ദോഹ (ഖത്തര്‍): ഇറാനും യുഎസും തമ്മിലുള്ള രണ്ടാഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ ആരംഭിച്ച ഉടൻ തന്നെ, ബുധനാഴ്ച ഇറാനിലെ ലാവൻ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനും ലെബനനിലെ ഇസ്രായേലി വ്യോമാക്രമണത്തിനും ശേഷം ടെഹ്‌റാൻ കടുത്ത നിലപാട് സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഈ തീരുമാനം ഗൾഫ് മേഖലയിൽ പിരിമുറുക്കം വർദ്ധിപ്പിക്കുകയും പ്രവാസികൾക്കിടയിലും പൊതുജനങ്ങൾക്കിടയിലും ആശങ്ക ഉയർത്തുകയും ചെയ്തിട്ടുണ്ട്, കാരണം ഇത് എണ്ണവിലയെയും സുരക്ഷയെയും നേരിട്ട് ബാധിക്കും. സമാധാന കരാറിലെ എല്ലാ നിബന്ധനകളും പൂർണ്ണമായും പാലിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ പറയുന്നു. ലെബനനിൽ വെടിനിർത്തൽ ഒരു കരാറിന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍, ഇസ്രായേലും ലെബനനും തമ്മിലുള്ള തർക്കം കരാറിന്റെ ഭാഗമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും…
Month: April 2026
‘ഞാൻ എപ്സ്റ്റീന്റെ ഇരയല്ല’: ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളിൽ മെലാനിയ ട്രംപിന്റെ വിശദീകരണം
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് നിഷേധിച്ചു. അവയെല്ലാം നുണയാണെന്നും ഗൂഢാലോചനയാണെന്നും, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമായി പറഞ്ഞു. വാഷിംഗ്ടണ്‍: മുന്‍ ധനകാര്യ വിദഗ്ധനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് ബന്ധമുണ്ടെന്നോ അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടെന്നോ ഉള്ള ആരോപണങ്ങൾ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് ശക്തമായി നിഷേധിച്ചു. വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തില്‍ ഈ അവകാശവാദങ്ങൾ പൂർണ്ണമായും തെറ്റാണെന്നും തന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും അവർ പറഞ്ഞു. എപ്സ്റ്റീനുമായി തന്നെ ബന്ധിപ്പിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെലാനിയ ട്രംപ് അസന്ദിഗ്ധമായി പറഞ്ഞു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ വീണ്ടും വാർത്തകളിൽ ഇടം നേടുന്ന സമയത്താണ് അവരുടെ പ്രസ്താവന. വൈറ്റ് ഹൗസിൽ നടത്തിയ പത്ര സമ്മേളനത്തില്‍, എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന…
ബൈബിളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് ജയിലിലേക്ക് കടത്തി; യുവതിക്ക് ആറ് വർഷം തടവ്
