മോളേ ലതേ അവൻ തുണി അലക്കുമോ (ഓണം സ്പെഷ്യൽ ഹാസ്യ ചെറുകഥ) സുനിൽ വല്ലാത്തറ, ഫ്ലോറിഡ

അമേരിക്കയിലെ അറ്റ്ലാന്റയിൽ നേഴ്‌സാണ് മുപ്പതു വയസുകാരിയായ അവിവാഹിതയായ ലത കറുപ്പ് നിറമുള്ള കാണുവാൻ വലിയ മെച്ചമില്ലാത്ത ഉയരമുള്ള ലതയുടെ പക്ഷേ ശരീര വടിവ് വളരെ ആകർഷനീയമാണ് കഴിഞ്ഞ രണ്ടു വർഷമായി വിവാഹ ജീവിതത്തിലേയ്ക്കു കടക്കുവാൻ ശ്രെമിക്കുന്ന ലത അതിനായി അമേരിക്കയിലെ ഒട്ടുമിക്ക ലീഡിങ് ഓൺലൈൻ ന്യൂസ്‌ പേപ്പറുകളിലും പരസ്യം നൽകിയെങ്കിലും പക്ഷേ തന്റെ ഡിമാൻഡ് ആയ ഐ ടി കാരെയോ ഡോക്ടർ മാരെയോ ഒത്തു കിട്ടിയില്ല ഒടുവിൽ ലത ആലപ്പുഴയിൽ താമസിക്കുന്ന തന്റെ മാതാ പിതാക്കൾ ആയ പാപ്പച്ചനെയും ഏലിയാമ്മയെയും വിളിച്ചു നാട്ടിൽ ചെറുക്കനെ അന്യോഷിച്ചോളൂവാൻ പറഞ്ഞു ഒടുവിൽ പാപ്പച്ചനും ഏലിയാമ്മയും കൂടി കണ്ടെത്തിയ കോട്ടയംകാരൻ പ്രൊഫഷണൽ ആണെന്ന് പറഞ്ഞ ജോസുമായി ലതയുടെ വിവാഹം കുറുപ്പുന്തറ പള്ളിയിൽ വച്ചു നടന്നു വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾക്കു ഉള്ളിൽ വിസയും ഒക്കെ ശരിയായി നാട്ടിൽ നിന്നും അറ്റ്ലാന്റയിൽ എത്തിയ…

അമേരിക്കയിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച വ്യക്തി 101-ാം വയസ്സിൽ അന്തരിച്ചു

റോക്കി ഹിൽ :അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തടവുശിക്ഷ അനുഭവിച്ച ഫ്രാൻസിസ് ക്ലിഫോർഡ് സ്മിത്ത് (101) അന്തരിച്ചു. 1949-ൽ ഗ്രീൻവിച്ചിലെ യോട്ട് ക്ലബ്ബിലെ വാച്ച്മാനെ കൊലപ്പെടുത്തിയ കേസിൽ 1950-ലാണ് ഇയാൾക്ക് വധശിക്ഷ വിധിക്കുന്നത്. തുടർന്ന് എട്ട് തവണ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പ് അവസാന ആഗ്രഹം ചോദിച്ച് ഭക്ഷണം നൽകിയെങ്കിലും, വിവിധ കാരണങ്ങളാൽ വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. കേസിൽ തെളിവുകളുടെ അഭാവവും അന്വേഷണ ഉദ്യോഗസ്ഥന്റെ സംശയങ്ങളും ഉയർന്നതിനെ തുടർന്ന് 1954-ൽ വിധി ജീവപര്യന്തം തടവായി കുറച്ചു. ഏകദേശം 70 വർഷത്തോളം ശിക്ഷ അനുഭവിച്ച സ്മിത്ത്, അവസാന കാലത്ത് റോക്കി ഹില്ലിലെ ഒരു നഴ്സിംഗ് ഹോമിൽ പരോളിൽ കഴിയവേയാണ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ മരണപ്പെട്ടത്.

