ഇതാദ്യമായാണ് യുഎസ് ഈ പ്രത്യേക സമുദ്ര ഡ്രോൺ യുദ്ധത്തിൽ ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം ഇതിന് ഒരു പൈലറ്റിന്റെ ആവശ്യമില്ല എന്നതാണ്. കൂടാതെ, ദീർഘദൂരം പറന്ന് ലക്ഷ്യങ്ങളെ നേരിട്ട് ആക്രമിക്കാൻ ഇതിന് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. കടൽ യുദ്ധം ഇനി ഒരിക്കലും പഴയതുപോലെ ആകില്ല. ആധുനിക സാങ്കേതിക വിദ്യ യുദ്ധരംഗത്തെ അതിവേഗം മാറ്റിമറിച്ചു, പുതിയ ആളില്ലാ കടൽ ഡ്രോൺ ഈ മാറ്റത്തിന്റെ ഒരു പ്രധാന ഉദാഹരണമാണ്. അമേരിക്ക ആദ്യമായി യുദ്ധത്തിൽ ഈ പ്രത്യേക കടൽ ഡ്രോൺ ഉപയോഗിച്ചതായി അവകാശപ്പെടുന്നു. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം, ഇതിന് പ്രവർത്തിക്കാൻ പൈലറ്റിന്റെ ആവശ്യമില്ലെന്നും ദീർഘദൂരം പറന്ന് ലക്ഷ്യത്തെ നേരിട്ട് ആക്രമിക്കാൻ കഴിവുള്ളതായി കണക്കാക്കപ്പെടുന്നുവെന്നുമാണ്. അതുകൊണ്ടാണ് ഭാവിയിലെ നാവിക തന്ത്രത്തിന്റെ നിർണായക ഭാഗമായി ഇതിനെ കണക്കാക്കുന്നത്. യുഎസ് നാവികസേന തങ്ങളുടെ നൂതന സമുദ്ര ഡ്രോണിനെ യുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ശത്രു…
Month: July 2026
കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ പിക്‌നിക്ക് വൻ വിജയമായി
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റണിന്റെ ഈ വർഷത്തെ പിക്‌നിക് വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ജൂൺ 28ന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കിറ്റി ഹാളോ പാർക്കിൽവച്ചായിരുന്നു 2026ലെ പിക്‌നിക്ക്. അംഗങ്ങളുടെ വൻ പങ്കാളിത്തത്തോടെ നടത്തപ്പെട്ടത്. കേരളത്തിന്റെ അക്ഷരനഗരിയെന്നറിയപ്പെടുന്ന കോട്ടയം നഗരം ഉൾപ്പെടുന്ന കോട്ടയം ജില്ലയിൽ നിന്ന് അമേരിക്കയിലെ ഹ്യൂസ്റ്റണിലും പ്രാന്തപ്രദേശത്തും താമസിക്കുന്നവരുടെ ഒത്തുചേരലിനും പരിചയം പുതുക്കലിനുമുള്ള അവസരവും വേദിയായി മാറി ഈ വർഷത്തെ പിക്‌നിക്. അതോടൊപ്പം മാനസ്സികോല്ലാസ്സത്തിനുമായി നിരവധി കായിക പരിപാടികളും പിക്‌നിക്കിൽ ഉൾപ്പെടുത്തുകയുണ്ടായി. പ്രസിഡണ്ട് സുഗു ഫിലിപ്പ് എത്തിച്ചേർന്ന എല്ലാവര്ക്കും സ്വാഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പിക്‌നിക്കിൽ വിവിധയിനം കായിക മത്സരങ്ങൾ നടത്തപ്പെട്ടു. മത്സരത്തിൽ ആവേശം പകർന്ന വടവലി മത്സരം പിക്‌നിക്കിൽ മറക്കാത്ത അനുഭവവും സമ്മാനിച്ചതിയിരുന്നു. അതോടൊപ്പം നടത്തപ്പെട്ട വിവിധ മത്സരങ്ങളും ഏവരെയും ആവേശവും അതിലേറെ ആഹ്‌ളാദിപ്പിക്കുകയും ചെയ്തു. ബിജു ശിവൻ, അജി കോര, ബിബി പാറയിൽ, ബെന്നി…
ചീരൻ മറിയാമ്മ ജെയിംസ് (78)നെല്ലിക്കുന്ന് തൃശ്ശരിൽ അന്തരിച്ചു
