ഖമേനി ഭരണകൂടത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടെ ഇറാനിലെ സ്ഥിതി വഷളായപ്പോൾ, നിരവധി ഇന്ത്യൻ പൗരന്മാർ സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങി. രണ്ട് പതിവ് വാണിജ്യ വിമാനങ്ങൾ ഡൽഹിയിൽ എത്തി, അതേസമയം ഇന്ത്യൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂഡൽഹി: ഇറാനിയന്‍ നേതാവ് അലി ഖമേനിയുടെ ഭരണകൂടത്തിനെതിരായ അക്രമാസക്തമായ പ്രതിഷേധങ്ങൾ ഇറാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരിൽ ആശങ്ക വർദ്ധിപ്പിച്ച സാഹചര്യത്തില്‍, ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ രണ്ട് വാണിജ്യ വിമാനങ്ങൾ ഇന്നലെ രാത്രി വൈകി ഡൽഹിയിൽ എത്തി. ഈ വിമാനങ്ങൾ പതിവ് വിമാനങ്ങളായിരുന്നു, പ്രത്യേക ഒഴിപ്പിക്കൽ പ്രവർത്തനങ്ങളുടെ ഭാഗമല്ലായിരുന്നു. എന്നാല്‍, സാഹചര്യം കണക്കിലെടുത്ത്, നിരവധി ഇന്ത്യക്കാർ സ്വമേധയാ ഇറാൻ വിട്ട് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. ഇറാനിലെ സ്ഥിതിഗതികൾ വഷളാകുമെന്ന് മുൻകൂട്ടി കണ്ട്, അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ സർക്കാർ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഏത് അടിയന്തര…
Year: 2026
റിപ്പബ്ലിക് ദിനത്തോടെ വിഐപി സംസ്കാരം അവസാനിക്കും
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷ വേളയിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന വിഐപി സംസ്കാരം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പരേഡിൽ പങ്കെടുക്കുന്ന അതിഥികളുടെ കസേരകൾക്ക് ഇനി “വിവിഐപി”, “വിഐപി”, “ഡിഗ്നിറ്റി” എന്നിവ ലേബൽ ചെയ്യില്ല. പകരം, അവ നദികളുടെ പേരുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. കൂടാതെ, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിനുള്ള ഗാലറികൾക്ക് സംഗീതോപകരണങ്ങളുടെ പേരാണ് നൽകിയിരിക്കുന്നത്. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് വെള്ളിയാഴ്ചയാണ് ഇത് പ്രഖ്യാപിച്ചത്. ഈ മാറ്റം സാധാരണക്കാർക്കും വിഐപികൾക്കും ഇടയിലുള്ള വിടവ് കുറയ്ക്കുമെന്നും, ഇന്ത്യൻ സംസ്കാരം, പൈതൃകം, സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും, എല്ലാ പൗരന്മാർക്കും തുല്യത തോന്നുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സർക്കാർ വിശ്വസിക്കുന്നു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുക്കും. 2004 മുതൽ…
ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ന് മുതൽ ഓടിത്തുടങ്ങും
ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ശനിയാഴ്ച മാൾഡയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൗറ-ഗുവാഹത്തി റൂട്ടിൽ ഓടും. ലോകോത്തര സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ആധുനികവും അതിവേഗവുമായ ട്രെയിനാണിത്. രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനായി ജനങ്ങള്‍ വളരെക്കാലമായി കാത്തിരിക്കുകയാണ്. ശ്രദ്ധേയമായി, ഈ ട്രെയിൻ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഇതിനകം വിജയകരമായ പരീക്ഷണ ഓട്ടം നടത്തി. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ തന്നെ ഈ ട്രെയിൻ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു. ഈ ട്രെയിൻ കിഴക്കൻ ഇന്ത്യയുടെ കണക്റ്റിവിറ്റി ശക്തിപ്പെടുത്തും.
കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കെ. എ ഷഫീഖ്
ദോഹ: അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എ ഷഫീഖ് പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേവല തെരഞ്ഞെടുപ്പ് വിജയത്തിനായി ഇത്തരം പ്രചരണങ്ങൾ നടത്തുന്നവർ പുനർവിചിന്തനത്തിന് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രചരണങ്ങൾക്ക് കേരളീയ മതേതര സമൂഹത്തിൽ സ്ഥാനമില്ലെന്ന് തിരിച്ചറിവാണ് കഴിഞ്ഞ അഞ്ചു വർഷത്തിൽ കേരളത്തിൽ നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ പ്രചാരവേലകളേയും അതിജയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വലിയ വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ജനപക്ഷ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം ഏറ്റവും കൂടുതല്‍ ബാധിക്കുക പ്രവാസികളെയാണെന്നും സാങ്കേതിക കാരനങ്ങള്‍ പറഞ്ഞ് പൗരന്മാരെ പട്ടികയില്‍ നിന്ന് പുറം തള്ളാതെ ആളുകളെ…
12 വർഷം ‘കലക്ക് കാവലിരുന്ന്’ ഫാബുലസ്സ് ടെക്നോളജീസ്
തൃശൂർ: തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ കലോത്സവ നഗരിയിൽ സുരക്ഷയൊരുക്കി പാലക്കാട്ടെ ക്യാമറക്കണ്ണുകൾ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളക്ക് 12 ആം തവണയാണ് ഫാബുലസ്സ് ടെക്നോളജീസ് സുരക്ഷയൊരുക്കുന്നത്. 2012 മുതൽ ഫാബുലസ്സിന്റെ ക്യാമറകളാണ് മേളകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്. കലോത്സവ നഗരിയിലെ എല്ലാ വേദികൾക്കും പുറമെ, ഊട്ടുപുര, റോഡ്, സ്വാഗതസംഘം ഓഫീസ്, ട്രാഫിക് പോയിൻ്റുകൾ എന്നിവിടങ്ങളിലെല്ലാം ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ ആദ്യദിനത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയാണ് പോലീസ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. കലോത്സ നഗരിയിലെ എല്ലാ രംഗങ്ങളും പകർത്തുന്നതിനൊപ്പം ആളുകളുടെ കണക്കെടുപ്പ്, ഓഡിയോ റെക്കോർഡിംഗ് തുടങ്ങിയ ഫീച്ചറുകളും ഫാബുലസ്സ് ടെക്‌നോളജീസ് നടത്തുന്നുണ്ടെന്നും സുരക്ഷക്കായ് ഏറ്റവും മികച്ചതും ന്യൂതനവുമായ സാങ്കേതിക സംവിധാനങ്ങളാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ഫാബുലസ്സ് ടെക്നോളജീസ് എം.ഡി റഷാദ് പുതുനഗരം അറിയിച്ചു. പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം മലബാർ ടവറിൽ…
ശബരിമലയിലെ കൊടിമരത്തില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണം തന്ത്രിയുടെ വീട്ടില്‍ നിന്ന് എസ് ഐ ടി പിടിച്ചെടുത്തു