ഹൂസ്റ്റൺ ക്നാനായ പള്ളിയിൽ സീനിയർ മിനിസ്റ്റ്രിയുടെ ഓണാഘോഷം

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ (Senior Ministry) ആഭിമുഖ്യത്തിൽ ഓണാഘോഷം വിപുലവുമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 19-ന് രാവിലെ 9:00 മണിക്ക് അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. വിശുദ്ധ കുർബാനയ്ക്ക് ശേഷം സീനിയർ മിനിസ്ട്രിയുടെ ബുധനാഴ്ചകളിലെ പതിവ് പ്രവർത്തനങ്ങൾ നടന്നു. തുടർന്ന് സംഘടനയിലെ വനിതകൾ അവതരിപ്പിച്ച മനോഹരമായ പരമ്പരാഗത തിരുവാതിരക്കളി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സീനിയർ മിനിസ്ട്രി അംഗങ്ങൾതന്നെ തയ്യാറാക്കിയ കേരളീയ തനിമയാർന്ന വിഭവങ്ങൾ അടങ്ങിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. ഓണത്തിന്റെ പാരമ്പര്യ തനിമ വിളിച്ചോതുന്ന പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചാണ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തത്. വികാരി ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റജി SJC, ബിബി തെക്കനാട്ട് എന്നിവരും സീനിയർ മിനിസ്ട്രിയുടെ ഭാരവാഹികളും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഓണാഘോഷം പ്രൗഢഗംഭീരമായി

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ഡസ്പ്ലയിന്‍സിലുള്ള പ്രയിറിലേക്ക് കമ്യൂണിററി സെന്ററില്‍ വച്ചു നടന്നു. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടേയും അകമ്പടിയോടുകൂടി വിശിഷ്ടാതിഥികളേയും മഹാബലിത്തമ്പുരാനേയും എതിരേറ്റ് ആനയിച്ചു. പ്രസിഡന്റ് വിജി നായര്‍ സദസ്സിനെ സ്വാഗതം ചെയ്തു. കൂടാതെ ഓണത്തിന്റെ മഹാത്മ്യത്തെക്കുറിച്ചും സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയും ഏവര്‍ക്കും ഓണാശംസകള്‍ നല്‍കുകയും ചെയ്തു. എം.ജെ.സെബാസ്റ്റിയന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ഓണാഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു.  സതീശന്‍ നായര്‍ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. ശ്രേയ മഹേഷ് ഈശ്വര പ്രാര്‍ത്ഥന ഗാനം ആലപിച്ചു. വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ ചടങ്ങിനെ പ്രൗഢഗംഭീരമാക്കി. ശ്രീമതി പ്രസന്ന അവതരിപ്പിച്ച സോപാന സംഗീതം, മോഹിനിയാട്ടം എന്നിവ വളരെ മികവുറ്റതായിരുന്നു. കൂടാതെ ദിയാ നിതിന്റെ ഓണപ്പാട്ട്, സൊറാഫിന്റെ ഡാന്‍സ് ടീം ഡാഫോഡില്‍സ് അവതരിപ്പിച്ച ഡാന്‍സ്, അന്‍ജു ശ്രീകാന്ത്, ഗ്രീഷ്മ സുമേഷ് മ്യൂസിക്കല്‍ ഐറ്റം, ഓംകാരം ചിക്കാഗോയുടെ…

സൗത്ത് കരോലിന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

സൗത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നിക്കി ഹേലി. ട്രംപ് പിന്തുണയ്ക്കുന്ന ഡാർലിൻ ഗ്രഹാമിനെതിരെ റാൽഫ് നോർമാനെയാണ് നിക്കി ഹേലി പിന്തുണയ്ക്കുന്നത്. ആഗസ്റ്റ് 18-ന് നടന്ന ടെലിവിഷൻ സംവാദത്തിൽ, ദേശീയ സുരക്ഷയെക്കുറിച്ച് തനിക്ക് വലിയ അറിവില്ലെന്ന് ഡാർലിൻ ഗ്രഹാം തുറന്നുപറഞ്ഞിരുന്നു. അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാമിന്റെ സഹോദരിയാണ് ഡാർലിൻ. ഈ പരാമർശത്തെ രൂക്ഷമായി വിമർശിച്ച നിക്കി ഹേലി, സെനറ്റിൽ ദേശീയ സുരക്ഷാ പരംപ്രധാനമാണെന്നും അത് പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ലെന്നും സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. നിലപാടുകളിലെ വ്യക്തത മുൻനിർത്തിയാണ് താൻ നോർമാനെ പിന്തുണയ്ക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

