മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു സ്വർണ്ണ ഖനി പെട്ടെന്ന് തകർന്നുവീണ് 100-ലധികം പേർ മരിച്ചു. അബ്ബ പ്രദേശത്താണ് അപകടം നടന്നത്. ഉപേക്ഷിച്ച ഒരു സ്വര്‍ണ്ണ ഖനിയില്‍ തൊഴിലാളികൾ കുഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ട്. അപകടവിവരം പ്രാദേശിക ഭരണകൂടവും റെഡ് ക്രോസും സ്ഥിരീകരിച്ചിട്ടുണ്ട്. തുടക്കത്തിൽ, അവശിഷ്ടങ്ങൾക്കിടയിൽ ഏകദേശം 30 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ, രംഗം കൂടുതൽ ഭയാനകമായി. ബുധനാഴ്ചയോടെ, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 100-ലധികം മൃതദേഹങ്ങൾ കണ്ടെടുത്തു. മൃതദേഹങ്ങൾ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം ചെളിയും അവശിഷ്ടങ്ങളും സ്വമേധയാ നീക്കം ചെയ്തു. പല മൃതദേഹങ്ങളും വളരെ ആഴത്തിൽ കുഴിച്ചിട്ടതിനാൽ അവ വീണ്ടെടുക്കാൻ മണിക്കൂറുകളെടുത്തു. ഖനിയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയർന്നേക്കാമെന്നും ഉദ്യോഗസ്ഥർ ഭയപ്പെടുന്നു. അപകടത്തിനു ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി രക്ഷാപ്രവർത്തനമാണ്. സ്ഥലത്ത് വലിയ യന്ത്രങ്ങൾ ലഭ്യമല്ലാത്തതിനാൽ, പ്രദേശവാസികളും രക്ഷാപ്രവർത്തകരും…
Month: August 2026
വീണയ്‌ക്കെതിരെ കുരുക്ക് മുറുക്കി ഇഡി; അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും; ഫെമ ലംഘനങ്ങളും അന്വേഷിക്കുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതിൽ ഫെമ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടോ എന്നും ഇഡി അന്വേഷിക്കും. അടുത്തയാഴ്ച ചോദ്യം ചെയ്യലിനായി അവരെ വീണ്ടും വിളിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത സിം കാർഡ് ഹവാല ഇടപാടുകൾക്ക് ഉപയോഗിച്ചിരിക്കാമെന്ന സംശയവുമുണ്ട്. വീണ തന്റെ ഡയറിയിൽ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായി എഴുതിയിരുന്നു. പണം എങ്ങനെ കൈമാറിയെന്നും ആർക്കൊക്കെ അയച്ചുവെന്നുമാണ് ഇഡി അന്വേഷിക്കുന്നത്. വീണയുടെ ഡയറിയിൽ 20.05 കോടി രൂപയുടെ ഇടപാടുകളുടെ വിശദാംശങ്ങളും 85 ലക്ഷം രൂപ ദുബായിലേക്ക് മാറ്റിയതിനെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ഇഡി പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ നൽകാത്ത സേവനങ്ങൾക്കായി സിഎംആർഎൽ പണമടച്ചതായി ആരോപിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോഴിക്കോട്ടുള്ള ഒമ്പത് സ്ഥലങ്ങളിൽ ഇഡി നടത്തിയ…
വിഴിഞ്ഞം തുറമുഖത്ത് സമ്പൂർണ എക്‌സിം പ്രവർത്തനങ്ങൾ ആരംഭിച്ചു; കേരളത്തെ ഒരു തുറമുഖ നഗരമാക്കുന്നതിനുള്ള ‘മിഷൻ സമുദ്ര’ ആരംഭിക്കുന്നു
