പാക്കിസ്ഥാൻ ടീമിന് ഹൈദരാബാദ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

ഹൈദരാബാദ്: ഒക്‌ടോബർ അഞ്ചിന് ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ പാക്കിസ്താന്‍ ക്രിക്കറ്റ് ടീം കനത്ത സുരക്ഷയ്‌ക്കിടയിൽ ബുധനാഴ്ച രാത്രി ഹൈദരാബാദ് വിമാനത്താവളത്തിലെത്തി. ക്യാപ്റ്റൻ ബാബർ അസമിന്റെ നേതൃത്വത്തിൽ ടീം ഇന്ത്യയിലേക്കുള്ള ആദ്യ പര്യടനത്തിനായി ദുബായ് വഴിയാണ് നഗരത്തിലെത്തിയത്. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ശേഷം കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒരു പ്രത്യേക ബസിൽ കയറി നഗരത്തിലെ ഒരു നക്ഷത്ര ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. അതിനിടെ, ‘മുർദാബാദ്’ മുദ്രാവാക്യങ്ങളോടെയാണ് തങ്ങളെ സ്വാഗതം ചെയ്‌തെന്ന് അവകാശപ്പെട്ട് നിരവധി നെറ്റിസൺമാർ പാക്കിസ്താന്‍ ടീമിന്റെ ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയതിന്റെ വീഡിയോ ഷെയർ ചെയ്യാൻ തുടങ്ങി. എന്നാൽ, വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് പിന്നീട് തെളിഞ്ഞു. ഹൈദരാബാദ് വിമാനത്താവളത്തിൽ എത്തിയ ടീമിന് യഥാർത്ഥത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ബാബർ അസമും മറ്റ് ചില കളിക്കാരും ഹൈദരാബാദ് എയർപോർട്ടിൽ ഏതാനും അനുയായികൾക്കും മാധ്യമ പ്രവർത്തകർക്കും…

രാശിഫലം (29-09-2023 വെള്ളി)

ചിങ്ങം : ഇന്ന് മതപരവും അതുപോലെതന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത കാണുന്നു. ഒരു മതപരമായ തീർഥാടന സ്ഥലത്തേക്ക് ഒരു യാത്ര പോകാനുള്ള സാധ്യതയും ഉണ്ട്. ദേഷ്യത്തെ നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം. കന്നി : ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ഊർജ്ജസ്വലത കാണാനാകുന്നതാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്തും. തുലാം : നിങ്ങൾ ഇന്ന് ശാരീരികമായി മികച്ച നിലവാരം പുലർത്തുന്നു. തൊഴിൽപരമായി നോക്കുകയാണെങ്കിൽ, വളരെ മികച്ച ദിവസമാണ്. സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല, വ്യക്തിപരമായി കുടുംബാംഗങ്ങളുമായി ഒരുപാട്…

മണിപ്പൂർ അക്രമം: ഇംഫാലിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ തറവാട്ടുവീടിന് നേരെ ജനക്കൂട്ട ആക്രമണം

ഇംഫാല്‍: വ്യാഴാഴ്ച രാത്രി ഇംഫാല്‍ ഈസ്റ്റിലെ ഹീൻഗാംഗിലുള്ള മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ തറവാട്ടുവീടിനു നേരെ ജനക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചു. മണിപ്പൂരിൽ മെയ്തേയ്, കുക്കി-സോമി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ അക്രമമാണ് മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ വസതിക്ക് സമീപം വരെ എത്താന്‍ കാരണമായത്. 500-600 പേർ, അവരിൽ ചിലർ വടികളുമായി മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്തു. എന്നാ, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ ഉദ്യോഗസ്ഥർ ആകാശത്തേക്ക് വെടിയുതിർത്തു. മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ഇംഫാൽ നഗരത്തിന് നടുവിൽ പ്രത്യേകം സുരക്ഷിതമായ ഒരു വീട്ടിലാണ് ഇപ്പോള്‍ താമസിക്കുനത്. അതുകൊണ്ട് തറവാട്ടുവീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ വീടിന് നേരെ രണ്ട് സംഘങ്ങൾ വ്യത്യസ്ത ദിശകളിൽ നിന്നാണ് വന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം മെയ് മുതൽ മണിപ്പൂരിൽ രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ മുതൽ ഗുരുതരമായ ക്രമസമാധാന തകർച്ചയുണ്ടായി. ഇതുവരെ, 170-ലധികം ആളുകൾക്ക്…