മനുഷ്യത്വവും സാഹോദര്യവും ഉദ്ഘോഷിച്ച് ലോക മാനവിക ദിനാചരണം

ദോഹ: ലോക മാനവിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച കൂടിയിരുത്തം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഉയര്‍ത്തിപ്പിടിച്ച ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ധേയമായി. പരസ്പരം കരുതലോടെയും സഹാനുഭൂതിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമമാണ് ലോകത്തിന് ഏറ്റവും ആവശ്യമെന്നും, ജീവിതത്തില്‍ നാം എന്ത് നേടി എന്നതിനേക്കാള്‍ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് എന്ത് ലഭിച്ചു എന്നതാണ് കൂടുതല്‍ പ്രസക്തമെന്നും പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 1972-ല്‍ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന മലയാളചലച്ചിത്രത്തിനായി വയലാര്‍ രാമവര്‍മ്മ രചിച്ച് ജി. ദേവരാജന്‍ സംഗീതം നല്‍കി കെ. ജെ. യേശുദാസ് ആലപിച്ച ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന സന്ദേശപ്രധാനമായ ഗാനം ആലപിച്ചുകൊണ്ട് ഗായിക സിതാര ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. മനുഷ്യനെ മതത്തിനും ജാതിക്കും അതീതമായി കാണേണ്ടതിന്റെ പ്രസക്തി ഓര്‍മിപ്പിച്ച ഗാനത്തിന്റെ അവതരണം പരിപാടിക്ക് മാനവികതയുടെ ശക്തമായ സന്ദേശം പകര്‍ന്നു. നമ്മുടെ ജീവിതം കൊണ്ട്…

വേലന്താവളത്ത് വിദ്യാർത്ഥിയെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുക: വെൽഫെയർ പാർട്ടി

വേലന്താവളത്ത് ദലിത് വിദ്യാർത്ഥിയെ ആക്രമിച്ചവർക്കെതിരെ പോലീസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു. ദലിത് വിദ്യാർത്ഥികൾക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ പരാതി ലഭിച്ചിട്ടും പോലീസ് കേസെടുക്കാത്തത് അതീവ ഗുരുതരമായ വീഴ്ചയാണ്. കിഴക്കൻ മേഖലയിൽ ദളിത് സമൂഹത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളെ അതീവ ഗൗരവത്തോടുകൂടി സമീപിച്ച് കേരള സർക്കാർ ആവിശ്യമായ ഇടപെടലുകൾ നടത്തണമെന്നും വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു. പി.എസ്.അബു ഫൈസൽ, മോഹൻദാസ് പറളി, എം.ദിൽഷാദ് അലി, എ ഉസ്മാൻ, റിയാസ് ഖാലിദ്, ശാക്കിർ പുലാപ്പറ്റ, ബാബു തരൂർ എന്നിവർ സംസാരിച്ചു.

നാല് വർഷ ഡിഗ്രി: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സർവകലാശാല മാർച്ച്