തിരുവനന്തപുരം: ശബരിമലയിലെ കൊടിമര നവീകരണത്തിന്റെയും കൊടിമരത്തിലെ വാജിവാഹനം തന്ത്രിക്ക് കൈമാറിയതിന്റെയും മറവിൽ സ്വർണ്ണം മോഷ്ടിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. തന്ത്രിയും അജയ് തറയിൽ ഉൾപ്പെടെയുള്ള അന്നത്തെ ഭരണസമിതി അംഗങ്ങളും പ്രതികളാകുമെന്നാണ് സൂചന. ക്ഷേത്രങ്ങളിലെ പഴയ വസ്തുക്കൾ ദേവസ്വത്തിന്റെ സ്വത്തായി സൂക്ഷിക്കണമെന്നും, അവ എടുത്തുകൊണ്ടുപോകാൻ ആർക്കും അവകാശമില്ലെന്നും വ്യക്തമാക്കി ദേവസ്വം കമ്മീഷണർ 2012 സെപ്റ്റംബർ 17 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആ ഉത്തരവ് ദേവസ്വം ബോർഡ് അംഗീകരിക്കുകയും ചെയ്തിരുന്നു. 2017 ൽ, ബോർഡ് പ്രസിഡന്റായിരുന്ന പ്രയാർ ഗോപാലകൃഷ്ണനും അംഗമായിരുന്ന അജയ് തറയിലും ചേർന്ന് തന്ത്രിക്ക് വാജിവാഹനം നൽകി. തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് പഞ്ചലോഹം കൊണ്ട് നിർമ്മിച്ചതും തനി സ്വർണ്ണത്തിൽ പൊതിഞ്ഞതുമായ 11 കിലോഗ്രാം വാജിവാഹനം പിടിച്ചെടുത്തത്. പുതിയ കൊടിമരത്തിനായുള്ള സ്വർണ്ണം ആന്ധ്രാപ്രദേശിലെ ഫീനിക്സ് ഗ്രൂപ്പാണ് സ്പോൺസർ ചെയ്തത്. മറ്റാരുടെയും സ്വർണ്ണം ഉപയോഗിച്ചിട്ടില്ല.…
തൃശൂര്‍ സഹൃദയ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പഠന യാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം
തിരുവനന്തപുരം: തൃശ്ശൂരിലെ സഹൃദയ കോളേജിൽ നിന്ന് വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്കായി എംബിഎ വിദ്യാർത്ഥികളുമായി പോയ ടൂറിസ്റ്റ് ബസ് തിരുവനന്തപുരം കല്ലമ്പലത്തിനടുത്ത് നാവായിക്കുളത്ത് മറിഞ്ഞ് 17 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ബസിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉണ്ടായിരുന്നു. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നിസാര പരിക്കുകളോടെ മറ്റുള്ളവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസിൽ ആകെ 47 പേർ ഉണ്ടായിരുന്നു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം. ദേശീയപാതയിൽ നടക്കുന്ന ബൈപാസ് ജോലികൾ കാരണം സർവീസ് റോഡിൽ നിന്ന് വരികയായിരുന്ന ബസിന്റെ ചക്രങ്ങൾ ചെളിയിൽ പുതഞ്ഞാണ് മറിഞ്ഞത്. വിദ്യാർത്ഥിയായ ക്രിസ്റ്റോ പോൾ, അസിസ്റ്റന്റ് പ്രൊഫസർ നോയൽ വിൽസൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമേ ഉള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പോലീസ് തലപ്പത്ത് അഴിച്ചുപണി: കാളിരാജ് മഹേഷ് കുമാര്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍; ജുവനാപുടി മഹേഷ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി
തിരുവനന്തപുരം: പോലീസ് വകുപ്പിൽ വീണ്ടും ഉന്നതതല അഴിച്ചു പണി. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ഐജി കാളിരാജ് മഹേഷ് കുമാറിനെ നിയമിച്ചു. ഒരാഴ്ച മുമ്പ് കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി നിയമിതനായ ഹരിശങ്കർ 22 വരെ അവധിയിൽ പ്രവേശിച്ചിരുന്നു. ഇപ്പോൾ അദ്ദേഹത്തെ സ്ഥലം മാറ്റി ആംഡ് പോലീസ് ബറ്റാലിയൻ ഡിഐജിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായി ജുവനാപുടി മഹേഷിനെ നിയമിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയെ തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാന ചുമതലയുള്ള ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി നിയമിച്ചു. ഡി. ജയദേവിനെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ടി. നാരായണനെ തൃശൂർ റേഞ്ച് ഡിഐജിയായി മാറ്റി. തൃശൂർ റേഞ്ച് ഡിഐജിയായിരുന്ന അരുൾ ആർ.ബി. കൃഷ്ണയെ എറണാകുളം റേഞ്ച് ഡിഐജിയായി നിയമിച്ചു. ഹേമലതയെ കൊല്ലം സിറ്റി…
സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റ് വ്യാജന്മാര്‍ പണം കൊയ്യുന്നു
കോഴിക്കോട്: ഡയാലിസിസ് രോഗികൾക്ക് നൽകുന്ന ഇൻജക്‌ഷന്‍ എറിത്രോപോയിറ്റിന്റെ വില ഏകദേശം 1000 രൂപയാണ്. എന്നാല്‍, ഇത് 150 രൂപയ്ക്ക് മാര്‍ക്കറ്റില്‍ ലഭ്യമാണ്! ഏകദേശം 35,000 രൂപ വില വരുന്ന, കാൻസർ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മോണോക്ലോണൽ ആന്റിബോഡി മരുന്നുകളായ റിറ്റുക്സിമാബ്, ട്രാസ്റ്റുസുമാബ് എന്നിവ വെറും 7,500 രൂപയ്ക്കാണ് വ്യാജന്മാര്‍ വില്‍ക്കുന്നത്. 4,000 രൂപ വിലയുള്ള ടൈഗെസൈക്ലിൻ 200 രൂപയ്ക്ക് ലഭ്യമാണ്. ഇത്തരത്തില്‍ വിപണിയിൽ വൻ വിലക്കുറവിൽ വിൽക്കുന്ന പല മരുന്നുകളും ഗുണനിലവാരമില്ലാത്തവയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മായം ചേർത്തും മാനദണ്ഡങ്ങൾ ലംഘിച്ചുമാണ് ഇവ നിർമ്മിക്കുന്നതെന്ന് ഡോക്ടർമാരും മെഡിക്കൽ പ്രതിനിധികളും പറയുന്നു. ചില മരുന്നുകൾക്ക് 20 മുതൽ 40 ശതമാനം വരെ കിഴിവ് നൽകുന്ന മെഡിക്കൽ ഷോപ്പുകളുണ്ട്. ഡ്രഗ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ പല ജില്ലകളിൽ നിന്നും വ്യാജ മരുന്നുകൾ കണ്ടെത്തിയിരുന്നു. പരമാവധി വിൽപ്പന വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ്…
ഭൂമി സ്വർഗ്ഗം (കവിത): ജയൻ വർഗീസ്
അങ്ങങ്ങാകാശത്തിൻ അജ്ഞാത തീരത്ത് ആരെയും മയക്കുന്ന സ്വർഗ്ഗമുണ്ടോ ? തങ്ക പത്രങ്ങളും നക്ഷത്രപ്പൂക്കളും ചന്തം വിടർത്തും ചെടികളുണ്ടോ ? തേനൂറുമരുവികൾ ക്കരികിലായ് നുരയുന്ന ലഹരിയിൽ ഉലയുന്ന മുലകളുണ്ടോ ? ചിറകുകൾ കുടയുന്നോ – രരയന്ന നടയുമായ് പുണരുന്ന മാലാഖ – ത്തരുണിയുണ്ടോ ? അവളുടെ മൃദു ചുണ്ട് മൊഴിയുന്ന സംഗീത ശ്രുതികളിൽ ആനന്ദ നടനമുണ്ടോ ? പുളകങ്ങൾ പൂക്കുന്ന വഴി താണ്ടിയെത്തുമ്പോൾ അവിടെയൊരപ്പാപ്പൻ ദൈവമുണ്ടോ ? തലവരയെഴുതിയ തടിയനാം ഗ്രന്ഥച്ചുരുൾ വിടരുമ്പോൾ നരകമോ നൻ നാകമോ ? നരകത്തിൽ ഉണരുമോ പിടയുന്ന മനുഷ്യന്റെ തെറിവിളിയഭിഷേകം: “ ഭൂമി സ്വർഗ്ഗം “