തിരുവനന്തപുരം: ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്നും, കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമാണിതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി-ഇറക്കുമതി (എക്‌സിം) പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യത്തെ രണ്ട് എക്‌സിം കണ്ടെയ്‌നറുകളും മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിന്റെ സമഗ്ര സമുദ്ര സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന മിഷൻ സമുദ്ര പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തു. മറ്റൊരു തുറമുഖത്തെയും ആശ്രയിക്കാതെ, ട്രാൻസ്ഷിപ്പ്‌മെന്റ് ഇല്ലാതെ, ആറ് ഭൂഖണ്ഡങ്ങളിലെ നൂറുകണക്കിന് തുറമുഖങ്ങളിലേക്ക് നേരിട്ട് ചരക്കുനീക്കം നടത്താൻ ഇനി വിഴിഞ്ഞം വഴി സാധിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പൂർണമായും ഓട്ടോമേറ്റഡ് ആയി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമാണ് വിഴിഞ്ഞമെന്നത് അഭിമാനകരമായ നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളും ഒരു കണ്ടെയ്നർ…
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷം ഓഗസ്റ്റ് 22 ശനിയാഴ്ച; ബിജു നാരായണന്റെ ലൈവ് സംഗീത നിശയും മെഗാ മോഹിനിയാട്ടവും ആഘോഷത്തിന് മാറ്റുകൂട്ടും
ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ (TKF) ഈ വർഷത്തെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് 22 ശനിയാഴ്ച 2 മണി മുതൽ ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ ഓഡിറ്റോറിയത്തിൽ (Cannstatter, 9130 Academy Road, Philadelphia) നടക്കുന്ന ഓണാഘോഷം സംഗീതത്തിന്റെയും നൃത്തത്തിന്റെയും കേരളീയ കലാപാരമ്പര്യത്തിന്റെയും കുടുംബസംഗമത്തിന്റെയും സമന്വയമായി മാറും. ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ലൈവ് സംഗീതനിശ അരങ്ങേറും. പിന്നണി ഗാനങ്ങൾ, ഓണപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ തുടങ്ങി വിവിധ സംഗീതശാഖകളിൽ ശ്രദ്ധേയനായ ബിജു നാരായണന്റെ ഗാനാലാപനം ഓണാഘോഷ വേദിയെ സംഗീത സാന്ദ്രമാക്കുമെന്ന് സംഘാടകർ അറിയിച്ചു. പ്രവാസജീവിതത്തിനിടയിൽ കേരളത്തിന്റെ ഓർമ്മകളും ഗൃഹാതുരതയും ഉണർത്തുന്ന സംഗീതവിരുന്നായിരിക്കും ബിജു നാരായണന്റെ ലൈവ് കോൺസർട്ട്. ഓണാഘോഷത്തിന്റെ മറ്റൊരു പ്രധാന ആകർഷണം മെഗാ മോഹിയാട്ടമാണ്. പ്രമുഖ നൃത്തപരിശീലക ബേബി…
ഡാളസിൽ വേൾഡ് മലയാളി കൗൺസിലിന്റെ 15-ാമത് ആഗോള സമ്മേളനം; അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥി; ദിവ്യ ഉണ്ണി പങ്കെടുക്കും
ഡാളസ്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളെ ഒരു പൊതുവേദിയിൽ ഒരുമിപ്പിച്ച്, കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അടുത്ത രണ്ടു വർഷത്തേക്കുള്ള കർമ്മപദ്ധതികൾക്ക് രൂപം നൽകുകയും ചെയ്യുന്നതിനായി വേൾഡ് മലയാളി കൗൺസിലിന്റെ (WMC) 15-ാമത് ദ്വൈവാർഷിക ആഗോള സമ്മേളനം ആഗസ്റ്റ് 21 മുതൽ 24 വരെ ഡാളസിലെ DFW Wyndham Hotel-ൽ നടക്കും. കോട്ടയം ലോക്സഭാ മണ്ഡലം എം.പി. അഡ്വ. ഫ്രാൻസിസ് ജോർജ് സമ്മേളനത്തിന്റെ മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സിനിമാതാരവും നർത്തകിയുമായ ദിവ്യ ഉണ്ണിയും സമ്മേളനത്തിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രവിശ്യകളിൽ നിന്നുമായി നിരവധി പ്രതിനിധികൾ സമ്മേളനത്തിനെത്തും. സാധാരണ മലയാളി സംഘടനകളുടെ സമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തനരീതിയാണ് WMCയുടെ ആഗോള സമ്മേളനത്തിനുള്ളത്. ആഘോഷങ്ങൾക്കായി മാത്രം ആളുകൾ ഒത്തുചേരുന്ന വേദിയല്ല ഇത്. വിവിധ രാജ്യങ്ങളിലെയും റീജിയനുകളിലെയും പ്രവിശ്യകളിലെയും നിയുക്ത പ്രതിനിധികൾ ഒരുമിച്ചിരുന്ന് സംഘടനയുടെ…