തൃശൂർ നെല്ലിക്കുന്ന് സിയോൻ ബ്രദറൻ ചർച്ച് അംഗവും പരേതനായ ചീരൻ ജെയിംസ് വില്യം സി. ജെ.-യുടെ ഭാര്യയുമായ സിസ്റ്റർ മറിയാമ്മ ജെയിംസ് (78) ജൂലൈ 13, 2026 തിങ്കളാഴ്ച തൃശ്ശരിൽ അന്തരിച്ചു . സി ജെ സാമുവേൽ തമ്പിയുടെ (ഫിലാഡൽഫിയ) സഹോദര ഭാര്യയാണ് പരേത. നെല്ലിക്കുന്ന് റെഹോബോത്ത് ഓർഫനേജിന് എതിർവശത്തുള്ള ചീരൻ വീട്ടിൽ താമസിച്ചുവരികയായിരുന്നു. മക്കൾ ജോസഫ് ജെയിംസ് (ജോമോൻ) & റേ ഗ്ലിനിസ് ജോസഫ് (റേമോൾ) (ദോഹ) ജിനു അനൂപ് & അനൂപ് തോമസ് (ചെന്നൈ) മിനു അജി & അജി തോമസ് (തൃശൂർ) വർഗീസ് ജെയിംസ് (ജെറി) & അനിത ജെയിംസ് (ലണ്ടൻ) കൊച്ചുമക്കൾ: ജീന വിവേക് & വിവേക് സാം ജോർജ് (ബാർബഡോസ്) ക്രിസ്‌ലിൻ മരിയ ജോസഫ് (ദുബായ്) മേരിലിൻ ഗ്ലോറിയ ജോസഫ് (ദോഹ) ആൻ റേച്ചൽ അജി (ഹൊസൂർ) ജൊവാന മറിയം…
പ്രവാസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനരാരംഭിക്കണം: പ്രവാസി വെൽഫയർ
ദോഹ: കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പ്രവാസി പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് 2026 ഏപ്രിൽ മാസം മുതലുള്ള പെന്‍ഷന്‍ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് കുടിശ്ശികയായ മുഴുവന്‍ തുകയും പെട്ടെന്ന് തന്നെ അര്‍ഹരുടെ കൈകളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും പ്രവാസി വെൽഫയർ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പ്രവാസി പെൻഷൻ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി പെൻഷൻ ലഭിക്കാത്തത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജീവിതച്ചെലവുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇത്തരത്തിലുള്ള കാലതാമസം അർഹരായ ഗുണഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത്തരത്തിലുള്ള കാലതാമസം ഇനി ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സംവിധാനം ഒരുക്കുകയും ചെയ്യണമെന്ന് പ്രവാസി വെൽഫയർ സംസ്ഥാന സർക്കാരിനോടും കേരള പ്രവാസി ക്ഷേമ ബോർഡിനോടും ആവശ്യപ്പെട്ടു. അതോടൊപ്പം പെൻഷൻ വിതരണം വൈകുന്നതിന്റെ കാരണം പൊതുജനങ്ങളെ അറിയിക്കുകയും വിതരണം പുനരാരംഭിക്കുന്നതിനുള്ള വ്യക്തമായ സമയക്രമം…
മർകസ്-എസ് വൈ എസ് സാമൂഹ്യക്ഷേമ പദ്ധതികൾ മാവൂരിൽ സമർപ്പിച്ചു
മാവൂർ: മർകസ് സാമൂഹ്യക്ഷേമ വകുപ്പും സുന്നി യുവജന സംഘം മാവൂർ സോണും സംയുക്തമായി നടപ്പിലാക്കുന്ന സാന്ത്വന പദ്ധതികൾ സമർപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മർകസ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാവൂർ സോൺ പരിധിയിൽ ജീവനോപാധികളും ആരോഗ്യ ഉപകരണങ്ങളും ഭക്ഷ്യകിറ്റുകളും ഉൾപ്പെടെയുള്ള സാന്ത്വന പദ്ധതികൾ സമർപ്പിച്ചത്. 36 കുടുംബിനികൾക്ക് ടൈലറിങ് മെഷീൻ, 19 കുടുംബങ്ങൾക്ക് 50 കോഴിയും കൂടും, 18 പേർക്ക് കറവപ്പശു, 26 വാക്കർ, 15 ബ്ലാങ്കറ്റ്, വാട്ടർകൂളർ, മരം മുറിക്കുന്ന മെഷീൻ, ഡയാലിസ് സഹായം, നേത്ര സർജറി സഹായം, കണ്ണടകൾ, തെങ്ങിൻ തൈകൾ, ഫുഡ് കിറ്റുകൾ, ഫിഷിംഗ് ബോട്ട്, വീൽ ചെയറുകൾ തുടങ്ങി 16 ഇനങ്ങളിൽ 150ഓളം കുടുംബങ്ങൾക്കാണ് 18 ലക്ഷം രൂപയുടെ സഹായം സമർപ്പിച്ചത്. കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതി സമർപ്പണം എം എ റസാഖ് മാസ്റ്റർ എം എൽ എ…
പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: പൈപ്പ് ലൈന്‍ സ്ഥാപിച്ചത് മൂലം തകർന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപെട്ടു. കുട്ടനാട് താലൂക്കിൽ ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ് പൈപ്പ് ലൈൻ പല ഇട റോഡുകളിലും സ്ഥാപിച്ചിരുന്നു. സഞ്ചാര യോഗ്യമായിരുന്ന റോഡുകൾ വെട്ടിപ്പൊളിച്ചാണ് പൈപ്പ് ലൈന്‍ സ്ഥാപിച്ചത്. പൈപ്പ് ലൈന്‍ വലിച്ചതിന് ശേഷം റോഡ് പൂർവ്വസ്ഥിതിയിലാക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആ വ്യവസ്ഥ പാലിക്കാതെ വന്നതിനാൽ റോഡുകൾ കുഴിച്ചതിനെ തുടർന്ന് ചെളിക്കുളമായി മാറിയിരിക്കുകയാണ്. 10 അടി വീതിയുള്ള റോഡിന്റെ ഇരു വശങ്ങളില്‍ ജെസിബി ഉപയോഗിച്ച് കുഴികൾ എടുത്തതുമൂലം ടാർ ഇളകി മാറുകയും മഴ വെള്ളം കെട്ടിക്കിടന്ന് കാൽനടയായി സഞ്ചരിക്കാൻ പോലും സാധ്യമല്ലാതായി. സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് സൈക്കിൾ യാത്ര നടത്താൻ പോലും പറ്റാത്ത അവസ്ഥയാണ്.…
തലവടി ചുണ്ടനിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിയും
ആലപ്പുഴ: തലവടി ചുണ്ടൻ വള്ളം സമിതിയുടെയും തലവടി ടൗൺ ബോട്ട് ക്ലബിന്റെയും തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വാർഡ് തലത്തിൽ രൂപീകരിക്കുന്ന കോഓർഡിനേഷൻ കമ്മിറ്റിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ബാബു വലിയവീടൻ നിർവഹിച്ചു. സമിതി വൈസ് പ്രസിഡന്റ് ജോജി ജെ വൈലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം അജിത്ത് പിഷാരത്ത്, ജോ. സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ടീം മാനേജർ ജോമോൻ ചക്കാലയിൽ, സിബി ജോർജ്ജ്, ടോഫാ കോഓർഡിനേറ്റർ പ്രദീപ് കുറുന്തോട്ടക്കൽ, ഷിനു ദിവാകരൻ, ബിനോയി മംഗലതാടിൽ, വിൽസൺ പൊയ്യാലുമാലിൽ എന്നിവർ പ്രസംഗിച്ചു. ധന സമാഹരണത്തിന്റെ ഭാഗമായി സമിതി നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യ കൂപ്പൺ തോട്ടയ്ക്കാട്ട് പറമ്പിൽ നോഹ സിബി ജോർജ്ജിന് നല്‍കി പ്രകാശനം ചെയ്തു. നെഹ്റു ട്രോഫി സിബിഎൽ മത്സരങ്ങളിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബുമായി കരാർ വെയ്ക്കുവാൻ…
എല്ലാ പെട്രോൾ പമ്പുകളിലും ശുദ്ധമായ പെട്രോളും E20 പെട്രോളും ലഭ്യമാക്കണമെന്ന് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ
ന്യൂഡൽഹി: ഇ20 പെട്രോൾ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജ്യമെമ്പാടും ഇ20 പെട്രോൾ സംബന്ധിച്ച പരാതികൾ ചൂണ്ടിക്കാട്ടിയും രണ്ട് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. എല്ലാ പെട്രോൾ പമ്പുകളിലും ശുദ്ധമായ പെട്രോളും E20 പെട്രോളും ലഭ്യമാക്കണമെന്നും മൈലേജ് കുറവായതിനാൽ E20 പെട്രോളിന്റെ വില സാധാരണ പെട്രോളിനേക്കാൾ കുറവായിരിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ, കെജ്‌രിവാൾ ഇന്ന് “സ്റ്റോപ്പ് E20 പെട്രോൾ” എന്ന ഓൺലൈൻ ഒപ്പ് കാമ്പെയ്‌ൻ ആരംഭിച്ചു . StopE20petrol.com വഴി പ്രധാനമന്ത്രിക്ക് നിവേദനത്തിൽ ഒപ്പിട്ടുകൊണ്ട് ജനങ്ങള്‍ക്ക് അവരുടെ ശബ്ദങ്ങൾ രജിസ്റ്റർ ചെയ്യാം . രാജ്യമെമ്പാടുമുള്ള ജനങ്ങൾ E20 പെട്രോളിനെതിരെ രോഷാകുലരാണെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. E20 പെട്രോൾ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുകയും…
സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; യൂട്യൂബര്‍ മമ്മുവിനെ പോലീസ് അറസ്റ്റ് ചെയ്തു; സഹായികള്‍ ഒളിവില്‍
കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീത്വത്തെ അപമാനിച്ച യൂട്യൂബറെ പോലീസ് അറസ്റ്റ് ചെയ്തു. മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് ചാനല്‍ സംഘത്തിലെ അംഗം മുഹമ്മദ് മമ്മുവാണ് അറസ്റ്റിലായത്. ലൈവ് സ്ട്രീമിനിടെ ചാനൽ ഉടമ ഷമീർ, ജാസി, മമ്മു എന്നിവർ നടത്തിയ അശ്ലീലവും ലൈംഗികവുമായ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. മഞ്ചേരി സ്വദേശിയായ സ്ത്രീയാണ് പരാതി നല്‍കിയത്. ഈ കേസിലെ പ്രതിയായ മുഹമ്മദ് നിഹാദ് എന്ന തൊപ്പി ഇപ്പോഴും ഒളിവിലാണ്. ജൂൺ 10 ന് രാത്രി 10 മണി മുതൽ മിസ്റ്റർ ഷമീർ എന്ന യൂട്യൂബ് ചാനലിലെ ലൈവ് സ്ട്രീമിനിടെയാണ് ഷമീർ, ജാസി, മമ്മു എന്നിവർ അശ്ലീലവും ലൈംഗികവുമായ പരാമർശങ്ങള്‍ നടത്തിയത്. സെഷനിൽ സ്വയംഭോഗം ഉൾപ്പെടെയുള്ള അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് വ്യൂവേഴ്സാണ് ഇത് കണ്ടത്. മഞ്ചേരി സ്വദേശിയായ ഒരു സ്ത്രീ ഇതിനെതിരെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക്…
തിരുവനന്തപുരത്ത് റോഡ് അറ്റകുറ്റപ്പണിക്കിടെ ഗ്യാസ് പൈപ്പ്‌ലൈനിന് കേടുപാടുകൾ സംഭവിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ കുമാരപുരം പൂന്തി റോഡിൽ റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ ഭൂഗർഭ ഗ്യാസ് പൈപ്പ്‌ലൈൻ തകർന്നതിനെ തുടർന്ന് വാതക ചോർച്ച റിപ്പോർട്ട് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ പ്രദേശവാസികളെ ഒഴിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ചോർച്ച നിയന്ത്രിക്കാൻ ശ്രമം നടത്തി. പ്രാഥമിക വിവരമനുസരിച്ച്, കുഴിക്കൽ ജോലികൾ നടക്കുന്നതിനിടെ ഒരു മണ്ണുമാന്തി യന്ത്രം അബദ്ധത്തിൽ ഭൂഗർഭ ഗ്യാസ് പൈപ്പ്‌ലൈനിൽ ഇടിച്ചതാണ്. തുടർന്ന് ഉദ്യോഗസ്ഥർ ബാധിത ഭാഗത്തേക്ക് ഗ്യാസ് വിതരണം ചെയ്യുന്ന വാൽവുകൾ അടച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ചോർച്ച നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായി പൈപ്പ്‌ലൈനിലൂടെയുള്ള ഗ്യാസ് വിതരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഉടനടി അപകടമൊന്നുമില്ലെന്നും അധികൃതർ അറിയിച്ചു.
