ആ മധുര ശബ്ദം നിലച്ചു: മലയാളിയുടെ ‘പ്രണയസ്വര’മായ വിഖ്യാത ഗായിക എസ് ജാനകി അന്തരിച്ചു

ചെന്നൈ: തിന്നിന്ത്യന്‍ മാത്രമല്ല ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ തന്നെ ഇതിഹാസ ഗായിക എസ്. ജാനകി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസുരിലായിരുന്നു അന്ത്യം. ഇരുപതിലേറെ ഭാഷകളിലായി 40000ത്തോളം ഗാനങ്ങൾ ആലപിച്ച ഇതിഹാസ ഗായികയാണ് വിട പറഞ്ഞത്. ഭർത്താവ് വി. രാമപ്രസാദിിന്റെ മരണത്തിന് ശേഷം സിനിമാരംഗത്തു നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. മകൻ: മുരളീ കൃഷ്ണ. മരുമകൾ: ഉമ. ജാനകിയമ്മ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന എസ്. ജാനകി, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. തെലുങ്ക്,​ കന്നഡ,​ മലയാളം,​ തമിഴ്,​ ഹിന്ദി,​ ഒഡിയ,​ ബംഗാളി,​ മറാഠി,​ തുളു,​ ഉറുദു,​ ഗുജറാത്തി,​ പഞ്ചാബി,​ കൊങ്കിണി,​ അസാമീസ്,​ സിന്ധി തുടങ്ങിയ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ ഇംഗ്ലിഷ്,​ ജാപ്പനീസ്,​ അറബിക്,​ ജർമൻ,​ സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. കന്നഡ,​ മലയാളം,​ തമിഴാ ഭാഷകളിലാണ്…

ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റിന്റെ കിക്ക്‌ ഓഫ് പ്രശസ്ത മലയാള സിനിമാ താരം ജയറാം നിർവ്വഹിച്ചു

ചിക്കാഗോ: ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് അന്താരാഷ്‌ട്ര വടംവലി ടൂർണമെന്റിന്റെ ഔപചാരികമായ കിക്ക്‌ ഓഫ് ചിക്കാഗോ സോഷ്യൽ ക്ലബ്ബ് ആസ്ഥാനത്ത് പ്രസിഡന്റ് റൊണാൾഡ്‌ പൂക്കുമ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വെച്ച് പ്രശസ്ത മലയാള സിനിമാ നടൻ ജയറാം നിർവ്വഹിച്ചു. ടൂർണമെന്റിന്റെ മെഗാ സ്പോൺസർ ടോണി കിഴക്കേക്കുറ്റ് (Elite Gaming), കിക്ക്‌ ഓഫിന്റെ സ്പോൺസർ സഞ്ജു പുളിക്കത്തൊട്ടിയിൽ (ലിങ്കൻവുഡ്ഡ് മോർഗേജ്), ഒന്നാം സമ്മാനത്തിന്റെ സ്പോൺസർ ജോയി നെടിയകാലായയിൽ, നാലാം സമ്മാനത്തിന്റെ സ്പോൺസർ ഷൈബു കിഴക്കേക്കുറ്റ് (മംഗല്യ ജൂവല്ലേഴ്‌സ്), സജു കണ്ണമ്പള്ളി (ഒഫൻ പെട്രോളിയം), ബ്രാഡ് വിസിൻസ്കി (സിറ്റ്‌കോ പെട്രോളിയം) എന്നിവരിൽ നിന്നും ചെക്കുകൾ സ്വീകരിച്ചുകൊണ്ടാണ് ജയറാം കിക്ക്‌ ഓഫ് കർമ്മം നിർവ്വഹിച്ചത്. ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ വടംവലി എല്ലാ വർഷവും ശ്രദ്ധിക്കാറുണ്ടെന്നും, ആഗോള മലയാളികളെ ഒരുമിച്ചുകൂട്ടി ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കുവാൻ സോഷ്യൽ ക്ലബ്ബ് കാണിക്കുന്ന നേതൃത്വ പാടവം അഭിനന്ദനങ്ങൾ…

ചിക്കാഗോ സീറോ മലബാർ കൺവെൻഷൻ (രണ്ടാം ദിവസം): ചരിത്രപ്രസിദ്ധമായ വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളും; രൂപതയുടെ വളർച്ച ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമെന്ന് മേജർ ആർച്ച് ബിഷപ്പ്