ഡാളസ് സിറ്റി-വൈഡ് വാർഷിക സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും
ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക സമ്മേളനം ആഗസ്റ്റ് 21വെള്ളി മുതൽ 23 ഞായർ വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം , റവ. ഡസ്റ്റി സ്മോൾ (Rev. Dusty Small), ഡോ. സൂസൻ തോമസ് എന്നിവർ കോൺഫറൻസിൽ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും. ഡോ. ടോം ഫിലിപ്പ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. ‘ഒന്നായ് യേശുവിനായി (Together for Jesus) (പ്രവൃത്തികൾ 2:44) എന്നതാണ് സമ്മേളനത്തിന്റെ ചിന്താവിഷയം. പ്രോഗ്രാം വിവരങ്ങൾ: ആഗസ്റ്റ് 21 വെള്ളി വൈകുന്നേരം 6:30 -ന് കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനത്തോടെ വിവിധ സെഷനുകൾ ആരംഭിക്കും. ആഗസ്റ്റ് 22 ശനി രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ നാല്പതാമത് വാർഷിക പരിപാടി നടക്കുന്നു. ഉച്ചയ്ക്ക് 2:00 മണിക്ക്…
ബി.സി.എം.സി. ഫെലോഷിപ്പ് സുവിശേഷ യോഗം സെപ്റ്റംബർ 5, 6 തീയതികളിൽ
ബർഗൻഫീൽഡ്, ന്യൂജേഴ്സി: ന്യൂജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കൽ ക്രൈസ്തവ സംഘടനകളിലൊന്നായ ബർഗൻ കൗണ്ടി മലയാളി ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (BCMC Fellowship) വാർഷിക സുവിശേഷ യോഗം സെപ്റ്റംബർ 5, 6 തീയതികളിൽ നടക്കും. ബർഗൻഫീൽഡ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ദൈവാലയത്തിൽ വൈകുന്നേരം 6.30-ന് ആരംഭിക്കുന്ന യോഗങ്ങളിൽ സെന്റ് ജോൺസ് സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ഡീനും അനുഗൃഹീത വചനശുശ്രൂഷകനുമായ റവ. ഡോ. ജേക്കബ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്ന ബി.സി.എം.സി. ഫെലോഷിപ്പ് ഒരുക്കുന്ന ഈ ആത്മീയ നവീകരണ ശുശ്രൂഷയിൽ കുടുംബസമേതം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. സ്ഥലം: St. Thomas Evangelical Church 34 Delford Ave., Bergenfield, NJ 07621 തീയതി: സെപ്റ്റംബർ 5, 6, 2026 സമയം: വൈകുന്നേരം 6.30 കൂടുതൽ വിവരങ്ങൾക്ക്: വർഗീസ്…
അമേരിക്കയുടെ താരിഫ് യുദ്ധം പരാജയമോ?; ചൈനയിൽ നിന്ന് അകന്നു നിൽക്കുന്ന ഇന്ത്യ ഏറ്റവും വലിയ കയറ്റുമതി വിപണിയായി മാറുന്നു
ന്യൂഡല്‍ഹി: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് തീരുവ വർദ്ധിപ്പിച്ചിട്ടും, അമേരിക്കൻ വിപണിയിൽ ഇന്ത്യയുടെ പിടി ശക്തമായി തുടരുന്നതായി റിപ്പോര്‍ട്ട്. 