മിനസോട്ട: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച തുകയിൽ നിന്ന് ഏകദേശം 6.5 മില്ല്യൺ ഡോളർ തട്ടിയെടുത്ത സന്നദ്ധ സംഘടനയുടെ ഭാരവാഹികൾക്കെതിരെ നിയമനടപടി. അമേരിക്കയിലെ മിനസോട്ടയിലാണ് സംഭവം. ‘വി പുഷ് ഫോർ പീസ്’ എന്ന എൻജിഒയുടെ ഡയറക്ടർമാരായ ട്രഹേൺ പൊള്ളാർഡ്, ജാക്ലിൻ മക്ഗുയിഗൻ എന്നിവർക്കെതിരെയാണ് മിനസോട്ട അറ്റോർണി ജനറൽ കീത്ത് എലിസൺ സിവിൽ കേസ് ഫയൽ ചെയ്തത്. കമ്മ്യൂണിറ്റി ഔട്ട്‌റീച്ച്, അക്രമ പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സർക്കാർ നൽകിയ കരാറുകളിലൂടെ ലഭിച്ച വൻതുകയാണ് ഇവർ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തത്. തട്ടിയെടുത്ത പണം ഉപയോഗിച്ച് ലാസ് വെഗാസിലേക്ക് വിനോദയാത്രകൾ നടത്തുകയും, ആഡംബര കാറുകൾ വാങ്ങുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ട്രഹേൺ പൊള്ളാർഡ് തന്റെ കാർ ഡീലർഷിപ്പിലേക്കും മദ്യശാലയിലേക്കും ചാരിറ്റി ഫണ്ട് വകമാറ്റി. കൂടാതെ തന്റെ ടാക്സ് കുടിശ്ശിക തീർക്കാനും ചൈൽഡ് സപ്പോർട്ട് നൽകാനും ഈ തുക ഉപയോഗിച്ചു. സംഘടനയുടെ…
Month: May 2026
സ്നേഹത്തിന്റെ തണൽമരം!; പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിക്ക് ഈ ദിനം സമർപ്പിക്കാം
എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ… ഭൂമിയിലെ ഏറ്റവും പവിത്രമായ പദമാണ് ‘അമ്മ’. സ്നേഹത്തിന്റെയും സഹനത്തിന്റെയും കരുണയുടെയും പര്യായമായിട്ടാണ് ലോകം അമ്മയെ കാണുന്നത്. ദൈവത്തിന് എല്ലായിടത്തും നേരിട്ടെത്താൻ കഴിയാത്തതുകൊണ്ടാണ് അമ്മയെ സൃഷ്ടിച്ചതെന്ന ചൊല്ല് അമ്മയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്ക് കാട്ടിത്തരുന്നു. ഒരു കുഞ്ഞിന്റെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും അമ്മ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. മാതൃത്വം എന്നത് കേവലം ഒരു ജൈവിക പ്രക്രിയയല്ല; അതൊരു വലിയ അർപ്പണമാണ്. ഒൻപത് മാസം സ്വന്തം ജീവന്റെ അംശമായി കുഞ്ഞിനെ ഉദരത്തിൽ ചുമക്കുമ്പോൾ മുതൽ ഒരു സ്ത്രീ അമ്മയായി മാറുന്നു. സ്വന്തം സുഖസൗകര്യങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് മക്കളുടെ സന്തോഷത്തിനായി ജീവിക്കുന്ന അമ്മ, ത്യാഗത്തിന്റെ മകുടോദാഹരണമാണ്. ലോകത്തിലെ മറ്റേത് സ്നേഹത്തിനും പകരമായി വെക്കാൻ അമ്മയുടെ വാത്സല്യത്തിന് കഴിയില്ല. കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ ഗുരു അമ്മയാണ്. ലോകത്തെ പരിചയപ്പെടുത്തുന്നതും നല്ല ശീലങ്ങൾ പകർന്നുനൽകുന്നതും അമ്മയാണ്. പ്രതിസന്ധികളിൽ തളരാതെ…
