അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ അവർ പിനീട് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്ത ഞെട്ടിപ്പിക്കുന്ന സംഭവം അയോവയിൽ നിന്നും ഫെബ്രുവരി മൂന്നിനാണ് റിപ്പോർട്ടു ചെയ്തത്. ഫ്യൂണറൽ ഹോമിലെ ഒരു ജീവനക്കാരൻ ബാഗ് തുറന്നപ്പോൾ , അതിനകത്തുണ്ടായിരുന്ന 66 കാരിയുടെ “നെഞ്ച് ചലിക്കുന്നതും വായുവിനായി ശ്വാസം മുട്ടുന്നതും” കണ്ടു, അയോവ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻസ്പെക്ഷൻസ് ആൻഡ് അപ്പീൽസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ, പ്രാദേശിക സമയം ജനുവരി 3 ന്, 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഹോസ്പിസിലെ ഒരു സ്റ്റാഫ് അംഗം, രോഗിക്ക് പൾസ് ഉണ്ടായിരുന്നില്ലെന്നും “ആ സമയത്ത് ശ്വസിക്കുന്നില്ലെന്നും” റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 6 മണിയോടെ…
Year: 2023
പരാജയപ്പെട്ട പരിശ്രമങ്ങൾ (കവിത) : ജയൻ വർഗീസ്
കാറൽ മാർക്സിൻ മനസ്സിൽ കത്തിയ സായുധ വിപ്ലവ ജ്യോതികളിൽ തകർന്നു വീണൂ ചങ്ങല മനുഷ്യൻ സ്വതന്ത്രരായീ നാടുകളിൽ അടിമച്ചങ്ങല യറുത്തു മാറ്റിയ തവകാശത്തിൻ ചെങ്കൊടിയായ് പറന്നു പാറി തലമുറ മണ്ണിൽ തുടർന്നു ജീവിത താളങ്ങൾ വിശപ്പിൽ വീണവർ തെരഞ്ഞു റൊട്ടികൾ ശവപ്പറമ്പിൻ പുതു മണ്ണിൽ മരിച്ചു വീണത് കണ്ടവർ മതിലുകൾ പൊളിച്ചെടുക്കീ സംസ്ക്കാരം. ഒരിക്കൽ യേശു പറഞ്ഞു വച്ചത് നടപ്പിലായീ നാടുകളിൽ. കുതിച്ചു പായും ശാസ്ത്രക്കുതിര- ക്കുളമ്പുണർത്തീ സംഗീതം ! ഉദിച്ചുയർന്നൊരു പുലരികൾ നമ്മളി- ലുടച്ചു വാർത്തൂ സ്വപ്‌നങ്ങൾ, കുതിച്ചു പാഞ്ഞു വരുത്തും മാനവ സമത്വ ജീവിത മോർത്തൂ നാം. നടപ്പിലായി – ല്ലൊന്നും കാലം തിരിച്ചു പോയത് കണ്ടൂ നാം. ഉയിർത്തെണീറ്റ ഫിനിക്‌സുകൾ വീണു കെടാത്ത ജീവിത വഹ്നികളിൽ ! ഒരിക്കൽ കാലുകൾ തളഞ്ഞ ചങ്ങല ചുഴറ്റി നിൽപ്പൂ തൊഴിലാളി. ഒരിക്കൽ സാന്ത്വന – മുതിർന്ന…
ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്: ഡോ. റെയ്ന തോമസ്
ഡാളസ് : ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ വെളിപ്പെടുകയും അത് നമ്മുടെ വിശ്വാസത്തിന് ജീവൻ നൽകുകയും ചെയുമെന്നു ഡോക്ടർ പറഞ്ഞു . നോർത്ത് അമേരിക്ക യൂറോപ്പ് മാർതോമാ ഭദ്രാസനത്തിലെ ഇടവകകളിൽ മെഡിക്കൽ സൺഡേയായി ആചരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 5 ഞായറാഴ്ച രാവിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ ആരാധനാമദ്ധ്യേ വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു ചുങ്കത്തറ മാർത്തോമാ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ:റെയ്ന തോമസ് ആരോഗ്യമുള്ള സമൂഹം എല്ലാവരുടെയും ആഗ്രഹം ആണ്. കർത്താവിൻറെ പരസ്യ ശുശ്രൂഷയുടെ സുപ്രധാന ഭാഗമായിരുന്ന സൗഖ്യദായക ശുശ്രൂഷ സഭയിലൂടെയും മറ്റ് ആതുരശുശ്രൂഷ രംഗങ്ങളിലൂടെയും നിർവഹിച്ചു കൊണ്ടിരിക്കുന്നു.സഭയിലൂടെ നടക്കുന്ന ഈ മഹത്തായ ശുശ്രൂഷയെ ഓർക്കുന്നതിനും അതിൽ ഏ…
വാണി ജയറാമിന്റെ സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും; എം കെ സ്റ്റാലിൻ അന്തിമോപചാരം അർപ്പിച്ചു
ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം ചടങ്ങുകൾ നടക്കുക. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് (ഞായറാഴ്ച) ഹാഡോസ് റോഡിന് സമീപമുള്ള വസതിയിൽ അന്തിമോപചാരം അർപ്പിച്ചു. തമിഴ്നാട് മുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യനും മറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സംസ്ഥാനത്തിന് നിരവധി പുരസ്‌കാരങ്ങൾ സമ്മാനിച്ച മഹതിയായ ഗായികയുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്ന് സ്റ്റാലിൻ മാധ്യമങ്ങളോട് പറഞ്ഞു. വാണി ജയറാമിന്റെ കുടുംബാംഗങ്ങളോടും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. തനിക്ക് ലഭിച്ച പത്മഭൂഷൺ പുരസ്‌കാരം വാങ്ങാതെ വാണി ജയറാം വിടവാങ്ങിയത് വേദനാജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിരവധി ഭാഷകളിലായി തന്റെ ജീവിതകാലത്ത് ആലപിച്ച നിരവധി ഗാനങ്ങൾ വാണി ജയറാം ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ചെയ്തു. അതേസമയം,…
കൂടത്തായി കൊലപാതക കേസ്: നാല് മൃതദേഹങ്ങളിൽ സയനൈഡോ വിഷമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന്
കോഴിക്കോട്: കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയിൽ വഴിത്തിരിവ്. നാഷണൽ ഫോറൻസിക് ലാബ് റിപ്പോർട്ട് പ്രകാരം പുറത്തെടുത്ത് പരിശോധിച്ച നാല് മൃതദേഹങ്ങളിലും സയനൈഡോ വിഷമോ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയിൽ മാത്യു, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള വര്‍ഷങ്ങളിലാണ് ഇവര്‍ മരണപ്പെട്ടത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്.
മുൻ ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിൽ (67) അന്തരിച്ചു
കെയ്‌റോ : മുൻ ഈജിപ്ഷ്യൻ പ്രധാനമന്ത്രി ഷെരീഫ് ഇസ്മായിൽ (67) അന്തരിച്ചതായി ഈജിപ്തിന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 2015 നും 2018 നും ഇടയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്നു ഇസ്മായിൽ. 2013 മുതൽ 2015 വരെ പെട്രോളിയം, ധാതു വിഭവ മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ ഈപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ-ഫത്താഹ് അൽ-സിസി, പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി, മറ്റ് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. “അദ്ദേഹം ശരിക്കും ഒരു മഹാനായിരുന്നു, ഏറ്റവും പ്രയാസമേറിയ സമയങ്ങളിലും സാഹചര്യങ്ങളിലും ഉത്തരവാദിത്തം ഏറ്റെടുത്തു,” സിസിയെ ഉദ്ധരിച്ച് പ്രസിഡൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “വ്യക്തിപരമായ നേട്ടങ്ങൾക്ക് മുകളിൽ തന്റെ രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച, നിസ്വാർത്ഥനും അർപ്പണബോധമുള്ളവനും വിശ്വസ്തനും ദാനശീലനുമായ വ്യക്തിയായാണ് ഞാൻ അദ്ദേഹത്തെ അറിയുന്നത്,” ഇസ്മയിലിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് ഈജിപ്ഷ്യൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു.
