മുപ്പതിലധികം രാജ്യങ്ങളിലെ ബയോളജിക്കൽ ലബോറട്ടറികൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങൾ പുറത്തുവിട്ട് തുളസി ഗബ്ബാർഡ്

വാഷിംഗ്ടൺ ഡി.സി: യുഎസ് സർക്കാർ ലോകമെമ്പാടുമുള്ള മുപ്പതിലധികം രാജ്യങ്ങളിലായി 120-ലധികം ബയോളജിക്കൽ ലബോറട്ടറികൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങൾ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ  തുളസി ഗബ്ബാർഡ് പുറത്തുവിട്ടു. മുൻ ഭരണകൂടങ്ങളിലെ ഉന്നതരും ഡോ. ഫൗചി ഉൾപ്പെടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥരും ഈ വിവരങ്ങൾ ബോധപൂർവം ജനങ്ങളിൽ നിന്ന് മറച്ചുവെച്ചതായും സത്യം വെളിപ്പെടുത്താൻ ശ്രമിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചതായും അവർ കുറ്റപ്പെടുത്തി. അപകടകരമായ വൈറസ് ഗവേഷണങ്ങൾക്കുള്ള (gain-of-function research) ഫണ്ടിങ് നിർത്തലാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന്റെ ഭാഗമായാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ. യുക്രെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം ലാബുകളിൽ അതീവ അപകടകരമായ രോഗകാരികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ കാര്യമായ മേൽനോട്ടമില്ലാതെ നടന്നിട്ടുണ്ടെന്നും, യുദ്ധസാഹചര്യത്തിൽ ഇവ പിടിച്ചെടുക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. വിദേശങ്ങളിലെ ഇത്തരം ലാബുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗത്തിന് തുളസി ഗബ്ബാർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിങ്ങൾ സമൂഹത്തിന്റെ ഭാഗമാകൂ; അമേരിക്കൻ സമൂഹത്തിൽ മലയാളികളുടെ സാന്നിധ്യം ശക്തമാക്കാം; എങ്ങനെ?

നമ്മളിൽ പലരും കേരളത്തിലെ രാഷ്ട്രീയ വാർത്തകൾ ഓരോ ദിവസവും പിന്തുടരുന്നവരാണ്. പലപ്പോഴും ഓരോ മണിക്കൂറിലും അവ ചർച്ച ചെയ്യുന്നവരുമാണ്. കേരളത്തിൽ ആരാണ് ജയിച്ചത്, ആരാണ് തോറ്റത്, ഏത് പാർട്ടി മുന്നിലാണ്, ഏത് നേതാവാണ് പ്രസംഗിച്ചത് എന്നൊക്കെ നമുക്ക് നന്നായി അറിയാം. പക്ഷേ ഒരു നിമിഷം നാം സ്വയം ചോദിക്കണം. നാം ജീവിക്കുന്നത് എവിടെയാണ്? നമ്മുടെ മക്കൾ വളരുന്നത് എവിടെയാണ്? നമ്മുടെ ഭാവി രൂപപ്പെടുന്നത് എവിടെയാണ്? ഉത്തരം ഒന്നേയുള്ളൂ — അമേരിക്കയിൽ. അമേരിക്ക നമ്മുടെ ജോലിസ്ഥലം മാത്രമല്ല. നമ്മുടെ വീടാണ്. നമ്മുടെ കുടുംബങ്ങളുടെ ഭാവിയാണ്. നമ്മുടെ മക്കളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന നാടാണ്. അങ്ങനെയിരിക്കെ, ഈ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളികളാകാതെ മാറിനിൽക്കുന്നത് ശരിയായ സമീപനമല്ല. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രൈമറി തിരഞ്ഞെടുപ്പുകൾ നടക്കുകയാണ്. പല സ്ഥലങ്ങളിലും ജൂൺ 23 ആണ് പ്രൈമറി തിരഞ്ഞെടുപ്പ് ദിനം. എന്നാൽ…

തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമ്മിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് റവ എബ്രഹാം വി സാംസൺ

ഡാളസ് :തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമ്മിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഡാലസ് മാർത്തോമാ ചർച്ച് വികാരി റവ. എബ്രഹാം വി. സാംസൺ എസ്രാ പുസ്തകം 3:8-13 വാക്യങ്ങളെ മുൻനിർത്തി ഓർമ്മിപ്പിച്ചു.അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയമായ ഐ.പി.എൽ (IPL) ഓൺലൈൻ പ്രാർത്ഥനാ യോഗത്തിന്റെ ജൂൺ 16 ചൊവ്വാഴ്ച നടന്ന 631-ാമത് സെഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു റവ. എബ്രഹാം വി. സാംസൺ . നമ്മുടെ ചെറിയ പരിമിതികളെപ്പോലും വലിയ അത്ഭുതങ്ങളാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്നും,നഷ്ടങ്ങളിൽ നിരാശപ്പെടാതെ, വിശ്വാസത്തോടെ ജീവിതത്തെ പുനർനിർമ്മിക്കാൻ നമുക്ക് സാധിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.ചുറ്റുമുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ പ്രാർത്ഥനയിലൂടെയും ദൈവവിശ്വാസത്തിലൂടെയും അതിജീവിക്കണം , പ്രാർത്ഥനകൾക്ക് മറുപടി വൈകുമ്പോഴും ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണം, തകർച്ചകളിൽ ദൈവവചനത്തെ മുറുകെപ്പിടിച്ച്, പ്രാർത്ഥനയോടെ മുന്നോട്ട് പോകണമെന്നും അച്ചൻ കൂട്ടിച്ചേർത്തു സി. വി. സാമുവൽ സ്വാഗതവും,  പി. വി. ജോൺ പ്രാരംഭ പ്രാർത്ഥനയും നടത്തി. ശ്രീമതി ലീലമ്മ ഐസക് ബൈബിൾ…

കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബിന്റെ ഫിഫ 2026 ഇ-സ്പോർട്സ് ടൂർണമെന്റ് ഐസ്ബ്രേക്കർ ആവേശോജ്വലമായി

സൗത്ത് ഫ്ലോറിഡ: ലോകകപ്പ് 2026ന്റെ ആവേശം ആഘോഷിക്കുന്നതിനായി കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബ് സംഘടിപ്പിച്ച ഫിഫ 2026 ഇ-സ്പോർട്സ് ടൂർണമെന്റ് ഐസ്ബ്രേക്കർ വലിയ ജനപങ്കാളിത്തത്തോടെയും ആവേശത്തോടെയും നടന്നു. ഫുട്ബോൾ പ്രേമികളായ യുവാക്കളെയും കുടുംബങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന ഈ പരിപാടി വിനോദത്തിന്റെയും സൗഹൃദത്തിന്റെയും മത്സരാത്മകതയുടെയും മികച്ച സംഗമമായി മാറി. കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബ് പ്രസിഡൻ്റ് ഗില്ലൺ ജോഷിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി പ്രതീക്ഷകൾക്കപ്പുറം വിജയകരമായി മാറി. പരിപാടിയുടെ ആസൂത്രണം, രൂപകൽപ്പന, നടത്തിപ്പ് എന്നിവ യൂത്ത് ക്ലബ് അംഗങ്ങൾ തന്നെ ഏറ്റെടുത്തത് അവരുടെ നേതൃത്വപാടവവും സംഘടനയോടുള്ള പ്രതിബദ്ധതയും സമൂഹത്തിനും സംഘടനയ്ക്കും അവർ നൽകുന്ന പ്രാധാന്യവും എടുത്തുകാട്ടുന്നതായി. യൂത്ത് ക്ലബിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണ നൽകി കേരളസമാജം പ്രസിഡന്റ് നോയൽ മാത്യുയും സെക്രട്ടറി സഞ്ജയ് നടുപ്പറമ്പിലും ഒപ്പമുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി ദീപക് ഗോപാലകൃഷ്ണൻ…

ജോർജിയ ഗവർണർ തെരഞ്ഞെടുപ്പ്: ട്രംപിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ശതകോടീശ്വരൻ റിക്ക് ജാക്സൺ

അറ്റ്ലാന്റ: ജോർജിയ ഗവർണർ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടി പ്രാഥമിക തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ച സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ശതകോടീശ്വരൻ റിക്ക് ജാക്സൺ അട്ടിമറി വിജയം നേടി. ട്രംപും നിലവിലെ ഗവർണർ ബ്രയാൻ കെമ്പും പിന്തുണച്ച ലെഫ്റ്റനന്റ് ഗവർണർ ബർട്ട് ജോൺസിനെയാണ് ഹെൽത്ത് കെയർ വ്യവസായിയായ റിക്ക് ജാക്സൺ തോൽപ്പിച്ചത്. സ്വന്തം സമ്പാദ്യത്തിൽ നിന്ന് 100 മില്യണിലധികം ഡോളർ പ്രചാരണത്തിനായി ചിലവഴിച്ചാണ് ജാക്സൺ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ഔദ്യോഗിക പാനലിനെ അട്ടിമറിച്ചത്. ട്രംപിന്റെ ശക്തമായ സ്വാധീനത്തെ പണക്കരുത്ത് കൊണ്ട് മറികടന്ന ഈ വിജയം യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. ആദ്യമായി പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിക്ക് ജാക്സൺ, വരാനിരിക്കുന്ന പ്രധാന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ അറ്റ്ലാന്റ മേയർ കെയ്ഷ ലാൻസ് ബോട്ടംസിനെ നേരിടും.

അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുക: ഇറാന് യൂറോപ്യൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

ദുബായ്: യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഇറാന് കർശന മുന്നറിയിപ്പ് നൽകി. ഇറാൻ അയൽക്കാർക്കെതിരായ പ്രകോപനപരമായ ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അവർ വ്യക്തമായി പ്രസ്താവിച്ചു. നിലവിലെ പ്രതിസന്ധി കാരണം യൂറോപ്പും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. 2026 ജൂൺ 16 ന് ഫ്രാൻസിലെ ഏവിയനിൽ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് ഈ പ്രസ്താവന. അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാരംഭ സമാധാന കരാറിനെ ഉർസുല വോൺ ഡെർ ലെയ്ൻ സ്വാഗതം ചെയ്തു. എന്നാല്‍, തെളിവുകളുടെ പിന്തുണയോടെ, ഇറാൻ അതിന്റെ പെരുമാറ്റത്തിൽ യഥാർത്ഥ മാറ്റങ്ങൾ കാണിച്ചാൽ മാത്രമേ യൂറോപ്പ് ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കൂ എന്നും അവർ വ്യക്തമാക്കി. സുഗമമായ നാവിഗേഷൻ ഉറപ്പാക്കാൻ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ സമയത്ത്, യൂറോപ്പും ഗൾഫ് രാജ്യങ്ങളും…

വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ ആഘോഷം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു

ദോഹ: ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റായ ഡോ.അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ റേഡിയോ മലയാളം സ്റ്റുഡിയോവില്‍ നടന്നു. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന് നല്‍കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സത്യേന്ദ്ര പഥക് വിജയമന്ത്രങ്ങള്‍ അഞ്ഞൂറിന്റെ നിറവില്‍ പോസ്റ്റര്‍ റിലീസ് ചെയ്തതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം ജോസഫ്, കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസ്, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ദ വേ കോര്‍പറേറ്റ് സര്‍വീസസ്…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കളക്ടറേറ്റ് മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യമുയർത്തി വൻ വിദ്യാർത്ഥി പങ്കാളിത്തവുമായി ഫ്രറ്റേണിറ്റി കളക്ടറേറ്റ് മാർച്ച്. വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ സ്ഥിരം ബാച്ചുകൾ മാത്രമാണ് പരിഹാരം എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രവർത്തകർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം ഉണ്ടായി. ജില്ലാ പ്രസിഡണ്ട് വി.ടി.എസ്‌ ഉമർതങ്ങൾ, ജനറൽ സെക്രട്ടറിമാരായ അഡ്വ:അമീന്‍ യാസിർ, കെ.പി ഹാദി ഹസ്സൻ, ജില്ലാ നേതാക്കളായ ഇർഷാദ് വി.കെ, അഫ്നാൻ കൊടിഞ്ഞി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ഈ അധ്യായന വർഷം തന്നെ അടിയന്തര സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് സമ്പൂർണ്ണമായി നടപ്പിലാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ നിയോജകമണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിൽ രൂക്ഷമായ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി നേതൃത്വം നൽകും.…

മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: DDE ഓഫീസ് ഉപരോധിച്ച ഫ്രറ്റേണിറ്റി നേതാക്കൾ റിമാൻഡിൽ

കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് DDE ഓഫീസ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കളെ റിമാൻഡ് ചെയ്തു. രാത്രി 11.30 ഓടെയാണ് പോലീസ് നേതാക്കളെ കോടതിയിൽ ഹാജരാക്കിയത്. ശേഷം ജില്ല ജയിലിലേക്ക് കൊണ്ടുപോയി. അന്യായ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധങ്ങൾ നടത്തുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു. ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, പ്രൊഫ. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ഫ്രറ്റേണിറ്റി DDE ഓഫീസ് ഉപരോധിച്ചത്. ഇന്ന് മലപ്പുറം ജില്ലയിൽ കലക്‌ടറേറ്റ് മാർച്ച് നടക്കുന്നുണ്ട്. മുഴുവൻ ജില്ലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ആനുപാതിക സ്ഥിരം ബാച്ചുകളെന്ന ശാശ്വത പരിഹാരത്തിലേക്ക് സർക്കാർ എത്തുംവരെ പ്രതിഷേധങ്ങൾ തുടരുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു. ഹൈസ്കൂളുകളെ ഹയർ സെക്കൻഡറികളായി അപ്ഗ്രേഡ് ചെയ്യാവുന്ന 20 സ്‌കൂളുകൾ മലപ്പുറം ജില്ലയിൽ…

കെ.കെ ശൈലജയെ ‘കാഫിറായ സ്ത്രീ’ എന്ന് അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ സ്ക്രീന്‍ ഷോട്ട് പങ്കിട്ട കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം ജിതിൻ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്ത ജിതിനെ ഇന്ന് വീണ്ടും അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ തലേന്ന് എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ.കെ ശൈലജയെ ‘കാഫിറായ സ്ത്രീ’ എന്ന് അധിക്ഷേപിച്ച് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം പോസ്റ്റിട്ടു എന്ന രീതിയിലാണ് വ്യാജ സ്ക്രീൻഷോട്ട് പ്രചരിച്ചത്. മുൻ എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് പൊലീസ് ഈ കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെയാണ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയത്. സാമുദായിക ഐക്യം തകർക്കാനും കലാപാന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചെന്ന കുറ്റം ചുമത്തി ഐപിസി 153A വകുപ്പ്, തെളിവ് നശിപ്പിച്ചതിന് 201 വകുപ്പ്, പ്രേരണക്കുറ്റത്തിന് 109…