നമ്മുടെ മരണം അടുത്തിരിക്കുന്നു എന്നതിന്റെ സിഗ്നലുകൾ ശരീരവും മനസ്സും നല്‍കുന്നു: ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി പഠനം

മരണം മനുഷ്യനു ഭീതി ഉണ്ടക്കുന്ന ഒന്നാണ്. കാലങ്ങളായി സാമ്പാധിച്ച സ്വത്തു വകകളും, മനുഷ്യ ബന്ധങ്ങളെയും ഒരു നിമിഷത്തിൽ വിട്ടെറിഞ്ഞു പോകുക നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. നമ്മുടെ മരണം നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ, എന്നാൽ ശാസ്ത്രം പറയുന്നത് മരണത്തിനു ഏഴു ദിവസം മുൻപ് സിഗ്നൽ കിട്ടുമെന്നാണ്. ശരീരവും മനസ്സും പലേ സിന്ഗ്നലും നമ്മെ കാട്ടിത്തരും. നൂറ്റാണ്ടുകളായി ആളുകളുടെ ചോദ്യത്തിനുഉത്തരം ശാസ്ത്രവുമായി ബന്ധിപ്പിക്കാറുണ്ട്. ശാസ്ത്രം ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതൽ പഠനങ്ങള്‍ നടത്തിവരികയാണ്. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍,സ്വന്തം മരണം അനുഭവിച്ച ഒരു രോഗിയെക്കുറിച്ചുള്ള വിവരങ്ങള്‍ പറയുന്നുണ്ട്. മരിക്കുന്നതിന് മുന്‍പ് ചില ആളുകള്‍ക്ക് ഈ ആഴത്തിലുള്ള അവബോധം അനുഭവപ്പെടുന്നതിന്റെ കാരണം ജൈവശാസ്ത്രപരവും ന്യൂറോളജിക്കല്‍ സിഗ്‌നലുകളുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നുണ്ട്. വൈദ്യശാസ്ത്രം വെളിപ്പെടുത്തുന്നതനുസരിച്ച്, ജീവിതത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ പല ശാരീരിക പ്രക്രിയകളും ക്രമേണ മന്ദഗതിയിലാകുന്നു. ഡോക്ടര്‍മാരുടെയും…

അമേരിക്കയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള ഗുളികകൾ വ്യാപകമായി തിരിച്ചുവിളിക്കുന്നു

ന്യൂയോർക് :അമേരിക്കയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള  ഗുളികകൾ വ്യാപകമായി തിരിച്ചുവിളിക്കുന്നു നിർമ്മാണത്തിലെ പിഴവ് മൂലം ഗുളികകൾ ശരീരത്തിൽ ശരിയായ രീതിയിൽ അലിഞ്ഞു ചേരാത്തതിനെ തുടർന്നാണ് നടപടി. യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ  ആണ് ഇക്കാര്യം അറിയിച്ചത്. ക്ലോർതാലിഡോൺ (Chlorthalidone Tablets USP, 25 mg). ശരീരത്തിലെ അമിത ലവണങ്ങളും ജലാംശവും മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കുന്ന ഒരു ഡൈയൂററ്റിക് (Diuretic) മരുന്നാണിത്. രാജ്യവ്യാപകമായി വിതരണം ചെയ്ത 11,460 കുപ്പി ഗുളികകൾ. (100, 1000 ഗുളികകൾ അടങ്ങിയ കുപ്പികൾ). ബാച്ച് കോഡുകൾ: RISA24001 (100 ടാബ്‌ലറ്റ് കുപ്പികൾ), RISB24002 (1000 ടാബ്‌ലറ്റ് കുപ്പികൾ). കാലാവധി (Expiry Date): 2027 ഏപ്രിൽ. ഇന്ത്യയിലെ ‘ഇൻവെൻഷ്യാ ഹെൽത്ത്‌കെയർ ലിമിറ്റഡ്’ നിർമ്മിച്ച ഈ മരുന്നുകൾ അമേരിക്കയിൽ വിതരണം ചെയ്തത് ‘റൈസിങ് ഫാർമ ഹോൾഡിങ്സ്’ ആണ്. നിർമ്മാണ കമ്പനി തന്നെയാണ് സ്വമേധയാ ഈ തിരിച്ചുവിളിക്കൽ ആരംഭിച്ചത്.…

