പത്തനംതിട്ട: തിരുവല്ല സ്പായിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസിലെ ഗുണ്ടാ സംഘത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. തിരുവല്ല ചുമത്ര സ്വദേശി വൊക്കന്‍ പ്രശോഭ് എന്നറിയപ്പെടുന്ന പ്രശോഭിനെയാണ് റാന്നിയിൽ നിന്ന് പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിൽ ഉള്‍പ്പെട്ട രണ്ടു പേര് ഒളിവിലാണ്. ഇവർ ബെംഗളൂരുവിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കാൻ പോലീസ് നീക്കം നടത്തുന്നുണ്ട്.
നിരവധി ക്രിമിനല്‍ കേസുകളില്‍ കാപ്പ ചുമത്തിയിട്ടുള്ള പ്രതി സുബിന് അലക്സാണ്ടര്‍ക്കെതിരെ വീണ്ടും കാപ്പ ചുമത്താനും കുറ്റപത്രം സമർപ്പിക്കാനും നീക്കമുണ്ട്. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. കുറ്റപ്പുഴയിലെ വീട്ടിൽ നിന്നാണ് സുബിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരമാണ് തിരുവല്ലയിലെ സ്പായിൽ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്.
പരാതി നൽകാൻ ആദ്യം യുവതി മടികാണിച്ചെങ്കിലും പിന്നീട് പരാതി നൽകി. തുടര്‍ന്ന് സുബിൻ അലക്സാണ്ടർ ചാക്കോ, ബെർലിൻ ദാസ്, വരുൺ എന്നീ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് സ്പായില്‍ കയറാനും അക്രമം കാണിക്കാനും ഇരയുടെ സഹപ്രവര്‍ത്തക ഒത്താശ ചെയ്തു എന്ന ആരോപണവുമുണ്ട്.