2025 ജൂലൈ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ യുഎസിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2 ശതമാനത്തിലധികം കുറഞ്ഞു. എന്നാൽ, മൊത്തം ഇന്ത്യൻ കയറ്റുമതിയിൽ യുഎസിന്റെ പങ്ക് 20 ശതമാനമായി തുടർന്നു. താരിഫുകൾ സ്വാധീനം ചെലുത്തിയിട്ടുണ്ടെങ്കിലും, യുഎസ് വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള ഡിമാൻഡിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്ന് ഇത് വ്യക്തമായി കാണിക്കുന്നു. ഇന്ത്യയുടെ കയറ്റുമതിയിലെ പുതിയ 10% അധിക താരിഫ് എല്ലാ ഉൽപ്പന്നങ്ങളെയും ബാധിച്ചിട്ടില്ല. സർക്കാർ പറയുന്നതനുസരിച്ച്, ജനറിക് മരുന്നുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾ ഉൾപ്പെടെ ഇന്ത്യൻ കയറ്റുമതിയുടെ ഏകദേശം 45% ഈ അധിക തീരുവയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍, ഇതിനകം ബാധകമായ സെക്ഷൻ 232 തീരുവ കാരണം സ്റ്റീൽ, അലുമിനിയം, ഓട്ടോ പാർട്‌സ് തുടങ്ങിയ ചില ഉൽപ്പന്നങ്ങളെ…
38 വർഷത്തെ അമേരിക്കന്‍ പ്രവാസ ജീവിതത്തിന് ഗുഡ് ബൈ ചൊല്ലി നൈനാന്‍ കുര്യന്‍ വിശ്രമ ജീവിതത്തിലേക്ക്
ഡാളസ്: 52 വർഷങ്ങൾ ജീവിതത്തിന്റെ നല്ല കാലങ്ങൾ കുടുംബത്തെ സംരക്ഷിക്കുവാൻ വേണ്ടി നാട്ടിൽ നിന്നും ഭോപ്പാലിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറിയ മലയാളി…കണ്ടെത്തിയ തൊഴിലുകളിൽ അർപ്പണ ബോധവും സുരക്ഷിതത്വവും കണ്ടെത്തിയ മലയാളി …ഡാളസിലെ കലാ സംകാരിക രംഗത്തു നിറഞ്ഞു മലയാളി….ഡാളസ് സൗഹൃദ വേദിയുടെ ആദ്യത്തെ പ്രസിഡന്റും തുടക്കകാരനും …. തന്റെ ഔദ്യോഗിക ജീവിതം പൂർണമായി അവസാനിപ്പിച്ചു ഇപ്പോൾ വിശ്രമം ജീവിതത്തിനു വേണ്ടി ഒരുങ്ങുന്നു. കഴിഞ്ഞ 38 വർഷക്കാലത്തെ അമേരിക്കയിലെ പ്രവാസ ജീവിതത്തിൽ തന്റെ അനുഭവങ്ങൾ ലേഖകൻ എബി മക്കപ്പുഴയുമായി പങ്കു വെച്ചു. പത്തനംതിട്ട കൊടുമൺ ഐക്കാട് ആലുംമൂട്ടിൽ എ ഓ കുര്യന്റെ മകനായി ജനിച്ചു കുട്ടിക്കാലം കൊടുമൺ ഗ്രാമത്തിൽ മാതാപിതാക്കളൊപ്പം കഴിഞ്ഞു. സ്കൂൾ ഹൈ സ്കൂൾ വിദ്യാഭ്യാസം നാട്ടിൽ പൂർത്തീകരിച്ച നൈനാൻ ടൈപ്പ് റൈറ്റിംഗും സ്റ്റെനോഗ്രാഫിയും ഒരു തൊഴിലിനു വേണ്ടി അഭ്യസിച്ചു. കട്ടിക്കാലം കൊടുമൺ ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിച്ചു…
വെള്ളപ്പൊക്ക കെടുതിയിൽ അപ്പർ കുട്ടനാടിനു അമേരിക്കന്‍ മലയാളിയുടെ കൈത്താങ്ങ്
ന്യൂയോർക്ക്: സ്വന്തം നാടിനെ സ്നേഹിക്കുകയും നെഞ്ചോട് ചേർത്ത് പിടിച്ചു ദുരിതങ്ങളിൽ സഹായ ഹസ്തവുമായി എത്തുന്ന മലയാളി സ്നേഹിതനെ നമുക്ക് മറക്കുവാൻ ആവില്ല. വർഷങ്ങളായി ന്യൂയോർക്കിൽ താമസിച്ചു ജോലി ചെയ്തു വരുന്ന ജോൺ മാത്യു ചെറുകര ഇന്ന് നാട്ടാരുടെ പ്രശംസ ഏറ്റു വാങ്ങി, പ്രവാസി സമൂഹത്തിനു മാതൃകയായി മാറി. ഇക്കഴിഞ്ഞ വെള്ളപ്പൊക്ക കെടുതിയിൽ ദുരിതങ്ങൾ നേരിട്ട അപ്പർ കുട്ടനാട്ടിലെ കുടുംബങ്ങൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുവാൻ ഏർപ്പാട് ചെയ്യുകയും 200 പരം പങ്കാളികളുടെ സഹായത്തോടു കൂടി നടത്തിയ ദുരിത നിവാരണ പ്രവർത്തങ്ങൾക്ക് വേണ്ട സാമ്പത്തീക സഹായം തത്സമയം എത്തിച്ചു കൊടുക്കുകയും ചെയ്തു. വെള്ളപ്പൊക്ക കെടുതി നേരിട്ട ഭവങ്ങളിൽ നിന്നും അംഗങ്ങളെ ക്യാമ്പിലേക്ക് മാറ്റുകയും അവർക്കു വേണ്ട ഭക്ഷണം സമയാസമയം എത്തിച്ചു കൊടുക്കുകയും, വസ്ത്രങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങളും വേണ്ടത്ര യൂണിഫോമുകളും നൽകുവാനുള്ള ഏർപ്പാടും ചെയ്തു ഈ…