യു എസ് ടി ജീവനക്കാർക്ക് കളരിപ്പയറ്റു പരിശീലനം

ജീവനക്കാരിൽ ആരോഗ്യം, സാംസ്കാരിക ബോധം, ശാക്തീകരണം എന്നിവ ലക്ഷ്യമാക്കി ഉള്ള പരിശീലന പരിപാടി തിരുവനന്തപുരം, സെപ്റ്റംബർ 28, 2023: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ തിരുവനന്തപുരം കാമ്പസിലെ ജീവനക്കാർക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്നു. കളരിപ്പയറ്റു പരിശീലനത്തിനായി ചേർന്ന 120-ലധികം ജീവനക്കാരിൽ 50 പേർ ഇതിനകം പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. 127 വർഷക്കാലത്തെ പാരമ്പര്യമുള്ള അഗസ്ത്യം കളരിയിൽ നിന്നുള്ള ഡോ എസ് മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ഈ പുരാതന ആയോധന കലയെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും യു എസ് ടി യിലെ ജീവനക്കാരെ അഭ്യസിപ്പിക്കുക വഴി, ശാരീരിക ക്ഷമത, മാനസിക ആരോഗ്യം, വൈകാരിക സന്തുലനം തുടങ്ങിയവ പരിപോഷിപ്പിക്കാൻ സഹായകമാകും. മാനസിക സമ്മർദമില്ലാതാക്കുക, സ്വയം പ്രതിരോധത്തിനായുള്ള കഴിവുകൾ വളർത്തിയെടുക്കുക എന്നിവയിലൂടെ ജീവനക്കാർക്ക് തങ്ങളുടെ വ്യക്തിഗത സുരക്ഷയും ആത്മവിശ്വാസവും അരക്കിട്ടുറപ്പിക്കാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. അഗസ്ത്യം…

യു എ ഇ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അല്‍ നഹ്യാന്‍ ലിവ ഡേറ്റ് ഫെസ്റ്റിവലും ലേലവും സന്ദർശിച്ചു

അൽ ദഫ്ര: സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ ലിവ ഡേറ്റ് ഫെസ്റ്റിവലിന്റെയും ലേലത്തിന്റെയും രണ്ടാം പതിപ്പ് സന്ദർശിച്ചു. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടി അബുദാബി എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബുമായി സഹകരിച്ച് കൾച്ചറൽ പ്രോഗ്രാമുകളും ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റിയും സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫിക് ചിത്രങ്ങൾ, ഈന്തപ്പനകളുടെ കലാപരമായ പെയിന്റിംഗുകൾ, ഈന്തപ്പഴം, അൽ ദഫ്ര മേഖലയിലെ പരിസ്ഥിതി എന്നിവയുൾപ്പെടെ 205 കലാസൃഷ്ടികൾ ഉൾക്കൊള്ളുന്ന ഫെസ്റ്റിവലിലെ ആർട്ട് എക്സിബിഷൻ പര്യടനം നടത്തിയാണ് ഷെയ്ഖ് നഹ്യാൻ തന്റെ സന്ദർശനം ആരംഭിച്ചത്. അന്താരാഷ്ട്ര പത്രങ്ങളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള വാർത്താ ലേഖനങ്ങൾ പ്രദർശിപ്പിക്കുന്ന അൽ ദഫ്ര പ്രദർശനവും അദ്ദേഹം സന്ദർശിച്ചു.

