ദോഹ: പ്രവാസി വെൽഫെയ൪ കോഴിക്കോട് ജില്ലാ കമ്മിറ്റി കാലിക്കറ്റ് സ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രഥമ ഏഷ്യന്‍ വോളീബാൾ ടൂർണമെന്റിൽ കൈനറ്റിക് കിംഗ് ജേതാക്കളായി. അമിഗോസ് വോളി ക്ലബ്ബിനെയാണ് ഫൈനലില്‍ കൈനറ്റിക് കിങ്ങ് പരാജയപ്പെടുത്തിയത്. ടീം തമിഴ്നാടിനെയും എം.സി.സി ഖത്തറിനെയും തോല്പിച്ചാണ് ഇരു ടീമുകളും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. പ്രവാസിസമൂഹങ്ങൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂര്‍ണ്ണമെന്റില്‍ ഖത്തറിലെ പ്രമുഖ പ്രവാസി വോളി ക്ലബ്ബുകള്‍ മാറ്റുരച്ചു. മലയാളി ടീമുകള്‍ക്കൊപ്പം തമിഴ്നാട്, കര്‍ണ്ണാടക, നേപ്പാള്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ ടീമുകളും ടൂർണമെന്റിനെത്തി. കൈനറ്റിക് കിങ്ങിന്റെ ദിയാനത്ത് അലിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. സമാപനച്ചടങ്ങിൽ വിജയികൾക്ക് കാശ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. ഇന്ത്യൻ സ്‌പോർട്സ് സെന്റർ പ്രസിഡണ്ട് ഇ.പി. അബ്ദുറഹ്‌മാൻ, വൈസ് പ്രസിഡണ്ട് സിതേന്ദു പാല്‍, ഐ.സി.ബി.എഫ് വൈസ് പ്രസിഡണ്ട് റഷീദ് അഹ്‌മദ്, ഐ.എസ്.സി മാനേജിംഗ്…
Day: June 7, 2026
നടൻ സലിം കുമാറിന് വെൽഫെയർ പാർട്ടി ആദരാഞ്ജലി അർപ്പിച്ചു
പറവൂർ: അന്തരിച്ച നടൻ സലിം കുമാറിന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ അന്ത്യോപചാരം അർപ്പിച്ചു. മലയാളിയെ ചിരിപ്പിക്കുക മാത്രമല്ല കരയിക്കുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്ത മഹാനായ നടനായിരുന്നു സലിം കുമാർ എന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം. ഷെഫ്റിൻ, പറവൂർ മണ്ഡലം സെക്രട്ടറി ഒ.എ. അബ്ദുൽ നാസർ, ട്രഷറർ പി എം നാസറുദ്ധീൻ, ഷനൂബ് വടക്കേക്കര തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയക്ക് പുതിയ അമരക്കാർ
കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ഹമദ് ടൗൺ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. കെ.പി.എ ഹാളിലെ ജി ദേവരാജ് മാസ്റ്റർ നഗർ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റാഫി പരവൂർ സ്വാഗതം ആശംസിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി റാഫി പരവൂരും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അരുൺ മോഹനും സമ്മേളനത്തിൽ അവതരിപ്പിച്ചു. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ സെക്രട്ടറി അനിൽകുമാറിനും കൈമാറി. മൈക്രോസോഫ്റ്റിന്റെ ആഗോള ബഹുമതിയായ മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ (MVP) അവാർഡ് നേടിയ കെ പി എ ഹമദ് ടൗൺ…
മജ്‌ലിസ് പൊതുപരീക്ഷ 2026: തിളക്കമാർന്ന വിജയവുമായി ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്‌ലാമിയ
നാല് മദ്റസകളിലായി 167 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. എല്ലാ മദ്റസകളിലും 100% വിജയം. മുഴുവൻ വിഷയങ്ങളിലും A+ നേടിയ 24 പേരിൽ 19 സ്റ്റേറ്റ് ടോപ്പേഴ്സ്. ദോഹ: കേരള മദ്‌റസ എജുക്കേഷൻ ബോർഡ് (കെ.എം.ഇ.ബി) 2026 ഏപ്രിലിൽ നടത്തിയ പ്രൈമറി (ഏഴാം ക്ലാസ്) പൊതുപരീക്ഷയിൽ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ സ്ഥാപനങ്ങൾ മികച്ച വിജയം കൈവരിച്ചു. മുഹമ്മദ് റമദാൻ (എ.എം.ഐ ദോഹ) 450 ൽ 447 മാർക്ക് കരസ്ഥമാക്കി ഖത്തറിൽ ഒന്നാം സ്ഥാനം നേടി. 445 മാർക്കുമായി ഹയാൽ ഹാറൂൺ (എ.എം.ഐ ദോഹ), ഹാജറ അഫ്സൽ (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ രണ്ടാം സ്ഥാനവും, 444 മാർക്കുമായി ആഇശ അൽ ഹസനി (എ.എം.ഐ ദോഹ), ഹുദ മനാൽ പടുപ്പിങ്ങൽ, ഫാത്തിമ നൗറസ് (എ.എം.ഐ ശാന്തിനികേതൻ വക്‌റ) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാല് മദ്റസകളിലായി ആകെ 167…
