട്ടിയാണ് ജയ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് സി‌ഐ‌എസ്‌എഫിന്റെ പിടിയിലായത്. സിക്കാറിലെ ശ്രീമധോപൂരിൽ നിന്ന് സിഐഎസ്എഫ് ജവാൻമാർ പെൺകുട്ടിയെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പോലീസിന് കൈമാറി. ചോദ്യം ചെയ്യലിൽ പെൺകുട്ടി ലാഹോറിൽ കാമുകനെ കാണാൻ പോകുകയാണെന്ന് വ്യക്തമായി. രണ്ട് ആൺകുട്ടികൾക്കൊപ്പമാണ് പെൺകുട്ടി വിമാനത്താവളത്തിലെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പാക്കിസ്താനിലേക്ക് പോകാൻ ടിക്കറ്റ് ചോദിച്ചപ്പോൾ എയർപോർട്ട് ജീവനക്കാർ തമാശയാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് താൻ പാക്കിസ്താനിയാണെന്ന് പെൺകുട്ടി പറഞ്ഞു. മൂന്ന് വർഷം മുമ്പ് അമ്മായിയോടൊപ്പം ഇന്ത്യയിൽ വന്നതാണെന്നും, സിക്കാറിലെ ശ്രീമധോപൂരിലായിരുന്നു താമസമെന്നും, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമ്മായിയുമായി വഴക്കുണ്ടായതായും പെൺകുട്ടി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ബസിൽ ജയ്പൂരിലെത്തി. രണ്ട് ആൺകുട്ടികൾ പെൺകുട്ടിയെ ബസിൽ കണ്ടുമുട്ടുകയും വിമാനത്താവളം വരെ അനുഗമിച്ചെന്നും പോലീസ് പറഞ്ഞു.…

ലിയോയിൽ ആന്റണി ദാസ് ആയി സഞ്ജയ് ദത്ത്

ഓരോ അപ്‌ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുന്ന വിജയ് ലോകേഷ് ചിത്രം ലിയോയുടെ വമ്പൻ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് അണിയറപ്രവർത്തകർ അദ്ദേഹം അവതരിപ്പിക്കുന്ന ആന്റണി ദാസ് എന്ന കഥാപാത്രത്തിന്റെ ഗ്ലിമ്സ്‌ വീഡിയോ റിലീസ് ചെയ്തു. ഞെട്ടിക്കുന്ന ഗെറ്റപ്പിൽ തീവ്രമായ ലുക്കിൽ ആന്റണി ദാസ് തന്റെ വരവറിയിച്ചിരിക്കുകയാണ്. റിലീസ് ചെയ്തു അരമണിക്കൂറിനുള്ളിൽ രണ്ടു ലക്ഷത്തിൽ പരം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് സഞ്ജയ് ദത്തിന്റെ പിറന്നാൾ ദിനത്തിലെ ലിയോ ടീമിന്റെ വമ്പൻ അപ്ഡേറ്റ്. ചിത്രം ഗോകുലം മൂവീസ് ആണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍…

ഹൃദയഭേദകമായ വാർത്ത; പറയാന്‍ വാക്കുകളില്ല; നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ സുരക്ഷിതരാക്കാം: ഉണ്ണി മുകുന്ദൻ

ആലുവ: കാണാതായ അഞ്ച് വയസുകാരി ചാന്ദ്‌നിയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദൻ ഹൃദയഭേദകമായ സംഭവത്തോട് പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ദുരന്തത്തിൽ അഗാധമായ ഉത്കണ്ഠയും ദുഃഖവും രേഖപ്പെടുത്തിയത്. അദ്ദേഹം എഴുതി: “എനിക്ക് പറയാന്‍ വാക്കുകളില്ല…. ഈ ഹൃദയസ്പർശിയായ വാർത്തയിൽ നിന്നുള്ള വേദന. കുടുംബത്തിന് വേണ്ടി എന്റെ പ്രാർത്ഥനകൾ. നമ്മളെ വലയം ചെയ്യുന്നവർ ആരാണെന്ന് അറിയാത്ത കാലത്ത് നമ്മുടെ കുട്ടികളെ എങ്ങനെ സുരക്ഷിതരാക്കും എന്ന് നമ്മൾ അറിയണം….” ആലുവ മാർക്കറ്റിന് സമീപം ചാക്കിനുള്ളിൽ കെട്ടിയിട്ട നിലയിലാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. 22 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പെരിയാറിന്റെ തീരത്തെ ചെളി നിറഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. നിർഭാഗ്യവശാൽ, ഈ പ്രദേശം മാലിന്യം തള്ളുന്ന സ്ഥലമായി അറിയപ്പെടുന്നു, ആളുകൾ അപൂർവ്വമായി മാത്രമേ ഇവിടെ എത്താറുള്ളൂ. ചാക്കിൽ നിന്ന് ഒരു കൈ പുറത്തേക്ക് തള്ളിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ മൃതദേഹം…