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന യുവതിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ചു. ബൈബിളിന്റെ പുറംചട്ടയ്ക്കുള്ളിലും പേജുകളിലും സിന്തറ്റിക് കന്നാബിനോയിഡുകൾ (മയക്കുമരുന്ന്) ലായനി രൂപത്തിൽ തേച്ചുപിടിപ്പിച്ചാണ് ഇവർ തടവുകാർക്ക് അയച്ചിരുന്നത്. ജയിംസ് വി. ഓൾറെഡ് യൂണിറ്റിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിലുള്ള ബൈബിളുകൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണം വിചിറ്റാ ഫാൾസിലെ ഒരു കൊറിയർ സെന്ററിലേക്കും അവിടെ നിന്ന് പ്രതിയിലേക്കും എത്തിച്ചേരുകയായിരുന്നു. ഹെന്നയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏകദേശം 2.2 കിലോഗ്രാം (4.9 പൗണ്ട്) മയക്കുമരുന്നും അധികൃതർ പിടിച്ചെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ് (USPS) തീരുമാനിച്ചു. 2027 ഫെബ്രുവരിയോടെ ഫണ്ട് പൂർണ്ണമായും തീരുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ അടിയന്തര നടപടി. ഫസ്റ്റ് ക്ലാസ് ‘ഫോറെവർ’ സ്റ്റാമ്പുകളുടെ വില 78 സെന്റിൽ നിന്ന് 82 സെന്റായി ഉയർത്താൻ അനുമതി തേടി. ജീവനക്കാരുടെ വിരമിക്കൽ ഫണ്ടിലേക്ക് സ്ഥാപനം നൽകേണ്ട വിഹിതം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ ഇത് നിലവിലെ പെൻഷൻകാരെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 900 കോടി ഡോളറിന്റെ (9 Billion) നഷ്ടമാണ് USPS രേഖപ്പെടുത്തിയത്. ഓൺലൈൻ ആശയവിനിമയം കൂടിയതോടെ തപാൽ ഉരുപ്പടികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായി. കടമെടു പരിധി 1500 കോടി ഡോളറിൽ നിന്ന് 3450 കോടി ഡോളറായി ഉയർത്തണമെന്ന് പോസ്റ്റ്മാസ്റ്റർ ജനറൽ ഡേവിഡ് സ്റ്റൈനർ കോൺഗ്രസിനോട് ആവശ്യപ്പെട്ടു.…
നാട്ടിലെങ്ങും പാട്ടായി! എസ്.ഐ.യു.സി.സി മ്യൂസിക് ക്ലബിന് ആവേശകരമായ തുടക്കം
ഹൂസ്റ്റൺ: കല, സാംസ്‌കാരിക വിനിമയം, മാനസിക ഉല്ലാസം എന്നിവ മുൻനിർത്തി സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്സ് (SIUCC) ആവിഷ്കരിച്ച മ്യൂസിക് ക്ലബ്ബിന്റെ ഉദ്ഘാടനം ആവേശകരമായ ചടങ്ങിൽ നടന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമാകാൻ എത്തിയവർ വിവിധ ഗാനങ്ങൾ ആലപിച്ചതും സംഗീത സന്ധ്യയ്ക്ക് മാറ്റ് കൂട്ടി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ മ്യൂസിക് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. സംഗീതം ബാല്യം മുതൽ മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ദൈനംദിന ജീവിതത്തെ അത് കൂടുതൽ അർത്ഥവത്താക്കുന്നുവെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ലോകപ്രശസ്ത സംഗീതജ്ഞനും ഗായകനുമായ റവ. ഡോ. പോൾ പൂവത്തിങ്കൽ ഓൺലൈൻ വഴി പങ്കെടുത്തു അനുഗ്രഹ പ്രഭാഷണം നടത്തി. സംഗീതം മതപരമായ അതിർവരമ്പുകൾക്കതീതവും ദൈവീകവുമാണെന്ന് അദ്ദേഹം പറഞ്ഞു. മാനസിക ഏകാഗ്രത വർദ്ധിപ്പിക്കാനും…
രാശിഫലം (10-04-2026 വെള്ളി)