ചിക്കാഗോ: ചിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അത്യധികം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ നടക്കുന്ന ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഇരുപത്തിയഞ്ചാമത് സിൽവർ ജൂബിലി നാഷണൽ കൺവെൻഷന്റെ രണ്ടാം ദിവസത്തെ ശുശ്രൂഷകൾ സമാപിച്ചു. ജൂലൈ 9-ന് ആരംഭിച്ച കൺവെൻഷന്റെ രണ്ടാം ദിനത്തിൽ നടന്ന ഭക്തിനിർഭരമായ ദിവ്യബലി, ജീവിതഗന്ധിയായ ക്ലാസുകൾ, ആത്മീയ സെഷനുകൾ എന്നിവയ്ക്കൊപ്പം അമേരിക്കൻ മലയാളി ക്രൈസ്തവ ചരിത്രത്തിൽ ഇടംപിടിച്ച വമ്പിച്ച വിശ്വാസ റാലിയും ഈ ചരിത്ര സംഗമത്തിന് മാറ്റുകൂട്ടി. ദൈവരാജ്യ പ്രഘോഷണ ദൗത്യം തുടരണം: മാർ റാഫേൽ തട്ടിൽ രണ്ടാം ദിവസം, കൺവെൻഷനിൽ പങ്കടുക്കുന്ന ബിഷപ്പുമാരും വൈദികരും സന്യസ്തരും രൂപതയിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള വിശ്വാസികളും ഒന്നുചേർന്നുള്ള ദിവ്യബലിയർപ്പണം നടന്നു. തിരുക്കർമ്മങ്ങളിൽ സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്…

ലോകകപ്പിൽ നിന്ന് അമേരിക്കയും മെക്സിക്കോയും പുറത്തായതോടെ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

ലോക കപ്പിൽ നിന്ന് ആതിഥേയരായ അമേരിക്കയും മെക്സിക്കോയും പുറത്തായതോടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു. യു.എസ് ടീം ജയിച്ചിരുന്നെങ്കിൽ കളിക്കേണ്ടിയിരുന്ന സ്പെയിൻ-ബെൽജിയം മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ 65% കുറവാണ് രേഖപ്പെടുത്തിയത്. മത്സരത്തിന് മുന്നോടിയായി 3,200 ഡോളർ (ഏകദേശം 2.6 ലക്ഷം രൂപ) ആയിരുന്ന കുറഞ്ഞ ടിക്കറ്റ് നിരക്ക് ഇതോടെ 1,100 ഡോളറായി (ഏകദേശം 91,000 രൂപ) താഴ്ന്നു. മെക്സിക്കോ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ശനിയാഴ്ച മിയാമിയിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിലയിൽ 45% ഇടിവുണ്ടായി. 4,000 ഡോളറോളമായിരുന്ന ടിക്കറ്റുകൾ ഇപ്പോൾ 2,000 ഡോളറിന് ലഭ്യമാണ്. മറ്റൊരു ആതിഥേയ രാജ്യമായ കാനഡയും നേരത്തെ പുറത്തായിരുന്നു. ഇരു ടീമുകളുടെയും അപ്രതീക്ഷിത പുറത്താകൽ കായിക പ്രേമികൾക്ക് കുറഞ്ഞ ചിലവിൽ കളി കാണാൻ അവസരമൊരുക്കിയെങ്കിലും, ടിക്കറ്റ് വിപണിയെയും യു.എസിലെ പ്രമുഖ സ്പോർട്സ് ബാറുകളുടെ ബിസിനസിനെയും ഇത് പ്രതികൂലമായി…

ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി (സ്നേഹതീരം) ഒരുക്കുന്ന “സ്നേഹസാന്ത്വനം സംഗീതവിരുന്ന്” 2026 ജൂലൈ 12 ഞായറാഴ്ച (നാളെ)

