ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ തൊഴിലാളികളെ വഞ്ചിക്കുകയാണ്: എം എച്ച് മുഹമ്മദ്

FITU ജില്ലാ നേതൃസംഗമം സംസ്ഥാന ജനറൽ സെക്രട്ടറി എം എച്ച് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: ടൈലറിംഗ് & ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ ( FITU) മലപ്പുറം ജില്ലാ നേതൃസംഗമം സംഘടിപ്പിച്ചു. നേതൃസംഗമം ടൈലറിംഗ് & ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ ( FITU) സംസ്ഥാന ജനറൽ സെക്രട്ടറി എം എച്ച് മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

വാർദ്ധക്യ പെൻഷൻ പോലുള്ള സാമൂഹ്യ പെൻഷൻ നൽകാനായി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നും10% വരെ പലിശക്കെടുത്തതും ഇന്ധന സെസ്സ് വഴി ഓണച്ചിലവിനായി പിരിച്ചെടുത്തതും പോരാഞ്ഞ് അംശാദായമായടക്കുന്ന ക്ഷേമനിധി ബോർഡുകളുടെ ഫണ്ടുകൂടി കടമെടുത്ത് തൊഴിലാളികളുടെ ക്ഷേമപദ്ധതികളും പെൻഷനും അനിശ്ചിതത്തിലാക്കാൻ സർക്കാർ ശ്രമിക്കരുതെന്നും, തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 2020 ൽ നടപ്പാക്കിയ അംശാദായ വർദ്ധനവിന് അനുസൃതമായി ക്ഷേമവിഹിത വർദ്ധനവുണ്ടായില്ല എന്നു മാത്രമല്ല അന്യം നിന്നുപോകുന്ന ഈ തൊഴിലിലേർപ്പെട്ടിരിക്കുന്ന അർദ്ധ പട്ടിണിക്കാരും മുഴുപട്ടിണിക്കാരുമായ തൊഴിലാളികൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപാടുപെടുകയാണ്.

അംഗസംഖ്യയിൽ കുറവാണെങ്കിലും കുറച്ചുവിധവകളും അംഗപരിമിതരും ഈ വിഭാഗത്തിലുണ്ട്. ഇതിലേതെങ്കിലും ഒരു പെൻഷനോ സാമൂഹിക പെൻഷൻ ആയ വാർദ്ധ്യകാലപെൻഷനോ ലഭിക്കുന്നു എന്ന കാരണത്താൽ ഒരായുഷ്കാലം മുഴുവൻ അംശാദായമടക്കുക വഴി കിട്ടേണ്ടുന്ന ക്ഷേമപെൻഷൻ നിഷേധിക്കുന്നത് കഷ്ടമാണ്. അത് പുനർചിന്തിക്കുകയോ ക്ഷേമപെൻഷൻ 6000 (ആറായിരം) രൂപയാക്കി പുതുക്കി നിശ്ചയിക്കുകയോചെയ്യണമെന്നും, അംശാദായമടക്കുന്നതിനു വീഴ്ചവന്നാൽ അടക്കേണ്ടുന്ന പിഴയിലും പലിശയിലുമുള്ള അപാകത പരിഹരിക്കേണ്ടതാണെന്നും അല്ലാതെ വിവിധ സമരമുറകളുമായി ടൈലറിങ്ങ് ആന്റ് ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ ഇറങ്ങേണ്ടി വരേണ്ടുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ടൈലറിംഗ് & ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ ( FITU) മലപ്പുറം ജില്ലാ പ്രസിഡന്റ് റഷീദ ഖാജ അദ്ധ്യക്ഷത വഹിച്ചു.

എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, ഫസൽ തിരൂർക്കാട്, ഷീബ വടക്കാങ്ങര, അബൂബക്കർ പൂപ്പലം, ആരിഫബി, ഷമീറ വടക്കാങ്ങര, സനൂജ തുടങ്ങിയവർ സംസാരിച്ചു.

ടൈലറിംഗ് & ഗാർമെൻറ്സ് വർക്കേഴ്സ് യൂണിയൻ ( FITU) മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സെയ്താലി വലമ്പൂർ സ്വാഗതവും, ജില്ലാ ട്രഷറർ പിടി അബൂബക്കർ നന്ദിയും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News