22 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രവാസിക്ക് നവയുഗം സാംസ്ക്കാരിക വേദിയുടെ ഊഷ്മളമായ യാത്രയയപ്പ്

ദമാം: രണ്ടു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരിക വേദി ദമാം സിറ്റി റീജിയൻ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും അമാമ്ര യൂണിറ്റ് സെക്രട്ടറിയുമായ കോശി തരകന് നവയുഗം സാംസ്കാരിക വേദിയുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോബാർ നെസ്റ്റോ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗത്തിന്റെ ഉപഹാരം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ കോശി തരകന് കൈമാറി. നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ട്രഷറർ സാജൻ കണിയാപുരം, കേന്ദ്ര നേതാക്കളായ ഷിബുകുമാർ, ബിനുകുഞ്ഞ്, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, ബിജു വർക്കി, ശരണ്യ ഷിബു, മഞ്ജു അശോക്, സംഗീത സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവയുഗം ദമാം സിറ്റി റീജണൽ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ മേഖലാ കമ്മിറ്റിയുടെ ഉപഹാരം മേഖലാ സെക്രട്ടറി ഗോപകുമാർ കോശി തരകന് കൈമാറി.…

ഖാദി ബോര്‍ഡിന്റെ വൈവിധ്യമാര്‍ന്ന വസ്ത്രങ്ങള്‍; കുട്ടികളുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും വിപണിയില്‍

ഖാദി ബോര്‍ഡ് തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന വിപണനമേളയിൽ ഇത്തവണ കോട്ടൺ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ചുരിദാറുകൾ, ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ, മുണ്ടുകൾ, തോർത്തുകൾ എന്നിവയ്ക്ക് പുറമേ കുട്ടികൾക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുമുണ്ട്. ഒക്‌ടോബർ മൂന്നുവരെ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റും ലഭിക്കും. സിൽക്ക്സാരികൾ 3000 രൂപ മുതലും കോട്ടൺ സാരികൾ 600 രൂപ മുതലും ലഭിക്കും. ടോപ്പുകൾക്ക് 700 രൂപയ്ക്ക് മുകളിലും റെഡിമെയ്ഡ് ഷർട്ടുകൾക്ക് 600 രൂപയ്ക്ക് മുകളിലുമാണ് വില. ഇവിടെനിന്നു ലഭിക്കുന്ന കോട്ടൺ തുണിത്തരങ്ങൾ ജില്ലയിലെ തൊഴിലാളികൾ തന്നെ നിർമിക്കുന്നതാണ്. കൂടാതെ, ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേൻ, എള്ളെണ്ണ, സോപ്പ്, തുണികൾക്കായുള്ള പശ എന്നിവയും വില്പനയ്ക്കുണ്ട്. ഈ വർഷം മുതൽ ഖാദി ബോർഡിന്റെ ഇടുക്കി യൂണിറ്റിൽ നിന്നുള്ള ഏലയ്ക്കയും വിൽപനയ്ക്കായി എത്തിച്ചിട്ടുണ്ട്. സർക്കാർ, അർധസർക്കാർ, ബാങ്ക്, പൊതുമേഖലാ ജീവനക്കാർക്ക് ഒരു…

കേരളീയം ജനകീയോത്സവത്തില്‍ കൊച്ചി വാട്ടർ മെട്രോ തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കും

തിരുവനന്തപുരം: കേരളത്തിലെ ജലഗതാഗത സംവിധാനത്തിൽ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതിക്കൊണ്ട് അരങ്ങേറുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടർ മെട്രോ കൊച്ചിക്കായലിൽ നിന്ന് തലസ്ഥാനനഗരിയിൽ പ്രദർശനത്തിനായി എത്തുന്നത്. കേരളീയത്തിന്റെ പ്രധാന പ്രമേയമായി അവതരിപ്പിക്കുന്ന ജലസംരക്ഷണക്യാമ്പയിന്റെ ഭാഗമായാണ് കൊച്ചി വാട്ടർ മെട്രോയെ അനന്തപുരിയിലെത്തിക്കുന്നത്. കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാവും വാട്ടർ മെട്രോ ബോട്ടിന്റെ പ്രദർശനം. പൊതുജനങ്ങൾക്ക് വാട്ടർമെട്രോയിൽ കയറാനുള്ള അവസരമുണ്ടാകും. കൊച്ചി വാട്ടർ മെട്രോ സർവീസിൽ ഉപയോഗിക്കുന്ന ബോട്ട് തന്നെയാവും ഇവിടെ എത്തിക്കുക. കേരളത്തിന്റെ പരമ്പരാഗത ഗതാഗതമാർഗമായ ജലപാത നവീകരിച്ചുള്ള വികസനമുന്നേറ്റത്തിന്റെ സാക്ഷ്യപത്രം എന്നനിലയിൽ കൂടിയാണ് നൂറു ശതമാനം ഹരിതഊർജത്തിൽ പ്രവർത്തിക്കുന്ന കൊച്ചി വാട്ടർ മെട്രോ കേരളീയം പ്രദർശനവേദിയിലേക്ക് എത്തുന്നത്. ഇതുകൂടാതെ പുത്തരിക്കണ്ടം മൈതാനിയിൽ ജലസംരക്ഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വലിയ ഇൻസ്റ്റലേഷനും പ്രദർശനവും…

