കൊല്ലം ജില്ല രൂപീകൃതമായി 75 വർഷങ്ങൾ പിന്നിട്ടതിനോടനുബന്ധിച്ച് പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ കമ്മിറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. വേണാട് രാജ്യത്തിന്റെ തലസ്ഥാനവും പ്രാചീന ഇന്ത്യയിലെ പ്രധാന തുറമുഖവും വ്യാപാര കേന്ദ്രവുമായിരുന്ന കൊല്ലത്തിന്റെ ചരിത്രപ്രാധാന്യത്തെ ഉദ്ഘാടന പ്രസംഗത്തിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ വിശദീകരിച്ചു. പ്രവാസ ലോകത്തെ വിവിധ മേഖലകളിൽ നിന്നുള്ള കൊല്ലം നിവാസികൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലയുടെ പ്രതീക്ഷകളും പ്രതിസന്ധികളും അംഗങ്ങൾ ചർച്ചയിൽ മുന്നോട്ടുവച്ചു. മറ്റു ജില്ലകൾ വ്യത്യസ്ത മേഖലകളിൽ മുന്നേറുമ്പോൾ പരമ്പരാഗത വ്യവസായങ്ങളിലും അടിസ്ഥാന വികസനത്തിലും ജില്ല നേരിടുന്ന വെല്ലുവിളികളെ ചർച്ച ചെയ്തു. ടൂറിസം, ഐടി, കശുവണ്ടി- കയർ പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവൽക്കരണം, മത്സ്യവിഭവം, ധാതു സമ്പത്ത് മേഖലകളിലെ പുതിയ നിക്ഷേപങ്ങളിലൂടെ ജില്ലയ്ക്ക് മുന്നേറാൻ കഴിയും. ഗവൺമെന്റിന്റെയും പ്രവാസികളുടെയും നിരന്തര ശ്രദ്ധയും നിക്ഷേപങ്ങളും, നവ സംരംഭങ്ങളുടെ വളർച്ചയും ജില്ലയുടെ മുന്നേറ്റത്തിന് അനിവാര്യമാണ്. ജില്ലയിൽ…
Year: 2024
വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതർക്ക് കൈത്താങ്ങാവുക: കാന്തപുരം
കോഴിക്കോട്: വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മഴക്കെടുതി മൂലം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ടുപോയവർക്കും വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും മുഴുവൻ മനുഷ്യരും രംഗത്തിറങ്ങണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടിയത്തിന്റെ ദൃശ്യങ്ങളും വാർത്തകളും അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും കരളലിയിക്കുന്നതുമാണ്. പ്രദേശത്തുനിന്നും ജലം ഒഴുകിയെത്തിയ ചാലിയാറിൽ നിന്നും മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെടുക്കപ്പെടുന്നുവെന്നത് ദുരിതത്തിന്റെ വ്യാപ്തിയും തീവ്രതയും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ദുരിതബാധിത പ്രദേശത്തേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുകയും പരിശീലനം ലഭിച്ചവർ മാത്രം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വേണം. ഒറ്റപ്പെട്ടുപോയവർക്കും വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവർക്കും ആവശ്യമായ സഹായങ്ങൾ എത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും മുഴുവൻ മനുഷ്യരും രംഗത്തിറങ്ങണമെന്ന് അഭ്യർഥിക്കുന്നു. മഴക്കെടുതി നേരിടുന്ന സംസ്ഥാനത്തെ മുഴുവൻ പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി എസ് വൈ എസ് സാന്ത്വനം വളണ്ടിയർമാർ…
