പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ അനുസ്മരണ യോഗം 8ന് ഞായറാഴ്ച

ഫ്ലോറിഡ: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (IPC) ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുസ്മരണ യോഗം നടത്തപ്പെടും.

ഐ.പി.സി. നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ നേതൃത്വത്തിൽ 8 ന് ഞായറാഴ്ച വൈകിട്ട് 8 മണിക്ക് (ഈസ്റ്റേൺ ടൈം) സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന യോഗത്തിൽ അമേരിക്കയിലും കാനഡയിലുമുള്ള ഐ.പി.സി. റീജിയൻ ഭാരവാഹികളും, കോൺഫ്രൻസ് മുൻ ദേശീയ ഭാരവാഹികളും, മുഖ്യധാര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും, ഐ.പി.സിയുടെ വിവിധ ചുമതലകൾ വഹിക്കുന്ന നേതാക്കളും, അഭ്യുദയകാംക്ഷികളും പങ്കെടുക്കും. നാഷണൽ ചെയർമാൻ പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും.

സഭയുടെ സ്ഥാപകരിൽ പ്രമുഖനായ പാസ്റ്റർ കെ.ഇ. എബ്രഹാമിന്റെ ചെറുമകൻ എന്ന നിലയിലും, മുൻ ജനറൽ പ്രസിഡന്റായ പാസ്റ്റർ ടി.എസ്. എബ്രഹാമിന്റെ മകൻ എന്ന നിലയിലും, 3 തലമുറകളായി IPC എന്ന മഹാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി നിന്ന് വിശ്വാസ സമൂഹത്തിന് നേതൃത്വം വഹിച്ച ഏറെ സവിശേഷതകളുള്ള വ്യക്തിത്വമായിരുന്നു ഡോ. വത്സൻ എബ്രഹാം.

ആത്മീയ സമൂഹത്തിനും പൊതു സമൂഹത്തിനും ഒട്ടേറെ നന്മകൾ ചെയ്ത, പെന്തക്കോസ്ത് സമൂഹത്തിനാകെ ഒരുപാട് സംഭാവനകൾ നൽകിയ പാസ്റ്റർ വത്സൻ എബ്രഹാമിന്റെ വേർപാടിൽ കുടുംബാഗങ്ങളോട് ചേർന്ന് നിന്ന്, ആദരാഞ്ജലികൾ അർപ്പിക്കുവാൻ സാധ്യമാകുന്ന ഈ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നോർത്ത് അമേരിക്കൻ കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികൾ അറിയിച്ചു.

സൂം ഐഡി: 4052094084 | പാസ്‌വേഡ്: IPC

വാർത്ത: നിബു വെള്ളവന്താനം
(നാഷണൽ മീഡിയ കോർഡിനേറ്റർ)

Leave a Comment

More News