പാക്കിസ്താന്‍ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് (79) ദുബായിൽ അന്തരിച്ചു
2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലേക്ക് പോയ മുൻ സൈനിക ഭരണാധികാരി പിന്നീട് നാട്ടിലേക്ക് മടങ്ങിയിട്ടില്ല. പാക്കിസ്താന്‍ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് (റിട്ട) ദീർഘനാളത്തെ അസുഖത്തെ തുടർന്ന് ഞായറാഴ്ച ദുബായിലെ ഒരു ആശുപത്രിയിൽ 79-ാം വയസ്സിൽ അന്തരിച്ചതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് മരണ കാരണമെന്ന് പറയുന്നു. മൃതദേഹം പാക്കിസ്താനിൽ എത്തിക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. ദുബായിലെ അമേരിക്കൻ ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിലായിരുന്നു മുഷറഫ് എന്നാണ് റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെയും റെഡ് മോസ്‌ക് പുരോഹിതനെയും കൊലപ്പെടുത്തിയ കേസിലാണ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. 2016 മുതൽ ദുബായിൽ താമസിക്കുന്ന മുൻ പ്രസിഡന്റിനെതിരെ 2007ൽ ഭരണഘടനയെ സസ്പെൻഡ് ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 2016 മാർച്ചിൽ ചികിത്സയ്ക്കായി ദുബായിലേക്ക് പോയ മുൻ സൈനിക ഭരണാധികാരി പിന്നീട് നാട്ടിലേക്ക് മടങ്ങിയിട്ടില്ല. ബ്രിട്ടീഷ് ഭരണകാലത്ത്…
സംസ്ഥാന ബജറ്റ് – മങ്കട മണ്ഡലത്തോടുള്ള വഞ്ചന: വെൽഫെയർ പാർട്ടി
സംസ്ഥാന ബജറ്റിൽ മങ്കട മണ്ഡലത്തോട് തുടർച്ചയായ അവഗണനയാണുള്ളത്. മണ്ഡലത്തിലെ സുപ്രധാന വികസന പ്രശ്നവും അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരവുമായ ഓരാടംപാലം മാനത്തുമംഗലം ബൈപ്പാസ് വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങി. ബൈപ്പാസ് സ്ഥലമേറ്റെടുപ്പിന് ടോക്കൺ തുക മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. എന്നാൽ പദ്ധതി ഇപ്പോഴും കിഫ്ബി ഏറ്റെടുത്തിട്ടില്ല. മങ്കട ആശുപത്രി യുടെ ഗതിയും വ്യത്യസ്തമല്ല. പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങിയ താലൂക്ക് ആശുപത്രി, ഇപ്പോഴും സി. എച്ച്. സി യായി തുടരുകയാണ്. നാലു പഞ്ചായത്തുകളുടെ ഏക ആശ്രയമായ ആശുപത്രി ക്ക് ഈ ബജറ്റിലും ഫണ്ട് അനുവദിക്കാതിരുന്നത് തികഞ്ഞ ജനദ്രോഹമാണെന്ന് വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി വാർത്താ കുറിപ്പിൽ അറിയിച്ചു. മണ്ഡലം സെക്രട്ടറി സിഎച് സലാം, ട്രഷറർ അഷറഫ് കുറുവ,വൈസ് പ്രസിഡന്റ് മുഹമ്മദലി മങ്കട, ജസീല കെപി, അസി സെക്രട്ടറി ഡാനിഷ് മങ്കട, നസീമ സിഎച് തുടങ്ങിയവർ സംസാരിച്ചു.