ഗ്യാന്‍‌വാപി സർവേ തടയണമെന്ന മസ്ജിദ് പാനലിന്റെ ഹർജി വാരണാസി കോടതി വീണ്ടും തള്ളി

വാരണാസി: ഗ്യാൻവാപി കോംപ്ലക്‌സിന്റെ എഎസ്‌ഐ സർവേ നിർത്തണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമാൻ ഇന്റജാമിയ മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ വാരണാസി ജില്ലാ കോടതി വ്യാഴാഴ്ച വീണ്ടും തള്ളി. സർവേയിൽ കണ്ടെത്തിയ തെളിവുകൾ സംരക്ഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ ജഡ്ജി ഡോ. അജയ് കൃഷ്ണ വിശ്വേഷ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ സർവേ തടയണമെന്ന മസ്ജിദ് പാനലിന്റെ അപേക്ഷ പരിഗണിക്കാനാവില്ല. ഇക്കാര്യം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നേരത്തെ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ടിടത്തും തള്ളിയിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഈ വിഷയം കേൾക്കാൻ ഈ കോടതിക്ക് അധികാരമില്ല. സമിതിക്ക് വേണമെങ്കിൽ ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ പോകാം. ഫീസ് അടയ്ക്കാതെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് ഗ്യാൻവാപിയിൽ സർവേ നടത്താൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ നോട്ടീസ് നൽകിയിട്ടില്ലെന്നും എഐഎംസി അതിന്റെ അപേക്ഷയിൽ വാദിച്ചിരുന്നു. നിയമ വിരുദ്ധമായാണ് സർവേ നടക്കുന്നതെന്നും അതിനാൽ ജ്ഞാനവാപ്പിയിലെ സർവേ നടപടികൾ…

നെഹ്‌റു ട്രോഫിയിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകളെയും ബോട്ടുകാരെയും സര്‍ക്കാര്‍ വഞ്ചിച്ചു; വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ നല്‍കിയില്ല; ക്ലബ്ബുകള്‍ പ്രതിസന്ധിയില്‍

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ബോട്ട് ക്ലബ്ബുകള്‍ക്കും ചുണ്ടൻവള്ളങ്ങള്‍ക്കും മത്സരം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞ ഒരു കോടി രൂപ ഗ്രാന്റോ ബോണസോ നല്‍കിയില്ല. പല ബോട്ട് ക്ലബ്ബുകളും നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സർക്കാർ പണം നൽകിയില്ലെങ്കിൽ ചാമ്പ്യൻസ് ബോട്ട് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്‌കരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ബോട്ട് ക്ലബ്ബുകൾ ഉടൻ യോഗം ചേരും. ഒരു കോടി രൂപയാണ് ഗ്രാന്റ് ഇനത്തിൽ മാത്രം നൽകാനുള്ളത്. ഇതുവരെ ഒരു ലക്ഷം രൂപയുടെ അഡ്വാൻസ് മാത്രമാണ് ആകെ നൽകിയിരിക്കുന്നത്. തുഴച്ചിലുകാർക്ക് വേതനം പോലും നൽകാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ് ഉടമകൾ. ഇപ്പോൾ കയ്യിൽ പണമില്ലെന്നാണ് സർക്കാർ ബോട്ട് ക്ലബ്ബുകളെ അറിയിച്ചിരിക്കുന്നത്. തുഴച്ചിലുകാർക്ക് പോലും വേതനം നൽകാതെ ബുദ്ധിമുട്ടുകയാണ് നെഹ്‌റുട്രോഫിക്കിറങ്ങിയ ക്ലബ്ലുകൾ.