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ തുടരും; നദികള്‍ കരകവിഞ്ഞൊഴുകും; ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: വയനാടിന് പുറമെ സംസ്ഥാനത്തുടനീളം ശക്തമായ മഴ പെയ്യുകയാണ്. എല്ലാ നദികളിലും ജലനിരപ്പ് അതിവേഗം ഉയരുകയാണ്. സെൻട്രൽ വാട്ടർ കമ്മീഷൻ ആറ് നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 20 നദികളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. ഇതനുസരിച്ച് വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദം സജീവമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കുകിഴക്കൻ മധ്യപ്രദേശിൽ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിൻ്റെ…
വയനാട് ഉരുള്‍പൊട്ടല്‍: ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈത്താങ്ങുമായി സൈന്യം; മരണപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു
വയനാട്: താഴെ മലവെള്ളപ്പാച്ചിലിന് ചുറ്റും എല്ലാം നശിച്ചുകിടക്കുന്ന നാട്. മുകളിൽ ആകാശത്ത് കാർമേഘങ്ങൾ ഉണ്ടെങ്കിലും ശാന്തതയാണ് ചുറ്റും. ഇന്ത്യൻ സൈന്യത്തിന്റെ സഹായത്തോടെ കലിതുള്ളി ഒഴുകുന്ന മുത്തപ്പൻ നദി കടന്ന ഓരോ മുണ്ടക്കൈ നിവാസിയുടെയും മനസ്സ് ശൂന്യമായിരുന്നിരിക്കണം. എല്ലാം നഷ്‌ടപ്പെട്ടു, ഇനി ഒരു ജീവനും ഇല്ലെന്ന് അവർ കരുതിയിരുന്ന സ്ഥലത്ത് നിന്ന്, ദൈവത്തിൻ്റെ മാലാഖമാരെപ്പോലെയാണ് ഇന്ത്യൻ പട്ടാളക്കാർ അവരുടെ ഇടയിലേക്ക് വന്നത്. പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട മുണ്ടക്കൈയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്തിക്കാനുള്ള ശ്രമത്തിലാണ് പുലർച്ചെ മുതൽ രക്ഷാപ്രവർത്തകരും അഗ്നിശമനസേനയും. നിർത്താതെ പെയ്യുന്ന മഴയും നദിയുടെ ഗതി മാറിയതും രണ്ടുദിവസത്തെ വെള്ളപ്പൊക്കത്തിൽ അടിഞ്ഞുകൂടിയ മണ്ണും പാറക്കല്ലുകളും കാരണം മണിക്കൂറുകളോളം രക്ഷാപ്രവർത്തകർ കുഴങ്ങി. ടെറിട്ടോറിയൽ ആർമിയുടെയും ഏഴിമല നേവൽ അക്കാദമിയുടെയും സൈനികർ ഉച്ചയോടെ അവിടെയെത്തി. മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന പാലമാണ് ദുരന്തത്തിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലെത്താൻ തടസ്സമെന്നു മനസ്സിലാക്കിയ സൈന്യം അവിടെയെത്താൻ ആദ്യം റോപ്പ് വേ…
വയനാട്ടില്‍ ജീവൻ പൊലിഞ്ഞവർക്ക് തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂളിന്റെ പ്രണാമം
തലവടി (കുട്ടനാട്): വയനാട്ടിലുണ്ടായ പ്രകൃതി ക്ഷോഭം മൂലം ജീവൻ പൊലിഞ്ഞവർക്ക് തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂള്‍ അദ്ധ്യാപകരും വിദ്യാർത്ഥികളും, ജീവനക്കാരും ചേർന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. കത്തിച്ച മെഴുകുതിരിയുമായി വിദ്യാർത്ഥികൾ മൗനപ്രാർത്ഥന നടത്തുകയും ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നവർക്ക് ഐക്യദാർഢ്യവും രേഖപ്പെടുത്തി. ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യു, സ്റ്റാഫ് സെക്രട്ടറി സൂസൻ വി. ഡാനിയേൽ, എസ് ആർ ജി കൺവീനർ സാറാമ്മ ലൂക്കോസ്, സീനിയർ അസിസ്റ്റൻ്റ് ആൻസി ജോസഫ്, ആനി കുര്യൻ, സുഗു ജോസഫ്, റോബി തോമസ്, സാനി എം ചാക്കോ എന്നിവര്‍ നേതൃത്വം നല്‍കി. സ്കൂൾ ലോക്കൽ മാനേജർ റവ. മാത്യു ജിലോ നൈനാൻ, സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ് ബെറ്റി ജോസഫ്, സ്റ്റുഡന്റസ് അസോസിയേഷന്‍ മുന്‍ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു, സ്കൂൾ ഉപദേശക സമിതി…