ഫിലഡൽഫിയ – ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി (സ്നേഹതീരം) ഒരുക്കുന്ന സംഗീത സായാഹ്നം 2026 ജൂലൈ 12 ഞായറാഴ്ച (നാളെ) ഉച്ചകഴിഞ്ഞ് 3:30-ന് അബിംഗ്‌ടനിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ച് ഹാളിൽ (Welsh Road, Abington) വെച്ച് നടത്തപ്പെടുന്നു. സംഗീതത്തിലൂടെ മനസ്സിനൊരു സാന്ത്വനം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിൽ മാനസിക പിരിമുറുക്കങ്ങളും (Tension) ഒറ്റപ്പെടലും അനുഭവിക്കാത്തവരായി ആരുമില്ല. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ നേരിടുന്നവർ, രോഗങ്ങളാൽ കഷ്ടപ്പെടുന്നവർ, ജോലിസ്ഥലത്തെ സമ്മർദ്ദങ്ങളാൽ വലയുന്നവർ, കുടുംബജീവിതത്തിൽ കൂടുതൽ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നവർ… അങ്ങനെയുള്ള ഏവരുടെയും മനസ്സിന് കുളിർമയും ആശ്വാസവും ഏകുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി മ്യൂസിക്കൽ മിനിസ്ട്രി (സ്നേഹതീരം) ഒരുക്കുന്ന സവിശേഷമായ ക്രിസ്തീയ സംഗീത വിരുന്ന് “സ്നേഹസാന്ത്വനം” പരിപാടിയിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു! പ്രോഗ്രാം വിവരങ്ങൾ: ദിവസം: 2026 ജൂലൈ 12,…

സെന്തിൽ പത്മനാഭൻ പ്രമുഖ റൈഡ് ഷെയറിങ് കമ്പനിയായ ‘ലിഫ്റ്റിന്റെ’ പുതിയ സി.ടി.ഒ ജൂലൈ 20-ന് ചുമതലയേൽക്കും

പ്രമുഖ റൈഡ് ഷെയറിങ് കമ്പനിയായ ലിഫ്റ്റ് (Lyft), ഇന്ത്യൻ വംശജനായ സെന്തിൽ പത്മനാഭനെ തങ്ങളുടെ പുതിയ ചീഫ് ടെക്നോളജി ഓഫീസറായി (CTO) നിയമിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം കൂടുതൽ ശക്തമാക്കുന്നതിനുമാണ് ഈ പുതിയ നിയമനം. ജൂലൈ 20-ന് അദ്ദേഹം ചുമതലയേൽക്കും. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡേവിഡ് റിഷർക്ക് കീഴിലായിരിക്കും അദ്ദേഹം പ്രവർത്തിക്കുക.  പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഇബേയിൽ (eBay) എൻജിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സെന്തിൽ. തമിഴ്‌നാട്ടിലെ പി.എസ്.ജി കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്ന് ബിരുദവും, ബിറ്റ്സ് പിലാനിയിൽ  നിന്ന് സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം ദീർഘകാലത്തെ പ്രവൃത്തിപരിചയമുള്ള സാങ്കേതിക വിദഗ്ദ്ധനാണ്. യാത്രാക്കാർക്കും ഡ്രൈവർമാർക്കും മികച്ച അനുഭവം നൽകുന്നതിനായി എ.ഐ അധിഷ്ഠിത സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പ്രതികരിച്ചു.

ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ ‘40 ദിന പ്രാർത്ഥന’ ജൂലൈ 13 മുതൽ ഓഗസ്റ്റ് 20 വരെ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാഴികക്കല്ലായ നാൽപ്പതാമത് വാർഷിക കോൺഫറൻസിന് മുന്നോടിയായി ’40 ദിന പ്രാർത്ഥന’ (40 Days of Prayer) സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന കോൺഫറൻസിന്റെ വിജയത്തിനായും, ആത്മീയ ഉണർവിനായും വിശ്വാസസമൂഹത്തെ ഒരുമിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് ഈ പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 13 ഞായറാഴ്ച ആരംഭിക്കുന്ന പ്രാർത്ഥന ഓഗസ്റ്റ് 20 വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്നതാണ്. പ്രാർത്ഥനാ സമയക്രമം: ദിവസവും രാത്രി 9:00 മണി മുതൽ 10:00 മണി വരെയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. സിറ്റി വൈഡ് പ്രാർത്ഥനാ ലൈൻ നമ്പര്‍ (805)-706-5223 ലൂടെ ഈ പ്രാർത്ഥനയിൽ പങ്കുചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.dallascitywide.org

