ചിങ്ങം: മതപരവും മംഗളകരവുമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സാധ്യത. പുണ്യസ്ഥലത്തേക്ക് തീർത്ഥാടന യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നു. ദേഷ്യത്തെ നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധ വേണ്ട ദിവസമാണിന്ന്. വിദേശത്തുള്ള പ്രിയപ്പെട്ടവരിൽ നിന്നും നല്ല വാർത്തകൾ കേള്‍ക്കും. അതേസമയം സന്താനങ്ങളെക്കൊണ്ട് മാനസികമായി അസ്വസ്ഥരായേക്കാം.
കന്നി: വളരെ ഉത്തമമായ ദിവസം. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസ് രംഗത്തുള്ളവർക്ക് നേട്ടത്തിന് സാധ്യത. പുതിയ വസ്ത്രങ്ങൾ വാങ്ങും. പങ്കാളിയോടൊത്ത് നല്ല സമയം ചെലവഴിക്കും. സുഹൃത്തുക്കളോടൊപ്പം യാത്ര നടത്താനും സാധ്യത.
തുലാം: ആരോഗ്യവാനായി കാണപ്പെടും. തൊഴിൽപരമായി നോക്കുകയാണെങ്കിൽ വളരെ മികച്ച ദിവസമാണ്. സഹപ്രവർത്തകരെ സഹായിക്കും. കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കും. ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അതുവഴി പേരും പ്രശസ്‌തിയും ലഭിക്കും.
വൃശ്ചികം: മറ്റുള്ളവരുമായി വഴക്കുകളിലും തർക്കങ്ങളിലും ഇടപെടുന്നത് ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട ആശങ്കകൾ ശല്യപ്പെടുത്തിയേക്കാം. വിദ്യാർഥികൾ പരീക്ഷകളിൽ വിജയിക്കാനുള്ള സാധ്യതയുണ്ട്. അത് അവരുടെ ഉത്സാഹം വർധിപ്പിക്കും. ഓഹരി വിപണിയിലോ പന്തയമത്സരങ്ങളിലോ നിക്ഷേപം നടത്തുന്നത് ഒഴിവാക്കുക. സാധ്യമെങ്കിൽ, യാത്രയും ഒഴിവാക്കുക.
ധനു: മനസ് അസ്വസ്ഥമാകും. കുടുംബാംഗങ്ങളുമായി വഴക്കിട്ടേക്കാം. ആയതിനാൽ അസ്ഥിരമായ ഒരു കുടുംബാന്തരീക്ഷത്തിനുള്ള സാധ്യതയുണ്ട്. വസ്‌തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്. ധനപരമായി നഷ്‌ടം സംഭവിക്കുന്ന ദിവസമാണെന്ന് ഫലങ്ങളിൽ കാണുന്നു.
മകരം: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സന്തോഷത്തോടെ ദിവസം ചെലവഴിക്കും. യാത്ര നടത്താൻ സാധ്യതയുണ്ട്. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും ശ്രദ്ധ വേണം. പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും അനുകൂലം. എതിരാളികളെ പരാജയപ്പെടുത്തും. ശാരീരികമായും മാനസികമായും ഉത്സാഹവാനായി കാണപ്പെടും.
കുംഭം: വിവിധ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടിയേക്കാം. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. നാവിനെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നത് കുടുംബാംഗങ്ങളുമായുള്ള വാദപ്രതിവാദങ്ങളിലേക്കും തർക്കങ്ങളിലേക്കും നയിച്ചേക്കാം. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വിജയം നേടുന്നതിന് കുറച്ച് സമയമെടുത്തേക്കാം. ക്ഷമയോടെ കാത്തിരിക്കുക.
മീനം: ചെലവ് വരവുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമ കാണിക്കുന്നത് ഗുണം ചെയ്യും. നാവിനെയും ദേഷ്യത്തെയും നിയന്ത്രിക്കുക. അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. പണ സംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും അനാവശ്യമായ ചിന്തകളിൽപെട്ടുഴറുന്നതും ഒഴിവാക്കുക.
മേടം: നിരീക്ഷണങ്ങളെ നവീകരിക്കാനും പുതിയ നിരീക്ഷണങ്ങളെ ഉൾക്കൊള്ളാനും ശ്രമിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി പ്രയത്നിക്കും. ബന്ധങ്ങളെ പുറംമോടികൊണ്ട് അളക്കാൻ ശ്രമിക്കരുത്.
ഇടവം: മനസ് വളരെ പ്രേമാതുരവും ചിന്തകൾ സരളവും ആയിരിക്കും. വൈകുന്നേരമാകുമ്പോഴേക്കും പങ്കാളിയെയോ പ്രേമഭാജനത്തെയോ കണ്ടുമുട്ടും.
മിഥുനം: ധാരാളം അനുകൂല അനുഭവങ്ങൾ ഉള്ളതായി രാശിഫലങ്ങള്‍ കാണിക്കുന്നു. വിവാഹം കഴിയാത്തവർക്ക് അനുയോജ്യമായ ഒരു ജീവിതപങ്കാളിയെ ലഭിക്കുന്നതിനുള്ള അവസരം കാണുന്നുണ്ട്. സാമ്പത്തിക ഇടപാടുകള്‍ക്ക് നല്ല ദിവസം. സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കും. കുട്ടികളിൽ നിന്നുള്ള നല്ല വാർത്ത പ്രതീക്ഷിക്കാം.
കര്‍ക്കിടകം: ജോലികള്‍ വിജയകരമായി പൂർത്തിയാക്കും. മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ ഭാഗഭാക്കാവുകയും നിങ്ങളുടെ പ്രകടനത്തിൽ അവർ സന്തുഷ്‌ടരായിരിക്കുകയും ചെയ്യും. ജോലിയിൽ സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതകൾ കാണുന്നു. വീടിന്‍റെ മോടി കൂട്ടുന്നതിനായി പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ സന്തോഷിക്കും.