ബാഗ് രഹിത ദിനം: ഇനി മുതൽ വർഷം 10 ദിവസം കുട്ടികൾക്ക് സ്‌കൂൾ ബാഗില്ലാതെ സ്‌കൂളിൽ പോകാം
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 6 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി “ബാഗ് ലെസ് ഡേ” മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഈ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, വർഷത്തിൽ 10 ദിവസം ഏത് സമയത്തും വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗില്ലാതെ സ്കൂളിൽ വരാം. മാർഗരേഖയിലെ പ്രധാന പോയിൻ്റുകൾ വർഷത്തിൽ 10 ദിവസം സ്‌കൂൾ ബാഗില്ലാതെ വിദ്യാർഥികൾ സ്‌കൂളിൽ വരണം. വിദ്യാർത്ഥികൾക്ക് പഠനങ്ങൾ ആസ്വാദ്യകരവും പരീക്ഷണാത്മകവും സമ്മർദ്ദരഹിതവുമാക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ബാഗ്‌ലെസ് ഡേയിൽ, ആശാരികൾ, പൂന്തോട്ടക്കാർ, മൺപാത്രങ്ങൾ തുടങ്ങിയ പ്രാദേശിക തൊഴിലധിഷ്ഠിത വിദഗ്ധരുമായി വിദ്യാർത്ഥികൾക്ക് പരിശീലനം നേടാനുള്ള അവസരം ലഭിക്കും. ഇത് വിദ്യാർത്ഥികൾക്ക് വിവിധ പ്രായോഗിക കഴിവുകൾ പഠിക്കാനും അവയുടെ പ്രാധാന്യം മനസ്സിലാക്കാനും അവസരം നൽകും. 2020-ൽ അവതരിപ്പിച്ച എൻസിഇആർടിയുടെ പുതിയ വിദ്യാഭ്യാസ നയത്തിൽ ഈ നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുകയും…
ഇന്നത്തെ നക്ഷത്ര ഫലം (ജൂലൈ 30 ചൊവ്വ 2024)
ചിങ്ങം: ഇന്ന് നിങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലരായിരിക്കും. നിങ്ങളുടെ ജോലിയിലെ മികവിനെ മേലധികാരികള്‍ പ്രശംസിക്കും. നിങ്ങള്‍ക്ക് സമൂഹിക അംഗീകാരം ലഭിക്കുന്ന ദിവസമായിരിക്കും. ഭൂമി മറ്റ് സ്വത്ത് ഇടപാടുകള്‍ എന്നിവയ്‌ക്ക് ഇന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്‌കണ്‌ഠയും ഉൽപാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും പറയുന്ന കാര്യങ്ങൾ നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കില്ല. നിങ്ങള്‍ പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളെ ചെറുത്തു തോല്‍പ്പിക്കേണ്ടി വരും. തുലാം: ഇന്ന് നിങ്ങൾ വളരെ ശ്രദ്ധയോടെ ജോലി സംബന്ധമായ ചെയ്യണം. വാദപ്രതിവാദങ്ങള്‍, ഏറ്റുമുട്ടല്‍, അനാരോഗ്യം, മുന്‍കോപം, ചീത്ത വാക്കുകള്‍ ഇവയെല്ലാം ഇന്ന് നിങ്ങളുടെ ദിവസത്തെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ശ്രദ്ധയോടെ പെരുമാറുക. ഓരോ…
വയനാട്ടിലെ ഉരുള്‍ പൊട്ടല്‍: എല്ലാം തകർന്നത് ആയിരക്കണക്കിന് പേര്‍ക്ക്; വയനാടിന് ശാപമായി തുടര്‍ച്ചയായ ഉരുള്‍പൊട്ടല്‍
കോഴിക്കോട്: വടക്കൻ ജില്ലകളിൽ മഴ പെയ്താൽ വയനാടിന് എന്നും ഭയമാണ്. മലകളും കുന്നുകളും കാടുകളും നിറഞ്ഞ ജില്ലയാണ് വയനാട്. അതിനിടയിലെല്ലാം മനുഷ്യവാസവുമുണ്ട്. പ്രകൃതിക്ഷോഭം മുന്നില്‍ കണ്ടുകൊണ്ടാണ് അവരുടെ ജീവിതം മുന്നോട്ടു പോകുന്നത്. 