ഷാനു ഗ്രീന്‍ ജോബ്‌സിന് മീഡിയ പ്‌ളസിന്റെ ആദരം

ദോഹ: ഇന്ത്യാ ഗവണ്മെന്റിന്റെ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് സ്വന്തമാക്കിയ ഗ്രീന്‍ ജോബ്‌സ് ചെയര്‍മാന്‍ ഷാനു ഗ്രീന്‍ ജോബ്‌സിനെ മീഡിയ പ്‌ളസ് ആദരിച്ചു. മീഡിയ പ്ലസ് ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി ഷാനുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, ഓപ്പറേഷന്‍സ് ഡയറക്ടര്‍ റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് ഫൗസിയ അക്ബര്‍, ക്രിയേറ്റീവ് അസോസിയേറ്റ് സൈനുല്‍ ആബിദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലഹരിക്കെതിരെ തൂഫാൻ ഗോൾസ് വേൾഡ് കപ്പ് ഫുട്ബാള്‍ സൗഹൃദ മത്സരം

എടത്വ : പ്രതിരോധക്കോട്ട തീർത്തും തന്ത്രങ്ങൾ മെനഞ്ഞും അവർ കിരീടമണിഞ്ഞു. അതെ, ‘പറങ്കിപ്പടയെ തകർത്ത് അർജന്റീന’ വിജയകിരീടമണിഞ്ഞു. ലഹരിമുക്ത കേരളത്തിനായി വിദ്യാഭ്യാസ വകുപ്പിന്റെ വൺ മില്യൻ തൂഫാൻ ഗോൾസ് @ വേൾഡ് കപ്പ് 2026 പദ്ധതിയുടെ രണ്ടാം ഘട്ടമായി തലവടി സിഎംഎസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ഫുട്ബോൾ സൗഹൃദ മത്സരത്തിലാണ് ‘അർജന്റീന’ ടീം ആയി കളത്തിലിറങ്ങിയവർ സൂപ്പർ കുട്ടിതാരങ്ങളായത്. ക്ളാസ് മുറികൾ വിട്ട് തകഴി ജോർജ്ജിയൻ ഒളിമ്പ്യൻ സ്പോർട്ട്സ് സെന്ററിലേക്ക് ഇഷ്ട രാജ്യങ്ങളുടെ ജേഴ്സി അണിഞ്ഞും പതാകയേന്തിയും വിദ്യാർത്ഥികൾ എത്തിയപ്പോഴേക്കും മാതാപിതാക്കളുടെ ആവേശം ഇരട്ടിയായി, വിദ്യാർത്ഥികൾക്ക് നവ്യാനുഭവവും കാണികൾക്ക് കൗതുകവുമായി. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് റവ സോജി വർഗ്ഗീസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. കേരള ഒളിമ്പ്യൻ അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യർ ഗോൾ കിക്ക് എടുത്ത്…

രാജ്യമെമ്പാടും മഴ നാശം വിതയ്ക്കുന്നു; ഡൽഹിയിൽ വെള്ളക്കെട്ട്; സൂറത്തിൽ വെള്ളപ്പൊക്കം; കേരളത്തില്‍ കനത്ത മഴയും വയനാട്ടിലെ മണ്ണിടിച്ചിലും ജനജീവിതം ദുസ്സഹമാക്കുന്നു

ബുധനാഴ്ചയും വ്യാഴാഴ്ചയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ പെയ്തു, ഇത് സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ ഈ സീസണിലെ ഏറ്റവും ശക്തമായ മഴ രേഖപ്പെടുത്തി, ഇത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടിനും നീണ്ട ഗതാഗതക്കുരുക്കിനും കാരണമായി. ന്യൂഡൽഹി: ബുധനാഴ്ചയും വ്യാഴാഴ്ചയും പെയ്ത പേമാരി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു. തുടർച്ചയായ മഴ നിരവധി സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, വെള്ളക്കെട്ട്, ഗതാഗത തടസ്സങ്ങൾ എന്നിവയ്ക്ക് കാരണമായി. രാജ്യത്തുടനീളം പല പ്രദേശങ്ങളിലും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ നിരവധി പ്രദേശങ്ങളിൽ കനത്തതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലാവസ്ഥ വഷളാകുന്നതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ജമ്മു കശ്മീർ മുഖ്യമന്ത്രിമാരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ…