ഖത്തർ–സൗദി പേയ്‌മെന്റ് സഹകരണത്തിൽ പുതിയ അധ്യായം; ഹിംയാൻ, മദ കാർഡുകൾ ഇനി ഇരു രാജ്യങ്ങളിലും ഉപയോഗിക്കാം

ദോഹ (ഖത്തര്‍): ഖത്തറിനും സൗദി അറേബ്യയ്ക്കുമിടയിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് സാമ്പത്തിക ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്ന സുപ്രധാന ക്രോസ്-ബോർഡർ പേയ്‌മെന്റ് സംവിധാനം നിലവിൽ വരുന്നു. ഖത്തർ സെൻട്രൽ ബാങ്കും സൗദി സെൻട്രൽ ബാങ്കും (SAMA) തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി, ഇരു രാജ്യങ്ങളുടെയും ദേശീയ പേയ്‌മെന്റ് സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ഖത്തറിന്റെ ദേശീയ പേയ്‌മെന്റ് കാർഡായ ഹിംയാൻ (Himyan) സൗദി അറേബ്യയിലെ പിന്തുണയുള്ള എടിഎമ്മുകളിലും പോയിന്റ് ഓഫ് സെയിൽ (POS) സംവിധാനങ്ങളിലുമുള്ള ഇടപാടുകൾക്ക് ഉപയോഗിക്കാനാകും. അതുപോലെ, സൗദി അറേബ്യയുടെ ദേശീയ പേയ്‌മെന്റ് സംവിധാനമായ മദ (mada) കാർഡുകൾ ഖത്തറിലും ഉപയോഗിക്കാൻ സാധിക്കും. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാരം, വിനോദസഞ്ചാരം, തൊഴിൽ ആവശ്യങ്ങൾ, കുടുംബസന്ദർശനം തുടങ്ങിയ കാരണങ്ങളാൽ യാത്ര ചെയ്യുന്നവർക്ക് ഈ സംവിധാനം ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് അതിർത്തി കടന്നുള്ള ചെറിയ ദൈനംദിന ഇടപാടുകൾക്കും…

സാധാരണക്കാർക്കും നിക്ഷേപിക്കാം; അഞ്ച് വർഷ കാലാവധിയുള്ള പുതിയ റീട്ടെയിൽ സുകുക്കുമായി യുഎഇ സർക്കാർ

ദുബായ്: സാധാരണ പൗരന്മാർക്കും താമസക്കാർക്കും സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതികളിൽ നേരിട്ട് പങ്കാളികളാകാൻ അവസരമൊരുക്കി അഞ്ച് വർഷ കാലാവധിയുള്ള പുതിയ റീട്ടെയിൽ സുകുക്ക് യുഎഇ സർക്കാർ പ്രഖ്യാപിച്ചു. സോവറിൻ റീട്ടെയിൽ ടി-സുകുക് പ്രോഗ്രാമിന്റെ ഭാഗമായി പുറത്തിറക്കുന്ന രണ്ടാമത്തെ സുകുക്ക് ഇഷ്യൂവാണിതെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സമ്പാദ്യവും നിക്ഷേപ സംസ്കാരവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇസ്ലാമിക ധനകാര്യ മേഖലയിലെ ആഗോള കേന്ദ്രമെന്ന യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. യുഎഇ പൗരന്മാർക്കും രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും പദ്ധതിയിൽ നിക്ഷേപിക്കാൻ അവസരമുണ്ട്. പുതിയ സുകുക്കിൽ നിക്ഷേപിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1,000 ദിർഹമാണ്. ഉയർന്ന മൂലധനം ആവശ്യമില്ലാതെ സാധാരണ വരുമാനക്കാർക്കും സർക്കാർ പിന്തുണയുള്ള നിക്ഷേപ സംവിധാനത്തിലേക്ക് പ്രവേശിക്കാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്ന്. യുഎഇ സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് സുകുക്ക് പുറത്തിറക്കുന്നത്. ഇസ്ലാമിക ശരീഅത്ത് തത്വങ്ങൾ പാലിച്ചായിരിക്കും…

കോവിഡ്-19 ബാധിച്ച് മരണപ്പെട്ടവരുടെ ആശ്രിത കുടുംബങ്ങൾക്ക് കൈത്താങ്ങായി സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കോവിഡ്-19 ബാധിച്ച് കുടുംബത്തിലെ പ്രധാന വരുമാനദാതാവിനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ടതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനായി സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ബിപിഎൽ വിഭാഗത്തിലെ അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന പദ്ധതിയുടെ തുടർനടത്തിപ്പിനായാണ് തുക അനുവദിച്ചിരിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്ത് കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്ന വ്യക്തിയെ നഷ്ടപ്പെട്ടതോടെ ഉപജീവനം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അർഹരായി കണ്ടെത്തുന്ന ബിപിഎൽ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതമാണ് പദ്ധതിപ്രകാരം ലഭിക്കുക. തുടർച്ചയായി മൂന്ന് വർഷത്തേക്ക് ഈ ധനസഹായം നൽകാനാണ് വ്യവസ്ഥ. കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ അർഹരായ ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് അതത് ജില്ലാ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ഇതിനാവശ്യമായ 9.96…

ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് ഗർഭിണിയായ യുവതി റോഡിലേക്ക് തെറിച്ചു വീണു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

ചാവക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് 21 വയസ്സുള്ള ഗർഭിണിയായ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി സ്വദേശി പ്രകാശൻ, തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തെക്കഞ്ചേരി സ്വദേശി ഷാദിലിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളജിലെ വിദ്യാർഥിനിയായ ഫാത്തിമ മൂന്ന് മാസം ഗർഭിണിയാണെന്നാണ് വിവരം. ബുധനാഴ്ച രാവിലെ ഏകദേശം 8.30ഓടെ ചാവക്കാട് സൗത്ത് ബൈപാസിലായിരുന്നു അപകടം. കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ‘പാലയൂർ’ എന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. ബസ് സൗത്ത് ബൈപാസിലെ വളവ് തിരിയുന്നതിനിടെ യാത്രക്കാരിയായ ഫാത്തിമ ബസിനുള്ളിലെ സപ്പോർട്ട് കമ്പിയിൽ പിടിച്ചുനിൽക്കുകയായിരുന്നു. വളവ് എടുക്കുന്നതിനിടെ കമ്പിയിലുള്ള പിടിവിട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഫാത്തിമ തുറന്നുകിടന്നിരുന്ന…

യുഎസ് പൗരന്മാരെ കബളിപ്പിക്കുന്ന വ്യാജ കോൾ സെന്റർ ശൃംഖല ഇഡിയുടെ നിരീക്ഷണത്തിൽ; നാല് സ്ഥലങ്ങളിൽ റെയ്ഡ്; നിരവധി ഉപകരണങ്ങള്‍ പിടിച്ചെടുത്തു

ന്യൂഡൽഹി: അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ട് വ്യാജ കോൾ സെന്ററുകൾ വഴി തട്ടിപ്പും പണം തട്ടിയെടുക്കലും നടത്തിയിരുന്നുവെന്ന് സംശയിക്കുന്ന വൻ ശൃംഖലയ്ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാപക നടപടി ആരംഭിച്ചു. കേസുമായി ബന്ധപ്പെട്ട് പട്യാല, പൂനെ, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ നാല് കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തി. വിദേശ പൗരന്മാരിൽ നിന്ന് തട്ടിയെടുത്ത പണം ഇന്ത്യയിലെത്തിക്കുകയും പിന്നീട് വിവിധ മാർഗങ്ങളിലൂടെ കൈമാറ്റം നടത്തുകയും ചെയ്തിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. 2002-ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA) സെക്ഷൻ 17 പ്രകാരം 2026 സെപ്റ്റംബർ 15-നാണ് ഇഡിയുടെ ഹൈദരാബാദ് റീജിയണൽ ഓഫീസ് പരിശോധനകൾ നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി പട്യാലയിൽ രണ്ട് വ്യാജ കോൾ സെന്ററുകളും പൂനെയിൽ മറ്റൊരു കോൾ സെന്ററും കണ്ടെത്തിയതായി ഇഡി പറഞ്ഞു. മൂന്ന് കോൾ സെന്ററുകളിലുമായി ഏകദേശം 220 പേർ ജോലി ചെയ്തിരുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്.…

അയോദ്ധ്യ വിധിയിൽ ‘ലജ്ജയും വേദനയും’; മുസ്ലീം സുഹൃത്തുക്കൾക്ക് സന്ദേശമയച്ചെന്ന് സ്വര ഭാസ്‌കർ

ഷാരൂഖ്, സൽമാൻ, ആമിർ ഖാൻ എന്നിവരെയും ബന്ധപ്പെട്ടെന്ന് നടി. വർഷങ്ങൾക്കിപ്പുറം പരാമർശം വീണ്ടും ചർച്ചയിൽ ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി–ബാബറി മസ്ജിദ് ഭൂമിതർക്കത്തിൽ 2019ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയോടുള്ള തന്റെ പ്രതികരണം തുറന്നുപറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്‌കർ. വിധി പുറത്തുവന്നപ്പോൾ ഒരു ഹിന്ദു എന്ന നിലയിൽ തനിക്ക് കടുത്ത വേദനയും ലജ്ജയും തോന്നിയെന്നും മുസ്ലീം സുഹൃത്തുക്കളോട് ഖേദം അറിയിച്ചെന്നും സ്വര വെളിപ്പെടുത്തി. ‘The Midnight Hour’ പോഡ്‌കാസ്റ്റിലെ സംഭാഷണത്തിനിടെയാണ് വർഷങ്ങൾക്കുമുമ്പുണ്ടായ സംഭവത്തെക്കുറിച്ച് സ്വര പ്രതികരിച്ചത്. അയോദ്ധ്യ കേസിലെ സുപ്രീം കോടതി വിധിയോട് തനിക്ക് യോജിക്കാൻ കഴിഞ്ഞില്ലെന്നും തീരുമാനം തന്നെ ഏറെ അസ്വസ്ഥയാക്കിയെന്നും അവർ പറഞ്ഞു. വിധി പുറത്തുവന്നതിന് പിന്നാലെ തന്റെ പരിചയത്തിലുള്ള മുസ്ലീം സുഹൃത്തുക്കളെ ബന്ധപ്പെട്ടതായി സ്വര വ്യക്തമാക്കി. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവരും സന്ദേശം ലഭിച്ചവരിൽ ഉൾപ്പെട്ടിരുന്നുവെന്നാണ്…

അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശികളെ പിടികൂടാന്‍ പോലീസ്; കണ്ണൂരില്‍ നിന്ന് അഞ്ച് യുവതികളെ പിടികൂടി

കണ്ണൂർ: വിസയും പാസ്‌പോർട്ടുമില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച് കണ്ണൂരിലെ വിവിധ സ്പാകളിൽ ജോലി ചെയ്തുവന്നതായി പൊലീസ് പറയുന്ന അഞ്ച് ബംഗ്ലാദേശി യുവതികളെ അറസ്റ്റ് ചെയ്തു. ഇന്റലിജൻസ് വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സെപ്റ്റംബർ 14ന് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ സ്പായിൽ നടത്തിയ പരിശോധനയിൽ ഫരീദ്പൂർ സ്വദേശിനി സലീന അക്തർ (29) ആദ്യം പിടിയിലായി. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇവർ താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർപരിശോധനയിൽ നസ്‌മ അഖ്‌തർ (40), കെ. തസ്ലിമ (25), കെ. മൊയ്‌ന (29), നസ്‌റിൻ ബീബി (28) എന്നിവരെയും അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിൽനിന്ന് ഏജന്റുമാരുടെ സഹായത്തോടെ അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തിയ ശേഷം വ്യാജ തിരിച്ചറിയൽ രേഖകളും സിം കാർഡുകളും സംഘടിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് പോകുന്നതായാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച…

ഇന്നത്തെ രാശിഫലം (17-09-2026 വ്യാഴം)

ചിങ്ങം: കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ അലട്ടാം. അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം നിങ്ങള്‍ക്ക് ഉറക്കമില്ലാല്ലയ്‌മ അനുഭവപ്പെടാം. തൊഴില്‍പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണണ്ണമായിരിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുളവര്‍ക്കും അസൗകര്യമുണ്ടാക്കും. നിങ്ങള്‍ അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌ന ങ്ങള്‍ ഒഴിവാക്കാം. ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കണം. വൃശ്ചികം: മനസും ശരീരവും…

ഝിറാം ഘാട്ടി കൂട്ടക്കൊല: 13 വർഷത്തിന് ശേഷം നിർണായക വിധി; രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് വധശിക്ഷ

കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേരുടെ ജീവനെടുത്ത 2013-ലെ ഝിറാം ഘാട്ടി ആക്രമണക്കേസിലാണ് വിധി; 101 സാക്ഷികളുടെ മൊഴികളും എൻഐഎയുടെ തെളിവുകളും നിർണായകമായി; ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം ന്യൂഡൽഹി: ഛത്തീസ്ഗഢിനെ നടുക്കിയ ഝിറാം ഘാട്ടി കൂട്ടക്കൊലക്കേസിൽ 13 വർഷത്തിന് ശേഷം നിർണായക കോടതി വിധി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പേർക്ക് ജഗ്ദൽപൂരിലെ എൻഐഎ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ട ആക്രമണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി. 2013 മെയ് 25-നാണ് ഛത്തീസ്ഗഢിലെ ദർഭ താഴ്‌വരയിലെ ഝിറാം മേഖലയിൽ കോൺഗ്രസിന്റെ ‘പരിവർത്തൻ യാത്ര’യ്ക്കുനേരെ നക്സലൈറ്റ് ആക്രമണം നടന്നത്. യാത്രയിൽ പങ്കെടുത്ത നേതാക്കളെയും മറ്റുള്ളവരെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 29 പേർ കൊല്ലപ്പെട്ടു. കേസിൽ ജഗ്ദൽപൂരിലെ എൻഐഎ പ്രത്യേക കോടതി ജഡ്ജി…

സെൻസർ ബോർഡിൽ വൻ അഴിച്ചുപണി; പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും ഉൾപ്പെടെ 18 പ്രമുഖർ പുതിയ ബോർഡിൽ

പ്രീതി സിന്റ, പല്ലവി ജോഷി, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി, പ്രിയദർശൻ തുടങ്ങി സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ പുനഃസംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. വിവിധ മേഖലകളിൽ നിന്നുള്ള 18 പേരാണ് പുതിയ ബോർഡിൽ ഇടംപിടിച്ചത്. ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) വൻ പുനഃസംഘടന. സിനിമ, സംഗീതം, നാടകം, സാഹിത്യം തുടങ്ങിയ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുതിയ ബോർഡ് രൂപീകരിച്ചു. ബോളിവുഡ് താരങ്ങളായ പ്രീതി സിന്റ, പല്ലവി ജോഷി, പങ്കജ് ത്രിപാഠി, സുനിൽ ഷെട്ടി തുടങ്ങിയവർ പുതിയ അംഗങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. സംവിധായകൻ പ്രിയദർശൻ, സംഗീതജ്ഞൻ റിക്കി കേജ്, നടൻ മനോജ് ജോഷി, ഗായകൻ ഹൻസ്രാജ് ഹാൻസ് എന്നിവരും പുതിയ ബോർഡിലുണ്ട്. വിനോദ് അനുപം, അഭിഷേക് ജെയിൻ, സുപ്രിയ യാർലഗദ്ദ, യതീന്ദ്ര മിശ്ര, നീല…