വോൾവോ കാർ അഗ്നിഗോളമായി: തെലങ്കാനയിലുണ്ടായ വാഹനാപകടത്തില്‍ പ്രശസ്ത ന്യൂറോ സര്‍ജന് ദാരുണാന്ത്യം

സൂര്യപേട്ട്: തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ പ്രശസ്ത ന്യൂറോ സർജൻ ഡോ. കസകുർത്തി ജഗദീഷ് മരിച്ചു. അദ്ദേഹം സഞ്ചരിച്ചിരുന്ന വോൾവോ കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിച്ച ശേഷം തീപിടിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡോക്ടറെ രക്ഷപ്പെടുത്താൻ കഴിയാതെ വന്നതോടെ സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ഖമ്മം–ഹൈദരാബാദ് ഹൈവേയിൽ സൂര്യപേട്ട് ജില്ലയിലെ പിള്ളമാരിക്ക് സമീപം ഞായറാഴ്ച രാവിലെ 7.15 ഓടെയായിരുന്നു അപകടം. ഖമ്മത്തിൽനിന്ന് ഹൈദരാബാദിലേക്ക് പോകുന്നതിനിടെയാണ് ഡോ. ജഗദീഷ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. പ്രാഥമിക വിവരങ്ങൾ പ്രകാരം കാർ അതിവേഗത്തിലായിരുന്നുവെന്നാണ് സൂചന. യാത്രയ്ക്കിടെ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതം ശക്തമായിരുന്നതിനാൽ കാറിന് ഉടൻ തീപിടിച്ചു. നിമിഷങ്ങൾക്കുള്ളിൽ തീ വാഹനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നതോടെ കാർ പൂർണമായും അഗ്നിക്കിരയായി. അപകടം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം…

ഡൽഹി SIR: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ പ്രമുഖർക്ക് നോട്ടീസ്; കാരണം എന്ത്?

2002ലെ വോട്ടർ പട്ടികയുമായി വിവരങ്ങൾ ബന്ധിപ്പിക്കാനാകാത്തതും രേഖകളിലെ പൊരുത്തക്കേടുകളും നോട്ടീസിന് കാരണം; നോട്ടീസ് ലഭിച്ചത് വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കിയെന്ന് അര്‍ത്ഥമല്ല ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (Special Intensive Revision–SIR) ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് തിരഞ്ഞെടുപ്പ് അധികൃതർ നോട്ടീസ് നൽകിയതായി റിപ്പോർട്ട്. ജയശങ്കറിന്റെ ഭാര്യ കെ. എസ്. ജയശങ്കറിന്റെ പേരും നോട്ടീസ് പട്ടികയിലുണ്ട്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ പേരുകളും പരിശോധനയുടെ ഭാഗമായി നോട്ടീസ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വോട്ടർ പട്ടികയിലെ നിലവിലെ വിവരങ്ങൾ മുൻകാല തീവ്രപരിഷ്കരണ രേഖകളുമായി ബന്ധിപ്പിക്കാൻ കഴിയാത്തത്, പേരുകളുടെ സ്പെല്ലിംഗിലോ രക്ഷിതാക്കളുടെ വിവരങ്ങളിലോ പ്രായത്തിലോ മറ്റ് വ്യക്തിഗത വിവരങ്ങളിലോ കണ്ടെത്തുന്ന പൊരുത്തക്കേടുകൾ തുടങ്ങിയവയാണ് ഇത്തരം നോട്ടീസുകൾ നൽകുന്നതിനുള്ള പ്രധാന കാരണങ്ങൾ. ഡൽഹിയിലെ SIR…

ഷൂട്ടിംഗിൽ വെള്ളിത്തിളക്കം; എംഎംഎയിലും മെഡൽ ഉറപ്പിച്ച് ഇന്ത്യയ്ക്ക് മികച്ച തുടക്കം

വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി എംഎംഎയിൽ സെമിയിലെത്തി ചരിത്രമെഴുതി സുചിക തരിയാൽ 2026ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടത്തിന് മികച്ച തുടക്കമിട്ട് ഇന്ത്യ. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇളവേനിൽ വാളരിവൻ, സോനം മസ്‌കർ, വിദർശ വിനോദ് എന്നിവരടങ്ങിയ ഇന്ത്യൻ സംഘം വെള്ളി മെഡൽ സ്വന്തമാക്കി. അതേസമയം, വനിതകളുടെ പരമ്പരാഗത 60 കിലോഗ്രാം എംഎംഎ വിഭാഗത്തിൽ സെമിഫൈനലിലേക്ക് മുന്നേറിയ സുചിക തരിയാൽ ഇന്ത്യയ്ക്ക് മറ്റൊരു മെഡൽ ഉറപ്പിക്കുകയും ചെയ്തു. ഷൂട്ടിംഗ് റേഞ്ചിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ വനിതാ സംഘം ആകെ 1898 പോയിന്റ് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ശക്തമായ പ്രകടനവുമായി ചൈന സ്വർണമെഡൽ സ്വന്തമാക്കിയപ്പോൾ ജപ്പാൻ വെങ്കലം നേടി. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഷൂട്ടിംഗ് മെഡൽ വേട്ടയ്ക്ക് വെള്ളിത്തിളക്കത്തോടെ തുടക്കമായി. ടീം ഇനത്തിലെ മെഡൽ…

മുറുകുന്ന കുരുക്ക്; വീടിന്റെ ഉടമസ്ഥതയിലും വായ്പാ ഇടപാടുകളിലും തർക്കം

കോടികൾ വിലമതിക്കുന്ന വീടും 36.25 സെന്റ് സ്ഥലവും രണ്ടുകോടിക്ക് ലേലം ഉടമസ്ഥാവകാശത്തെച്ചൊല്ലി കോടതിയിൽ വിരുദ്ധവാദങ്ങൾ കോഴിക്കോട്: അനുവദനീയമായ പരിധിയിൽക്കവിഞ്ഞ അളവിൽ മദ്യം വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി മേധാവി ആന്റോ അഗസ്റ്റിനെ ചുറ്റിപ്പറ്റി വീടിന്റെ ഉടമസ്ഥത സംബന്ധിച്ച തർക്കവും സങ്കീർണമാകുന്നു. ബാങ്ക് വായ്പയുടെ കുടിശ്ശികയെ തുടർന്ന് ലേലത്തിലായ കോടികൾ വിലമതിക്കുന്ന വീടും 36.25 സെന്റ് സ്ഥലവും രണ്ടുകോടി രൂപയ്ക്ക് ലേലത്തിൽ മറ്റൊരാളുടെ പേരിലെത്തിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചോദ്യങ്ങൾ ഉയരുന്നത്. മുട്ടിൽ സൗത്ത് വില്ലേജിലുള്ള ഈ വീട്ടിൽനിന്നാണ് അനുവദനീയമായതിലധികം മദ്യം കണ്ടെത്തിയതെന്നാണ് കേസ്. എന്നാൽ പരിശോധന നടന്ന വീട് തന്റേതല്ലെന്നും വർഷങ്ങൾക്കുമുമ്പ് ബാങ്ക് നടത്തിയ ലേലത്തിലൂടെ വസ്തുവിന്റെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് മാറിയെന്നുമാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിൽ ഉന്നയിച്ച വാദം. 2022ലെ ബാങ്ക് ലേലത്തിൽ ലില്ലി ജോസ് എന്നയാൾക്കാണ് വസ്തു ലഭിച്ചതെന്നും അതിനുശേഷം വീടിന്മേൽ…

ഇന്നത്തെ രാശിഫലം (20-09-2026 ഞായര്‍)

ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും‍. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. കായികം, കല, സാംസ്‌ക്കാരിക കാര്യങ്ങള്‍ എന്നിവ പോലെ ഇഷ്‌ടപ്പെടുന്ന മേഖലയിൽ പ്രവര്‍ത്തിക്കാന്‍ ഇന്ന് താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല‍. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ ഇന്ന് നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, അപമാനം, അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ നിങ്ങളനുഭവിക്കുന്ന സ്വൈരക്കേടിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തുലാം: ശാന്തവും അനുഗ്രഹീതവുമായ അനുഭവത്തിന് ഏതെങ്കിലും മതപരമായ…

