താനൂർ: താനൂർ താലൂക്ക് ആശുപത്രിയിൽ നൈറ്റ് ഡ്യൂട്ടിക്ക് ജീവനക്കാരെ നിയമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ നേതാക്കൾ താനൂർ എംഎൽഎ പികെ നവാസിനെ സന്ദർശിച്ച് ആവശ്യമുന്നയിച്ചു. സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ബ്രോഷറും കൈമാറി. ജില്ലവൈസ് പ്രസിഡണ്ട് ഷിഫ ഖാജ, ജില്ലാ സെക്രട്ടറി സെലീന അന്നാര, താനൂർ ബ്ലോക്ക് മെമ്പർ ഹലീമ, താനൂർ മണ്ഡലം കൺവീനർ സമീറ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Year: 2026
ജനസമക്ഷം സോഷ്യല്‍ മീഡിയ ഗ്രൂപ്പ് ഷഹാന വടക്കാങ്ങരയെ ആദരിച്ചു
വടക്കാങ്ങര : കൊല്ലത്ത് നടന്ന 70-ാമത് കേരള സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ വനിതാ ഷോട്ട്പുട്ട് ഇനത്തിൽ വടക്കാങ്ങരയിലെ വി.കെ. ഷഹാന വെള്ളിമെഡൽ നേടി ശ്രദ്ധേയമായി. കഠിനാധ്വാനത്തിന്റെയും തുടർച്ചയായ പരിശീലനത്തിന്റെയും ഫലമായി നാടിനും കായികരംഗത്തിനും അഭിമാനമായ നേട്ടം കൈവരിച്ച ഷഹാനയെ ജനസമക്ഷം സോഷ്യല്‍ മീഡിയ ഗ്രൂപ്പ് പ്രത്യേകം ആദരിച്ചു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ഷബ് ന സലാഹുദ്ധീന്‍ ഷഹാനക്ക് ഉപഹാരം കൈമാറി. രക്ഷിതാക്കളായ മുഹമ്മദ് വെളികളത്തില്‍, നഫീസ, സഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ജനസമക്ഷം ഗ്രൂപ്പ് പ്രതിനിധികളായ അന്‍വര്‍ വടക്കാങ്ങര, ഇബ്രാഹീം മാസ്റ്റര്‍ പട്ടാക്കല്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വടക്കാങ്ങര ടി.എച്ച്.എസ്.എസ്.-ൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ഷഹാന ഉന്നത പഠനത്തിന് ചേരാനുള്ള തയ്യാറെടുപ്പിലാണ്. മക്കരപ്പറമ്പ് എ.പി. അത്‌ലറ്റിക്‌സിലെ എ.പി. ഉണ്ണിയുടെ കീഴിലാണ് ഷഹാന പരിശീലനം നേടിയിരുന്നത്. പഠന രംഗത്തും കായിക രംഗത്തും കൂടുതല്‍ മികവ്…
എത്യോപ്യയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 31 പേർ മരിച്ചു
എത്യോപ്യയുടെ വടക്കൻ അംഹാര മേഖലയിൽ ഉണ്ടായ ദാരുണമായ റോഡപകടത്തിൽ 31 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എത്യോപ്യയുടെ വടക്കൻ അംഹാര മേഖലയിൽ ഉണ്ടായ ദാരുണമായ റോഡപകടത്തിൽ കുറഞ്ഞത് 31 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഘർഷവും പരിമിതമായ വിഭവങ്ങളും മൂലമുള്ള വെല്ലുവിളികൾ മേഖല ഇതിനകം നേരിടുന്ന സമയത്താണ് അപകടം സംഭവിച്ചത്. അപകടത്തെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഉണ്ടായ കാലതാമസം സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ഡെസ്സി പ്രദേശത്ത് നിന്ന് തലസ്ഥാനമായ അഡിസ് അബാബയിലേക്ക് പോകുകയായിരുന്ന ഒരു പാസഞ്ചർ ബസ്. യാത്രയ്ക്കിടെ, ബസ് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് ആഴത്തിലുള്ള ഒരു മലയിടുക്കിലേക്ക് മറിഞ്ഞു. അപകടം വളരെ ഗുരുതരമായതിനാൽ നിരവധി പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, അതേസമയം…
കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ അഭിജീത്തിനെ മർദ്ദിച്ചു
ജയ്പൂരിൽ നടന്ന ഒരു പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകനായ അഭിജിത് ദിപ്കെയെ ഒരു അജ്ഞാത വ്യക്തി പെട്ടെന്ന് ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ജയ്പൂർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ, രക്തസാക്ഷി സ്മാരകത്തിൽ നടന്ന പ്രതിഷേധത്തിനിടെ അജ്ഞാതനായ ഒരാൾ കൊക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ പരസ്യമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സംഭവം ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന ജനക്കൂട്ടത്തിൽ രോഷം ആളിക്കത്തുകയും അന്തരീക്ഷം കലുഷിതമാകുകയും ചെയ്തു. സംഭവത്തിനുശേഷം, തന്നെ മര്‍ദ്ദിച്ചയാളെ ആക്രമിക്കാൻ ജനക്കൂട്ടം തയ്യാറായെങ്കിലും, അഭിജീത് ദിപ്കെ മുന്നോട്ട് വന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച് അവരെ തടയാൻ ശ്രമിച്ചു. സ്ഥിതി കൂടുതൽ വഷളാകാൻ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാല്‍, ജനക്കൂട്ടത്തിന്റെ കോപം അടങ്ങാതെ തുടർന്നു, സ്ഥിതി വളരെ പിരിമുറുക്കത്തിലായതിനാൽ പോലീസിന് ഉടൻ ഇടപെടേണ്ടിവന്നു. സുരക്ഷാ കാരണങ്ങളാൽ, പോലീസ് അഭിജീതിനെ സംഭവസ്ഥലത്ത് നിന്ന് മാറ്റി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയി. പോലീസ്…
