കൊല്ലം പ്രവാസി അസ്സോസിയേഷൻ – റിഫാ ഏരിയ സമ്മേളനം നടന്നു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷന്റെ റിഫാ ഏരിയ സമ്മേളനം മാമിറിലുള്ള ഗ്രാൻഡ് റസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടന്നു.

ഏരിയാ പ്രസിഡന്റ് ജിബിൻ ജോയി അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ കോയിവിള മുഹമ്മദ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി അൻഷാദ് അഞ്ചൽ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ അനിൽകുമാർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ അനോജ് മാസ്റ്റർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി ഷിബു സുരേന്ദ്രൻ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് ദിൽഷാദ് രാജ് നന്ദിയും രേഖപ്പെടുത്തി.

ഏരിയാ കോഓർഡിനേറ്റർ അനോജ് മാസ്റ്റർ വരണാധികാരിയായി 2022 – 2024 ലേക്കുള്ള പുതിയ ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ സെക്രട്ടറി കിഷോർ കുമാർ തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റ് ജിബിൻ ജോയി, വൈസ് പ്രസിഡന്റ് ജമാൽ കോയിവിള, സെക്രട്ടറി ഷിബു സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറി സുരേഷ് ബാബു, ട്രഷറർ മജു വർഗീസ് എന്നിവരെ തെരഞ്ഞെടുത്തു. അൻഷാദ് അഞ്ചൽ അനിൽകുമാർ എന്നിവരെ ട്രഷറർ രാജ് കൃഷ്ണൻ വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ സെൻട്രൽ കമ്മിറ്റി പ്രതിനിധികളായി തെരെഞ്ഞെടുത്തു.

Print Friendly, PDF & Email

Leave a Comment

More News