ഇന്നത്തെ രാശിഫലം (ഫെബ്രുവരി 5, ഞായര്‍)
ചിങ്ങം: നിങ്ങളുടെ നക്ഷത്രങ്ങൾ ഇന്ന് തിളക്കമുള്ളതായിരിക്കില്ല. വേവലാതികൾ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. നിങ്ങൾക്ക് എതിരായി പ്രവർത്തിക്കാവുന്ന ആളുകളുമായുള്ള വാദങ്ങളും മോശമായ പെരുമാറ്റവും ഒഴിവാക്കുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ശ്രമിക്കുക. കോടതിയും നിയമപരമായ കാര്യങ്ങളും മറ്റേതെങ്കിലും ദിവസത്തേക്ക് മാറ്റിവയ്ക്കണം. വിദേശത്തു നിന്നുള്ള നല്ല വാർത്തകൾ നിങ്ങളുടെ ദിവസത്തെ മികച്ചതാക്കാൻ കഴിയും. കന്നി: പ്രതാപങ്ങളും സാമൂഹിക അംഗീകാരങ്ങളും നിങ്ങളെ ഇന്ന് സന്തോഷവാനാക്കും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും നിങ്ങളുടെ കൂടെയുണ്ട്. കച്ചവടക്കാർക്ക് ധനം വന്നു ചേരും. മനോഹരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൂചനകൾ നിങ്ങൾക്ക് ഇന്ന് ലഭിച്ചേക്കാം. തുലാം: നിങ്ങളുടെ വീട്ടിലെയും ജോലിസ്ഥലത്തെയും അന്തരീക്ഷം ഇന്ന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. മേലുദ്യോഗസ്ഥർ നിങ്ങളുടെ ഉത്‌പാദനക്ഷമതയിൽ തൃപ്‌തരാകും. അതുവഴി സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ ശ്രദ്ധിക്കപ്പെടും. ഭാവിയിൽ നിങ്ങളുടെ നക്ഷത്രങ്ങൾ കൂടുതൽ തിളങ്ങും. വൃശ്ചികം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ഈ അലസതയും ബലഹീനതയും അനുഭവപ്പെട്ടേക്കും. കച്ചവടത്തിൽ താത്കാലികമായ തടസ്സങ്ങൾ നേരിടേണ്ടിവരും. ഇത് നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. ശ്രദ്ധിക്കുക. നിങ്ങളുടെ സമപ്രായക്കാരുമായോ മുതിർന്ന ഉദ്യോഗസ്ഥരുമായോ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഒഴിവാക്കുക. കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുക. ചെലവുകൾ…
മതസൗഹാർദ്ദ ലോക സമാധാന ഉച്ചകോടി 2023 തിരുവനന്തപുപുരത്ത് ഫെബ്രുവരി 12-ന്
ന്യൂയോർക്ക്/തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ മതസൗഹാർദ്ദ വാരാചരണത്തിന്റെ ഭാഗമായുള്ള “ ലോക സമാധാന ഉച്ചകോടി 2023” (World Peace Summit-2023) ഫെബ്രുവരി 12-ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ നടക്കും. ന്യൂയോർക്കിലുള്ള വേൾഡ് യോഗ കമ്മ്യൂണിറ്റി, യുണൈറ്റഡ് റിലീജിയൻസ് ഇൻഷ്യേറ്റീവ് (URI) ദക്ഷിണേന്ത്യ ഘടകം, URI യുടെ പോത്തൻകോട് കോർപറേഷൻ സർക്കിൾ ആയ ഇന്റർ റിലീജിയസ് ഡയലോഗ് ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെൻറ് ഗോൾസ് (IRD 4 SDG), എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സമാധാന ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. ശാന്തിഗിരി ആശ്രമം ഈ സംരംഭത്തിൽ ഒരു പങ്കാളിയാണ്. യുണൈറ്റഡ് നേഷൻസ് എൻ.ജി.ഒ. സമിതിയുടെ സെക്രട്ടറി ഗുരുജി ദിലീപ് കുമാർ തങ്കപ്പൻ (യു.എസ്.എ) അദ്ധ്യക്ഷനാകുന്ന ഉച്ചകോടിയുടെ ഉദ്‌ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസി നിർവഹിക്കും, യു.ആർ.ഐ. ഏഷ്യ സെക്രട്ടറി…