അന്നമ്മ തോമസ് (78) ഹ്യൂസ്റ്റണില്‍ നിര്യാതയായി

ഹൂസ്റ്റൺ: കവുംങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം തോമസ് കണ്ണേത്തിന്റെ (ബേബിച്ചൻ) ഭാര്യ അന്നമ്മ തോമസ് (ലീല 78) ഹൂസ്റ്റണിൽ അന്തരിച്ചു. പരേത കൊല്ലാട് ഇലവന്താനത്ത് കുടുംബാംഗമാണ്. മക്കൾ: ലിനി ജോൺ , ലീജ തോമസ് (ഇരുവരും ഹൂസ്റ്റൺ) മരുമക്കൾ: ഡോ.ടോണി ജോൺ, ആൽവിൻ തോമസ് (ഇരുവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ : അജയ്, ഗേബ്, മില പൊതുദർശനവും ആദ്യഭാഗ ശുശ്രൂഷയും : ജൂൺ 24 ബുധനാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810 Almeda Genoa Road, Houston, TX 77048) സംസ്കാര ശുശ്രൂഷകൾ : ജൂൺ 25 വ്യാഴാഴ്ച രാവിലെ 11:00 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വെച്ച്. ശുശ്രൂഷകൾക്ക് ശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (1310 N. Main…

ജോൺ മാത്യൂസ് (തമ്പിച്ചായൻ – 92) ഡാലസിൽ അന്തരിച്ചു

ഡാളസ് : ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ നതമ്പിച്ചായൻ (മിസ്റ്റർ ജോൺ മാത്യൂസ് – 92) തിങ്കളാഴ്ച  പുലർച്ചെ അന്തരിച്ചു കഴിഞ്ഞ ശനിയാഴ്ച പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ബോധാവസ്ഥയിൽ തന്നെ കുടുംബാംഗങ്ങളാൽ ചുറ്റപ്പെട്ട് പ്രാർത്ഥനാപൂർവ്വം കഴിഞ്ഞ അദ്ദേഹം ഇന്ന് പുലർച്ചെയോടെ സമാധാനപരമായി നിത്യതയിലേക്ക് പ്രവേശിക്കുകയായിരുന്നു പത്നി: പരേതയായ ലീലമ്മ മക്കൾ: ചാർലി, ജീ, സൂസി തമ്പിച്ചായന്റെ വിയോഗത്തിൽ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവക അനുശോചിച്ചു . സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

ഇരിട്ടി ഇടവക സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആറ് വര്‍ഷം മുമ്പ് കാണാതായ സിജോയുടേതോ?

കണ്ണൂർ: ഇരിട്ടിയിലെ ഒരു ഇടവക സെമിത്തേരിയിലെ കല്ലറയില്‍ കണ്ടെത്തിയ അനധികൃത മൃതദേഹത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. ക്രൈം ത്രില്ലർ പോലെ തോന്നിക്കുന്ന ഒരു നിഗൂഢതയുടെ ചുരുളഴിക്കാൻ കേരള പോലീസും ഫോറന്‍സിക് വിദഗ്ധരും രംഗത്തെത്തിയിരിക്കുകയാണ്. ഇരിട്ടി വാണിയപ്പാറയിലെ ഇൻഫന്റ് ജീസസ് ചർച്ച് സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറയില്‍ നിന്നാണ് മൂന്നാമത്തെ അനധികൃത മൃതദേഹം പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. നിയമപരമായി സംസ്കരിച്ച രണ്ട് അവശിഷ്ടങ്ങൾക്കൊപ്പം രഹസ്യമായി മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹം. ഈ കണ്ടെത്തൽ പ്രാദേശിക സമൂഹത്തിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. തന്നെയുമല്ല, ആറ് വർഷം പഴക്കമുള്ള ഒരു കാണാതായ കേസിന് പുതുജീവൻ നൽകുകയും ചെയ്തു. ആറ് വർഷം മുമ്പ് കാണാതായ കുറ്റ്യാടിയിലെ വിലങ്ങാട് സ്വദേശിയായ സിജോ സ്കറിയയുടെ ബന്ധുക്കൾ മുന്നോട്ട് വന്നതോടെ കേസിൽ നാടകീയമായ വഴിത്തിരിവുണ്ടായി. ദുരൂഹമായ മൂന്നാമത്തെ മൃതദേഹം സിജോ സ്കറിയയുടേതാണെന്ന് സംശയിക്കുന്നു എന്ന് അവര്‍ ആരോപിച്ചു. അവരുടെ അവകാശവാദങ്ങളെ…

ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം; 13 പേർ കൊല്ലപ്പെട്ടു; 66 പേർക്ക് പരിക്കേറ്റു

ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക മേഖലയിലെ ഗ്യാസ് സംസ്കരണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യക്കാരും പാക്കിസ്താനികളുമായ പൗരന്മാരും അപകടത്തിൽപ്പെട്ടു. ദോഹ (ഖത്തര്‍): ഇന്ന് (തിങ്കളാഴ്ച) ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക മേഖലയിലെ ഒരു പ്രധാന വാതക സംസ്കരണ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ പതിമൂന്ന് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ ഒരു വ്യാവസായിക അപകടമായിട്ടാണ് അധികൃതർ വിശേഷിപ്പിച്ചിരിക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാല പ്രാദേശിക സംഘർഷങ്ങളെത്തുടർന്ന് ഖത്തർ ഊർജ്ജ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ സംഭവം. സ്ഫോടനം വ്യാവസായിക മേഖലയിൽ നടുക്കം സൃഷ്ടിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരും പാക്കിസ്താനികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഊർജ്ജ മന്ത്രി സാദ് ഷെരിദ അൽ-കാബി പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ അറുപത്തിയാറ് പേർ ചികിത്സയിലാണ്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.…

ഇടതുമുന്നണി സർക്കാരിന്റെ പരാജയത്തിന് കാരണം ജനങ്ങളെ വെറുപ്പിക്കുന്ന തരത്തിലുള്ള മുന്നണി നേതാക്കളുടെ പെരുമാറ്റവും രീതികളും: കെ. ആനന്ദകുമാര്‍

നെടുമങ്ങാട്: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും നടത്തിയ ഇടതുമുന്നണി സർക്കാരിന്റെ പരാജയത്തിന് കാരണം ജനങ്ങളെ വെറുപ്പിക്കുന്ന തരത്തിലുള്ള മുന്നണി നേതാക്കളുടെ പെരുമാറ്റവും രീതികളുമാണെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ കുറ്റപ്പെടുത്തി. കേരളാ കോൺഗ്രസ്‌ (എം) നെടുമങ്ങാട് നിയോജകമണ്ഡലം നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുമുന്നണിയുടെ ഭാഗമായിരിക്കുമ്പോഴും കേരളാ കോൺഗ്രസ്‌ (എം) വ്യക്തിത്വം നിലനിർത്തി മുന്നോട്ട് പോകണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ജനകീയ വിഷയങ്ങളിൽ സജീവവും സാർത്ഥകവുമായി ഇടപെടുന്ന പാർട്ടി ചെയർമാൻ ജോസ് കെ മാണി യെ യോഗം അഭിനന്ദിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ സതീഷ് മേച്ചേരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സി.ആർ. സുനു മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പോത്തൻകോട് ഷോഫി, ജില്ലാ സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ കെ.എസ്. പ്രമോദ്, ഭുവനചന്ദ്രൻ നായർ,…

പാക് അധീന കശ്മീരിൽ പാക്കിസ്താന്‍ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തി പ്രാപിക്കുന്നു; റാവലകോട്ടിൽ ജനക്കൂട്ടം തെരുവിലിറങ്ങി