മലപ്പുറം: FYUGP യിൽ (നാല് വർഷ ഡിഗ്രി) സർവത്ര ആശയക്കുഴപ്പമാണെന്നും നാലാം വർഷത്തെ പഠനപ്രവർത്തനങ്ങളെക്കുറിച്ച് അവ്യക്തത നിറഞ്ഞുനിൽക്കുകയാണെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണെന്നും അധികാരികൾ അതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കാലിക്കറ്റ് സർവകലാശാലയിലേക്ക് മാർച്ച് നടത്തി. EMS സെമിനാർ ഹാളിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ പോലീസ് നടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നാലാം വർഷം ഉണ്ടാകുമെന്ന് പറയപ്പെടുന്ന ഹോണേഴ്സ് ഡിഗ്രി, റിസേർച്ച് വർക്കുകളെ സംബന്ധിച്ച് ഒരു വ്യക്തതയും ആർക്കുമില്ല. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമല്ല, സർവകലാശാല അധികൃതർക്കും പോലും ഒരു ധാരണയും ഇല്ല. നാലാം വർഷത്തേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അക്കാദമിക – അടിസ്ഥാന സൗകര്യങ്ങൾ കോളേജുകളിൽ ഇല്ല. വേണ്ട വിദ്യാർത്ഥികൾക്ക് മൂന്നാം വർഷം കോഴ്‌സ് അവസാനിപ്പിക്കാമെന്ന ഓപ്ഷൻ ഉണ്ടെങ്കിലും അതിന്…

മർകസ് ഐ.ടി.ഐയിൽ കേന്ദ്ര ഗവൺമെന്റ് കോഴ്സുകളുടെ അധ്യയനാരംഭം ‘ഇഗ്നൈറ്റ് 2026’ സംഘടിപ്പിച്ചു

കുന്ദമംഗലം: സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതകളിലേക്ക് വഴിതുറക്കുന്ന മർകസ് ഐ.ടി.ഐയിലെ കേന്ദ്ര ഗവൺമെന്റ് അംഗീകൃത കോഴ്സുകളുടെ 2026–27 അധ്യയന വർഷത്തെ ഉദ്ഘാടനം “ഇഗ്നൈറ്റ് 2026” സംഘടിപ്പിച്ചു. ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. കോളേജ് ബിരുദം നേടി ജോലി അന്വേഷിച്ചു നടക്കുന്ന നിലവിലെ സാഹചര്യത്തിൽ, പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ പ്രമുഖ കമ്പനികളിൽ ജോലി നേടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളാണ് മർകസ് ഐ.ടി.ഐ നൽകുന്നതെന്നും, സാമൂഹിക പുരോഗതിയിൽ ഈ സ്ഥാപനം നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഠനാരംഭത്തിന്റെ ഉദ്ഘാടനം കോഴിക്കോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടർ മുഹമ്മദ് അഷ്റഫ് സൂർപ്പിൽ നിർവഹിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കാൻ കോടികൾ ചെലവഴിക്കേണ്ടിവരുന്ന നമ്മുടെ രാജ്യത്ത്, എല്ലാവരും കൃത്യമായി റോഡ് നിയമങ്ങൾ പാലിച്ചാൽ ഭീമമായ ഈ തുക ലാഭിക്കാൻ സാധിക്കുമെന്ന്…

വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ കലോൽസവത്തിന് തുടക്കം

വടക്കാങ്ങര: ടാലന്റ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ മാറ്റുരയ്ക്കുന്ന വാർഷിക ആർട്സ് ഫെസ്റ്റിവലിന് ആവേശകരമായ തുടക്കം. വർണ്ണാഭമായ സാംസ്കാരിക പരിപാടികളോടെ ആരംഭിച്ച കലോത്സവത്തിന്റെ ആദ്യദിനം പിഞ്ചു കുരുന്നുകളുടെ കിഡ്സ് ഫെസ്റ്റോടെ ആരംഭം കുറിച്ചു. പ്രമുഖ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സജീർ മുടിക്കോട് ഉദ്ഘാടനം നിർവഹിച്ചു.  വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗ്ഗാത്മക വളർച്ചയ്ക്കും ഇത്തരം വേദികൾ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ​സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ സാഹിദ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.എച്ച് മുഹമ്മദലി, നുസ്രത്തുൽ അനാം ട്രസ്റ്റ് അംഗം സയ്യിദ് ഹുസൈൻ കോയ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൂൾ കൾച്ചറൽ മിനിസ്റ്റർ സെഹന മെഹബിൻ നന്ദി രേഖപ്പെടുത്തി.