തെക്കേത്തുണ്ടിയിൽ ജോൺ കോശി (ജോളി) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: പത്തനംതിട്ട കുഴിക്കാല തെക്കേത്തുണ്ടിയിൽ പരേതരായ ജോൺ-അന്നമ്മ ദമ്പതികളുടെ മകൻ തെക്കേത്തുണ്ടിയിൽ ജോൺ കോശി (ജോളി-77) അന്തരിച്ചു. ഭാര്യ: റാഹേലമ്മ കോശി (പൊടിയമ്മ) കവുങ്ങുംപ്രയാർ കണ്ണേത്ത് കുടുംബാംഗം. മകൾ: ആനി കോശി (ബ്ലെസ്സി ഹൂസ്റ്റൺ) മരുമകൻ: സാം ഫിലിപ്പ് (ഹൂസ്റ്റണ്‍) കൊച്ചുമക്കൾ: ജോനാഥൻ ഫിലിപ്പ്, എലൈജ ഫിലിപ്പ്, ഹന്ന ഫിലിപ്പ്. സഹോദരങ്ങൾ:കുഞ്ഞുമോൻ,ഗ്രേസി കുട്ടി,രാജുകുട്ടി, ജോസ്. ഹൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ്മ ഇടവകാംഗമായിരുന്നു പരേതൻ. സെപ്റ്റംബർ 26 ശനിയാഴ്ച രാവിലെ 9 മുതൽ 11 വരെ ഇമ്മാനുവൽ മാർത്തോമ്മ പള്ളിയിൽ വെച്ച് (12803 Sugar ridge Blvd,Stafford, Tx 77477) പൊതുദർശനവും തുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ (12800 Westheimer Rd,Houston, Tx 77077)സംസ്കാരവും നടത്തും. ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക വികാരി റവ.ഡോ. ജോസഫ് ജോൺ, അസോസിയേറ്റ് വികാരി റവ. ജോൺ വിൽസൺ,…

കൂത്താണ്ടവർ (പുസ്തക പരിചയം): അബ്ദുൾ പുന്നയൂർക്കുളം

വേണുഗോപാലൻ കോക്കാടൻ തന്റെ ‘കൂത്താണ്ടവർ’ എന്ന നോവലിന്റെ ആമുഖത്തിൽ പറയുന്നു അദ്ദേഹവും കുടുoബവും ഉറങ്ങാൻ നേരം മക്കളോട് കഥ പറയുന്ന ഒരു പതിവുണ്ടെന്ന്. അത് കൗതുകകരവും ഹൃദ്യവുമായി തോന്നി. നോവലിലുടനീളം വരികൾക്കിടയിലൂടെ മറ്റൊരാൾ കഥ പറഞ്ഞു മനസ്സിലാക്കി തരുന്നതു പോലെ തോന്നി. നോവൽ സുഗമമായി വായിക്കാo. വ്യത്യസ്തമായ ഒരു പ്രണയ കഥ. കഥ തുടങ്ങുന്നത് കോയമ്പത്തൂരിലെ സെഗുഡന്തലി എന്ന ഗ്രാമത്തിൽ. അഞ്ചoഗ കുടുംബത്തിലെ മൂന്നു മക്കളിൽ രണ്ടാമനാണ് സോമു. സോമുവിന് സുഗന്ധ എന്ന ജ്യേഷ്ഠത്തിയും ശരവണ എന്ന അനുജനുമുണ്ട്. സോമുവിന്റെ അച്ഛൻ, കുമരേശൻ പ്രൈമറി സ്‌കൂൾ വാദ്ധ്യാരും അമ്മ ഗോമതി, കുടുംബിനിയും. സോമു നാലാം ക്‌ളാസ്സിൽ പോകുന്നതുവരെ ആൺകുട്ടികളുടെ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്, പക്ഷേ ശബ്ദം പെണ്ണിന്റേതും. അഞ്ചാം ക്‌ളാസ് തൊട്ട് അവനിൽ സ്ത്രീ ലക്ഷണങ്ങൾ കണ്ടു തുടങ്ങി… തുടർന്നവൻ ആൺകുട്ടികളുടെ വേഷം ഉപേക്ഷിച്ചു പെൺവസ്ത്രം ധരിക്കാൻ തുടങ്ങി……

ജിജു മാത്യു (41) കാൽഗറിയിൽ നിര്യാതനായി

കാൽഗറി: മാത്യു ജോണിന്റെയും പരേതയായ സൂസൻ മാത്യുവിന്റെയും മകന്‍ ജിജു മാത്യു (41) കാനഡയിലെ കാൽഗറിയിൽ നിര്യാതനായി. ഭാര്യ: ദീപു ആൻ മാത്യൂസ്. മകൾ: ജിയ സൂസൻ മാത്യു. സഹോദരങ്ങൾ: ജിം ജോൺ മാത്യു, ജിബു തോമസ് മാത്യു സംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 26 ശനിയാഴ്ച ആൽബർട്ടയിലെ കാൽഗറി സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ നടക്കും. സംസ്കാര സമയവും മറ്റ് കൂടുതൽ വിവരങ്ങളും പിന്നീട് അറിയിക്കും.