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ടെലിഗ്രാം സംഘം പിടിയിൽ
നീറ്റ് പുനഃപരീക്ഷ ചോദ്യ പേപ്പറുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ചതായി ആരോപിക്കപ്പെടുന്ന ഒരു സൈബർ ശൃംഖല അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് കണ്ടെത്തി. രാജസ്ഥാനിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതിനെത്തുടർന്ന് അന്വേഷണം നിരവധി സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. ന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കയും മത്സരവും മുതലെടുത്ത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ലക്ഷ്യം വച്ചുള്ള ഒരു സൈബർ സംഘം പിടിയിലായി. ടെലിഗ്രാം വഴിയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും പരീക്ഷാ ചോദ്യ പേപ്പറുകളും രഹസ്യ വിവരങ്ങളും നൽകാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്ന് പണം തട്ടിയ രാജസ്ഥാനിൽ നിന്നുള്ള രണ്ട് പേരെ അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇത് ചോദ്യപേപ്പർ ചോർച്ചയുടെ കേസല്ല, മറിച്ച് സൈബർ തട്ടിപ്പിന്റെ കേസാണെന്ന് പോലീസ് പറയുന്നു. അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ, ടെലിഗ്രാം ചാനലുകളിലൂടെയും…
സിപിഐഎമ്മിന്റെ പ്രവര്‍ത്തന തന്ത്രങ്ങള്‍ നിര്‍ണ്ണയിക്കാനുള്ള അധികാരം പാര്‍ട്ടിക്ക് മാത്രം, മാധ്യമങ്ങള്‍ക്കല്ല: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പാർട്ടിയുടെ നേതൃത്വവും പ്രവർത്തന തന്ത്രങ്ങളും നിർണ്ണയിക്കാനുള്ള സമ്പൂർണ്ണ അധികാരം പാർട്ടിക്കാണെന്ന് പറഞ്ഞു, ഈ തീരുമാനങ്ങൾ മാധ്യമങ്ങളുടെ ആജ്ഞാപനമല്ലെന്നും അദ്ദേഹം പറഞ്ഞു. യാഥാർത്ഥ്യത്തിന്റെ ഒരു കണിക പോലും ഇല്ലാത്ത കെട്ടിച്ചമച്ച വാർത്തകൾക്കെതിരെ പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും ജാഗ്രത പാലിക്കണമെന്ന് ഫേസ്ബുക്കിൽ പങ്കിട്ട പ്രസ്താവനയിൽ ഗോവിന്ദൻ അഭ്യർത്ഥിച്ചു. അടുത്തിടെ നടന്ന ഉന്നതതല പാർട്ടി യോഗങ്ങളിൽ നടന്നതായി പറയപ്പെടുന്ന ചർച്ചകളെക്കുറിച്ച് ഒരു കൂട്ടം മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ വിവരണങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. തിരുവനന്തപുരത്ത് നടന്ന ഒരു യോഗത്തിൽ “തന്നെയും പിണറായി വിജയനെയും മാറ്റി പകരം വയ്ക്കുന്നത് ഒരു മിഥ്യയായിരുന്നു” എന്ന് താൻ പറഞ്ഞതായി അവകാശപ്പെടുന്ന പ്രത്യേക റിപ്പോർട്ടുകൾ അദ്ദേഹം തുറന്നുകാട്ടി. ഈ അവകാശവാദങ്ങൾ കെട്ടിച്ചമച്ചതാണെന്ന് അപലപിച്ച ഗോവിന്ദൻ, പാർട്ടി ശക്തമായ പൊതു പ്രതിരോധം ഏർപ്പെടുത്തുമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി…
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷി വികസന പ്രവർത്തനങ്ങളുടെ ഭാമായി നാട്ടുമാവിൻ വിത്ത് ശേഖരണം നടത്തി
പൂക്കോട്ടൂർ: ജിഎൽപിസ്‌കൂൾ പൂക്കോട്ടൂർ (ന്യൂ) വിദ്യാത്ഥികൾ ശേഖരിച്ച വിവിധയിനം നാട്ടുമാവുകളുടെ നാലായിരത്തിൽപരം വിത്തുകൾ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പൂക്കോട്ടൂർ ഡിവിഷൻ മെമ്പർ സാജിത അബൂബക്കർ ഏറ്റുവാങ്ങി. സ്കൂള്‍ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും കാർഷിക അവബോധം വളർത്തുന്നതിനും നാട്ടു വിത്തുകളുടെ സംരക്ഷണത്തിനുമായി 2026-27 വാർഷിക പദ്ധതിയിൽ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷി വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിദ്യാർത്ഥികളിൽ നിന്ന് വിത്ത് ശേഖരണം നടത്തിയത്. കൂടുതൽ വിത്ത് ശേഖരിച്ച വിദ്യാർത്ഥികളായ മുഹമ്മദ് അമിഷാൻ, ഷെൻസ ഫാത്തിമ എം, മുഹമ്മദ് സ്വാലിഹ് കുട്ടികൾക്ക് ബ്ലോക് മെമ്പർ ഉപഹാരം നൽകി. ഹെഡ്മിസ്ട്രസ് ഹഫ്‌സ കാവുങ്ങൽ, വാർഡ് മെമ്പർ ഹാരിഫ ടീച്ചർ, അദ്ധ്യാപകരായ പ്രവീണ, ജലജ, ഫസീല, റഷീദ, പ്രസീന, ഉനൈസ്, സുധിൽ, ജാനിഷ്, മുബഷിറ, ഉമൈറ തുടങ്ങിയവർ പങ്കെടുത്തു.