ചിങ്ങം: വളരെ ആവേശം നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ആരോഗ്യത്തെപ്പറ്റിയുള്ള ചിന്തകൾ നിങ്ങളെ ഉത്കണ്‌ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. കോപം നിയന്ത്രിക്കുക. എന്നാൽ ദിവസത്തിൻ്റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും. കന്നി: ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യത. കച്ചവടത്തിലോ മറ്റ് തൊഴിലിലോ ഉണ്ടാകുന്ന തിരിച്ചടികൾ പിരിമുറുക്കത്തിനും ആശങ്കകൾക്കും ഇടയാക്കും. കുട്ടികളുടെ പ്രതികരണം തൃപ്‌തികരമായിരിക്കില്ല. പേര്, പ്രസക്തി എന്നിവ നഷ്‌ടപ്പെടാതെ നോക്കുക. മോശം പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുക. തുലാം: ബഹുമതികൾ ഇന്ന് നിങ്ങളെ തേടിവരും. നിക്ഷേപങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും കൂടെയുണ്ട്. കച്ചവടക്കാർക്ക് മികച്ച ദിനം. യാത്രകൾക്ക് സാധ്യത. അത്യാവശ്യം ഭേദപ്പെട്ട ദിവസമായിരിക്കും ഇന്ന്. നിങ്ങൾക്ക് പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടും. അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. എന്തെങ്കിലും പ്രശ്‌നങ്ങളും സംഭവങ്ങളും ഇന്ന് വന്നുച്ചേരാം.…
ജില്ലയോടുള്ള ഭരണകൂട വിവേചനത്തിനും അപരവത്കരണത്തിനുമെതിരായി മലപ്പുറം വിധി എഴുതി: കെ വി സഫീർഷ
മലപ്പുറം: കഴിഞ്ഞ പത്ത് വർഷമായി ഇടത് പക്ഷ സർക്കാർ ജില്ലയോട് വികസന വിഷയത്തിൽ കാണിക്കുന്ന വിവേചനപൂർവ്വമായ സമീപനത്തിനും, മലപ്പുറത്തേയും മുസ്ലിം സമുദായത്തേയും പൈശാചികവൽക്കരിച്ച് അപരവത്കരിക്കാനുള്ള നിരന്തര ശ്രമങ്ങൾക്കുമെതിരായ പ്രതിഷേധം ജനങ്ങളുടെ വോട്ടിൽ പ്രതിഫലിച്ചു. ഇതിന്റെ തെളിവാണ് ജില്ലയിൽ ഉണ്ടായ റെക്കോർഡ് പോളിംഗ് എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ വി സഫീർഷ അഭിപ്രായപ്പെട്ടു. എൽ ഡി എഫ് – ആർ എസ് എസ് ഡീൽ പരാജയപ്പെടുത്താൻ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയത്തിന് വലിയ പിന്തുണയാണ് പൊതുജനങ്ങളിൽ നിന്ന് ലഭിച്ചത്, ഇതിന്റെ ഒരു പ്രതിഫലനവും മെയ് നാലിന് വരുന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ഇടത് പക്ഷം സമ്പൂർണ്ണമായി തോൽവി ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷിതാക്കള്‍ക്ക് ആശ്വാസമായി “നടുമുറ്റം ബുക്ക്‌സ്വാപ്പ് 2026”
ദോഹ: ഖത്തറിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ കൈമാറ്റം ലക്ഷ്യമാക്കി നടുമുറ്റം സംഘടിപ്പിച്ച ബുക്ക്‌സ്വാപ്പ് രക്ഷിതാക്കള്‍ക്ക് ആശ്വാസകരമായി. തുമാമ സയൻസ് എഡ്യൂക്കേഷൻ സെന്ററിൽ സംഘടിപ്പിച്ച ബുക്ക്‌സ്വാപ്പ് വഴി ആയിരക്കണക്കിന് പുസ്തകങ്ങളാണ് കൈമാറ്റം ചെയ്തത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ബുക്ക്‌സ്വാപ്പിന് ഇത്തവണയും ഇത്തവണയും വര്‍ദ്ദിച്ച പങ്കാളിത്തമാണുണ്ടായത്. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഇവന്റിലൂടെയും കഴിഞ്ഞ ഒരു മാസത്തോളമായി നടുമുറ്റത്തിന്റെ മേൽനോട്ടത്തിലുള്ള നാല്പതോളം ബുക്ക്‌സ്വാപ്പ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമായി ആറായിരത്തോളം പേരാണ് പുസ്തക കൈമാറ്റത്തിൽ പങ്കെടുത്തത്. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി മാനേജിംഗ് കമ്മിറ്റിയംഗം അസീം എം.ടി, ഐ.സി.സി വനിതാ വിംഗ് വൈസ് പ്രസിഡന്റ് അബിദ സുബൈർ, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹൻ തുടങ്ങി ഒട്ടേറെ പേര്‍ ബുക്ക്‌സ്വാപ്പ് സന്ദർശിച്ചു. വിദ്യാഭ്യാസ ചെലവ് കുറയ്ക്കുന്നതോടൊപ്പം വിദ്യാഭ്യാസത്തെ പ്രകൃതി സൗഹൃദമാക്കുകയും, പേപ്പർ റീസൈക്ലിംഗിന്റെ ആവശ്യകതയും അതിന്റെ…
യൂണിയൻ കോപ് 14% ഡിവിഡൻഡും 5% പർച്ചേസ് റിട്ടേണും അംഗീകരിച്ചു
മൊത്തം 244.38 മില്യൺ ദിർഹമാണ് ഡിവിഡൻഡ്. യൂണിയൻ കോപ് 14% ക്യാഷ് ഡിവിഡൻഡും ഓഹരി ഉടമകളുടെ പർച്ചേസുകൾക്ക് 5% റിട്ടേണും പ്രഖ്യാപിച്ചു. ജനറൽ അസംബ്ലി മീറ്റിങ്ങിലാണ് പ്രഖ്യാപനം. 2025 വർഷത്തേക്കുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് റിപ്പോർട്ട് ഓഹരി ഉടമകൾ അംഗീകരിച്ചു. കൂടാതെ ഡിസംബർ 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തെ സാമ്പത്തിക സ്റ്റേറ്റ്മെന്റുകളും ഓഡിറ്റും അംഗീകരിച്ചു. മൊത്തം 244.38 മില്യൺ ദിർഹമാണ് ഡിവിഡൻഡ്. റിട്ടേൺ ഇനത്തിൽ 36.81 മില്യൺ ദിർഹവും നൽകി. സി.എസ്.ആർ പദ്ധതികൾക്കായി 6.14 ദിർഹവും അനുവദിച്ചു. യൂണിയൻ കോപ് സുസ്ഥിര വളർച്ചയ്ക്കുള്ള പ്രവർത്തനങ്ങൾ നടന്ന വർഷമാണ് 2025 എന്ന് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ജിജി ജോൺസൺ കന്നി വോട്ട് രേഖപ്പെടുത്തി
എടത്വ: പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ ജിജി ജോൺസൺ കന്നി വോട്ട് രേഖപ്പെടുത്തി. തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പൊതു പ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുളയുടെ സഹധർമ്മിണിയാണ് ജിജി ജോൺസൺ. പ്രവാസ ജീവിതത്തിന് മുമ്പ് നഴ്സിംഗ് പഠനവും ജോലിയുമായി ഡൽഹിയിലായിരുന്നതിനാൽ ജീവിതത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിന് സാധിച്ചിട്ടില്ല. പലതവണ അവധിക്ക് നാട്ടില്‍ എത്തിയിട്ടുണ്ടെങ്കിലും വോട്ട് ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല. ഇത്തവണ നാട്ടിലെത്തിയതിന് ശേഷം വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കുകയായിരുന്നു. കുടുംബത്തോടൊപ്പം തലവടി ആനപ്രമ്പാൽ തെക്ക് ഗവ.എൽ പി സ്കൂളിൽ ഉള്ള ബൂത്തിൽ എത്തിയ ജിജി ജോൺസന് ബിഎൽഒ രാജി സുഭാഷ് സമ്മതിദായക ഫോട്ടോ തിരിച്ചറിയൽ കാർഡ് നല്‍കി. തുടര്‍ന്ന് 132 -ാം മത് ബൂത്തിൽ വോട്ടവകാശം രേഖപ്പെടുത്തി. ജനാധിപത്യത്തിൽ പൗരന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് സമ്മതിദാനവകാശം. വൈകിയാണെങ്കിലും അതിന്റെ ഭാഗമായി തീർന്നതിൽ…