ചോദ്യങ്ങളെ ഭയക്കുന്ന അധികാരം; സ്തുതിപാഠകരാകുന്ന മാധ്യമങ്ങൾ (എഡിറ്റോറിയല്‍)

ജനാധിപത്യത്തിൽ അധികാരത്തിന്റെ ഏറ്റവും വലിയ അസ്വസ്ഥത ചോദ്യങ്ങളാണ്. ചോദ്യം ചെയ്യപ്പെടാൻ തയ്യാറല്ലാത്ത അധികാരം സുതാര്യതയിൽനിന്ന് അകലുകയാണ്. വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത ഭരണകൂടം ജനാധിപത്യത്തിന്റെ അന്തസ്സത്തയെയാണ് ദുർബലപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ പത്രസമ്മേളനങ്ങളിൽ നിന്നും ഔദ്യോഗിക പരിപാടികളിൽ നിന്നും വിമർശനാത്മക മാധ്യമങ്ങളെ തിരഞ്ഞു പിടിച്ച് വിലക്കുകയും തങ്ങൾക്ക് അനുകൂലമായ മാധ്യമങ്ങൾക്ക് മാത്രം വാതിൽ തുറന്നു കൊടുക്കുകയും ചെയ്യുന്ന പ്രവണതയെ സാധാരണ ഭരണ നടപടിയായി കാണാനാവില്ല. അത് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട വിവരങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കാനുള്ള ശ്രമമായി കരുതണം. പത്രസമ്മേളനം ഭരണാധികാരിയുടെ പ്രസംഗം കേട്ട് കൈയടിച്ച് പിരിയാനുള്ള വേദിയല്ല. ഭരണകൂടത്തോട് ജനങ്ങൾക്ക് ചോദിക്കാനുള്ള ചോദ്യങ്ങൾ മാധ്യമ പ്രവർത്തകർ ഉന്നയിക്കുന്ന ഇടമാണ്. അധികാരത്തിലുള്ളവരുടെ വാക്കുകൾ കുറിച്ചെടുത്ത് പ്രചരിപ്പിക്കുക മാത്രമല്ല മാധ്യമ പ്രവർത്തനം. വാഗ്ദാനങ്ങളും യാഥാർഥ്യവും തമ്മിലുള്ള അന്തരം അന്വേഷിക്കണം; നേട്ടങ്ങളുടെ അവകാശവാദങ്ങൾ പരിശോധിക്കണം; പരാജയങ്ങളുടെ കാരണങ്ങൾ ചോദിക്കണം; പൊതുപണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിശദീകരണം തേടണം; അധികാരത്തിന്റെ മറവിൽ…

ജോസ് കെ. മാണിക്കും നിഷാ ജോസിനും സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഗംഭീര സ്വീകരണം

ഹൂസ്റ്റൺ: രാജ്യസഭാംഗവും കേരള കോൺഗ്രസ് (എം) ചെയർമാനുമായ ജോസ് കെ. മാണിക്കും ഭാര്യ നിഷാ ജോസിനും സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സിന്റെ കോർപ്പറേറ്റ് ഓഫീസിൽ ഹൃദ്യമായ സ്വീകരണം നൽകി. ചേംബർ കുടുംബവുമായി ഏറെ അടുത്ത ബന്ധമുള്ള ജോസ് കെ. മാണിക്ക് ഇതിനുമുൻപും ചേംബർ സ്വീകരണം നൽകിയിട്ടുണ്ട്. ഇത്തവണയും വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര കൂട്ടായ്മയായി മാറി. സൗത്ത് ഇന്ത്യൻ യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ്, ഫോമാ (FOMAA), പ്രവാസി കേരള കോൺഗ്രസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ സ്വീകരണം സംഘടിപ്പിച്ചത്. വിവിധ സാമൂഹിക, സാംസ്കാരിക, ബിസിനസ് സംഘടനകളുടെ പ്രതിനിധികളും ചേംബർ അംഗങ്ങളും കമ്മ്യൂണിറ്റി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചേംബർ ഫിനാൻസ് ഡയറക്ടർ സണ്ണി കാരിക്കൽ എം.സിയായി പരിപാടികൾ നിയന്ത്രിച്ചു. നിശ്ശബ്ദ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ചേംബർ സെക്രട്ടറി ബ്രൂസ് കൊളമ്പേൽ സ്വാഗതം…