അരീക്കോട് താലൂക്ക് ആശുപത്രി: വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് മന്ത്രിക്ക് നിവേദനം നൽകി
അരീക്കോട്: ഏറനാട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ഗൈനക്കോളജി വിഭാഗത്തിൽ വേണ്ടത്ര സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊതുമരാമത്ത് മന്ത്രിയും ഏറനാട് എംഎൽഎയുമായ പികെ ബഷീറിന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ നേതാക്കൾ നിവേദനം നൽകി. ജില്ലാ പ്രസിഡണ്ട് ബുഷ്‌റ ടീച്ചർ, ജില്ലാ വൈസ് പ്രസിഡണ്ടും സ്റ്റേറ്റ് കമ്മിറ്റി മെമ്പറുമായ ബിന്ദു പരമേശ്വരൻ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റജീന വളാഞ്ചേരി, കീഴ്പറമ്പ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സലീന ഹസൻ, ഏറനാട് മണ്ഡലം അസിസ്റ്റൻറ് കൺവീനർ സൈബുന്നിസ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഫോട്ടോ: ഏറനാട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതു മതരാമതത് മന്ത്രി പികെ ബഷീറിന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ റജീന വളാഞ്ചേരിയുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.
വാഗ്ദാനം നിറവേറ്റി യു ഡി എഫ് സര്‍ക്കാര്‍: സ്ത്രീകൾക്ക് കെഎസ്‌ആര്‍ടിസി ബസുകളിൽ സൗജന്യ യാത്ര ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ രാവിലെ 8.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരുന്നു. ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് ‘പ്രിയദർശിനി’ നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി.യുടെ 3,125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. വരുമാനപരിധിയോ സാമൂഹിക പദവിയോ ഉൾപ്പെടെ യാതൊരു മാനദണ്ഡവും ബാധകമല്ല. പ്രത്യേക രജിസ്‌ട്രേഷനോ രേഖകളോ ആവശ്യമില്ല. യാത്രയ്ക്കിടെ കണ്ടക്ടറിൽ നിന്ന് ‘സീറോ ടിക്കറ്റ്’ അല്ലെങ്കിൽ ‘പ്രിയദർശിനി’ ടിക്കറ്റ് കൈപ്പറ്റിയാൽ മതിയാകും. ഇതുവഴി ഓരോ യാത്രയുടെയും കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും സുതാര്യമായ കണക്കെടുപ്പ് ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത പൂർണമായും സംസ്ഥാന…
പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ ശിൽപ്പശാല ‘നെക്സ്റ്റ് ചാപ്റ്റർ’ ശ്രദ്ധേയമായി
ദോഹ: പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘നെക്സ്റ്റ് ചാപ്റ്റർ’ നേതൃത്വ ശിൽപ്പശാല ശ്രദ്ധേയമായി. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീൻ അന്നാര അധ്യക്ഷത വഹിച്ചു. ക്യു.എഫ്.എം നെറ്റ്‌വര്‍ക്ക് സി.ഇ.ഒ അൻവർ ഹുസൈന്‍ നേതൃത്വ പരിശീലന ക്ലാസ് നയിച്ചു. വിവിധ മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ചകൾക്കും അവതരണങ്ങൾക്കും ഷബീബ് ഇ.സി, സിദ്ധീഖ് മക്കരപ്പറമ്പ്, സുബുഹാൻ മൂസ, അബ്ദുൽ ജബ്ബാർ എന്നിവർ നേതൃത്വം നൽകി. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച മലപ്പുറം ജില്ലക്കാരായ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ സെക്രട്ടറി ഫഹദ് മലപ്പുറം, അസ്ഹർ അലി ചുങ്കത്തറ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സഹല സ്വാഗതവും ഷിബിലി ശാന്തപുരം നന്ദിയും പറഞ്ഞു.