ഇത്തവണ, പ്രസ്ഥാനത്തിൽ സ്ത്രീകളുടെയും സ്കൂൾ കുട്ടികളുടെയും പങ്കാളിത്തമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. സുധാനോതി ജില്ലയിലെ തരാർ ഖേലിൽ, 10-12 വയസ്സ് പ്രായമുള്ള കുട്ടികൾ തെരുവുകളില്‍ ഒത്തുകൂടി സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങൾ മുഴക്കുകയാണ്. ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരില്‍ പാക് വിരുദ്ധ കലാപം ശക്തി പ്രാപിക്കുന്നു. 11 ദിവസമായി റാവലകോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടിൽ 70,000-ത്തിലധികം ജനങ്ങളാണ് ഒത്തുകൂടിയത്. തുടർച്ചയായ 14-ാം ദിവസവും പ്രതിഷേധം തുടരുകയാണ്. സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങൾ ഉയർത്തുകയും പാക്കിസ്താന്‍ അധിനിവേശത്തെ പരസ്യമായി എതിർക്കുകയും ചെയ്യുന്ന പ്രതിഷേധക്കാർ പാക് സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. ഇത്തവണ, പ്രസ്ഥാനത്തിൽ സ്ത്രീകളുടെയും സ്കൂൾ കുട്ടികളുടെയും പങ്കാളിത്തമാണ് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. സുധനോതി ജില്ലയിലെ തരാർ ഖേലിൽ, 10-12 വയസ്സ് പ്രായമുള്ള കുട്ടികൾ തെരുവുകളില്‍ ഒത്തുകൂടി സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങൾ ഉയർത്തുന്നു. മന്ധോൾ പ്രദേശത്ത്, നൂറുകണക്കിന് സ്ത്രീകൾ പാക്കിസ്താന്‍ സർക്കാരിനും സൈന്യത്തിനുമെതിരെ മുദ്രാവാക്യങ്ങൾ…

രാശിഫലം (22-06-2026 തിങ്കൾ)

ചിങ്ങം ഇന്ന് നിങ്ങൾക്ക് എല്ലാ നിലക്കും ഒരു ഇടത്തരം ദിവസം. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും, അസാധാരണമായി ഒന്നും ഉണ്ടാവില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബംഗങ്ങള്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ച് നില്‍ക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമാകും. ”ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണമെന്നാണ് അഭിപ്രായം! കന്നി നിങ്ങളുടെ വിനയാന്വിതമായ പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് ഒന്നിലധികമം വിധത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും. ബുദ്ധിപരമായി നിങ്ങളില്‍ മാറ്റം സംഭവിക്കാം. യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും. തുലാം ഇന്ന് അത്ര നല്ല ദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അരോഗ്യം പ്രശ്‌നമാകാമെന്നതുകൊണ്ട് അത് അവഗണിക്കരുത്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്.…

വൈപ്പിനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെ കപ്പലിന് തീ പിടിച്ചു; ആളപായമില്ല

കൊച്ചി: വൈപ്പിനിലെ സ്വകാര്യ കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ കപ്പലിന് തീപിടിച്ചു. വൈപ്പിനിലെ കളമുക്കിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ‘സീ ബ്ലൂ’ എന്ന സ്വകാര്യ കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരുന്ന വിദേശ കപ്പലിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെയാണ് കപ്പലിന്റെ എഞ്ചിന്റെ വശത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് സംഭവം ആദ്യം കണ്ടത്. അവർ ഉടൻ തന്നെ അഗ്നിശമന സേനയെ അറിയിച്ചു. അഗ്നിശമന സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു. തീ ഇപ്പോഴും പൂർണ്ണമായും അണഞ്ഞിട്ടില്ല. അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. തീപിടിത്തമുണ്ടായപ്പോൾ ജീവനക്കാർ കപ്പലിന്റെ മുകൾ ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. കപ്പൽ യാർഡിൽ കിടന്നിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി. മിനിറ്റുകൾക്കുള്ളിൽ കപ്പലിന്റെ മുകളിലേക്ക് തീ പടർന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം കഴിഞ്ഞ ദിവസം കപ്പൽ ഒരു ട്രയൽ റൺ നടത്തിയിരുന്നു.…