അമ്മയെന്ന ദൈവം (മോൻസി കൊടുമൺ)
അമ്മയെന്ന രണ്ടക്ഷരം മനസ്സിൽ നിറയുമ്പോ- ളോർക്കുന്നു ഞാനിന്നെൻ ബാല്യകാലം താരാട്ടു പാട്ടിൻ ഈണമിപ്പോഴും നെഞ്ചിൽ തുടിക്കുന്നു സ്നേഹമായി ഗദ്ഗദം തുളുമ്പു മെൻ പിഞ്ചിളം ചുണ്ടിൽ അന്നു മുത്തം തന്നു ചിരിപ്പിച്ചു നീയെന്നെ – മാറോട് ചേർത്തു പുൽകികിടത്തി താരാട്ടു പാടി യുറക്കിയില്ലേ ആശാനാം കുഞ്ചൻ്റെ ഓലയിലന്നു ഞാൻ ആദ്യാമാ മക്ഷരം കുറിച്ചനേരം നിന്നധരത്തിൽ തുളുമ്പിയ പ്രാർത്ഥനാഗീത മെപ്പോഴു മോർക്കുന്നു ഞാനനു ദിനവും ഇന്നു നീ യെന്നരികി ലില്ലെങ്കിലും ആത്മാവിൽ നിറയുന്നു സ്നേഹമായി ചാരത്തണയുന്നീശ്വരൻപോൽ ഒരോ ആപത്തിലും കാത്തിടുന്നു
യു ഡി എഫ് യൂറോപ്പിന്റെ വിജയാഘോഷം രാഷ്ട്രീയ ശക്തിപ്രകടനമായി; യൂറോപ്പിലാകെ ആവേശതിരമാല
യൂറോപ്പ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ നൂറ്റിരണ്ട് സീറ്റിന്റെ അത്യുജ്ജ്വല വിജയത്തിന്റെ ആവേശം യൂറോപ്പിലാകെ അലയടിച്ചു. യു ഡി എഫ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഓൺലൈനായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് വിജയാഘോഷം ശക്തമായ രാഷ്ട്രീയ പ്രഖ്യാപനവും ജനാധിപത്യ വിശ്വാസികളുടെ ആവേശ സംഗമവുമായി മാറി. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിന് യു ഡി എഫ് പ്രവർത്തകരും ജനാധിപത്യ സ്നേഹികളും പങ്കെടുത്ത പരിപാടി ശ്രദ്ധേയ രാഷ്ട്രീയ കൂട്ടായ്മയായി. ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിച്ച പരിപാടിയിൽ കേരള രാഷ്ട്രീയത്തിലെ പ്രമുഖ യു ഡി എഫ് നേതാക്കൾ അണിനിരന്നു. യുഡിഫ് യൂറോപ്പ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ചു.യുഡിഫ് യൂറോപ്പ് കൺവീനർ സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു. യുഡിഫ് യൂറോപ്പ് കോർഡിനേറ്റർ റോമി കുര്യാക്കോസ് നന്ദി അർപ്പിച്ചു. യുഡിഫ് യൂറോപ്പ് വൈസ് ചെയർമാൻ ഡോ. മുഹമ്മദ് അലി…
ടീം യു ഡി എഫിന്റെ വൻ വിജയമാഘോഷിച്ച് ഐ ഒ സി ഹ്യൂസ്റ്റൺ ചാപ്റ്റർ.
ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ( ഐ ഒ സി) ഹൂസ്റ്റൺ ചാപ്റ്റർ , ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ നേതൃത്വത്തിലുള്ള യുഡിഎഫ് 102 സീറ്റിൽ അത്യുജ്വല വിജയം നേടിയത് വൻ ആഘോഷമാക്കി. മിസോറി സിറ്റി അപ്നാ ബസാർ ഹാളിൽ കൂടിയ യോഗം സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉദ്ഘാടനം നിർവഹിച്ചു. ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഹൈക്കമാൻഡ് എടുക്കുന്ന ഏതു തീരുമാനവും ഐക്യത്തോടു കൂടി പ്രവർത്തകർ അംഗീകരിക്കണമെന്ന് ജസ്റ്റിൻ ജേക്കബ് അഭിപ്രായപ്പെട്ടു. ഐ ഒ സി നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയിംകുന്നേൽ, ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അജി ഹുസൈൻ കോട്ടയിൽ, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷറർ ജോയ് എൻ സാമുവേൽ, ജോയിൻറ് സെക്രട്ടറി രാജേഷ് വർഗീസ് , ജോയിൻറ്…
ഗർഭച്ഛിദ്ര മരുന്നുകൾ വിതരണം ചെയ്യുന്നത് ക്രിമിനൽ കുറ്റം: പുതിയ നിയമത്തിൽ ഒപ്പുവെച്ച് ഒക്ലഹോമ ഗവർണർ
ഒക്ലഹോമ സിറ്റി: ഗർഭച്ഛിദ്രത്തിന് സഹായിക്കുന്ന മരുന്നുകൾ വിതരണം ചെയ്യുന്നത് കഠിനമായ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കുന്ന വിവാദ നിയമത്തിൽ ഒക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവെച്ചു. ഇതോടെ അമേരിക്കൻ സംസ്ഥാനമായ ഒക്ലഹോമയിൽ ഗർഭച്ഛിദ്ര നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി. ഗർഭച്ഛിദ്രം ലക്ഷ്യമിട്ട് മിസോപ്രോസ്റ്റോൾ , മെത്തോട്രെക്സേറ്റ് തുടങ്ങിയ മരുന്നുകൾ വിതരണം ചെയ്യുന്നത് ഇനി മുതൽ ഫെലണി ആയി കണക്കാക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ തടവോ, ഒരു ലക്ഷം ഡോളർ (ഏകദേശം 83 ലക്ഷം രൂപ) പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഗർഭപാത്രത്തിന് പുറത്തുണ്ടാകുന്ന ഗർഭധാരണം , സ്വാഭാവികമായ ഗർഭമലസൽ (miscarriage) എന്നിവയുടെ ചികിത്സയ്ക്കായി മരുന്നുകൾ ഉപയോഗിക്കുന്നതിന് ഈ നിയമം തടസ്സമാകില്ല. നിയമസഭാ സമ്മേളനം അവസാനിച്ച് 90 ദിവസത്തിനുള്ളിൽ പുതിയ നിയമം നിലവിൽ വരും. പുതിയ നിയമത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ‘സെന്റർ ഫോർ…
ഓൺലൈൻ ചൂതാട്ടം വഴി പണം വെളുപ്പിക്കൽ: ടെക്സസ്സിൽ ഫോർണി സ്വദേശി പിടിയിൽ
ടൈലർ, ടെക്സസ്: ഓൺലൈൻ ചൂതാട്ടത്തിലൂടെ 30,000 ഡോളറിലധികം (ഏകദേശം 25 ലക്ഷം രൂപ) വെളുപ്പിച്ച സംഭവത്തിൽ ടെക്സസിലെ ഫോർണി സ്വദേശി പിടിയിലായി.ഭാരതീയ വംശജനെന്ന് കരുതപ്പെടുന്ന 41 കാരനായ ചൗധരി റിസ്‌വാൻ അഹമ്മദിനെയാണ് സ്മിത്ത് കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.ഇത് സംബന്ധിച്ചു അധിക്രതർ മെയ് 8 നാണു വാർത്ത പുറത്തിറക്കിയത് 2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. ടൈലറിലെ സൗത്ത്‌സൈഡ് ബാങ്കിലുള്ള രണ്ട് അക്കൗണ്ടുകളിൽ സംശയാസ്പദമായ ഇടപാടുകൾ നടന്നതായി സ്മിത്ത് കൗണ്ടി ഷെരീഫ് ഓഫീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇയാളുടെ ‘ക്യാഷ് ആപ്പ്’ രേഖകൾ പരിശോധിച്ചപ്പോൾ ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട നിരവധി ഇടപാടുകൾ കണ്ടെത്തി. ബാങ്ക് രേഖകളിലെ കുറിപ്പുകളും പണമിടപാട് രീതികളും മുമ്പത്തെ സമാനമായ മണി ലോണ്ടറിംഗ് കേസുകളുമായി ഒത്തുപോകുന്നതാണെന്ന് പോലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ടെക്സസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ രേഖകൾ പ്രകാരം…
അറിവിനൊപ്പം അച്ചടക്കവും കരസ്ഥമാക്കണം: കാന്തപുരം ഉസ്താദ്