2019-ൽ ഉരുൾപൊട്ടിയെ പുത്തുമലയ്ക്കടുത്താണ് ചൂരൽമല. ആഗസ്റ്റ് 8 നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഒരു ഗ്രാമം അൽപ്പ സമയത്തിനുള്ളിൽ ഒലിച്ചുപോയി. നൂറോളം കുടുംബങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു. മൂന്നാഴ്ച നീണ്ട തിരച്ചിലിൽ 12 മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ചുപേരെ കണ്ടെത്താനായിട്ടില്ല. കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ആനുകൂല്യങ്ങൾ നൽകി. അതിമനോഹരമായ ഭൂപ്രദേശമായിരുന്നു പുത്തുമല, ആരെയും ആകർഷിച്ചിരുന്ന ഒരിടം. വിദ്യാലയവും അങ്കണവാടിയും പള്ളിയും അമ്പലവും ലേബർ ക്ലബ്ബുമെല്ലാം ചേർന്ന നാട്ടിൻപുറം. എല്ലാം ഇന്ന് ഓർമകളിലാണ്. ഉരുൾപൊട്ടിയൊഴുകിയ വഴിയുടെ ഓരത്ത് മൂന്ന് കുടുംബം മാത്രമാണ് ഇപ്പോഴുള്ളത്. തൊട്ടടുത്താണ് രാത്രിയില്‍ വയനാടിനെ ഞെട്ടിച്ച് വീണ്ടും ഉരുള്‍പൊട്ടിയത്. “ഓടിവരണേ, ഞങ്ങളെ രക്ഷിക്കണേ”..…
വയനാട്ടിലെ ഉരുൾപൊട്ടൽ: താമരശേരി ചുരത്ത് വാഹന ഗതാഗത നിയന്ത്രണം
വയനാട്: ജില്ലയിൽ ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അവശ്യ വാഹനങ്ങൾ ഒഴികെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാനും മുണ്ടക്കൈയിലെ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ വേഗത്തിൽ എത്തിക്കാനുമാണ് ചുരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദുരന്തമേഖലയിലേക്ക് രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിന് ചുരത്തിലൂടെയുള്ള യാത്രാമാർഗം ഒരുക്കാൻ എല്ലാവരും സന്നദ്ധരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. അതിനിടെ, വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് – ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സഹായത്തിന് 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കൂടാതെ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ദുരന്തബാധിതരെ ചികിത്സിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇന്ന് (ജൂലൈ 30) പുലര്‍ച്ചെയാണ് വയനാട്ടിലെ മേപ്പാടി, മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത്. അപകടത്തിൽ മൂന്ന് കുഞ്ഞുങ്ങളും ഒരു നേപ്പാൾ സ്വദേശിയും ഉള്‍പ്പെടെ 19 പേര്‍ മരിക്കുകയും…
ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു
ഡാളസ്: കൊല്ലം മുണ്ടക്കൽ ഷാരോണിൽ ജോർജ് കുര്യൻ (82) ഡാളസിൽ അന്തരിച്ചു. ചെങ്ങന്നൂർ പ്രയാർ പേടിയിൽ കുടുംബാംഗമാണ്. ഡാളസ്സിലെ സി എസ് ഐ കോൺഗ്രിഗേഷൻ സ്ഥാപകാംഗങ്ങളിൽ ഒരാളും നല്ലൊരു ഗായകനും ഫോർട്ട്‌വർത്ത് കുരിയൻ എന്നും അറിയപ്പെട്ടിരുന്നു. ഭാര്യ: ഏലിയാമ്മ കുര്യൻ (തേപ്പു കല്ലുങ്കൽ, ഗൂഡല്ലൂർ). മക്കൾ: അൽജോ കുര്യൻ, ആൽവിൻ കുര്യൻ. മരുമക്കൾ: അൻസു കുര്യൻ (മറ്റത്തിൽ പള്ളം), ഷീബ കുര്യന്‍ (കല്ലുവിള വീട് മുളവന). കൊച്ചുമക്കൾ: ആരൻ, എയ്ഡൻ, ഈതൻ, അഞ്ജലീന, ആൻഡ്രൂ പൊതുദർശനം: ആഗസ്റ്റ് 3 ശനിയാഴ്ച രാവിലെ 10 മുതൽ 11 മണി വരെയും തുടർന്ന് സംസ്കാരം 11 മണിക്ക് സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസ് വികാരി റവ രജീവ് സുഗുവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 US Sunnyvale Texas) നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ആൽവിൻ കുരിയൻ 817…
