ഒക്ടോബർ 3 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട്, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാൻ സാധ്യത. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനാണ് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നൽ സാധ്യതയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും മരങ്ങളുടെ ചുവട്ടിൽ അഭയം തേടുന്നതും ഒഴിവാക്കണം. സെപ്റ്റംബർ 30ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ…
Year: 29 സെപ്റ്റംബർ 2026
മാസപ്പടി കേസ്: ‘ഡയറി മാത്രം പോരാ’; പിണറായിക്കും റിയാസിനുമെതിരെ നേരിട്ട് എഫ്ഐആർ സാധ്യമല്ലെന്ന് സർക്കാർ
ഇഡി കൈമാറിയ വിവരങ്ങളിൽ ആദ്യം പ്രാഥമിക അന്വേഷണം വേണമെന്ന് അഡ്വക്കേറ്റ് ജനറൽ; ഡയറിയ്ക്ക് പുറമെ മൊഴികളും തെളിവുകളുമുണ്ടെന്ന് ഇഡി, സർക്കാർ–കേന്ദ്ര ഏജൻസി വാദങ്ങൾ പരിശോധിച്ച് ഹൈക്കോടതി കൊച്ചി: മാസപ്പടി അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ലഭ്യമായ വിവരങ്ങളിൽ ആദ്യം പ്രാഥമിക അന്വേഷണം നടത്തി, കേസെടുക്കാൻ ആവശ്യമായ സാഹചര്യമുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് സർക്കാർ നിലപാട്. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് കോടതിയെ അറിയിച്ചത്. ഇഡിയുടെ കൈവശമുള്ള പ്രധാന തെളിവുകളിലൊന്ന് ഡയറിയിലെ രേഖകളാണെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ഒരു ഡയറിയിലെ രേഖകൾ…
ഇന്ത്യ സഖ്യത്തിന്റെ നിർണായക യോഗത്തിൽ അഖിലേഷ് യാദവ് പങ്കെടുക്കില്ല
തിരഞ്ഞെടുപ്പ് കമ്മീഷനും എസ്ഐആറും മുഖ്യ അജണ്ട; അഖിലേഷിന് പകരം മുതിർന്ന എസ്.പി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾ, വോട്ടർ പട്ടികയുടെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ സെപ്റ്റംബർ 30ന് ന്യൂഡൽഹിയിൽ നിർണായക യോഗം ചേരാനിരിക്കുകയാണ്. എന്നാൽ സമാജ്വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് യോഗത്തിൽ നേരിട്ട് പങ്കെടുക്കില്ല. അദ്ദേഹത്തിന് പകരം പാർട്ടിയിലെ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അഖിലേഷ് യാദവ് യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തിന് നേരത്തെ നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് ഡൽഹി യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ലഖ്നൗവിലെ ഒരു കർഷക സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടിയാണ് കാരണമെന്ന് വാർത്താ ഏജൻസി ANI റിപ്പോർട്ട് ചെയ്യുന്നു. അതേസമയം,…
ഏഷ്യൻ ഗെയിംസ് 2026: ട്രാക്കിലെ സ്വർണ വരൾച്ചയ്ക്ക് വിരാമം; വനിതാ 4×400 മീറ്റർ റിലേയിൽ ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാർ
കിരൺ പഹൽ–പൂവമ്മ–പ്രാചി–വിത്യ രാമരാജ് സഖ്യം 3:29.69 മിനിറ്റിൽ ഫിനിഷ്; ബഹ്റൈനെ പിന്നിലാക്കി ഇന്ത്യയ്ക്ക് അത്ലറ്റിക്സിലെ ആദ്യ സ്വർണം നാഗോയ: 2026 ഏഷ്യൻ ഗെയിംസിലെ അത്ലറ്റിക്സിൽ ഇന്ത്യ കാത്തിരുന്ന സ്വർണം ഒടുവിൽ വനിതാ 4×400 മീറ്റർ റിലേയിലൂടെ സ്വന്തമായി. കിരൺ പഹൽ, മച്ചേതിര പൂവമ്മ, പ്രാചി, വിത്യ രാമരാജ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം 3 മിനിറ്റ് 29.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനം നേടി. ബഹ്റൈന്റെയും ചൈനയുടെയും ശക്തമായ വെല്ലുവിളി മറികടന്നാണ് ഇന്ത്യൻ വനിതകൾ സ്വർണത്തിലേക്ക് കുതിച്ചത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യൻ താരങ്ങൾ മികച്ച വേഗവും കൃത്യമായ ബാറ്റൺ കൈമാറ്റവും കാഴ്ചവച്ചു. ഓരോ ലാപ്പിലും മുൻനിരയിൽ സ്ഥാനം ഉറപ്പിച്ച ഇന്ത്യ നിർണായകമായ അവസാന ഘട്ടത്തിലും സമ്മർദത്തിന് വഴങ്ങിയില്ല. 3:30.21 മിനിറ്റിൽ ഫിനിഷ് ചെയ്ത ബഹ്റൈൻ വെള്ളിയും 3:31.02 മിനിറ്റിൽ ഓട്ടം പൂർത്തിയാക്കിയ ചൈന വെങ്കലവും…