മർകസ് ഇന്റഗ്രേറ്റഡ് സ്ഥാപനങ്ങളിൽ അധ്യയന വർഷത്തിന് തുടക്കം കോഴിക്കോട്: അറിവ് നേടുക എന്ന ലക്ഷ്യത്തിൽ പഠിക്കുന്നതിനൊപ്പം അച്ചടക്കവും മൂല്യങ്ങളും ശീലിക്കാൻ കൂടിയുള്ള കാലമായി വിദ്യാർഥി ജീവിതം ഉപയോഗപ്പെടുത്തണമെന്ന് ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. മർകസ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിലിന് (മിസ്‌ക്) കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ 2026-27 അധ്യയന വർഷത്തെ പഠനാരംഭം ‘ബസ്മല’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വപ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനിന്റെ ആദ്യഭാഗം ചൊല്ലികൊടുത്താണ് ഉസ്താദ് പഠനാരംഭം നിർവഹിച്ചത്. ജാമിഅ മർകസ് നേരിട്ട് നടത്തുന്നതും അക്കാദമിക് സഹകരണത്തോടെ പ്രവർത്തിക്കുന്നതുമായ വിവിധ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയ അഞ്ഞൂറോളം വിദ്യാർഥികളാണ് സംഗമത്തിൽ പങ്കെടുത്തത്. ചടങ്ങിൽ ജാമിഅ ചാൻസലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗങ്ങളും മർകസ് മുദരിസുമാരുമായ വി.പി.എം ഫൈസി വില്യാപ്പള്ളി, അബ്ദുൽ…
മർകസ് ഖുർആൻ അക്കാദമി വാർഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കോഴിക്കോട്: മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസ് (എംഎക്യൂഎസ് ) 2025-26 അധ്യയന വർഷത്തിലെ ഹിഫ്‌ള് ഫൈനൽ പരീക്ഷയുടെയും മുസ്തവ പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30ന് നടന്ന ഫൈനൽ പരീക്ഷയുടെയും മെയ് 1, 2, 3 തീയതികളിലായി 27 കാമ്പസുകളിൽ നടന്ന മുസ്തവ പരീക്ഷകളുടെയും ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്. മർകസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി റാങ്ക് ജേതാക്കളെയും വിജയികളെയും പ്രഖ്യാപിച്ചു. ഹിഫ്‌ള് ഫൈനൽ പരീക്ഷയിൽ 98% മാർക്ക് നേടി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ മാവൂർ ഒന്നാം റാങ്കും 96.33% മാർക്കോടെ മുഹമ്മദ് നാസ്വിഹ് ബിൻ അബ്ദു റഊഫ് സഖാഫി ചേലേമ്പ്ര രണ്ടാം റാങ്കും 95.67 % മാർക്ക് നേടിയ മുഹമ്മദ് അമീൻ ബിൻ ഹുസൈൻ ഐക്കരപ്പടി, മുഹമ്മദ് റിസ്‌വാൻ ബിൻ സൈനുദ്ദീൻ ചെലപ്രം എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി. ഒന്ന്, രണ്ട്,…
പ്രധാനമന്ത്രി നരേന്ദ്ര മോദി കാലിൽ തൊട്ടു വന്ദിച്ച ആ 98-കാരന്‍ ആരാണ്?
കൊൽക്കത്തയിൽ നടന്ന ബിജെപിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി 98 വയസ്സുള്ള മുതിർന്ന പാർട്ടി നേതാവ് മഖൻലാൽ സർക്കാരിന്റെ കാൽക്കൽ തൊട്ടു വന്ദിച്ചു. ക്യാമറയില്‍ പതിഞ്ഞ ഈ വൈകാരിക നിമിഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കൊല്‍ക്കത്ത: കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനിടെ, വളരെ വൈകാരികമായ ഒരു രംഗത്തിന് ജനം സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിയപ്പോൾ അദ്ദേഹം ഒരു വൃദ്ധനെ സമീപിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു, പിന്നീട് അദ്ദേഹത്തിന്റെ കാലിൽ തൊട്ടു, അനുഗ്രഹം തേടി, തുടർന്ന് അദ്ദേഹത്തോട് ദീർഘനേരം സംസാരിച്ചു. ഇത് കണ്ട് ചടങ്ങിൽ സന്നിഹിതരായിരുന്നവർ വികാരാധീനരായി. മിനിറ്റുകൾക്കുള്ളിൽ, ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി. എല്ലായിടത്തും ചോദിക്കപ്പെടുന്ന ചോദ്യം ഇതായിരുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ കാലിൽ തൊട്ട വൃദ്ധൻ ആരാണ്? മഖൻലാൽ സർക്കാർ…