ഇന്ത്യയില്‍ ജനന നിരക്ക് കുറയുന്നതിനെക്കുറിച്ച് ഇലോൺ മസ്‌കിന്റെ മുന്നറിയിപ്പ്
ഇന്ത്യയിലെ ജനനനിരക്ക് ക്രമാതീതമായി കുറയുന്നതില്‍ പുതിയ ആശങ്കകൾ ഉയർത്തി ഇലോണ്‍ മസ്ക്. രാജ്യത്തെ ഫെർട്ടിലിറ്റി നിരക്ക് ഇപ്പോൾ സ്ഥിരതയുള്ള ജനസംഖ്യ നിലനിർത്തുന്നതിന് ആവശ്യമായി കണക്കാക്കുന്ന നിലവാരത്തേക്കാൾ താഴെയാണെന്ന് അദ്ദേഹം പറയുന്നു. ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ ഇപ്പോൾ, ജനസംഖ്യയുമായി ബന്ധപ്പെട്ട് ഒരു പുതിയ ആശങ്ക ഉയർന്നുവന്നിട്ടുണ്ട്. അടുത്തിടെ, ലോകത്തിലെ ഏറ്റവും പ്രമുഖ വ്യവസായികളിൽ ഒരാളായ ഇലോൺ മസ്‌ക്, ഇന്ത്യയുടെ ജനനനിരക്ക് അതിവേഗം കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഫെർട്ടിലിറ്റി നിരക്ക് ഇപ്പോൾ സ്ഥിരതയുള്ള ജനസംഖ്യ നിലനിർത്തുന്നതിന് ആവശ്യമായി കണക്കാക്കുന്ന നിലവാരത്തേക്കാൾ താഴെയാണെന്ന് അദ്ദേഹം പറയുന്നു. ഈ പ്രവണത തുടർന്നാൽ, വരും ദശകങ്ങളിൽ ഇന്ത്യ പുതിയ സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ജനനനിരക്ക് കുറയുന്നതിൽ ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി എലോൺ മസ്‌ക് ആശങ്ക പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ…
NEET UG റീ-എക്സാം 2026 സിറ്റി ഇന്റിമേഷൻ സ്ലിപ്പ് എൻടിഎ പുറത്തിറക്കി
വിദ്യാർത്ഥികൾ കാലതാമസമില്ലാതെ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യാൻ NTA നിർദ്ദേശിച്ചു. ഇതിനായി ആദ്യം neet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹോംപേജിലെ “NEET UG Re-Exam 2026 City Intimation Slip” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ന്യൂഡൽഹി: 2026 ലെ നീറ്റ് യുജി റീ-പരീക്ഷയ്ക്കുള്ള സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) പുറത്തിറക്കി. പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷ നടക്കുന്ന നഗരം കണ്ടെത്താൻ ഇപ്പോൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. വിദ്യാർത്ഥികൾ കാലതാമസമില്ലാതെ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യാൻ NTA നിർദ്ദേശിച്ചു. ഇതിനായി ആദ്യം neet.nta.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഹോംപേജിലെ “NEET UG Re-Exam 2026 City Intimation Slip” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന്, ലോഗിൻ ചെയ്യാൻ നിങ്ങളുടെ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകുക. ലോഗിൻ ചെയ്യുമ്പോൾ നിങ്ങളുടെ പരീക്ഷാ നഗര വിവരങ്ങൾ…
ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ ഐ പി സി എൻ ടി ഡാളസ് അനുശോചനം രേഖപ്പെടുത്തി
ഡാളസ്: പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് ന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐ പി സി എൻ ടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ. അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. തന്റെ അക്ഷരങ്ങളിലൂടെയും വ്യത്യസ്തമായ രചനാശൈലിയിലൂടെയും വായനക്കാരുടെ മനസ്സിൽ അദ്ദേഹം എന്നും ജീവിക്കും. ഒരു വഴി കാട്ടി, നല്ല സുഹൃത്ത് അങ്ങനെ നല്ല ഓർമ്മക്ക് മുൻപിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
ഡാളസ് കാർമേൽ പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ്ജിന്റെ (മോഹൻ മായാലിൽ) മാതാവ് തങ്കമ്മ ജോർജ് (92) അന്തരിച്ചു
ഡാളസ് / കിടങ്ങന്നൂർ: ഡാളസ് കാർമേൽ പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ്ജിന്റെ (മോഹൻ മായാലിൽ) മാതാവ് കിടങ്ങന്നൂർ ആറന്മുള മായാലിൽ തുണ്ടിക്കാട്ടിൽ റിട്ട. അധ്യാപിക തങ്കമ്മ ജോർജ് (92) അന്തരിച്ചു . പരേത കുഴിക്കാല പുളിന്തിട്ട ചിറയിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 8:30 ന് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയിൽ നടത്തുന്നതാണ്. ഭർത്താവ്: പരേതനായ എം. ജോർജ് മായാലിൽ മക്കൾ: മാത്യൂസ് ജോർജ്, രാജൻ ജോർജ് മരുമക്കൾ: റാണി മാത്യൂസ് മായാലിൽ (ഓമല്ലൂർ കുമ്പാഞ്ഞിയിൽ, USA) കൊച്ചുമക്കൾ: ജെസ്റ്റിൻ മാത്യൂസ് മായാലിൽ, ജെസലിൻ മായാലിൽ മാത്യൂ കൊച്ചുമരുമക്കൾ: ക്രിസ്റ്റിൻ ജോൺ മായാലിൽ, പാസ്റ്റർ ഷിബിൻ മാത്യൂ (എല്ലാവരും U.S.A) സംസ്കാര ശുശ്രൂഷ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 8:30…
നടൻ സലിംകുമാറിന്റെ വേർപാടിൽ ഐ ഒ സി ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു
ഹൂസ്റ്റൺ: മൂന്നു പതിറ്റാണ്ടിലധികമായി വെള്ളിത്തിരയിൽ ചിരിയുടെ വസന്തം തീർത്ത നടൻ സലിംകുമാറിന്റെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു. മലയാള സിനിമയിലെ ഹാസ്യരംഗത്തിന് സ്വന്തം ശൈലിയും വ്യക്തിത്വവും നൽകി പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ നടനാണ് സലിംകുമാർ. ഹാസ്യവേഷങ്ങളിൽ മാത്രമല്ല ഗൗരവമേറിയ കഥാപാത്രങ്ങളിലൂടെയും തൻറെ അഭിനയ മികവ് തെളിയിച്ചു. അനേകം ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ നിറ സാന്നിധ്യമായ അദ്ദേഹം മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും സവിശേഷ സ്ഥാനമുള്ള കലാകാരനായി തുടരുമെന്ന് ഐ ഒ സി പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ്, നാഷണൽ വൈസ് പ്രസിഡണ്ട് തോമസ് ഓലിയാം കുന്നേൽ,ഹൂസ്റ്റൺ ചാപ്റ്റർ വൈസ് പ്രസിഡണ്ട് അജി ഹുസൈൻ കോട്ടയിൽ, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷറർ ജോയി എൻ സാമുവൽ, ജോയിൻ്റ് സെക്രട്ടറി രാജേഷ് വർഗീസ്, ജോയിൻ്റ് ട്രഷറർ ജോജി ജോസഫ്, ഐ ഒ സി നാഷണൽ…
ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഇറാൻ വാഗ്ദാനം ചെയ്തതായി ഡൊണാൾഡ് ട്രംപ്
ഫെബ്രുവരി 28-ന് ഇറാനുമായുള്ള ഏറ്റുമുട്ടലിന്റെ പ്രാഥമിക കാരണം ടെഹ്‌റാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുക എന്നതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 2011-ൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കരുതെന്ന് ട്രംപ് പറഞ്ഞതിനുശേഷം 74 തവണ വൈറ്റ് ഹൗസ് വസ്തുതാപത്രത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. വാഷിംഗ്ടണ്‍: ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ഇതൊരു വലിയ വിജയമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഫോക്സ് ന്യൂസിനും ന്യൂയോർക്ക് പോസ്റ്റിനുമൊപ്പം പോഡ്‌കാസ്റ്റുകളിൽ സംസാരിക്കവെ, ഇറാൻ ഒരിക്കലും ആണവ ബോംബ് കൈവശം വയ്ക്കില്ലെന്ന് ചർച്ചകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28-ന് ഇറാനുമായുള്ള ഏറ്റുമുട്ടലിന്റെ പ്രാഥമിക കാരണം ടെഹ്‌റാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നത് തടയുക എന്നതായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. 2011-ൽ ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കരുതെന്ന് ട്രംപ് പറഞ്ഞതിനുശേഷം 74 തവണ വൈറ്റ് ഹൗസ് വസ്തുതാപത്രത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ട്രംപ് പരാമർശിക്കുന്ന വാഗ്ദാനം പുതിയതല്ലെന്ന് ആണവ വിദഗ്ധർ…