നിയമസഭാ കൈയ്യാങ്കളി കേസ്; 11 വർഷത്തിന് ശേഷം വിചാരണയിലേക്ക്, നവംബർ 3ന് തുടക്കം
ആദ്യദിനം മുൻ നിയമസഭാ സെക്രട്ടറി ശാരംഗധരനെ വിസ്തരിക്കും; വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ ഉൾപ്പെടെ ആറുപേർ പ്രതികൾ തിരുവനന്തപുരം: ഏറെ ചർച്ചയായ നിയമസഭാ കയ്യാങ്കളി കേസ് 11 വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ വിചാരണ ഘട്ടത്തിലേക്ക്. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിക്കും. കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെയാണ് ആദ്യദിനം കോടതി വിസ്തരിക്കുക. വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് നിയമസഭയിൽ സംഘർഷമുണ്ടായത്. ബജറ്റ് അവതരണം തടയാനുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. സ്പീക്കറുടെ വേദിയിലേക്ക് കയറി കസേര, കമ്പ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക്…
ചെന്നൈ–മംഗളൂരു, മാവേലി, മലബാർ എക്സ്പ്രസുകളിൽ സ്ലീപ്പർ കോച്ചുകൾ കൂട്ടി; ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ; നവരാത്രി തിരക്ക് കണക്കിലെടുത്ത് സ്പെഷ്യൽ സർവീസ്
പാലക്കാട്: യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് വിവിധ ട്രെയിനുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ അനുവദിച്ച് റെയിൽവേ. നവരാത്രി പൂജയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് നിയന്ത്രിക്കാൻ ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ എഗ്മൂർ–മംഗളൂരു എക്സ്പ്രസിൽ (16159/16160) ഇരുദിശകളിലേക്കും ഓരോ സ്ലീപ്പർ കോച്ച് വീതം അധികമായി അനുവദിച്ചു. ഇതോടെ ട്രെയിനിലെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 12 ആയി ഉയരും. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഇന്ന് മുതലും മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഒക്ടോബർ ഒന്നുമുതലും അധിക കോച്ച് ലഭ്യമാകും. തിരുവനന്തപുരം സെൻട്രൽ–മംഗളൂരു മാവേലി എക്സ്പ്രസിലും (16603/16604) ഇരുദിശകളിലേക്കും ഓരോ സ്ലീപ്പർ കോച്ച് വീതം കൂട്ടി. ഇതോടെ ആകെ സ്ലീപ്പർ കോച്ചുകളുടെ എണ്ണം 10 ആകും. മംഗളൂരുവിൽ നിന്ന് നാളെ പുറപ്പെടുന്ന സർവീസിലും പിറ്റേന്ന് മുതൽ തിരുവനന്തപുരത്തുനിന്നുള്ള സർവീസിലും അധിക കോച്ച് ഉണ്ടാകും. തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ…
ചലാനുകൾ ആവർത്തിച്ചിട്ടും നിയമലംഘനം; ഇനി ലൈസൻസിന് ‘പൂട്ട്’; കർശന നടപടിയുമായി ഡൽഹി ട്രാഫിക് പോലീസ്
നിരവധി തവണ ചലാൻ ലഭിച്ചിട്ടും ഗതാഗത നിയമലംഘനം തുടരുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും റദ്ദാക്കാനും നടപടി. ആദ്യഘട്ടത്തിൽ നാല് പേരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ന്യൂഡൽഹി: ആവർത്തിച്ച് ചലാൻ ലഭിച്ചിട്ടും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് തുടരുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി ഡൽഹി ട്രാഫിക് പോലീസ്. നൂറുകണക്കിന് ചലാനുകൾ രജിസ്റ്റർ ചെയ്തിട്ടും നിയമലംഘനം തുടരുന്ന വാഹനങ്ങളും ഡ്രൈവർമാരും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യുന്ന നടപടികളിലേക്ക് പോലീസ് കടന്നത്. വെസ്റ്റേൺ ഡിസ്ട്രിക്റ്റ് ട്രാഫിക് പോലീസിന്റെ നടപടിയുടെ ഭാഗമായി പതിവായി നിയമലംഘനം നടത്തിയ നാല് ഡ്രൈവർമാരുടെ ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ രണ്ട് പേരുടെ ലൈസൻസുകൾ തിങ്കളാഴ്ചയാണ് സസ്പെൻഡ് ചെയ്തത്. റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയും അപകടകരവും നിരുത്തരവാദപരവുമായ ഡ്രൈവിംഗ് നിയന്ത്രിക്കുകയും ചെയ്യുന്നതിനായി പ്രത്യേക പരിശോധനാ കാമ്പയിൻ ആരംഭിച്ചതായി വെസ്റ്റേൺ റേഞ്ച്…
പശ്ചിമഘട്ടവും വരൾച്ചയും: സർവകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ സമയം തേടി കർണാടക മുഖ്യമന്ത്രി
കസ്തൂരിരംഗൻ കമ്മിറ്റി ശുപാർശകൾ, വരൾച്ചാ സാഹചര്യം, മേക്കേദാട്ടു പദ്ധതി തുടങ്ങിയ വിഷയങ്ങൾ കേന്ദ്രത്തിന് മുന്നിലെത്തിക്കാൻ നീക്കം; 200ലധികം താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിക്കേണ്ടിവരുമെന്ന് ശിവകുമാർ ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കെ. കസ്തൂരിരംഗൻ കമ്മിറ്റി ശുപാർശകളും കർണാടകയിലെ രൂക്ഷമായ വരൾച്ചാ സാഹചര്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷി സംഘത്തിന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇതുവരെ കൂടിക്കാഴ്ച സംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകൾ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ ഏഴാമത്തെ കരട് വിജ്ഞാപനത്തിനെതിരെ കർണാടക നിയമസഭ കഴിഞ്ഞ ആഴ്ച ഏകകണ്ഠമായി നിലപാട് സ്വീകരിച്ചിരുന്നു. നിർദേശിച്ചിരിക്കുന്ന പരിസ്ഥിതി ലോല മേഖലകളുടെ അതിർത്തികളിൽ അപാകതകളുണ്ടെന്നാണ് സംസ്ഥാനത്തിന്റെ വാദം. അതിനാൽ പുതിയ ഭൂതല സർവേ നടത്തുകയും അതിർത്തികൾ പുനഃപരിശോധിക്കുകയും വേണമെന്നാണ്…
ഇന്നത്തെ രാശിഫലം (29-09-2026 ചൊവ്വ)
ചിങ്ങം : ഐശ്വര്യപൂർണമായ ദിവസമാണ് മുന്നിലുള്ളത്. എങ്കിലും വിചാരിച്ച ഫലങ്ങൾ കൈവരിക്കാൻ പതിവിലും കൂടുതൽ പരിശ്രമിക്കേണ്ടി വന്നേക്കാം. പുതിയ പദ്ധതികൾ പ്രാവർത്തികമാക്കാൻ അല്പം സമയം എടുത്തേക്കാം. കന്നി : മുൻപ് നിങ്ങൾ ചെയ്ത നല്ല പ്രവൃത്തികളുടെയും കഠിനാധ്വാനത്തിൻ്റെയും ഫലം ഇന്ന് തേടിയെത്തും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തമായി നിയന്ത്രിക്കും. അനാവശ്യമായ ഓടിനടക്കലുകൾ ഒഴിവാക്കി സ്വസ്ഥമായിരിക്കുക. തുലാം : ഇന്ന് നിങ്ങളുടെ വ്യക്തിത്വവും ബാഹ്യസൗന്ദര്യവും വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സൗന്ദര്യവർദ്ധക വസ്തുക്കളും പുതിയ വസ്ത്രങ്ങളും വാങ്ങാൻ താല്പര്യം കാണിക്കും. വൃശ്ചികം : ശാരീരികമായും മാനസികമായും മികച്ച ശാന്തതയും ഊർജ്ജവും അനുഭവപ്പെടും. എതിരാളികളുടെ വെല്ലുവിളികളെ അതിജീവിക്കും. സഹപ്രവർത്തകരിൽ നിന്ന് മികച്ച പിന്തുണയും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. അസുഖമുള്ളവർക്ക് ആശ്വാസം ലഭിക്കും. ധനു : ചില മാനസിക അസ്വസ്ഥതകളോ സമ്മർദങ്ങളോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. തന്മൂലം തൊഴിൽരംഗത്ത് മികച്ച…
ഹോസ്റ്റൽ ഫീസ് കുത്തനെ കൂട്ടി; പരീക്ഷാഫലവും തടഞ്ഞു; വെറ്ററിനറി സർവകലാശാലയിൽ കുടിൽകെട്ടി വിദ്യാർത്ഥികള് സമരത്തില്
₹3,600ൽ നിന്ന് ₹24,000ലേക്ക് ഹോസ്റ്റൽ ഫീസ്; 175 വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചെന്ന് പരാതി, ഒക്ടോബർ മൂന്നിനകം രണ്ടാം വർഷ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതിനാൽ ആശങ്ക തൃശ്ശൂർ: ഹോസ്റ്റൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥിളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെയും കുത്തനെ വർധിപ്പിച്ച ഹോസ്റ്റൽ ഫീസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. സർവകലാശാലാ അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ കാമ്പസ് കവാടത്തിനു മുന്നിൽ കുടിൽ കെട്ടി സമരം ആരംഭിച്ചു. ശനിയാഴ്ച മുതൽ വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവന്ന പ്രതിഷേധം തിങ്കളാഴ്ച കോളേജ് യൂണിയൻ ഏറ്റെടുത്തതോടെയാണ് സമരം കൂടുതൽ ശക്തമായത്. കാമ്പസിന്റെ പ്രധാന കവാടത്തിനു മുന്നിൽ താൽക്കാലിക കുടിൽ നിർമിച്ചാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്. ആവശ്യങ്ങളിൽ തീരുമാനമാകുന്നതുവരെ സമരം തുടരാനാണ് അവരുടെ നിലപാട്. വിഷയത്തിൽ വൈസ് ചാൻസലർ ഉൾപ്പെടെയുള്ള സർവകലാശാലാ…
